Search
  • Follow NativePlanet
Share
» »ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

യാത്ര ചെയ്യുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പുതിയ സ്ഥലങ്ങളും അനുഭവങ്ങളും നല്കുന്ന നിരവധി ജോലികളുണ്ട്. ഫോട്ടോഗ്രാഫര്‍ മുതല്‍ ടൂര്‍ ഗൈഡ് വരെ ഇത്തരം യാത്രകള്ഡ സാധ്യമാക്കുന് ജോലികളാണ്.

യാത്ര ചെയ്തുകൊണ്ടൊരു ജോലി...അല്ലെങ്കില്‍ ചെയ്യുന്ന യാത്രയ്ക്ക് ശമ്പളം നല്കുന്ന ഒരു ജോലി.. ഓഫീസില്‍ ലാപ്‌ടോപ്പിനും ഫയലുകള്‍ക്കും നടുവില്‍ മടുത്ത് ഇരിക്കുമ്പോള്‍ ഒരിക്കലെങ്കിലും ഇത്തരമൊരു സ്വപ്നം കാണാത്തവരുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ ജീവിതവും ജോലിയും മടുത്തിരിക്കുമ്പോള്‍ ഒരു പ്രതിവിധിയായി ബാഗും തൂക്കി ഇറങ്ങുന്നവര്‍ക്ക് യാത്രകള്‍ തന്നെയാണ് എന്നും ആശ്വാസം.

വല്ലപ്പോഴും ലഭിക്കുന്ന നീണ്ട അവധി ദിവസങ്ങളിലെ യാത്രയല്ലാതെ ജീവിതം മുഴുവന്‍ ഒരു യാത്രയാക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? എന്നും എന്നും പുതിയ സ്ഥലങ്ങള്‍ കാണുന്നതും വ്യത്യസ്ത ആളുകളെ പരിചപ്പെടുന്നതും വ്യത്യസ്ത സംസ്കാരങ്ങളും ഭക്ഷണങ്ങളുമെല്ലാം അനുഭവിക്കുന്നതുമെല്ലാം ആലോചിക്കുവാന്‍ തന്നെ രസമുള്ള കാര്യങ്ങളാണ്. എന്നാല്‍ അതിനു ശമ്പളം ലഭിക്കുന്നതോ?!! യാത്ര ചെയ്യുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് പുതിയ സ്ഥലങ്ങളും അനുഭവങ്ങളും നല്കുന്ന നിരവധി ജോലികളുണ്ട്. ഫോട്ടോഗ്രാഫര്‍ മുതല്‍ ടൂര്‍ ഗൈഡ് വരെ ഇത്തരം യാത്രകള്‍ സാധ്യമാക്കുന്ന ജോലികളാണ്.

ടൂര്‍ ഗൈഡ്

ടൂര്‍ ഗൈഡ്

ലോകം ചുറ്റിക്കറങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ജോലികളിലൊന്നാണ് ടൂര്‍ ഗൈഡ്. പുതിയ നഗരങ്ങളും നാടുകളും കാഴ്ചകളും കണ്ട് അതിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് ആളുകള്‍ക്ക് പറഞ്ഞു കൊടുത്ത് സന്തോഷം കണ്ടെത്തുന്ന ടൂര്‍ ഗൈഡുമാര്‍ ഒരുപാടുണ്ട്. മിക്ക പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം ജോലിക്കാരെ ധാരാളം വേണ്ടി വന്നേക്കാം.
നഗരത്തിന്റെ ചരിത്രം, സംസ്കാരം, രീതികള്‍, ഭക്ഷണം, അവിടുത്തെ രഹസ്യങ്ങള്‍ തുടങ്ങിയവ അറിഞ്ഞിരിക്കുന്നതിനൊപ്പം നല്ല രീതിയിലുള്ള ആശയവിനിമയ കഴിവും വേണം. ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിലുള്ള പരിജ്ഞാനം. ഏതെങ്കിലും വിദേശ ഭാഷകളിലുള്ള അറിവ് തുടങ്ങിയവയെല്ലാം ഇതിന് വേണ്ടവരുന്ന കഴിവുകളാണ്.

‌ട്രാവല്‍ ബ്ലോഗിങ്‌

‌ട്രാവല്‍ ബ്ലോഗിങ്‌

യാത്രകള്‍ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവര്‍ക്ക് ശോഭിക്കുവാന്‍ പറ്റിയ മേഖലയാണ് ട്രാവല്‍ ബ്ലോഗിങ്. ആസ്വദിച്ച് യാത്ര പോയി ആ സ്ഥലത്തെക്കുറിച്ച് വളരെ മനോഹരമായി, ലളിമായി ആളുകള്‍ക്ക് വായിക്കുവാന്‍ താല്പര്യം തോന്നുന്ന രീതിയില്‍ എഴുതി ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന പണിയേ ഇതിനുള്ളൂ. മുഴുവന്‍ സമയ ജോലിയായി ഇതിനെ തിരഞ്ഞെടുക്കുവാന്‍ പരിമിതികളുണ്ടെങ്കിലും യാത്ര പോലെ തന്നെ ആസ്വദിക്കുവാന്‍ പറ്റിയതായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
വൃത്തിയില്‍ മനോഹരമായി എഴുതുവാനുള്ള കഴിവ്, മാര്‍ക്കറ്റിങ്ങിലെ ആശയങ്ങള്‍, സാമൂഹിക മാധ്യമങ്ങളെക്കുറിച്ചുള്ള അറിവ് എന്നീ കാര്യങ്ങള്‍ പ്രധാനമായും വേണം.

 ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ്

ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ്

മികച്ച ശമ്പളം ലഭിക്കുന്ന ഒരു ജോലിയോടൊപ്പം ലോകം മുനഴുവന്‍ പറന്നു കാണുവാനുള്ള അവസരമാണ് ഫ്ലൈറ്റ് അറ്റെന്‍ഡന്‍റ് നല്കുന്നത്. ഏറ്റവും ജനപ്രീതിയുള്ള ജോലികളിലൊന്ന് എന്നത് മാത്രമല്ല, യാത്രകള്‍ക്കുള്ള പുതിയ വാതായനങ്ങള്‍ തുറക്കുന്നു എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്. ജോലി ചെയ്യുന്ന സമയവും രാവും പകലുമില്ലാതെയുള്ള യാത്രയും എല്ലാം മടുപ്പിക്കുമെങ്കിലും യാത്രകളിലെ രസം തിരിച്ചറിഞ്ഞാല്‍ പിന്നെ ആ മടുപ്പിന് സ്ഥാനമുണ്ടാവില്ല. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്ര തന്നെയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താമസത്തിനുള്ള ചിലവ് മിക്കപ്പോഴും കമ്പനി തന്നെയാും വഹിക്കുക. ഉയര്‍ന്ന ജീവിത നിലവാരം ഈ ജോലി പ്രദാനം ചെയ്യുന്നു.
നല്ല പെരുമാറ്റവും ആകര്‍ഷണീയമായ വ്യക്തിത്വവും ആശയവിനിമയ ശേഷിയുമാണ് ഇതിനായി വേണ്ടത്.

ഫോട്ടോഗ്രാഫര്‍

ഫോട്ടോഗ്രാഫര്‍

ജീവിതം തന്നെ ഒരു യാത്രയായി കാണുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ജോലിയാണ് ഫോട്ടോഗ്രഫി. ഫോട്ടോഗ്രഫിയെ ജോലി എന്നതിലുപരിയായി ഒരു അഭിനിവേശമായാണ് മിക്കവരും കാണുന്നതു തന്നെ. ഈ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചില്ലെങ്കില്‍ ഒരു ജീവിതോപാധിയായി ഇതിനെ കൂടെക്കൊണ്ടുപോകുവാന്‍ വളരെ ബുദ്ധിമുട്ടും.
ഒരുപാട് യാത്ര ചെയ്ത് പോകുന്ന ഇടങ്ങളുടട ഫോട്ടോ വ്യത്യസ്ത ആംഗിളുകളില്‍ പകര്‍ത്തുവാനും അത് പങ്കുവയ്ക്കുവാനും താല്പര്യമുള്ളവര്‍ ഏറെയുണ്ടാവും. ഒരു ട്രാവല്‍ ഏജന്‍സിയോ‌ടൊപ്പം ചേര്‍ന്ന് അവരുടെ ഒപ്പം പ്രവര്‍ത്തിച്ച് ഈ രംഗത്തേയ്ക്ക് വരാം. അല്ലെങ്കില്‍ മികച്ച ഫോട്ടോകള്‍ എടുത്ത് അവ വിറ്റ് ജീവിക്കുകയും ചെയ്യാം. ക്യാമറാ കമ്പനികള്‍ ന‌ടത്തുന്ന മത്സരങ്ങളില്‍ പങ്കു ചേര്‍ന്ന് അവരുടെ സ്പോര്‍ണസര്‍ഷിപ്പ് ലഭിക്കുവാനും അവസരങ്ങളുണ്ട്.
ഫോട്ടോ എടുക്കുവാന്‍ അറിയുന്നതിനൊപ്പം ക്രിയേറ്റീവ് ആയി അതിനെ സമീപിക്കുവാനും എഴുതുവാനും മാര്‍ക്കറ്റ് ചെയ്യുവാനും കൂടി അറിഞ്ഞിരിക്കണം.

ക്രൂസ് ഷിപ്പ് ക്രൂ

ക്രൂസ് ഷിപ്പ് ക്രൂ

കപ്പലില്‍ ലോകം മുഴുവന്‍ കറങ്ങുവാനുള്ള സാധ്യതയാണ് ക്രൂസ് ഷിപ്പിലെ ജോലി നല്കുന്നത്. അറ്റമില്ലാതെ നീണ്ടു കി‌ട‌ക്കുന്ന കടലിലൂടെ പോകുവാന്‍ ജോലി മാത്രമല്ല, നല്ല ധൈര്യവും കൂടിയേ തീരു. ഒപ്പം സൗജന്യ ഭക്ഷണവും താമസവും കനത്ത ശമ്പളവും ഈ മേഖലയുടെ പ്രത്യേകതയാണ്.
ആഢംബര കപ്പലുകളില്‍ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ മുതല്‍ വ‍ൃത്തിയാക്കുന്നവര്‍, സംഗീതജ്ഞര്‍, ജിം ജോലി, തുടങ്ങി എല്ലാ തലത്തിലുമുള്ള ജോലികളുടെ ഒഴിവ് ഉണ്ടാകും.

ഇംഗ്ലീഷ് ട‌ീച്ചര്‍

ഇംഗ്ലീഷ് ട‌ീച്ചര്‍


ഇംഗ്ലീഷ് ടീച്ചറും യാത്രയും തമ്മിലെന്താണ് ബന്ധമെന്നല്ലേ? ലോകം മുഴുവന്‍ സംസാരിക്കുന്ന ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ പിന്നെ ഒരു രംഗത്തും പിന്തിരിഞ്ഞു നോക്കേണ്ടി വരില്ല. അത്രയധികം ഡിമാന്റാണ് ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ അനായാസം സംസാരിക്കുന്നവര്‍ക്ക് ലോകത്തുള്ളത്. എല്ലാ രാജ്യങ്ങളിലും ഏറ്റവും ജോലി സാധ്യതയുള്ള ഒന്നാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളല്ലാത്തവയില്‍ വന്‍ സാധ്യതകള്‍ ഇംഗ്ലീഷ് ടീച്ചര്‍മാര്‍ക്കുണ്ട്. വലിയ ശമ്പളത്തില്‍ വന്‍ ജോലി സാധ്യതയാണ് ഇത് തുറന്നിടുന്നത്.
ഇംഗ്ലീഷില്‍ സംസാരിക്കുവാനും എഴുതുവാനും കഴിവുണ്ടെങ്കില്‍ സംശയിക്കാതെ മുന്നോട്ട് പോകാം. എന്നാല്‍ കൃത്യമായ യോഗ്യത നേടിയിരിക്കണമെന്ന് മാത്രം. ഗ്രാമറിലുള്ള അറിവ്, ക്ഷമയോട് പറഞ്ഞു കൊടുക്കുവാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഇതിനു വേണം.

ഡൈവിങ് ഇന്‍സ്ട്രക്ടര്‍

ഡൈവിങ് ഇന്‍സ്ട്രക്ടര്‍

കടലിനടിയിലെ മറ്റൊരു ലോകം തുറക്കുന്ന വാതിലാണ് ഡൈവിങ് ഇന്‍സ്ട്രക്ടറുടേത്. കടലിനോട് സ്നേഹവും ജോലിയോട് ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഏറെ ആസ്വദിച്ച് ചെയ്യുവാന്‍ പറ്റിയ തൊഴിലാണിത്. സ്കൂബാ ഡൈവര്‍മാര്‍ക്ക് അധികമാര്‍ക്കും കാണുവാന്‍ കഴിയാത്ത ഒരു ലോകമാണ് കടലിനടിയില്‍ കാണുവാന്‍ സാധിക്കുക.

ഇവന്‍റ് കോര്‍ഡിനേറ്റര്‍

ഇവന്‍റ് കോര്‍ഡിനേറ്റര്‍

ആളുകളെ പരിചയപ്പെട്ട് പുതിയ ഇടങ്ങള്‍ തേടിയുള്ള യാത്രയാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനു പറ്റിയ പ്രൊഫഷനാണ് ഇവന്‍റ് കോര്‍ഡിനേറ്റര്‍. വിവാഹം മുതല്‍ വലിയ ക്യാംപയിനുകള്‍ വരെ ഏറ്റെടുത്ത് ന‌‌ടത്തുന്നവരാണ് ഇവന്‍റ് കോര്‍ഡിനേറ്റര്‍മാര്‍.

 ഹൈക്കിങ് ഗൈഡ്

ഹൈക്കിങ് ഗൈഡ്

ട്രാവല്‍ കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് യോജിച്ച ജോലികളിലൊന്നാണ് ഹൈക്കിങ് ഗൈഡ്. ഹൈക്കിങ്ങിനായി എത്തിച്ചേരുന്ന ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുവാനും അവരെ നയിക്കുവാനും ഒക്കെയാണ് ഈ ജോലി കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്‍റര്‍നാഷണല്‍ എയ്ഡ് വര്‍ക്കര്‍

ഇന്‍റര്‍നാഷണല്‍ എയ്ഡ് വര്‍ക്കര്‍

യാത്രകളോടൊപ്പം ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളുണ്ട്. പീസ് കോപ്സ് വോളണ്ടിയറോ റെഡ് ക്രോസ് വോളണ്ടിയറോ ഒക്കെ ആയി മാറാന്‍ സാധ്തകള്‍ പ്രയോജനപ്പെടുത്താം.
ഈ സ്ഥാനങ്ങളിൽ, യുദ്ധങ്ങൾ, ക്ഷാമങ്ങൾ, പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള സഹായം എന്നിവ ആവശ്യമുള്ള ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നിങ്ങൾ സന്ദർശിക്കും. ഈ ഓർ‌ഗനൈസേഷനുകളിൽ‌ പലതും ഒരു മുഴുവൻ‌ ശമ്പളം, ഭവന നിർമ്മാണം, വിദ്യാർത്ഥികളുടെ വായ്‌പ ഒഴിവാക്കൽ‌ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു,

ആര്‍ക്കിയോളജിസ്റ്റ്

ആര്‍ക്കിയോളജിസ്റ്റ്


പഴമയിലേക്ക് തിരികെ പോകുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ ധൈര്യമായി ആര്‍ക്കിയോളജി എന്ന ജോലി തിര‍ഞ്ഞെ‌‌ടുക്കാം. വിവിധ രാജ്യങ്ങളുടെ ഇന്നലകള്‍ തേടി ചെല്ലാം എന്നതു മാത്രമല്ല, മറ്റാരും കാണാത്ത പഴമയെ അടുത്തറിയുവാന്‍ സാധിക്കും എന്നതും ഇതിന്‍റെ പ്രത്യേകതയാണ്. യാത്രയിലുള്ള താല്പര്യം എന്നതിലുപരിയായി ചരിത്രത്തിലുള്ള അവഗാഹവും താല്പര്യവുമാണ് ഇതിനു വേണ്ടത്.

 വ്ളോഗിങ്‌

വ്ളോഗിങ്‌

ബ്ലോഗിങ്ങില്‍ എഴുത്താണെങ്കില്‍ വ്ലോഗിങ്ങില്‍ വീഡിയോ ആണ്. പോകുന്ന സ്ഥലങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി ആകര്‍ഷകമായി എഡിറ്റ് ചെയ്ത് വിശദീകരണങ്ങളോടെ പബ്ലിഷ് ചെയ്യുന്താണിത്. സ്വന്തമായുള്ള ഫേസ് ബുക്ക് പേജിലോ അല്ലെങ്കില്‍ യു ‌ട്യൂബ് ചാനലിലോ ഒക്കെ ഇത്തരം വീഡിയോകള്‍ അപ്ലോഡ് ചെയ്യാം. കാണുന്ന ആളുകളുടെ എണ്ണത്തിനും ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുടെ എണ്ണവും കണ്ടെന്‍റിന്റെ ഗുണനിലവാരവുമെല്ലാം അനുസരിച്ചാണ് വ്ളോഗുകള്‍ ആളുകളിലേക്കെത്തുന്നത്.
പോകുന്ന സ്ഥലത്തെ കുറിച്ചുള്ള നിങ്ങള്‍ തന്നെയെടുത്ത വീഡിയോ, ആകര്‍ഷകമായ പ്രസന്‍റേഷന്‍ തുടങ്ങിയവ ഒക്കെ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

വലുപ്പത്തില്‍ കേരളത്തേക്കാള്‍ കുഞ്ഞന്‍, കുഴിച്ചെടുക്കുന്നത് കോടികളുടെ രത്നങ്ങള്‍വലുപ്പത്തില്‍ കേരളത്തേക്കാള്‍ കുഞ്ഞന്‍, കുഴിച്ചെടുക്കുന്നത് കോടികളുടെ രത്നങ്ങള്‍

സഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാംസഞ്ചാരികള്‍ക്ക് സമ്മാനമായി 8000 രൂപ! ഇനി ധൈര്യമായി യാത്ര പോകാം

ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!ഉയരത്തില്‍ ഈഫലിനും മുന്നില്‍, എന്തുവന്നാലും കുലുങ്ങില്ല ഈ നീളന്‍ പാലം!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X