Search
  • Follow NativePlanet
Share
» »ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!

ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഗ്രാമങ്ങള്‍.. തെക്കേ ഇന്ത്യയില്‍ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യ വരെ!

ഒരു നാടിനെ പൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ ചെന്നുനില്‍ക്കേണ്ടത് അവിടുത്തെ ഗ്രാമങ്ങളിലാണ്. ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇവിടുത്തെ ജനസംഖ്യയുടെ 70 ശതമാനം ആളുകളും വസിക്കുന്നത് ഗ്രാമങ്ങളിലാണ്. ലളിതവും രസകരവുമായ ഗ്രാമീണ ജീവിതം കണ്ടു മനസ്സിലാക്കാത്ത ഒരു യാത്രയും പൂര്‍ണ്ണമല്ല! നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ചേര്‍ത്തുപിടിച്ചിരിക്കുന്ന പ്രത്യേകതകള്‍ നിറഞ്ഞിരിക്കുന്ന ചില ഗ്രാമങ്ങള്‍ എന്തുതന്നെയായാലും പരിചയപ്പെട്ടിരിക്കണം. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ വളരെ വൈവിധ്യപൂർണ്ണമാണ്... അത്തരം വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളിലൂടെ

പിപിലി, ഒഡീഷ

പിപിലി, ഒഡീഷ

ഒഡീഷയിലെ പുരി ജില്ലയിൽ സ്ഥിതിചെയ്യുന്ന പിപിലി വളരെ ചെറിയ ഒരു ദ്രാമമാണ്. എന്നാല്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ നാടിനെ തേടിയെത്തുന്നു. പക്ഷികൾ, മരങ്ങൾ, അലങ്കാര രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ തുടങ്ങിയവയുടെ ആകൃതിയിൽ വിവിധ വർണ്ണങ്ങളുടെ തുണി മുറിച്ച് അതിനുശേഷം അവ ഒരു തുണിയിൽ ചേര്‍ത്തു തുന്നുന്നതാണ് പിപിലുയു‌ടെ പ്രത്യേകത. പത്താം നൂറ്റാണ്ടിലെ ഈ കരകൗശല വിദ്യയ്ക്ക് ആരാധകര്‍ ഏറെയുണ്ട്
തലസ്ഥാനമായ ഭുവനശ്വറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

മാവ്ലിനോങ്, മേഖാലയ

മാവ്ലിനോങ്, മേഖാലയ

ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേഘാലയയില്‍ സന്ദര്‍ശിക്കേണ്ടതായ ഗ്രാമങ്ങള്‍ ഏറെയുണ്ട് . അതില്‍ പ്രധാനമാണ് മാവ്ലിനോങ്. ഗ്രാമീണ ടൂറിസത്തില്‍ ഏറെ പ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ് ഈ ഗ്രാമം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന വിശേഷണവും ഇതിന് സ്വന്തമാണ്. ഷില്ലോംഗ് വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് മാലിനോംഗ് ഗ്രാമം.
PC:ANKAN

ബിഷ്ണോയ്, രാജസ്ഥാന്‍

ബിഷ്ണോയ്, രാജസ്ഥാന്‍

രാജസ്ഥാനിലെ ഗ്രാമീണ ജീവിതം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അനുയോജ്യമായ സ്ഥലമാണ് ജോധ്പൂരില്‍ നിന്നും 40 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന ബിഷ്ണോയ്. പ്രകൃതിയെ ആരാധിച്ചും ബഹുമാനിച്ചും ജീവിക്കുന്നവരാണ് ഇവിടുള്ളവര്‍. സമുദായത്തിലുള്ളവര്‍ മരിക്കുമ്പോള്‍ ഇവിടുള്ള സാധാരണ ഹിന്ദു ആചാരങ്ങളില്‍ നിന്നും വ്യത്യസ്തരായി അവരെ ദഹിപ്പിക്കുന്നതിനു പകരം സംസ്കരിക്കുകയാണ് ചെയ്യുന്നത്.

PC:Wolfgang Sauber

മുന്‍സിയാരി, ഉത്തരാഖണ്ഡ്

മുന്‍സിയാരി, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ കുമയോൺ കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മുൻസിയാരി, ഇടതൂർന്ന വനങ്ങളും പർവതങ്ങളും നിറഞ്ഞ ഗ്രാമമാണ്. ശൈത്യകാലത്ത് മഞ്ഞുമൂടിയതും വേനൽക്കാലത്ത് പച്ചപ്പ് നിറഞ്ഞതുമാണ് ഇവിടുത്തെ കാഴ്ച. ഗ്രാമീണ ജീവിതത്തിന്റെ കുറേ കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ നിന്നും ലഭിക്കുവാനുള്ളത്.
PC:Ashish Gupta

അനേഗുണ്ടി

അനേഗുണ്ടി

രാമായണകാലം മുതല്‍തന്നെ പരാമര്‍ശിക്കപ്പെടുന്ന ഗ്രാമമാണ് കര്‍ണ്ണാടകയിലെ അനേഗുണ്ടി. പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന വാനരന്മാരുടെ രാജ്യം ഇതാണെന്നാണ് വിശ്വാസം. മാത്രമല്ല, ഹമ്പിയേക്കാള്‍ പുരാതനമാണ് ഈ നഗരം എന്നാണ് കരുതുന്നത്. തുങ്കഭദ്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാറക്കെട്ടിൽ ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങൾ, ക്ഷേത്രങ്ങൾ,ക്ഷേത്രക്കുളങ്ങള്‍, പ്രകൃതിഭംഗി എന്നിവയുണ്ട്.
PC: Thumbprinted

 തീർത്ഥമലൈ, തമിഴ്‌നാട്

തീർത്ഥമലൈ, തമിഴ്‌നാട്

തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് തീർത്ഥമലൈ സ്ഥിതി ചെയ്യുന്നത്. ഗ്രാമീണ വിനോദസഞ്ചാരത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമാണ്. ഗ്രാമത്തിന്റെ പേര് ‘വിശുദ്ധ ജലത്തിന്റെ മല' എന്നാണ് അർത്ഥമാക്കുന്നത്, ഏഴാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രം ഇവിടെ കാണാം. രാമ തീർത്ഥ, ഹനുമാൻ തീർത്ഥ എന്ന വെള്ളച്ചാട്ടത്തിനൊപ്പം ഇവിടെ നിന്ന് ഉത്ഭവിക്കുന്ന ഉറവകളിൽ നിന്നാണ് ഈ തീർഥാമലൈ ക്ഷേത്രം അറിയപ്പെടുന്നത്.

PC:Madhav Pai

ശ്യാം ഗാവോൺ, ജോർ‌ഹത്ത്, അസം

ശ്യാം ഗാവോൺ, ജോർ‌ഹത്ത്, അസം

ജോർ‌ഹത്ത് ജില്ലയിലെ ചെറിയ ബുദ്ധമത പ്രദേശമായ ശ്യാം ഗാവോന് അതിമനോഹരമായ ഗ്രാമീണാനുഭവങ്ങള്‍ നല്കുന്ന ഇടമാണ്. ഥേരവാദ ബുദ്ധമതത്തിന്റെ അനുയായികളായ പ്രാദേശിക ഖമിയാങ് ഗോത്രവർഗ്ഗക്കാർ ആണ് ശ്യാം ഗാവോണിലെ താമസക്കാര്‍. സമാധാനപരമായ ഈ ഗ്രാമത്തിൽ അവരുടെ സംസ്കാരത്തെക്കുറിച്ചും ജീവിത രീതിയെക്കുറിച്ചും മനസ്സിലാക്കുവാനാണ് സഞ്ചാരികള്‍ എത്തുന്നത്.
PC:Sobarwiki

ഹോഡ്ക, ഗുജറാത്ത്

ഹോഡ്ക, ഗുജറാത്ത്

ഗുജറാത്തിലെ കച്ച് അല്ലെങ്കിൽ കച്ച് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ഹോഡ്ക. വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഒരു ഭാഗത്ത് കളിമണ്ണും മണലും നിറഞ്ഞ മരുഭൂമി ഇവിടെ കാണാം. ഹോഡ്ക സമൂഹം നടത്തുന്ന ഷാം-ഇ-സർഹാദ് എന്ന ഗ്രാമീണ റിസോർട്ട് പോലുള്ള ഇടങ്ങള്‍ ആണ് എത്തിച്ചേരുന്നവര്‍ക്ക് താമസിക്കുവാനുള്ളത്.
PC:Meena Kadri

ലാച്ചന്‍

ലാച്ചന്‍

മഞ്ഞുമൂടിയ പർവതങ്ങളുടെയും കോണിഫർ മരങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ലാച്ചന്‍ സിക്കിമിലാണുള്ളത്. വളരെ ചെറിയ ഗ്രാമമാണിതെങ്കില്‍ പോലും സഞ്ചാരികള്‍ക്ക് വീണ്ടും തേടിയെത്തുവാന്‍ വേണ്ടതെല്ലാം ഇവിടെ കാണാം. ലളിത ജീവിതമാണ് ഇവിടുത്തുകാരുടെ ഒരു പ്രത്യേകത.
PC:Indrajit Das

ബല്ലഭ്പൂർ ദംഗ, പശ്ചിമ ബംഗാള്‍

ബല്ലഭ്പൂർ ദംഗ, പശ്ചിമ ബംഗാള്‍

കൊൽക്കത്തയിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള ബല്ലഭ്പൂർ ദംഗയാണ് ഈ പട്ടികയിലെ അവസാനത്തത ഇടം. സന്താൽ ആദിവാസി ആദിവാസി സമൂഹം ഉൾപ്പെടുന്ന പ്രദേശം സോനജൂരി വനങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ബാറ്റിക്, മരപ്പണി, ലെതർ വർക്ക്, പായ നെയ്ത്ത് തുടങ്ങിയ കലയ്ക്കും കരകൗശലത്തിനും പേരുകേട്ട ഈ ഗ്രാമം ഡിസൈനുകളാൽ അലങ്കരിച്ച മനോഹരമായ ആദിവാസി വീടുകൾക്കും പ്രസിദ്ധമാണ്.
Sumit Soren

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X