Search
  • Follow NativePlanet
Share
» »മേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടി

മേക്ക് ഓവറില്‍ എറണാകുളം! കൊവിഡ് കഴിഞ്ഞുള്ള യാത്രക്ക് ഈ ഇടങ്ങള്‍ കൂടി

വിനോദ സഞ്ചാര മേഖലയെ അടിമുടി തളര്‍ത്തി കൊവിഡ്. വീ‌ടിനു പോലും പുറത്തിറങ്ങാന്‍ കഴിയാതേ മാസങ്ങളോളം ആളകള്‍ കഴിഞ്ഞപ്പോള്‍ അടിമു‌ടി തകര്‍ന്ന മേഖലകളിലൊന്ന് ടൂറിസമായിരുന്നു. എന്നാല്‍ ഓരോ പടിപടിയായി തിരിച്ചുവരവിന്‍റെ പാതയിലാണ് ‌ടൂറിസം. നിലവിലെ സാഹചര്യത്തിനൊത്ത് മാറുകയാണ് വിനോദ സഞ്ചാരം. സാമൂഹിക അകലം പാലിച്ചും എണ്ണത്തില്‍ നിബന്ധന വരുത്തിയുമൊക്കെ വിനോദ സഞ്ചാരം പതിയെ കളം പിടിക്കാനൊരുങ്ങുകയാണ്. കൊവിഡാനന്തരം വിനോദ സഞ്ചാരം പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുള്ളത്.

വിനോദ സഞ്ചാര രംഗത്ത് വന്‍ തിരിച്ചുവരവ് നടത്തുകയാണ് എറണാകുളം ജില്ല. കഴിഞ്ഞ നാലു വര്‍ഷക്കാലമായി ജില്ലയില്‍ നടക്കുന്ന ടൂറിസം അനുബന്ധപ്രവര്ത്തികള്‍ പലതും പരിസമാപ്തിയിലേക്ക് വരുകയാണ്. ഇതാ കൊവിഡാനന്തര യാത്രയില്‍ സഞ്ചാരികളെ അത്ഭുതപ്പെടുത്തുവാന്‍ കാത്തു നില്‍ക്കുന്ന എറണാകുളത്തെ ഇടങ്ങള്‍ നോക്കാം

വളന്തകാട് ദ്വീപ്

വളന്തകാട് ദ്വീപ്

ഗ്രാമീണ വിനോദ സഞ്ചാര രംഗത്ത് പുത്തന്‍മാറ്റവുമായി എത്തുന്ന ഇടമാണ് വളന്തകാട് ദ്വീപ്. മരട് നഗരസഭയു‌ടെ ഭാഗമായ ഇവിടം കൊച്ചിയുടെ ഓക്സിജന്‍ പാര്‍ലര്‍ എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിയുടെ ജൈവവൈവിധ്യങ്ങളുടെ ഒരു ഖനി തന്നെയാണ് ഈ പ്രദേശം. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെട്ട്, ഫ്ലോട്ടിങ് കാബിനുളുള്‍പ്പെടുത്തിയുള്ള
, ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ടൂറിസമാണ് ഇവിടെ ഒരുങ്ങുന്നത്. ഉത്തരവാദിത്ത ടൂറിസം നയത്തിന്റെ ഭാഗമാണിത്.

നെടുമ്പാറ ചിറ ടൂറിസം പ്രോജക്ട്

നെടുമ്പാറ ചിറ ടൂറിസം പ്രോജക്ട്

എറണാകുളത്തിന്റെ വപുതിയ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങുന്ന ഇടമാണ്
നെടുമ്പാറ ചിറ ടൂറിസം പ്രോജക്ട്. പെരുമ്പാവൂരിൽ നിന്നും 17 കി.മീ. ദൂരത്തിൽ വല്ലം കോടനാട് റൂട്ടിൽ ആലാട്ടുചിറയക്ക് സമീപം നെടുമ്പാറയിലാണ് നെടുമ്പാറ ചിറ ടൂറിസം പ്രോജക്ട് ഒരുങ്ങുന്നത്. നെടുമ്പാറ ചിറയെന്ന കുളത്തിൻ്റെ സംരക്ഷണവും അതോടൊപ്പം ഒരു പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുള്ള വികസനവുമാണ് ഈ ടൂറിസം പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. ചിറയുടെ നിര്‍മ്മാണം ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 പിറവം ആറ്റുതീരം

പിറവം ആറ്റുതീരം

പിറവം മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന കല്ലുടുമ്പിൽ ആറ്റുതീരം പാർക്കാണ് മുഖം മാറ്റത്തിനൊരുങ്ങുന്ന അടുത്തയിടം. ബോട്ടുജെട്ടി, പുഴയോരം നടപ്പാത, പാർക്കിംഗ് ഏരിയ, ടോയ്‌ലറ്റ് സംവിധാനം എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു.
PC:Captain

തിരുവൈരാണിക്കുളം തീർത്ഥാടക ടൂറിസം

തിരുവൈരാണിക്കുളം തീർത്ഥാടക ടൂറിസം

ആലുവയ്ക്ക് അടുത്തുള്ള ശ്രീ‌മൂല ന‌ഗരം പഞ്ചായ‌ത്തിൽ പെരിയാറിന്റെ വടക്കേക്കരയിൽ വെള്ളാരപ്പള്ളി എന്ന ഗ്രാമത്തിലാണ് തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലഷ്യത്തോടെയാണ് തിരുവൈരാണിക്കുളം തീർത്ഥാടക ടൂറിസം സൗകര്യ- സേവന കേന്ദ്ര നിർമാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ദ്ധതിയുടെ ഭാഗമായി അന്നദാന മണ്ഡപം, വിശ്രമകേന്ദ്രം, ശുചിമുറി സൗകര്യം, ഫെസിലിറ്റേഷൻ സെൻറർ, റിസപ്ഷൻ സെൻ്റർ എന്നിവ ഈ വർഷം ഡിസംബറോടെ പൂർത്തിയാക്കും.
thiruvairanikkulamtemple

ആശ്രമം കടവ്, ശിവരാത്രി കടവ്

ആശ്രമം കടവ്, ശിവരാത്രി കടവ്

കാലടി തീർത്ഥാടക കേന്ദ്രത്തിന് സമീപം ബലിതർപ്പണത്തിനുള്ള നടപ്പാതയും , മണ്ഡപവും പെരിയാർ നദിയോട് ചേർന്നുള്ള ആശ്രമം കടവിൻ്റെയും ശിവരാത്രി കടവിൻ്റെയും തീരത്ത് നിർമ്മിക്കാനുള്ള പദ്ധതിക്ക് രൂപം നൽകി. 2020 ജനുവരി മാസത്തിൽ 90,00,000 രൂപ വിനോദ സഞ്ചാര വകുപ്പിൽ നിന്ന് പദ്ധതിക്കായി അനുവദിച്ചു.

PC:C.arunrathnakumar

ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷൻ

ക്രൂയിസ് ടൂറിസം ഫെസിലിറ്റേഷൻ

പ്രതിപക്ഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ക്രൂയിസ് ഷിപ്പുകൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് കൊച്ചി .
ടൂറിസം ഫെസിലിറ്റേഷൻ സെൻററും പെർഫോമിംഗ് ആർട്സ് തീയറ്ററും പ്രധാന ഘടകങ്ങളായിട്ടുള്ള പദ്ധതിയാണ് എറണാകുളം ഡിറ്റിപിസിയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ അനുമതിയുടെ നടപ്പാക്കുന്നത്. 4,84,78,735 രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടി സ്വീകരിച്ചു വരുന്നു. പദ്ധതി നടപ്പിലാക്കുന്നത് വഴി കൊച്ചിയിൽ വരുന്ന ഓരോ വിനോദ സഞ്ചാരികൾക്കും കേരളത്തിലെ തനത് കലകൾ നേരിട്ട് കാണുന്നതിനും ആസ്വദിക്കുന്നതിനും ലോക നിലവാരത്തിലുള്ള അനുഭവം സാധ്യമാകും.

കലാകാരന്മാരെ കൈവെടിയാതെ ഉത്സവം

കലാകാരന്മാരെ കൈവെടിയാതെ ഉത്സവം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി ആവിഷ്കരിച്ച കേരളീയ കലാരൂപങ്ങളുടെ പകർന്നാട്ടം ആയിരുന്നു ‘ഉത്സവം ‘. 2017 മുതൽ 2020 വരെ 74 പരം കലാ പരിപാടികൾ സംഘടിപ്പിക്കാനും കലാകാരന്മാർക്കും കലാരൂപങ്ങൾക്കും കൂടുതൽ വേദികളും അംഗീകാരവും പ്രേക്ഷകപ്രശംസകളും നേടാനും ഉത്സവം എന്ന പരിപാടിയിലൂടെ കഴിഞ്ഞു. ഇതിനായി 29,6000 രൂപ സർക്കാർ അനുവദിച്ചു.

ദർബാർ ഹാൾ ഗ്രൗണ്ട് പുനരുദ്ധാരണം

ദർബാർ ഹാൾ ഗ്രൗണ്ട് പുനരുദ്ധാരണം

നിരവധി പരിപാടികൾ അരങ്ങേറുന്ന ദർബാർ ഹാൾ ഗ്രൗണ്ടിൻ്റെ പുനരുദ്ധാരണത്തിനായി ടൂറിസം വകുപ്പ് 47,75,000 രൂപയുടെ ഭരണാനുമതി നൽകി. ഇലക്ട്രിക്കൽ വർക്ക് ,നടപ്പാത ,ഹൈമാസ്റ്റ് ലൈറ്റ് തിയേറ്റർ സ്ക്രീൻ മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു.

PC:Prathyush Thomas

കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍കുടകിന്‍റെ മടിത്തട്ടില്‍ കോടമഞ്ഞില്‍ വിശ്രമിക്കുന്ന കുശാല്‍നഗര്‍

കോഴിക്കോടിന്റെ കുട്ടനാട്, ഇത് അകലാപ്പുഴ!!കോഴിക്കോടിന്റെ കുട്ടനാട്, ഇത് അകലാപ്പുഴ!!

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസംലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

Read more about: kerala travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X