»പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്റര്‍ പാക്കേജ്... പോകാം ഈ കുന്നിന്മുകളിലേക്ക്
പ്രകൃതി ഒരുക്കിയിരിക്കുന്ന വമ്പന്‍ വിന്റര്‍ പാക്കേജ്... പോകാം ഈ കുന്നിന്മുകളിലേക്ക്
Travel Guide
oi-Elizabeth Joseph
പച്ചപ്പും ഹരിതാഭയും പിന്നെ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ശാന്തതയും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും എല്ലാം നിറഞ്ഞ ലോണാവാല പ്രകൃതിയുടെ ഒരു വമ്പന്‍ ട്രാവല്‍ പാക്കേജ് തന്നെയാണ്.
"ഗുഹകളുടെ നഗരം' എന്നും "സഹ്യാദ്രിയിലെ രത്നങ്ങൾ" എന്നുമെല്ലാം സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രസിദ്ധമാണ് ലോണാവാല. പച്ചപ്പും ഹരിതാഭയും പിന്നെ പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ശാന്തതയും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളും എല്ലാം നിറഞ്ഞ ലോണാവാല പ്രകൃതിയുടെ ഒരു വമ്പന്‍ ട്രാവല്‍ പാക്കേജ് തന്നെയാണ്.
മഹാനഗരങ്ങളുടെ ഭ്രാന്തമായ തിരക്കിൽ നിന്ന് അകന്നു നില്ക്കുവാന് ഒരു സങ്കേതം തേടുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഇടമാണിത്. പ്രത്യേകിച്ച മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെങ്കിലും നഗരതിരക്കുകളുടെ പൊടിപോലും ഈ ഹില്‍സ്റ്റേഷനില്‍ കണ്ടെത്തുവാന്‍ സാധിക്കില്ല. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.