Search
  • Follow NativePlanet
Share
» »കയ്യിലധികം പണമൊന്നും വേണ്ട ഈ നാടുകള്‍ കാണുവാന്‍

കയ്യിലധികം പണമൊന്നും വേണ്ട ഈ നാടുകള്‍ കാണുവാന്‍

ഇതാ വളരെ കുറഞ്ഞ ചിലവില്‍ ഈ ഫെബ്രുവരി മാസത്തില്‍ നമ്മുടെ രാജ്യത്ത് പോകുവാന്‍ സാധിക്കുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം...

യാത്ര ചെയ്യുവാനാഗ്രഹിക്കുന്നവര്‍ക്ക് ഏതുതരത്തിലുള്ള ഇടവും യോജിക്കുമെങ്കിലും കയ്യിലെ കാശിനനുസരിച്ച് ചില മാറ്റങ്ങള്‍ വേണ്ടി വരും. ഇഷ്ടയിടങ്ങളിലേക്കുള്ള യാത്ര പലപ്പോഴും നീണ്ടുപോകുന്നത് പലപ്പോഴും ഈ കാശിന്‍റെ അഭാവം കൊണ്ടുതന്നെയാണ്. എന്നാല്‍ വളരെ ചിലവേറിയതെന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്ന മിക്കയിടങ്ങളും
പ്ലാന്‍ ചെയ്തു പോയാല്‍ വളരെ കുറഞ്ഞ ചിലവില്‍ തന്നെ പോയിവരാം എന്നതാണ് യാഥാര്‍ത്ഥ്യം. ഇതാ വളരെ കുറഞ്ഞ ചിലവില്‍ ഈ ഫെബ്രുവരി മാസത്തില്‍ നമ്മുടെ രാജ്യത്ത് പോകുവാന്‍ സാധിക്കുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം...

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

ജയ്പൂര്‍

ജയ്പൂര്‍


എത്ര കണ്ടാലും കണ്ടുതീരാത്ത നാടാണ് രാജസ്ഥാനിലെ ജയ്പൂര്‍. രാജസ്ഥാന്‍റെ രത്നം എന്നു വിളിക്കപ്പെടുന്ന ജയ്പൂര്‍ കോട്ടകളാലും കൊട്ടാരങ്ങളാലും പിന്നെ അതിമനോഹരമാ ചില നിര്‍മ്മിതികളാലും സമ്പന്നമാണ്. വിലയേറിയ അതീവ സമ്പന്നമായ കുറേയധികം കാഴ്ചകളാണ് ഇവിടെയുള്ളതെങ്കിലും അത് കാണുന്നതിന് വലിയ ചിലവ് ഇല്ലാത്തതിനാല്‍ ചിലവ് കുറഞ്ഞ യാത്ര തന്നെ ഇവിടേക്കും പ്ലാന്‍ ചെയ്യാം. എത്ര കുറഞ്ഞ ചിലവിലും ജീവിക്കുവാനും താമസിക്കുവാനും സാധിക്കുന്ന നഗരം കൂടിയാണ് ഇത്. യാത്ര ട്രെയിനിലാക്കിയാല്‍ ആ ചിലവും ഒരു പരിധിവരെ കുറയ്ക്കാം.

ഡാര്‍ജലിങ്

ഡാര്‍ജലിങ്

കൃത്യമായി പ്ലാന്‍ ചെയ്തുപോയാല്‍ വളരെ കുറഞ്ഞ ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന സ്ഥലമാണ് ഡാര്‍ജലിങ്. കേള്‍ക്കുമ്പോള്‍ വലിയ ചിലവുള്ള സ്ഥലമാണെന്നു തോന്നിക്കുമെങ്കിലും സീസണനുസരിച്ചുള്ള യാത്രയും സാധാരണ ഇടങ്ങളിലെ താമസവും ഭക്ഷണവുമെല്ലാം ചിലവ് കുറയ്ക്കുവാന്‍ സഹായിക്കും. സഞ്ചാരികളെ ഹൃദയം തുറന്ന് സ്വീകരിക്കുന്ന ഇവിടെ വളരെ കുറഞ്ഞ നിരക്കില്‍ ഹോം സ്റ്റേ സൗകര്യങ്ങളും ലഭ്യമാണ്. സാഹസികര്‍ക്ക് അനുഭവിച്ചറിയുവാനായി നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഡാര്‍ജലിങ് പോലെ തന്നെ കേള്‍ക്കുമ്പോള്‍ ഹൈഫൈ ഇടമാണെങ്കിലും സാധാരണക്കാരായ സഞ്ചാരികള്‍ക്ക് പോക്കറ്റ് കാലിയാക്കാതെ പോകുവാന്‍ പറ്റിയ ഇടം തന്നെയാണ് പോണ്ടിച്ചേരിയും. ഓറോവില്ല പോലുള്ള നിരവധി ആശ്രമങ്ങള്‍ ഇവിടെയുണ്ട്. ചിലയിടങ്ങളില്‍ സൗജന്യ നിരക്കിലുള്ള താമസവും ലഭ്യമാണ്. സാധാരണയായി ഓറബിന്ദോ ആശ്രമത്തില്‍ സൗജന്യ ഭക്ഷണവും യോഗ സൗകര്യങ്ങളും താമസവും ലഭിക്കാറുണ്ട്. സാധാരണക്കാരായ ആളുകള്‍ നടത്തുന്ന ഹോം സ്റ്റേകളിലും കുറഞ്ഞ നിരക്കില്‍ താമസവും ഭക്ഷണവും ലഭ്യമാണ്. കടല്‍ത്തീരവും ബീച്ചും ക്ഷേത്രങ്ങളും ഓറോവില്ലയും പിന്നെ ഫ്രഞ്ച് കാലഘട്ടത്തിലെ സ്മാരകങ്ങളും ബാക്കിപത്രങ്ങളുമാണ് പോണ്ടിച്ചേരിയുടെ കാഴ്ചകള്‍. ഇവിടുത്തെ രുചി തീര്‍ച്ചയായും പരീക്ഷിക്കേണ്ടതു തന്നെയാണ്.

 ആഗ്ര

ആഗ്ര

താജ്മഹലും ആഗ്രാ കോട്ടയുമെല്ലാം സ്ഥിതി ചെയ്യുന്ന ആഗ്ര സഞ്ചാരികളുടെ മറ്റൊരു പ്രിയപ്പെട്ട ഇടമാണ്. ആഗ്രയിലെക്ക് ലോകം ഒഴുകിയെത്തുന്നത് താജ്മഹിനെ ദര്‍ശിക്കുവാനാണെങ്കിലും ഇവിടെ വേറെയും സ്ഥലങ്ങള്‍ ഉണ്ട്. ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ആഗ്രയും. താജ്മഹല്‍ മാത്രമല്ല, ആഗ്രാ കോട്ട, അക്ബറിന്‍റെ ശവകുടീരം, മേഹ്താബ് ബാഗ്, ചിനീ കാ റോസാ, തുടങ്ങി വേറെയും നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണുവാനുണ്ട്.

കന്യാകുമാരി

കന്യാകുമാരി

കേപ്പ് കോമറിന്‍ എന്നറിയപ്പെടുന്ന കന്യാകുമാരിയും കുറഞ്ഞ ചിലവില്‍ പോയിവരുവാന്‍ സാധിക്കുന്ന സ്ഥലമാണ്. കേരളത്തില്‍ നിന്നും ട്രെയിനില്‍ വളരെ എളുപ്പത്തിലെത്തി ചേരുവാന്‍ സാധിക്കുന്ന സ്ഥലമാണ് കന്യാകുമാരി. കന്യാകുമാരി ക്ഷേത്രവും ബീച്ചും വിവേകാനന്ദപ്പാറയും തിരുവുള്ളവര്‍ പ്രതിമയും മറ്റു ക്ഷേത്രങ്ങളും സമീപത്തെ ബീച്ചുകളുമെല്ലാമായി ഇഷ്ടംപോലെ കാഴ്ചകള്‍ ഇവിടെ കണ്ടുതീര്‍ക്കുവാനുണ്ട്. കന്യാകുമാരില പ്രധാന കാഴ്ചകളൊഴിവാക്കി ഗ്രാമങ്ങളിലേക്ക് ചെന്നാല്‍ വേറെയും പ്രത്യേകതകള്‍ കാണാം. പോകുന്ന വഴി ചിതറാലും തക്കലയും യാത്രാ ലിസ്റ്റില്‍ ചേര്‍ക്കുകയും ചെയ്യാം.

 വയനാട്

വയനാട്

മലയാളികള്‍ക്ക് എളുപ്പത്തില്‍ പോയിവരുവാന്‍ സാധിക്കുന്ന മറ്റൊരിടമാണ് വയനാട്. ഇഷ്ടം പോലെ കാഴ്ചകളും കുറഞ്ഞ നിരക്കിലുള്ള താമസവും മനോഹരമായ കാലാവസ്ഥയും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വെള്ളച്ചാട്ടങ്ങളും കാടും വ്യൂ പോയിന്റും ഗുഹയും അടക്കം നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

സിക്കിം

സിക്കിം

വടക്കുകിഴക്കന്‍ ഇന്ത്യയെ ബക്കറ്റ് ലിസ്റ്റില്‍ ഇടാത്ത സഞ്ചാരികള്‍ കാണില്ല. സപ്തസഹോദരിമാരും അതിസുന്ദരികളാണെങ്കിലും സഞ്ചാരികള്‍ക്കു മിക്കപ്പോഴും പ്രിയം സിക്കിം ആണ്. ഇന്ത്യയുടെ ഓര്‍ഗാനിക് സ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന സിക്കിമിന്റെ 30 ശതമാനത്തിലധികം പ്രദേശവും വനമാണ്. വളരെ ചിലവ് കുറഞ്ഞ് പോയി വരുവാന്‍ സാധിക്കുന്ന ഇവിടെ കൂടുതലും ആസ്വദിക്കുവാനുള്ളത് പ്രകൃതി സൗന്ദര്യമാണ്. മാനസീകോല്ലാസം എന്തിലുപരിയായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനാണ് യാത്രകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ധൈര്യമായി സിക്കിം തിരഞ്ഞെടുക്കാം. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന പര്‍വ്വതങ്ങളും കുന്നുകളും പച്ചപ്പും താഴ്വരകളും എല്ലാമായി നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. ബജറ്റ് നോക്കി യാത്ര ചെയ്യുന്നവര്‍ക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

ഹംപി

ഹംപി

ചരിത്രപ്രേമികള്‍ക്ക് എത്ര പോയാലും മതിവരാത്ത നാടാണ് കര്‍ണ്ണാടകയിലെ ഹംപി. കല്ലില്‍ അത്ഭുതങ്ങള്‍ എഴുതിയിരിക്കുന്ന ഈ നാട് ചിലവ് കുറഞ്ഞ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ്. വിദേശികളും മറ്റും ധാരാളമായി എത്തുന്നുണ്ടെങ്കിലും താമസവും ഭക്ഷണവും എല്ലാം വളരെ ചുരുങ്ങിയ ചിലവില്‍ ഇവിടെ ലഭ്യമാണ്. ഓട്ടോയിലൊ സൈക്കിളിലോ ഇവിടുത്തെ സ്ഥലങ്ങളിലൂടെ സന്ദര്‍ശിക്കാം എന്നതിനാല്‍ അതിലും വലിയ ചിലവ് വരില്ല. യുനസ്കോയുടെ ലോകപൈകൃത സ്മാരകമായ ഹംപി തകര്‍ന്നു കിടക്കുന്ന ക്ഷേത്രങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും കുളങ്ങള്‍ക്കും അന്തപ്പുരങ്ങള്‍ക്കുമെല്ലാം പേരുകേട്ടതാണ്. പകരവയ്ക്കുവാനില്ലാത്ത നിര്‍മ്മിതികളാണ് ഇവിടെയുള്ളത്.

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപിവെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്ഹിമാലയ മലമടക്കുകളിലെ കിബ്ബര്‍, സഞ്ചാരികള്‍ തേടിച്ചെല്ലുന്ന നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X