Search
  • Follow NativePlanet
Share
» »ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

പുതുവര്‍ഷം എങ്ങനെ ആഘോഷിക്കണം? ഈ അടുത്ത് പുറത്തു വന്നൊരു റിപ്പോര്‍ട്ട് അനുസരിച്ച് പാര്‍ട്ടികളും പബ്ബും ബീച്ചും ഒക്കെ ഇപ്പോള്‍ പഴയ ഫാഷനാണ്. വളരെ കുറച്ച് ആളുകള്‍ മാത്രമേ പുതുവര്‍ഷം ആഘോഷിക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുക്കാറുള്ളുവത്രെ. പകരം എന്തായിരിക്കും സഞ്ചാരികള്‍ കണ്ടെത്തിയ ആഘോഷം എന്നല്ലേ.. കുന്നുകള്‍!! മലമുകളുകളിലേക്കുള്ള യാത്രയും അവിടുത്തെ ശാന്തമായ പുതുവര്‍ഷ പുലരിയും സമാധാനം നിറഞ്ഞ അന്തരീക്,വുമ ആണത്രെ ഈ വര്‍ഷം കൂടുതലും ആളുകള്‍ പുതുവര്‍ഷം ചിലവഴിക്കുവാന്‍ തിരഞ്ഞെടുക്കുന്നത്. യാത്രകളും ആഘോഷങ്ങളും ഒന്നുമില്ലാതിരുന്ന ഒരു വര്‍ഷത്തിനു യാത്ര പറഞ്ഞ് 2021 നെ വരവേല്‍ക്കുവാന്‍ ഇതിലും നല്ലയിടങ്ങളില്ല. ഇതാ പുതുവര്‍ഷം പുലരികള്‍ ആഘോഷിക്കുവാന്‍ കേരളത്തില്‍ തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്ന ഹില്‍ സ്റ്റേഷനുകളും കുന്നുകളും പരിചയപ്പെടാം...

പൊന്മുടി

പൊന്മുടി

നീണ്ട 9 മാസത്തെ അടച്ചിടലിനു ശേഷം തുറന്ന പൊന്മുടി തിരുവനന്തപുരത്തുകാരുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ സഞ്ചാരപ്രിയരുടെയും പ്രിയപ്പെട്ട ഇടമാണ്. കോടമഞ്ഞും കാറ്റും കുളിരും എല്ലാമായി കിടിലന്‍ അനുഭവങ്ങളാണ് പൊന്മുടിയിലുള്ളത്. എപ്പോള്‍ ചെന്നാലും മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ഇവിടുത്തെ പച്ചപ്പ് രസകരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. കാറ്റിന്റെ അകമ്പടിയില്‍ ഹെര്‍പിന്‍ വളവുകളും വെള്ളച്ചാട്ടങ്ങളും താണ്ടിയുള്ല യാത്ര പ്രത്യേക അനുഭവമാണ് നല്കുന്നതെന്ന് പറയേണ്ടതില്ലല്ലോ.കൊവിഡ് കാരണം നിയന്ത്രണങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് പ്രവേശനം അനുവദിക്കുന്നത്.
രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശനസമയം. അപ്പർ സാനിറ്റോറിയത്തിൽ രണ്ടു മണിക്കൂറിലധികം ചെലവിടാൻ അനുവാദമില്ല.
PC: Ramkumar Radhakrishnan

പിനാക്കിള്‍ വ്യൂ പോയിന്‍റ്

പിനാക്കിള്‍ വ്യൂ പോയിന്‍റ്

നാടിന്‍റെ സുഖങ്ങളും കാഴ്ചകളും അനുഭവിച്ച്
വളരെ ചെറിയ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ പിനാക്കിള്‍ വ്യൂ പോയിന്‍റിലേക്ക് പോകാം. കൊല്ലംകാരുടെ ഗവിയെന്നും പാവങ്ങളുടെ മൂന്നാര്‍ എന്നുമെല്ലാം വിളിപ്പേരുള്ല പിനാക്കിള്‍ വ്യൂ പോയിന്‍റ് സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധമായ ഇടമാണ്. മലമടക്കുകളില്‍ നിന്നും സൂര്യനുദിച്ചു വരുന്ന കാഴ്ചയാണ് ഇവിടുത്തെ പ്രധാന കാഴ്ച. അതും എല്ലുപോലും വിറക്കുന്ന തണുപ്പില്‍ വേണം കാണുവാന്‍. സമുദ്രനിരപ്പില്‍ നിന്നും 1500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ആദ്യ കാലങ്ങളില്‍ റബര്‍ തോട്ടമായിരുന്നു. പിന്നീട് റബര്‍ മുറിച്ചു കളഞ്ഞതോടെയാണ് ഇവിടുത്തെ ഭംഗി ലോകമറിയുന്നത്.
അഞ്ചല്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയകുരുവിക്കോണം വെഞ്ചേമ്പ് തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടയ്ക്കും ഇടയിലായാണ് പിനാക്കിള്‍ വ്യൂ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്

വാഗമണ്‍

വാഗമണ്‍

ആഘോഷങ്ങള്‍ ഏതാണെങ്കിലും മലയാളികള്‍ക്ക് വാഗമണ്‍ വിട്ടൊരു കളിയില്ല. ഏത് ആഘോഷങ്ങള്‍ക്കും യോജിക്കുന്ന ആംബിയന്‍സും കാലാവസ്ഥയും പ്രകൃതിഭംഗിയും എത്തിച്ചേരുവാനുള്ള എളുപ്പവും ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നു. കുന്നും മലയും കാടും അരുവിയും ചെങ്കുത്തായ ഇടങ്ങളും കല്‍ക്കൂട്ടവും തേയിലത്തോട്ടങ്ങളുമെല്ലാം ഇവിടെ കാണാം. ന്യൂ ഇയര്‍ പോലുള്ള ആഘോഷങ്ങള്‍ക്ക് ടെന്‍റ് അടിച്ച് ക്യാംപ് ചെയ്യുവാനുള്ല സൗകര്യങ്ങള്‍ റിസോര്‍ട്ടുകളും മറ്റും ചെയ്തു കൊടുക്കുന്നുണ്ട്. പ്രകൃതിയോട് ഒത്തുചേര്‍ന്ന ആഘോഷങ്ങളാണ് വാഗമണ്ണിന്‍റെ മറ്റൊരു പ്രത്യേകത. തേയിലത്തോട്ടത്തിനു നടുവിലെ തടാകവും പുല്‍മേടും പൈന്‍ ഫോറസ്റ്റുമെല്ലാം ഇവിടെ കണ്ട് ആസ്വദിക്കാം

ഗവി

ഗവി

വാക്കുകള്‍കൊണ്ടു വിവരിക്കുവാന്‍ സാധിക്കുന്നതിലുമധികം അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഗവി ധൈര്യമായി പുതുവര്‍ഷ യാത്രയ്ക്ക് തിരഞ്ഞെടുക്കാം, കാടു താണ്ടിയുള്ള നീണ്ട യാത്രയ്ക്കു ശേഷം എത്തിച്ചേരുന്ന ഗവി കാടിനെ അറിഞ്ഞുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് കൂടുതല്‍ യോജിക്കുക, പരിസ്ഥിതിയോട് ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളാണ് ഇവിടെയുള്ളത്. ക്യാംപിങ്, ട്രക്കിങ്, , വൈൽഡ് ലൈഫ് വാച്ചിങ്, ഔട്ട് ഡോർ ക്യാംപിങ്,രാത്രി സഫാരി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം.
ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നും മുന്‍കൂട്ടി പാസുകള്‍ മേടിച്ചു വേണം യാത്ര തുടരുവാന്‍,
PC:Abhijith VG

ബ്രഹ്മഗിരി

ബ്രഹ്മഗിരി

പുതുവര്‍ഷ യാത്രയ്ക്ക് കുറച്ച് കഷ്ടപ്പാട് വേണമെങ്കില്‍ യാത്ര വയനാട്ടിലെ ബ്രഹ്മഗിരിയിലേക്ക് ആക്കാം. സഞ്ചാരികളുടെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന ബ്രഹ്മഗിരി മണിക്കൂറുകള്‍ നടന്നു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലമാണ്. വയനാട്ടിലും കര്‍ണ്ണാടകയിലെ കുടകിലുമായി വ്യാപിച്ചു കിടക്കുന്ന ബ്രഹ്മഗിരിയിലേക്ക് രണ്ടിടങ്ങളില്‍ നിന്നും എത്തിച്ചേരുവാന്‍ സാധിക്കും. സമുദ്ര നിരപ്പില്‍ നിന്നും 5276 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി പ്രകൃതിയെ അറിയുവാനുള്ള മികച്ച യാത്രകളിലൊന്നും കൂടിയാണ്. മാനന്തവാടിയില്‍ നിന്നും 29 കിലോമീറ്റര്‍ അകലെയാണ് ബ്രഹ്മഗിരി. 12 കിലോമീറ്റര്‍ ദൂരമാണ് നടക്കുവാനുള്ളത്.

ഫോറസ്റ്റ് ഓഫീസില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. 5 പേര് അടങ്ങുന്ന ടീമിന് 2350/- രൂപയാണ് ഫീസ്. അധികം വരുന്ന ഓരോ ആൾക്കും 350/- രൂപ വീതം കൊടുക്കണം. രാവിലെ 7:30-9:30 am വരെയാണ് എൻട്രി അനുവദിക്കുക. തിങ്കളും വെള്ളിയും ഒഴികെയുള്ള ദിവസങ്ങളില്‍ ട്രക്കിങ് നടത്താം.
PC:The MH15

പാലക്കയംതട്ട്

പാലക്കയംതട്ട്

കോടമ‍ഞ്ഞിനെ വകഞ്ഞുമാറ്റി ഉദയസൂര്യന്‍ മലമുകളിലൂടെ വരുന്ന അതിമനോഹരമായ കാഴ്ചയാണ് പാലക്കയം തട്ടിന്റെ പ്രത്യേകത. കണ്ണൂരില്‍ ഇന്ന് ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന പാലക്കയം തട്ട് സാഹസിക അനുഭവങ്ങള്‍ നേരിട്ടു നല്കുന്ന മികച്ച ഹില്‍ സ്റ്റേഷന്‍ കൂടിയാണ്. വിമാനത്താവളവും അറബിക്കടലും കൂര്‍ഗും പഴശ്ശി ജലവൈദ്യുത പദ്ധതിയുമെല്ലാം ദൂരെ ഒരു ക്യാന്‍വാസിലെന്ന പോലെ കാണിച്ചു തരുന്ന പാലക്കയം തട്ട് കണ്ണൂരിലെ പ്രധാന ഹില്‍ സ്റ്റേഷനാണ്. 5-6 വര്‍ഷം കൊണ്ട് സഞ്ചാരികള്‍ക്കിടയില്‍ ജനപ്രീതിയാര്‍ജിച്ച പാലക്കയം തട്ട് മികച്ച ഓഫ് റോഡ് ട്രക്കിങ് അനുഭവം കൂടി സമ്മാനിക്കും,

 ചൊക്രമുടി

ചൊക്രമുടി

മൂന്നാറിനോട് ചേര്‍ന്ന് അധികമാര്‍ക്കും അറിയപ്പെടാതെ കിടക്കുന്ന ചൊക്രമുടിയെ വിശേഷിപ്പിക്കുവാന്‍ വാക്കുകള്‍ തികയാതെ വരും,. സമുദ്ര നിരപ്പില്‍ നിന്നും 2643 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കിങ്ങിനാണ് പ്രസിദ്ധമായിരിക്കുന്നത്. ദേവികുളത്തു നിന്നും ചിന്നക്കനാല്‍ വഴിയാണ് ചൊക്രമുടിയിലേക്ക് എത്തേണ്ടത്. കോടമഞ്ഞും കുളിരും കാറ്റുമൊക്കെയായി ആസ്വദിച്ചു പോകുവാന്‍ പറ്റിയ ഇവിടേക്ക് നീണ്ട 2 മണിക്കൂറുള്ള ട്രക്കിങ് വേണ്ടി വരും. പുലര്‍ച്ചെയുള്ള യാത്ര തന്നെയാണ് ഇവിടേക്ക് യോജിച്ചത്. വെയിലെത്തും മുന്‍പേ പോായിവന്നാല്‍ കൂടുതല്‍ നല്ലത്.

PC: Sasikumar p

 റാണിപുരം

റാണിപുരം


മലബാറിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. കാസർഗോഡ് ജില്ലയിലെ പനത്തടിയില്‍ സ്ഥിതി ചെയ്യുന്ന റാണിപുരം സമുദ്രനിരപ്പില്‍ നിന്നും 1016 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഊട്ടിയോട് സദൃശ്യമായ കാഴ്ചകളും കാലാവസ്ഥയും ആണ് ഇവിടെയുള്ളത്. പുല്‍മേടും പാറയില്‍ കൊത്തിയ പടികളുമൊക്കെ കയറി എത്തിച്ചേരുന്ന മണിമലയില്‍ നിന്നും ഉള്ള കാഴ്ചകള്‍ അതിമനോഹരമാണ്.
PC:Vinayaraj

മൂന്നാര്‍

മൂന്നാര്‍


വാഗമണ്‍ പോലെ തന്നെ മലയാളികളുടെ ഹൃദയത്തില്‍ കയറിയ ഇടമാണ് മൂന്നാര്‍. മൂന്നാര്‍ ഒഴിവാക്കിയുള്ല യാത്രകള്‍ പലപ്പോഴും മലയാളികള്‍ക്ക് ആലോചിക്കുവാനേ സാധിക്കില്ല. തേയിലത്തോട്ടങ്ങളും കുന്നുകളും വെള്ളച്ചാട്ടവും വ്യൂ പോയിന്‍റുംകളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടെ കാണുവാനും അറിയുവാനും ഏറെയുണ്ട്. കോടമഞ്ഞും കുളിരും തണുപ്പും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X