Search
  • Follow NativePlanet
Share
» »ഗ്രാമങ്ങളിലൂടെ കാഴ്ചകള്‍ കാണാം... ഇങ്ങ് പൂവാര്‍ മുതല്‍ അങ്ങ് സുലുക് വാലി വരെ!

ഗ്രാമങ്ങളിലൂടെ കാഴ്ചകള്‍ കാണാം... ഇങ്ങ് പൂവാര്‍ മുതല്‍ അങ്ങ് സുലുക് വാലി വരെ!

ഇതാ സാധാരണ ഗ്രാമങ്ങളില്‍ നിന്നും മാറി വ്യത്യസ്ത കാത്തുസൂക്ഷിക്കുന്ന ചില ഗ്രാമങ്ങഴെ പരിചയപ്പെടാം..

ആറു ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന നമ്മുടെ രാജ്യത്തിന്‍റെ ഭംഗി എത്ര ശ്രമിച്ചാലും കണ്ടുതീര്‍ക്കുക എന്നത് അസാധ്യമാണ്. പകരം വ്യത്യസ്തമായി സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്ന, പ്രത്യേകതകള്‍ നിറഞ്ഞ ഗ്രാമങ്ങളെ തേടി കണ്ടെത്തുക എന്നതു മാത്രമാണ്. മാത്രമല്ല, ഒരു നഗരത്തെ അറിയണമെങ്കില്‍ അതിനോ‌ടു ചേര്‍ന്ന ഗ്രാമങ്ങളെ തീര്‍ച്ചയായും പരിചയപ്പെ‌ട്ടിരിക്കുകയും വേണം... ഓരോ നഗരത്തിന്‍റെയും വേരുകള്‍ ചെന്നു നില്‍ക്കുന്നത് ഗ്രാമങ്ങളിലാണെന്നു സാരം.
എത്ര ചെറുതും അവഗണിക്കപ്പെട്ടിരിക്കുന്നതുമാണെങ്കില്‍ കൂടി ഓരോ ഗ്രാമത്തിനും അതിന്‍റേതായ കഥകളും കാഴ്ചകളുമുണ്ട്. ഇതാ സാധാരണ ഗ്രാമങ്ങളില്‍ നിന്നും മാറി വ്യത്യസ്ത കാത്തുസൂക്ഷിക്കുന്ന ചില ഗ്രാമങ്ങഴെ പരിചയപ്പെടാം..

സുലുക് വാലി, സിക്കിം

സുലുക് വാലി, സിക്കിം

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ഗ്രാമമാണോ സുലുക് വാലി എന്നു ചോദിച്ചാല്‍ അല്ലാ എന്നാണ് ഉത്തരമെങ്കിലും സിക്കിമിലെ ഏറ്റവും ഓഫ്ബീറ്റ് ഇടങ്ങളില്‍ ഒന്നാണിത്. പുരാതനമായ ഇന്ത്യ-സിക്കിം സില്‍ക്ക് റൂട്ടിലെ പ്രധാന പോയിന്‍റുകളില്‍ ഒന്നായ ഇവിടം ഇപ്പോള്‍ 700 ഓളം ആളുകള്‍ മാത്രം വസിക്കുന്ന വളരെ ചെറിയ ഒരു ഗ്രാമമാണ്. കാഞ്ചന്‍ജംഗ ഉള്‍പ്പെടയുള്ള
പ‌ടിഞ്ഞാറന്‍ ഹിമാലയന്‍ പര്‍വ്വത നിരകളുടെ അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ആകര്‍ഷണം. താംബി വ്യൂ പോയന്‍റ്, ലുങ്തുങ്, ടുക്ലാ, നതാങ് വാലി, പഴയ ബാബാ മന്ജിര്‍, കുപുപ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC:Madhumita Das

ലാമയാരു, ലഡാക്ക്

ലാമയാരു, ലഡാക്ക്

ലഡാക്കിന്റെ ചന്ദ്രന്റെ നാട് എന്നറിയപ്പെടുന്ന സ്ഥലമാണ് ലാമയാരു. ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിന് ഈ പേരു സമ്മാനിച്ചത്. ശ്രീനഗര്‍- ലേ ഹൈവേയില്‍ ചെയ്യുന്ന ലാമയാരു മിക്കപ്പോഴും കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ ബ്രേക്ക് എടുക്കുന്ന സ്ഥലമാണ്. ഫോട്ടു ലാ പാസിനു സമീപം സ്ഥിതി ചെയ്യുന്ന ഇവി‌ടെ വശീകരിക്കുന്ന ഭംഗിയാണ് പ്രകൃതിക്ക്. പ്രദേശത്തിന്റെ സൗന്ദര്യം കാരണം മൂണ്‍ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമെല്ലാം സഞ്ചാരികള്‍ പ്രദേശത്തെ വിളിക്കുന്നു. പൗര്‍ണ്ണമി ദിവസങ്ങളിലാണ് ഇവിടെ എത്തുന്നതെങ്കില്‍ മുഴുവന് സൗന്ദര്യവും ഒറ്റ യാത്രയില്‍ തന്നെ ആസ്വദിക്കാം.

ലാമയാരു ആശ്രമം, മെഡിറ്റേഷന്‍ ഹില്‍, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍.
PC:Fulvio Spada

കലപ്

കലപ്

ശാന്തമായ യാത്രയോടൊപ്പം സാഹസികതും വേണമെന്നുണ്ടെങ്കില്‍ കണ്ടിരിക്കേണ്ട ഗ്രാമമാണ് കലപ്. സമുദ്ര നിരപ്പിൽ നിന്നും 7800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശംത്തെ നിവാസികള്‍ മിക്ക കാര്യങ്ങളിലും സ്വയം പര്യാപ്തരാണ്. തങ്ങള്‍ക്കു വേണ്ടതെല്ലാം സ്വയമുണ്ടാക്കി ജീവിക്കുന്നു. ഓര്‍ഗാനിക് ഫാമിങ്ങിനും ഇവര്‍ സമയം കണ്ടെത്തുന്നു. കാലം ഇത്രയേറെ പുരോഗമിച്ചുവെങ്കിലും വികസനവും വളര്‍ച്ചയുമെല്ലാം വേണ്ടന്നു വച്ചവരാണിവര്. നടന്നു മാത്രമേ ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. സാങ്ക്രിയിൽ നിന്നും രണ്ട് വഴികളാണ് ഇവിടേക്കുള്ളത്. സമ്മർ റൂട്ടും വിന്‍റർ റൂട്ടും. കൃഷി മാത്രമാണ് ഇവരുടെ ഉപജീവന മാര്‍ഗ്ഗം

 പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്

പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്

16-ാം നൂറ്റാണ്ടില്‍ സ്ഥാപിതമാ ഗ്രാമമായ പ്രാഗ്പൂര്‍ ഇന്ത്യയിലെ ആദ്യ പൈതൃക നഗരങ്ങളിലൊന്നാണ്. കോട്ട പോലുള്ള പടിക്കിണറുകളും കല്ലു നിരത്തിയ തെരുവുകളും പുരാതനമായ ഭവനങ്ങളും മാത്രമല്ല, ഇതിന് പൈതൃക സ്ഥാനം കല്പിച്ചു നല്കുന്നത്, ഇവിടുത്തെ ഓരോ കാഴ്ചയിലും ആ പൈതൃകം കാണാം. ഈ കാഴ്ച കാണുവാനായി മാത്രമാണ് ഓരോ വര്‍ഷവും നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. പാരമ്പര്യത്തിന്റെ ഏറ്റവും മികച്ച കാഴ്ചകളാണ് പ്രാഗ്പൂര്‍ ഒരുക്കിയിരിക്കുന്നത്.

പനാമിക്, ലഡാക്ക്

പനാമിക്, ലഡാക്ക്

പകരം വയ്ക്കുവാനില്ലാത്ത ഹിമാലയന്‍ കാഴ്ചകളാല്‍ സമ്പന്നമാണ് പാനാമിക്. തിളക്കുന്ന ചൂടു നീരുറവയാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. പര്‍വ്വതവും മരങ്ങളും എല്ലാം ചേര്‍ന്ന് അതിമനോഹരമായ ഒരു ഭംഗിയാണ് ഈ പ്രദേശത്തിന് നല്കുന്നത്. ഇവിടുത്തെ ഉറവയിലെ ചൂ‌ടുവെള്ളത്തിന് പ്രത്യേക കഴിവുകള്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:Vivekdk007

ഹിമാചല്‍ പ്രദേശിലെ അത്ഭുതപ്പെടുത്തുന്ന താഴ്വരകള്‍...ഹിമാചല്‍ പ്രദേശിലെ അത്ഭുതപ്പെടുത്തുന്ന താഴ്വരകള്‍...

 മുട്ടം

മുട്ടം

തമിഴ്നാട്ടിലെ പ്രസിദ്ധമായ മത്സ്യബന്ധന ഗ്രാമമാണ് മുട്ടം. ഒരു വശത്ത് നിറയെ മണലും മറുവശത്ത് നിറയെ പാറക്കല്ലുകളും ചേര്‍ന്ന ഇവിടുത്തെ ബീച്ച് പ്രാദേശി സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. വളരെ തിരക്ക് കുറഞ്ഞ ഇടമാതിനാല്‍ ആളുകള്‍ ഇതിനെ ഇഷ്ടപ്പ‌െട്ടു വരികയാണ്. ഇവിടുത്തെ ലൈറ്റ് ഹൗസില്‍ നിന്നുള്ള സൂര്യാസ്തമയ കാഴ്ചയാണ് ഇതിനെ ഏറ്റവും മനോഹരമാക്കുന്നത്. കന്യാകുമാരിക്ക് സമീപമാണ് മുട്ടം സ്ഥിതി ചെയ്യുന്നത്.

PC:Rafimmedia

കിബ്ബര്‍

കിബ്ബര്‍

ഗതാഗതയോഗ്യമായ റോഡുകളാല്‍ എത്തിച്ചേരുവാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളില്‍ ഒന്നാണ് കിബ്ബര്‍. സ്പിതി വാലിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവി‌ടെ വെറും എണ്‍പതോളം വീടുകള്‍ മാത്രമാണുള്ളത്. ഇഷ്ടികയില്‍ നിര്‍മ്മിക്കുന്നതിനു പകരം കല്ലുകളാല്‍ പണിതുയര്‍ത്തിയ പ്രത്യേക രീതിയിലുള്ള വീ‌ടുകളാണ് കിബ്ബറിന്‍റെ മറ്റൊരു പ്രത്യേകത. ഇന്നും ബാര്‍ട്ടര്‍ സിസ്റ്റം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് കിബ്ബര്‍. ഡിസ്പെന്‍സറിയും ആശുപത്രിയും സ്കൂളും പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും കമ്മ്യൂണിറ്റി ടെലിവിഷന്‍ സെറ്റുമെല്ലാം

PC:Wikipedia

 മാവ്ലിനോങ്

മാവ്ലിനോങ്

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഷില്ലോങിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള മാവ്‌ലിനോംഗ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായാണ് പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യയിലെ ഒരു അനുയോജ്യമായ ഗ്രാമമായി ഇതിനെ മുദ്രകുത്താം, കാരണം ആളുകളുടെ പ്രധാന തൊഴിൽ കാർഷിക മേഖലയാണ്, സാക്ഷരതാ നിരക്ക് 100% ആണ്. 100 ഓളം വീടുകൾ മാത്രമേ ഇവിടെയുള്ളു.

PC:Madhumita Das

 പൂവാര്‍

പൂവാര്‍

കടലും കായലും ചേര്‍ന്ന് അത്ഭുതഭൂമിയാണ് പൂവാര്‍. കേരളത്തിന്റെ അറ്റം എന്നു വിളിക്കപ്പെടുവാന്‍ യോഗ്യമായ ഇവിടം നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ കിഴക്കേ അറ്റത്താണ് ഇതുള്ളത്, ഇന്ത്യയിലെ പുരാതനമായ മുസ്ലീം കുടിയേറ്റ കേന്ദ്രം കൂടിയാണ് പൂവാര്‍. ഏതാണ്ട് 1400 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇവിടുത്തെ മുസ്ലീം കുടിയേറ്റമെന്നാണ് പറയുന്നത്.

PC:Kulvinder Bisla

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

മലാന

മലാന

ഇന്ത്യയിലെ ഏറ്റവും വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമങ്ങളിലൊന്നാണ് മലാന. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഇടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവി‌ടം ഹിമാചല്‍ പ്രദേശില്‍ പാര്‍വ്വതി വാലിയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുറമേയുള്ള ലോകത്തില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ട്, തങ്ങള്‍ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍ സംസാരിച്ച്, വ്യത്യസ്തമായ നീതിയും നിയമവുമായി ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ളത്.
അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ പിന്മുറക്കാരാണ് ഇവിടെ നിര്‍മ്മിച്ചതെന്നാണ് മറ്റൊരു വിശ്വാസം. ഹിമാലയത്തിന്‍റെ ഏതന്‍സ് എന്നുമിവിടം അറിയപ്പെടുന്നു,
PC:Rohansandhu

Read more about: villages nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X