Search
  • Follow NativePlanet
Share
» »യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം... ഫാമിലി ട്രിപ്പുകള്‍ക്കായി ലോണാവാല മുതല്‍ മണാലി വരെ പോകാം

യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം... ഫാമിലി ട്രിപ്പുകള്‍ക്കായി ലോണാവാല മുതല്‍ മണാലി വരെ പോകാം

ഒറ്റയ്ക്കുള്ള യാത്രകളെക്കുറിച്ചും കൂട്ടുകാര്‍ക്കൊപ്പമുള്ള യാത്രകളെക്കുറിച്ചും ഒരുപാട് നമ്മള്‍ പറഞ്ഞുകഴിഞ്ഞു. ഇനി കുടുംബവുമൊന്നിച്ചുള്ള യാത്രകളുടെ സമയമാണ്. കുടുംബവുമൊന്നിച്ചുള്ള സമയം ചിലവഴിക്കല്‍ തന്നെയാണ് ഫാമിലി യാത്രകളുടെ പ്രധാന ആകര്‍ഷണം. ഇതാ നിങ്ങളുട‌െ കുടുംബവുമായി ചേര്‍ന്ന് പോകുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഷിംല

ഷിംല

ഫാമിലി ട്രാവല്‍ ഡെസ്റ്റിനേഷനുകളില്‍ സ്ഥിരം ഉള്‍പ്പെടുന്ന സ്ഥലങ്ങളിലൊന്നായതിനാല്‍ ഷിംലയ്ക്ക് പ്രത്യേകം പരിചയപ്പെടുത്തല്‍ ആവശ്യമായി വന്നേക്കില്ല. ബ്രിട്ടീഷ് ഭരണകാലത്ത് വേനല്‍ക്കാല തലസ്ഥാനം ആയിരുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2000 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെല്ലായ്പ്പോഴും മികച്ച കാലാവസ്ഥ ആയതിനാല്‍ ഏതുസമയത്തും ഇവിടേക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം. പ്രകൃതിമനോഹരമായ കാഴ്ചകള്‍ മാത്രമല്ല, കോളനിഭരണകാലത്തെ കെട്ടിടങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ മുതലായവയും ഇവിടെ സന്ദര്‍ശിക്കാം. , മാൾ റോഡിലെ ഷോപ്പിംഗും ടോയ് എഡ്യൂക്കേറ്റ് റൈഡും ഇവിടെ മറക്കാതെ ചെയ്യേണ്ട രണ്ട് കാര്യങ്ങളാണ്.

PC:Raghav Goyal

പോര്‍ട്ട് ബ്ലെയര്‍

പോര്‍ട്ട് ബ്ലെയര്‍


പ്രകൃതി സൗന്ദര്യവും കടല്‍ക്കാഴ്ചകളും കൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ പോര്‍ട്ട് ബ്ലെയര്‍. ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും ചേരുന്നയിടത്ത് സ്ഥിതി ചെയ്യുന്ന ആന്ഡമാനില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് പോര്‍ട് ബ്ലെയര്‍. ആന്‍ഡമാന്റെ തലസ്ഥാനം കൂ‌ടിയാണിവിടം. ഇവിടുത്തെ ഏര വിമാനത്താവളവും പോര്‍ട‌് ബ്ലെയറിലാണുള്ളത്. ആന്‍ഡമാനില്‍ എവിടേക്ക് പോകണമെങ്കിലും ഇവിടെ നിന്നും യാത്രാ സൗകര്യങ്ങള്‍ ലഭിക്കും.
സെല്ലുലാര്‍ ജയിലാണ് ഇവിടുത്തെ കാഴ്ചകളില്‍ പ്രധാനപ്പെട്ടത്.
PC:Nabil Naidu

മസൂറി

മസൂറി

മലയാളികള്‍ സ്ഥിരമായി ചെന്നെത്തുന്ന ഇടമാണെങ്കില്‍ കൂടിയും ഡല്‍ഹിക്കാര്‍ക്കി‌ടയിലാണ് മസൂറി കൂട‌ുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്. ഡല്‍ഹിയോട് അടുത്തുകിടക്കുന്നു എന്നതിലുപരിയായി തലസ്ഥാനത്തെ ചൂടില്‍ നിന്നും രക്ഷപെട്ടു പോകുവാന്‍ പറ്റിയ സ്ഥലം എന്ന നിലയിലാണ് ഇവര്‍ മസൂറിയെ കാണുന്നത്. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ മേഖലയിയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കെംപ്റ്റി വെള്ളച്ചാട്ടം, ഗൺ ഹിൽ, ജ്വാലാ ദേവി ക്ഷേത്രം എന്നിവ മുസ്സൂറിയിലെ പ്രശസ്തമായ ആകർഷണങ്ങളാണ്.
PC:Satyam HCR

കൂര്‍ഗ്

കൂര്‍ഗ്

ലോകത്തെമ്പാടും പ്രസിദ്ധമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം കൂര്‍ഗ്. കേരളത്തോട് വളരെ അടുത്തുകിടക്കുന്നതിനാല്‍ മലയാളികളില്ലാത്ത ഒരു സമയം കൂര്‍ഗില്‍ കാണില്ല. പച്ചപ്പും കാഴ്ചകളും പിന്നെ തേയിലത്തോ‌ട്ടങ്ങളും ഭക്ഷണവും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇന്ത്യയുടെ സ്കോട്ലന്‍ഡ് എന്നാണ് ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത്. സാഹസിക പ്രേമികളുടെ പറുദീസ കൂടിയാണിവിടം. റാഫ്റ്റിംഗ്, ട്രക്കിംഗ്, ക്യാമ്പിംഗ്, ആംഗ്ലിംഗ് തുടങ്ങിയവയ്ക്ക് ധാരാളം അവസരങ്ങൾ ഇവിടെ കണ്ടെത്തുവാന്‍ സാധിക്കും.

ദുബാരെ എലിഫന്റ് ക്യാമ്പ്, നാഗർഹോൾ നാഷണൽ പാർക്ക്, രാജാസ് സീറ്റ്, ആബി വെള്ളച്ചാട്ടം എന്നിവ കൂർഗിലെ മറ്റ് ചില ആകർഷണങ്ങളാണ്.
PC:Aswathy N

ലോണാവാല, മഹാരാഷ്ട്ര

ലോണാവാല, മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാമിലി ഹോളിഡേ ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന സ്ഥലമാണ് മഹാരാഷ്ട്രയിലെ ലോണാവാല. വാരാന്ത്യ അവധികൾക്കായി മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളു‌ടെ എളുപ്പ യാത്രാ താവളമാണിത്. ഏകദേശം 2,047 അടി ഉയരത്തിൽ, ഡെക്കാൻ പീഠഭൂമിയുടെയും കൊങ്കൺ തീരത്തിന്റെയും ഇരുവശങ്ങളിലുമുള്ള മനോഹരമായ കാഴ്ചകൾ ലോണാവാല നല്കുന്നു.
PC:Animesh Das

യുക്സം, സിക്കിം

യുക്സം, സിക്കിം

പടിഞ്ഞാറല്‍ സിക്കിമിലെ മനോഹര പ്രദേശങ്ങളിലൊന്നായ യുക്സം ശാന്തമായ ഇടത്താവളങ്ങള്‍ തേടുന്നവര്‍ക്ക് കുടുംബമായി പോകുവാന്‍ പറ്റിയ സ്ഥലമാണ്. ഹിമാലയത്തിലേക്കോ അല്ലെങ്കില്‍ കാഞ്ചൻജംഗയിലേക്കോ ഉള്ള നിരവധി ട്രക്കിങ്ങുകള്‍ ഇവിടെ ആരംഭിക്കുന്നതിനാല്‍ സാഹസിക സഞ്ചാരികളെ ഇവിടെ കണ്ടുമുട്ടാം. അതിമനോഹരമായ സൗന്ദര്യത്തിനും ഗ്രാമീണ ആകർഷണത്തിനും പേരുകേട്ട ഇത് സിക്കിമിന്റെ ആദ്യ തലസ്ഥാനമായിരുന്നു.
PC:PRATAP CHHETRI

നൈനിറ്റാള്‍

നൈനിറ്റാള്‍

'ഇന്ത്യയിലെ തടാക ജില്ല' എന്നറിയപ്പെടുന്ന നൈനിറ്റാൾ ഉത്തരാഖണ്ഡിലെ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ്. തടാകങ്ങൾ, മഞ്ഞുമൂടിയ കൊടുമുടികൾ, ശാന്തമായ ആവാസവ്യവസ്ഥ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ കാണുവാനും അറിയുവാനുമുണ്ട്. ഉത്തരാഖണ്ഡിന് സമീപമുള്ള കുമയൂൺ കുന്നുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹണിമൂണ്‍ യാത്രക്കാര്‍ക്കും കുടുംബയാത്രക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ്.
PC:Anubhav Rana

ഡാര്‍ജലിങ്

ഡാര്‍ജലിങ്

വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട ഡാര്‍ജലിങ് പശ്ചിമ ബംഗാളിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. സമുദ്രനിരപ്പിൽ നിന്ന് 2050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് കാഞ്ചൻജംഗ ഹിമാലയൻ കൊടുമുടിയുടെ മനോഹര ദൃശ്യം പ്രദാനം ചെയ്യുന്നു. ഹെറിറ്റേജ് ടോയ് ട്രെയിന്‍ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇന്ത്യയിലെ അസാധാരണമായ യാത്രാ കേന്ദ്രങ്ങളിലൊന്നായി ആണ് ഇവിടം അറിയപ്പെടുന്നത്.
PC:Helena Lopes

ശ്രീനഗര്‍

ശ്രീനഗര്‍

മനോഹരമായ തടാകങ്ങളും അതിമനോഹരമായ മുഗൾ ഉദ്യാനങ്ങളും ആണ് ശ്രീനഗറിന്റെ പ്രത്യേകത. നിഷാത് ബാഗ്, ചാസ്മേ ഷാഹി, ഷാലിമാർ ബാഗ് എന്നിവ ശ്രീനഗറില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മൂന്ന് മുഗള്‍ ഉദ്യാനങ്ങളാണ്. ദാൽ തടാകത്തിലെ ശിക്കാര സവാരി കുടുംബവുമായി ഒരുമിച്ച് ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ്.
PC: Amit Jain

മണാലി

മണാലി

ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മണാലി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്, കൂടാതെ കുടുംബ അവധിക്കാലത്തെ പ്രിയപ്പെട്ട സ്ഥലമാണ്. റിവർ റാഫ്റ്റിംഗ്, മലകയറ്റം, സ്കീയിംഗ്, വാട്ടർ ക്രോസിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ഇത് പ്രശസ്തമാണ്. മണാലിയിൽ നിന്ന് റോഹ്താങ് പാസിലേക്കോ സോളാങ് താഴ്വരയിലേക്കോ കുടുംബവുമൊത്ത് ഒരു യാത്ര പ്ലാന്‍ ചെയ്യാം.
PC:Vishal Bhutani

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ചസ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X