Search
  • Follow NativePlanet
Share
» »മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്

മീശപ്പുലിമലയും കാശ്മീരുമല്ല.. മഞ്ഞുപെയ്യുന്നത് കാണുവാന്‍ പോകാം ഈ യൂറോപ്യന്‍ ഇടങ്ങളിലേക്ക്

മീശപ്പുലിമലയിലെ മഞ്ഞുവീഴ്ചയും കാശ്മീരിലെ മഞ്ഞുവീഴ്ചയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണെങ്കിലും യഥാര്‍ത്ഥത്തിലുള്ള മ‍ഞ്ഞ് ആസ്വദിക്കുവാന്‍ യൂറോപ്പിലേക്കു തന്നെ പോകണം. മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്ന നിലങ്ങളും മേല്‍ക്കൂരയും മരങ്ങളു‌ടെ ചില്ലകളും വേലിക്കെട്ടുകളും എല്ലാം പുതിയൊരു മഞ്ഞ് അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക. തണുപ്പുകാലത്തിന്‍റെ ഏതു സമയവും അവിസ്മമണീയമായ ദിനങ്ങള്‍ക്കാണ് ഇവിടെ സാക്ഷ്യം വഹിക്കുക.
മഞ്ഞുകാലത്ത് നിശബ്ദമായ മഞ്ഞ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളിൽ ആശ്വാസവും ശാന്തതയും കണ്ടെത്തുന്ന ഒരു സഞ്ചാരിയാണ് നിങ്ങളെങ്കില്‍ ഇതാ യൂറോപ്പിലെ മഞ്ഞുവീഴ്ച കാണുവാന്‍ സാധിക്കുന്ന ചില ഇടങ്ങള്‍ പരിചയപ്പെടാം...

ഹെൽസിങ്കി, റൊവാനിമി- ഫിൻലൻഡ്

ഹെൽസിങ്കി, റൊവാനിമി- ഫിൻലൻഡ്

കുറഞ്ഞ പകൽ വെളിച്ചവും അതിമനോഹരമായ പ്രകൃതിഭംഗിയും ഫിൻലൻഡിനെ ശൈത്യകാലത്തെ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു. തീർച്ചയായും, കനത്ത മഞ്ഞുവീഴ്‌ചയ്‌ക്കൊപ്പം ഇവിടെ തണുത്തുറഞ്ഞ തണുപ്പും ആയിരിക്കും. തണുത്തുറഞ്ഞ തണുപ്പായിരിക്കും നിങ്ങള്‍ക്ക് സ്വയം പൊരുത്തപ്പെടാൻ കഴിയുമെങ്കിൽ, തലസ്ഥാന നഗരമായ ഹെൽസിങ്കിയില്‍ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. ക്രിസ്മസ് മാർക്കറ്റ്, നഗരത്തിലെ ആഘോഷങ്ങള്‍, മഞ്ഞുവീഴ്ച, അവധിക്കാലം, മ്യൂസിയങ്ങൾ തുടങ്ങിയലയ്ക്കായി ഇവിടെ സമയം ചിലവഴിക്കാം, തുടർന്ന് വടക്കൻ പട്ടണമായ റൊവാനിമിയിലേക്കും നിങ്ങള്‍ക്ക് പോകാം. നോർത്തേൺ ലൈറ്റുകൾ, സ്നോമൊബൈലിംഗ് ഐസ് ഫിഷിംഗ് തുടങ്ങിയവയ്ക്കായി ഇവിടെ ചിലവഴിക്കാം.

ഇൻസ്ബ്രൂക്ക്, സാൽസ്ബർഗ്- ഓസ്ട്രിയ

ഇൻസ്ബ്രൂക്ക്, സാൽസ്ബർഗ്- ഓസ്ട്രിയ

പലപ്പോഴും യൂറോപ്പിന്റെ സ്കീ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്ന ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് മഞ്ഞും ക്രിസ്മസും ഒരുമിച്ച് ആസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ്. നഗരത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി സ്കീ റിസോർട്ടുകളിൽ ശൈത്യകാല കായിക വിനോദങ്ങൾ നിങ്ങള്‍ക്ക് ആസ്വദിക്കാം. ഹാപ്സ്ബർഗ് സാമ്രാജ്യത്തിന്റെ ആകർഷകമായ നിരവധി സ്മാരകങ്ങളും ഇവിടെ സന്ദര്‍ശിക്കുവാന്‍ മറക്കരുത്.

ശൈത്യകാലത്ത് ഒരു നാടോടിക്കഥയിലെന്നപോലെ മനോഹരമാകുന്ന നാടാണ് സാല്‍സ്ബര്‍ഗ്. തണുത്തുറഞ്ഞ രാത്രികളും ചരിത്രസ്മാരകങ്ങളും ഹോഹെൻസൽസ്‌ബർഗ് കോട്ട പോലുള്ല ഇടങ്ങളു ഇവിടെ മറക്കാതെ ആസ്വദിച്ചിരിക്കണം.

പ്രാഗ്

പ്രാഗ്

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടമാണ് പ്രാഗ്. എന്നാൽ ശൈത്യകാലത്ത്, ഇവിടം ശാന്തവും എന്നാൽ മാന്ത്രികവുമായ സ്ഥലമായി മാറും. പ്രാഗ് കാസിലോ ചാൾസ് പാലമോ ആകട്ടെ, എല്ലായി‌ടവും ഒരുങ്ങി നില്‍ക്കുന്നതു പോലുള്ല തോന്നലാണ് സഞ്ചാരികള്‍ക്ക് നല്കുക,

ട്രോംസോ, ബെർഗൻ, നോർവേ

ട്രോംസോ, ബെർഗൻ, നോർവേ

മഞ്ഞുകാലം ആസ്വദിക്കുവാന്‍ നോര്‍വെയില്‍ വളരെ യോജിച്ച ഇടങ്ങളിലൊന്നാണ് നോര്‍വെ. എങ്ങും മൂടിക്കിടക്കുന്ന മഞ്ഞാണ് ഇവിടുത്തെ ഒരു പ്രത്യേകത. ആളുകള്‍ ജോലിക്ക് പോകുന്നതു പോലും ഇവിടെ സ്കീയിങ് നടത്തിയാണ് എന്നുള്ളത് മഞ്ഞ് കാലത്തെ ഇവര്‍ എങ്ങനെ സ്വീകരിക്കുന്നു എന്നതിനുള്ള ഉത്തരമാണ്. നോർവേയിലെ ഏറ്റവും വടക്കേയറ്റത്തെ പട്ടണങ്ങളിലൊന്നായ കിർകെനെസിൽ സഞ്ചാരികള്‍ എത്താറുണ്ട്. ഐസ് കൊണ്ട് നിര്‍മ്മിച്ച ഹോട്ടലുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

ലൂസേൺ, സ്വിറ്റ്സർലൻഡ്

ലൂസേൺ, സ്വിറ്റ്സർലൻഡ്


ശൈത്യകാല കായിക വിനോദങ്ങൾക്ക് ധാരാളം അവസരങ്ങൾ നൽകുന്ന ആൽപ്‌സ് പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു ചെറിയ പട്ടണമാണ് ലൂസേൺ. ക്രിസ്മസ് മാര്‍ക്കറ്റ് ഇവിടെ സന്ദര്‍ശിക്കേണ്ട ഇടമാണ്.

പാരീസ്

പാരീസ്

കാലങ്ങളായി പ്രണയത്തിന്റെയും കലയുടെയും പര്യായമാണ് പാരീസ്. മഞ്ഞ് മൂടിയ ശൈത്യകാല ഭൂപ്രകൃതി ഇതിനോടൊത്ത് ചേരുമ്പോള്‍ നഗരം തീര്‍ച്ചയായും മഞ്ഞുകാലത്ത് സന്ദര്‍ശിക്കേണ്ട ഇടമായി മാറും, ജനുവരി അവസാനത്തിലും ഫെബ്രുവരിയിലും ആണ് പാരീസില്‍ മഞ്ഞുവീഴുന്നത്. കനത്ത മഞ്ഞുവീഴ്ച ഇല്ലാത്തതിനാല്‍ ആര്‍ക്കും ഭയമില്ലാതെ ഇവിടേക്ക് എത്താം.

സ്റ്റോക്ക്ഹോം

സ്റ്റോക്ക്ഹോം

നിങ്ങൾക്ക് വലിയ മഞ്ഞുവീഴ്ച ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു യൂറോപ്യൻ ലക്ഷ്യസ്ഥാനമാണ് സ്റ്റോക്ക്ഹോം എങ്കിലും പലപ്പോഴും യാത്രാ ചിലവ് മറ്റുപല നഗരങ്ങളെയും അപേക്ഷിച്ച് ഇവിടെ വളരെ കൂടുതല്‍ ആയിരിക്കും. മെ‌ട്രോ വഴി ഇവിടുത്തെ പല സ്കീയിങ് റിസോര്‍ട്ടുകളിലും എത്തിച്ചേരാം.

എഡിൻബർഗ്

എഡിൻബർഗ്


എപ്പോൾ മഞ്ഞ് വീഴുമെന്ന് ആർക്കും അറിയാത്ത ഒരിടമാണ് സ്കോട്ടിഷ് തലസ്ഥാനമായ എഡിൻബർഗ്. അഏതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിട‌ുത്തെ ഏറ്റവും വലിയ പ്രത്യേകത.

 കോപ്പന്‍ഹേഗന്‍

കോപ്പന്‍ഹേഗന്‍


നഗരത്തിരക്കുകളില്‍ നിന്നും വിട്ടുനിന്ന് ഒരു മഞ്ഞുകാലം ആസ്വദിക്കണമെങ്കില്‍ ഡാനിഷ് തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ തിരഞ്ഞ‌ടുക്കാം, ഡിസൈൻ, ഭക്ഷണം, രാത്രിജീവിതം എന്നിവയ്ക്ക് പേരുകേട്ട മികച്ച യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്.മഞ്ഞുകാലത്ത് നിങ്ങൾ എപ്പോഴെങ്കിലും ഈ ലക്ഷ്യസ്ഥാനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ യാത്ര ചെലവുകുറഞ്ഞ ഒന്നായിരിക്കില്ല എന്നത് മറക്കാതിരിക്കുക.

ക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെക്രിസ്മസ് ആഘോഷം മുതല്‍ പാര്‍ട്ടി വരെ... ഡിസംബര്‍ യാത്രയുടെ മേന്മകളിലൂ‌ടെ

മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!മരുഭൂമിയിലെ ആഘോഷങ്ങള്‍ക്ക് പറ്റിയ സമയമിതാണ്!പോകാം ഡെസേര്‍ട്ട് സഫാരിക്ക്, അറിയേണ്ടതെല്ലാം!!

Read more about: winter travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X