Search
  • Follow NativePlanet
Share
» »ഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളി

ഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളി

ഏറ്റവും പ്രസിദ്ധമായ, കൂടുതല്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കുറച്ച് പ്രേതനഗരങ്ങളെയും അവയുടെ പ്രത്യേകതകളെയും പരിചയപ്പെടാം...

വിചിത്രമായ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു സൗന്ദര്യം... ഇത്രയും നാള്‍ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിലൊന്നും കാണാത്ത തരത്തിലുള്ള ഒരു പ്രത്യേക ഭൂമിയും അതിനോട് അനുബന്ധിച്ചുള്ള കുറേയധികം കാഴ്ചകളും. വിചിത്രമെന്നുതന്നെ ഇവിടുത്തെ പല കാഴ്ചകളും നമ്മെ തോന്നിപ്പിക്കും. പ്രേതനഗരങ്ങളുടെ കഥ ഇവിടെ തു‌ടങ്ങുകയാണ്... വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ, ഒ‌ട്ടും താമസയോഗ്യമല്ലാത്ത രീതിയിലായിരിക്കും ഇവി‌ടമെങ്കിലും എന്തോ സഞ്ചരികളെ ആകര്‍ഷിക്കുന്ന ഒരു കാര്യം ഇവിടെയുണ്ട്. പലര്‍ക്കും പല തരത്തില്‍ അത് അനുഭവപ്പെടുമെങ്കിലും എല്ലാവര്‍ക്കും ആസ്വദിക്കുവാന്‍ കഴിയുന്ന ഒന്നായിരിക്കില്ല പ്രേതനഗരങ്ങളിലേക്കുള്ള യാത്രകള്‍.

എണ്ണിയെടുക്കുവാന്‍ കഴിയാത്തതിനുമപ്പുറം പ്രേതനഗരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഏറ്റവും പ്രസിദ്ധമായ, കൂടുതല്‍ സഞ്ചാരികള്‍ തേടിയെത്തുന്ന കുറച്ച് പ്രേതനഗരങ്ങളെയും അവയുടെ പ്രത്യേകതകളെയും പരിചയപ്പെടാം...

 1. ഹെർക്കുലാനിയം, ഇറ്റലി

1. ഹെർക്കുലാനിയം, ഇറ്റലി

എഡി 79 ല്‍ അതയാത് ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ചരിത്രമായ നഗരമാണ് ഇറ്റലിയിലെ ഹെർക്കുലാനിയം. വെസൂവിയസ് പർവ്വതത്തിന്റെ അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ മറഞ്ഞ ഈ നഗരം അക്കാലത്ത് ഏറ്റവുമധികം വികാസം പ്രാപിച്ച ഇടങ്ങളിലൊന്നായിരുന്നു. അതിന്റെ പല അവശിഷ്ടങ്ങളും ഇവിടെ ചാരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചെറുതെങ്കിലും സമ്പന്നമായിരുന്ന ഈ റോമന്‍ തീരനഗരത്തെ മുഴുവന്‍ അഗ്നി വിഴുങ്ങുകയായിരുന്നു

2. പോംപിയെപ്പോലെ

2. പോംപിയെപ്പോലെ

അഗ്നിപര്‍വ്വത സ്ഫോടനം ചാരത്തിനടയിലാക്കിയ പോപെയിപ്പോലെ തന്നെയുള്ള നഗരമായിരുന്നു ഹെർക്കുലാനിയവും. ഹെർക്കുലേനിയം ഏറെക്കുറെ കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെടുന്ന ചുരുക്കം ചില പുരാതന നഗരങ്ങളിൽ ഒന്നായതിനു കാരണം പോംപെയില്‍ സംഭവിച്ചതു പോലെ ഇവിടെയും നഗരം മുഴുവന്‍ ചാരത്തിനടിയിലായതാണ്. ചാരത്തിന്‍റെ കട്ടിയുള്ള പാളി കാരണം മറ്റൊന്നിനും അതിനെ നശിപ്പിക്കുവാനായില്ല. പ്രകൃതിയുടെ മറ്റു ക്ഷോഭങ്ങളില്‍ നിന്നും കൊള്ളയില്‍ നിന്നുമെല്ലാം ഇങ്ങനെ നഗരം രക്ഷപെട്ടു നിന്നു. പ്രധാനമായും പൈറോക്ലാസ്റ്റിക് വസ്തുക്കൾ കാര്‍ബണൈസ് ചെയ്തതു കാരണം കിടക്കകൾ, വാതിലുകൾ തുടങ്ങിയ വസ്തുക്കള്‍ വളരെ മോശമാകാതെ സൂക്ഷിക്കപ്പെട്ടു.
PC:ho visto nina volare

3. കയാക്കോയ്

3. കയാക്കോയ്

ലോകത്തിലെ തന്നെ മറ്റൊരു എണ്ണപ്പെട്ട പ്രേതനഗരമാണ് കയാക്കോയ്. തുര്‍ക്കിയിലെ ഈ സ്ഥലം മിക്കവര്‍ക്കും പ്രസിദ്ധമായ റസ്സൽ ക്രോവിന്റെ 2014ലെ ദി വാട്ടർ ഡിവിനർ സിനിമയിലൂടെ പരിചയമുണ്ടാവും. ഗ്രീക്കോ-ടർക്കിഷ് യുദ്ധത്തിന്റെ ഫലമായി ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് ഉപേക്ഷിക്കപ്പെട്ട കയാക്കോയ് അക്കാലത്ത് വളയെലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒന്നായിരുന്നു. ഗ്രീക്ക് വിഭാഗക്കാരായിരുന്നു ഇവിടെ വസിച്ചിരുന്നത്. പിന്നീട് രാജ്യങ്ങള്‍ തമ്മില്‍ താമസക്കാരെ കൈമാറിയപ്പോള്‍ 6,000 ഗ്രീക്കുകാരെ ഇവിടെ നിന്നും പുറത്താക്കി. ഗ്രീക്ക് ശൈലിയിലുള്ള വീടുകളും പള്ളികളും ഇവിടുത്തെ പ്രത്യേകതകളാണ്
PC:Bjørn Christian Tørrissen

4. കോൾമാൻസ്‌കോപ്പ്, നമീബിയ

4. കോൾമാൻസ്‌കോപ്പ്, നമീബിയ

ഒരു കാലത്ത് 1300 ല്‍ അധികം ഖനിത്തൊഴിലാളികള്‍ ജോലി ചെയ്തിരുന് നമീബിയയിലെ കോൾമാൻസ്‌കോപ്പ് അന്ന് ആളും ആരവവും ഇല്ലാത്ത ഒരു പ്രേതനഗരമാണ്. നമീബിയയിലെ മണൽക്കൂനകൾക്കിടയിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന ഈ വിജനമായ പട്ടണം ഇന്ന് ലോകമെമ്പാടു നിന്നും സന്ദര്‍ശകര്‍ എത്തിച്ചേരുന്ന വിനോദ സ‍ഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.
വജ്രഖനനത്തിലൂടെ പ്രസിദ്ധമായി അതുവഴി വളര്‍ന്ന് ജർമ്മൻ പട്ടണത്തിന്റെ വാസ്തുവിദ്യാ ശൈലിയിൽ നിര്‍മ്മിച്ച ഈ ഗ്രാമത്തില്‍ ആശുപത്രി, ബോൾറൂം, പവർ സ്റ്റേഷൻ, സ്കൂൾ, സ്കിറ്റിൽ-അല്ലി, തിയേറ്റർ, സ്‌പോർട്‌സ് ഹാൾ, കാസിനോ, ഐസ് ഫാക്ടറി, തെക്കൻ അർദ്ധഗോളത്തിലെ ആദ്യത്തെ എക്സ്-റേ സ്റ്റേഷൻ, ആഫ്രിക്കയിലെ ആദ്യത്തെ ട്രാം എന്നിങ്ങനെ പല പ്രത്യേകതകളും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഉപേക്ഷിക്കപ്പെട്ടു പോയ ഇവിടെ പിന്നീട് മരുഭൂമി കടന്നുകയറി പ്രദേശത്തെ മണലില്‍ മൂടുകയായിരുന്നു വിനോദസഞ്ചാരികൾക്ക് പലപ്പോഴും വീടുകളിൽ കാൽമുട്ട് വരെ മൂടുന്ന മണലിൽ നടന്ന് വേണം ഇവിടം കണ്ടുതീര്‍ക്കുവാന്‍

PC:SkyPixels

 5. പ്രിയപ്യാത്ത്, ഉക്രെയ്ൻ

5. പ്രിയപ്യാത്ത്, ഉക്രെയ്ൻ

ലോകത്തെ നടുക്കിയ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്റെ ബാക്കി പത്രമായി നിലനില്‍ക്കുന്ന ഒരു ദുരന്ത നഗരമാണ് ഉക്രെയ്നിലെ പ്രിയപ്യാത്ത്. പവർ പ്ലാന്റിൽ ജോലി ചെയ്തിരുന്ന അമ്പതിനായിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ചെർണോബിലിന്റെ ഒരു ഭാഗം ഉരുകിപ്പോകുമ്പോൾ ഈ പ്രദേശം മുഴുവനായും ഒഴിപ്പിക്കുകയായിരുന്നു ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് തകര്‍ന്ന ഈ നഗരം കാണുവാനെത്തുന്നത്. , ആശുപത്രി, ജനറൽ സ്റ്റോറുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, സിനിമാശാലകൾ തു‌ടങ്ങിയവ അവശിഷ്ടങ്ങളിൽ അവശേഷിക്കുന്നു.

6. ഹാഷിമ ദ്വീപ്

6. ഹാഷിമ ദ്വീപ്

പ്രേതനഗരങ്ങളു‌ടെ പ‌ട്ടികയിലേക്ക് ജപ്പാന്റെ സംഭാവനകളില്‍ ഒന്നാണ് ഹാഷിമാ ദ്വീപ്. ആണവ ദുരന്തത്തിന്റെ ശേഷിപ്പുകളുമായി ജീവിക്കുന്ന നാഗസാക്കിയില്‍ നിന്നും ഹാഷിമ ദ്വീപ് അധികം അകലെയല്ല. ബാറ്റില്‍ഷിപ്പ് ഐലന്‍ഡ് എന്നറിയപ്പെടുന്ന ഹാഷിമാ ദ്വീപ് ഇന്ന് യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളില്‍ ഒന്നു കൂടിയാണ്. 1970 കളുടെ ആരംഭം വരെ ഹാഷിമ ദ്വീപ് കൽക്കരി ഖനന കേന്ദ്രമായിരുന്നു.അക്കാലത്ത് അയ്യായിരത്തോളം ആളുകള്‍ വരെ ഇവിടെ വസിച്ചിരുന്നു. പിന്നീട് കല്‍ക്കരിയുടെ സ്ഥാനം പെട്രോള്‍ ഏറ്റെടുത്തോടെ വ്യവസായം നശിച്ച് ഇവിടം ഇല്ലാതാകുകയായിരുന്നു, 1975 ഓടെ ദ്വീപ് ഒഴിപ്പിച്ചു,

PC:kntrty

 7. എപെക്യുന്‍, അര്‍ജന്‍റീന

7. എപെക്യുന്‍, അര്‍ജന്‍റീന

അക്വാമാൻ എന്ന സിനിമയിലെ നഗരമായ അറ്റ്ലാന്റിസ് ഓർക്കുന്നുണ്ടോ? ആ നഗരം യഥാര്‍ത്ഥത്തില്‍ ഉള്ളതെന്ന പോലെ തോന്നിപ്പുന്ന ഇ‌ടമാണ് അര്‍ജന്‍റീനയിലെ എപെക്യുന്‍. 1920കളില്‍ അയ്യായിരത്തോളം ജനസംഖ്യയുണ്ടായിരുന്ന, അനുദിനം വളര്‍ന്നുകൊണ്ടിരുന്ന നഗരമായിരുന്നു ഇത്. പിന്നീട് 1970 കളില്‍ അവിചാരിതമായി വെള്ളത്തിനടിയില്‍ ആയതോടെയാണ് ഇന്നത്തെ പ്രേത നഗരമെന്ന പദവിയില്‍ ഇതെത്തിയത്. അപ്രതീക്ഷിത മഴയില്‍ ഇവിടുത്തെ അണക്കെട്ട് പൊട്ടുകയും നഗരം വെള്ളത്തിനയില്‍ ആവുകയുമായിരുന്നു. 2009-ൽ മാത്രമാണ് അല്പം വെള്ളം താഴ്ന്ന് നഗരം ഒരു കാലത്ത് തിരക്കേറിയതായിരുന്ന നഗരം കാണുവാനായത്.

PC:Rovagnati

8.ബോഡി

8.ബോഡി

അമേരിക്കയിലെ അനവധി പ്രേതഗ്രാമങ്ങളില്‍ ഒന്നാണ് ബോഡി. കാലിഫോർണിയ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ബോഡിയില് 1800 കളിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ഭാഗ്യാന്വേഷികളുടെ നഗരമായി മാറി, 1879 ആയപ്പോഴേക്കും അതിന്റെ ജനസംഖ്യ 7,000-10,000 ആയി വര്‍ധിച്ചു.

സ്വർണ്ണ അന്വേഷകർ തിരഞ്ഞെത്തിയ നഗരങ്ങളില്‍ ഒന്നായിരുന്നു ഇവിടെ ഒരുകാലത്ത് 2000 കെട്ടിടങ്ങളും ഒരു പ്രധാന തെരുവും ഉണ്ടായിരുന്നു. തുടർന്നുള്ള ദശകങ്ങളിൽ ഈ നഗരം തകർച്ചയിലായി, 1915 ഓടെ ഒരു പ്രേത നഗരം എന്ന് വിശേഷിപ്പിക്കപ്പെട്ടു. യുഎസ് ആഭ്യന്തര വകുപ്പ് നിയുക്ത ബോഡി ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിനെ ദേശീയ ചരിത്ര ലാൻഡ്‌മാർക്കായി അംഗീകരിക്കുന്നു.

PC:Saxena ashes

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

Read more about: world interesting facts mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X