Search
  • Follow NativePlanet
Share
» »പച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാ

പച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാ

ഒരു യാത്ര പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ പ്ലാന്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ആയിരക്കും ഒരു സഞ്ചാരി ആഗ്രഹിക്കുക?സ്ഥലം മുതല്‍ യാത്രാ രീതി വരെ പലതും പറയുവാനുണ്ടെങ്കിലും മാറി വരുന്ന ഭൂമിയുടെ അവസ്ഥയും തങ്ങളുടെ ആരോഗ്യവും പരിഗണിച്ച് പലരും തിരഞ്ഞെടുക്കുന്നത് മലിനീകരണം കുറവുള്ള ഇടങ്ങള്‍ തന്നെയാവും. എത്ര വലിയ സ്ഥലമാണെന്നു പറഞ്ഞാലും അവിടുത്തെ വായു മലിനമാണെങ്കില്‍ പിന്നെ കാര്യമില്ലല്ലോ...പൊടിപടലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉള്ളിലേക്ക് ശ്വസിച്ചെടുക്കുവാന്‍ ആരും അറിഞ്ഞുകൊണ്ട് താല്പര്യപ്പെടുകയുമില്ല. എന്നാല്‍ ഏറ്റവും ശുദ്ധമായ വായുവുള്ള ഇടങ്ങളാണെങ്കില്‍ മറ്റൊന്നും നോക്കാതെ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്യും...

വായു മാത്രമല്ല, കാഴ്ചകളും പരിശുദ്ധം!!

വായു മാത്രമല്ല, കാഴ്ചകളും പരിശുദ്ധം!!

ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവുള്ള., കാഴ്ചകളുടെ കാര്യത്തില്‍ അതീവ സമ്പന്നമായ കുറേ ഇടങ്ങളുണ്ട്. ലോകനിലവാരത്തിലുള്ല കാഴ്ചകള്‍ മാലിനമായ വായുവുന്റെ അകമ്പടിയില്ലാതെ കാണാം എന്നതാണ് ഈ പ്രദേശങ്ങളെ വ്യത്യസ്തമാക്കുന്നത്. ഐക്യു എയറിന്റെ നേതൃത്വത്തില്‍ നടതതിയ സര്‍വ്വേയാണ് വിവരങ്ങള്‍ക്ക് ആധാരമാക്കി എടുത്തിരിക്കുന്നത്. 106 രാജ്യങ്ങളിലാണ് പഠനം നടത്തിയത്

പോര്‍ട്ടോ റിക്കോ

പോര്‍ട്ടോ റിക്കോ

ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭ്യതയുള്ള രാജ്യമാണ് പോര്‍ട്ടോ റിക്കോ. ലോകാരോഗ്യ സംഘടന നിശ്ചയിച്ച പാരാമീറ്ററുകളും ഇത് പാലിക്കുന്നു. പിഎം 2.5 ഇവിടെ 3.70 µg / m³ ആയി സജ്ജമാക്കി. അതിനാൽ, അതിശയകരമായ ലാൻഡ്‌സ്‌കേപ്പ് കൂടാതെ, പ്യൂർട്ടോ റിക്കോ ഒരു യാത്രയ്ക്ക് ആകർഷകമായ മറ്റൊരു കാരണം നൽകുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ ഇൻ‌കോർപ്പറേറ്റ് ചെയ്യപ്പെടാത്ത പ്രദേശമാണ് പ്യൂർട്ടോ റിക്കോ. പ്യൂർട്ടോ റിക്കോ ദ്വീപ് ഒരു പരമാധികാര രാഷ്ട്രമോ യുഎസ് രാജ്യമോ അല്ല. മനോഹരമായ ബീച്ചുകൾക്കും സ്പാനിഷ് കരീബിയൻ സംസ്കാരത്തിനും പേരുകേട്ടതാണ് ഈ ദ്വീപ്. തിളക്കമുള്ളതും വർണ്ണാഭമായതുമായ വീടുകൾ ഇവിടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്നു, . സമ്പന്നമായ ചരിത്രമുള്ള സംസ്കാരങ്ങളുടെ രസകരമായ ഒരു മിശ്രിതമാണ് ഈ നാ‌ട്.

ന്യൂ കാലിഡോണിയ

ന്യൂ കാലിഡോണിയ


ഫ്രഞ്ച് അധീന പ്രദേശമായ ന്യൂ കാലിഡോണിയയും സമൃദ്ധമായ ശുദ്ധവായു ഉള്ള പ്രദേശമാണ്. കൃത്യമായി പറഞ്ഞാല്‍ പ്യൂര്‍‌ട്ടോ റിക്കോയ്ക്ക് തുല്യം തന്നെയാണ് ഇവിടുത്തെ വായുവിന്റെ ശുദ്ധതയും. ഒരു സ്കൂബ-ഡൈവിംഗ് ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ന്യൂ കാലിഡോണിയ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായിരിക്കുന്നത്. നൗമിയ ആണ് ന്യൂ കാലിഡോണിയയു‌ടെ തലസ്ഥാനം. ഫ്രഞ്ച് സ്വാധീനമുള്ള റെസ്റ്റോറന്റുകൾ, ആഢംബര ബോട്ടിക്കുകൾ തുടങ്ങിയവയ്ക്ക് ഇവിടം പ്രസിദ്ധമാണ്. അമേരിക്കയേക്കാളും ജീവിതച്ചിലവ് കൂടുതലുള്ള നാടാണിത്.

കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍കണ്ടറിയുവാന്‍ ഈ പട്ടണങ്ങള്‍ കൂടി...പരിചയമുള്ള ഇടങ്ങളേക്കാള്‍ പതിന്മടങ്ങ് ഭംഗിയുള്ള എ‌‌ട്ടിടങ്ങള്‍

യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്

യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്

പ്യൂര്‍ട്ടോ റിക്കോയും ന്യൂ കാലിഡോണിയയും കഴിഞ്ഞാല്‍ ശുദ്ധവായുവുള്ള ഇടമാണ് യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്. കരീബീയന്‍ ദ്വീപുകളുടെ ഒരു ഭാഗമായ ഇത് ലോകത്തിലെ എണ്ണപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനുകളില്‍ ഒന്നും കൂടിയാണ്. വെളുത്ത മണല്‍ ബീച്ചുകളാണ് ഇവിടുത്തേത്. പവിഴപ്പുറ്റുകളുടെ കാഴ്ചയും പച്ചപ്പ് നിറഞ്ഞ കുന്നുകളും ഇതിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കരീബിയനില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന ദ്വീപും കൂടിയാണിത്.

 സ്വീഡന്‍

സ്വീഡന്‍

ലോകത്തിലെ ഏറ്റവും കുറഞ്ഞ വായു മലിനീകരണമുള്ള രാജ്യങ്ങളില്‍ അടുത്താണ് സ്വീഡന്‍. ഇവിടെയുള്ള പിഎം 2.5 സ്കോർ 2020 ലെ വാർഷിക ശരാശരിയില്‍ മികച്ച മുന്നേറ്റം ന‌ടത്തിയെന്ന് തെളിയിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. അതീവ വൃത്തിയില്‍ സംരക്ഷിക്കപ്പെടുന്ന തെരുവുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ആളുകള്‍ക്കുള്ള മികച്ച പരിപാലന രീതികളും മതത്തില്‍ വിശ്വസിക്കാത്ത ആളുകളുടെ ഉയര്‍ന്ന എണ്ണവുമെല്ലാം ഇവിടുത്തെ പ്രത്യേകതകളായി അവതരിപ്പിക്കപ്പെടാറുണ്ട്. ഇവിടുത്തെ രാജ്യത്തിന്റെ പകുതിയോളം ഭാഗവും കാടുകളാണ്.

കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയുംകുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

ഫിന്‍ലാന്‍ഡ്

ഫിന്‍ലാന്‍ഡ്

ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവുള്ള രാജ്യങ്ങളിലൊന്നായി ഫിന്‍ലന്‍ഡിനെ കണ്ടാല്‍ യഥാര്‍ത്ഥത്തില്‍ അതില്‍ അത്ഭുതപ്പെടുവാന്‍ ഒന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അഭിനന്ദനീയമായ രീതിയിലുള്ള പരിസ്ഥിതി സംരക്ഷണ നടപടികളില്‍ മിക്കപ്പോഴും ഫിന്‍ലന്‍ഡ് ഏര്‍പ്പെടുകയും അതില്‍ വിജയിക്കുകയും ചെയ്യാറുണ്ട്. വ്യാവസായിക മലിനീകരണവും മറ്റ് നടപടികളും കുറയ്ക്കാൻ ഫിൻ‌ലാൻ‌ഡ് പാരിസ് കരാറിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. പ്രദേശവാസികൾ തീർച്ചയായും സംരക്ഷണത്തിൽ പങ്കാളികളാകുകയും മലിനീകരണം തടയുന്നതിനുള്ള നടപടികളിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും സത്യസന്ധരായാ ആളുകളായാണ് ഫിന്‍ലാന്‍ഡുകാര്‍ അറിയപ്പെടുന്നത്.ആയിരം ത‌ടാകങ്ങളു‌ടെ നാ‌ട് എന്നും ഫിന്‍ലന്‍ഡിനു പേരുണ്ട്. സാന്താ ക്ലോസിന്‍റെ നാ‌ട് എന്നതും ഫിന്‍ലല്‍ഡുകാരുടെ അഭിമാന കാര്യങ്ങളില്‍ ഒന്നാണ്.

ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

ഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാംഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാം

Read more about: world interesting facts islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X