Search
  • Follow NativePlanet
Share
» »മഴ മാത്രമല്ല, ആഘോഷങ്ങളുമുണ്ട് ഈ ജൂലൈ മാസത്തില്‍... പുരി രഥ യാത്ര മുതല്‍ ഡ്രീ ഫെസ്റ്റിവൽ വരെ

മഴ മാത്രമല്ല, ആഘോഷങ്ങളുമുണ്ട് ഈ ജൂലൈ മാസത്തില്‍... പുരി രഥ യാത്ര മുതല്‍ ഡ്രീ ഫെസ്റ്റിവൽ വരെ

മഴ കനത്തുവരുന്ന സമയമാണ് ജൂലൈ മാസമെങ്കിലും ഇന്ത്യയിലങ്ങോളമിങ്ങോളം ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. പ്രാദേശികമായ ഉത്സവങ്ങള്‍ മുതല്‍ ഗുരു പൂര്‍ണ്ണിമയും ഭക്തലക്ഷങ്ങള്‍ ഒത്തുചേരുന്ന പുരി രഥയാത്രയും ഒക്കെ ജൂലൈ മാസത്തെ സമ്പന്നമാക്കുന്ന ആഘോഷങ്ങളാണ്.
ജൂലൈ മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറെ പ്രധാനമാണ് ഓരോ നാട‌ുകളിലും അതാത് സമയം നടക്കുന്ന ആഘോഷങ്ങളും പരിപാ‌ടികളും അറിഞ്ഞുവയ്ക്കുക എന്നത്. 2022 ജൂലൈയിലെ പ്രധാന ആഘോഷങ്ങളും മേളകളും എന്തൊക്കെയാണെന്നും അവയു‌ടെ പ്രത്യേകതകളും നോക്കാം.

പുരി രഥയാത്ര -ജൂണ്‍ 11

പുരി രഥയാത്ര -ജൂണ്‍ 11

ശ്രീകൃഷ്ണന്റെ മധുര യാത്രയുടെ ഓർമ്മയിൽ നടത്തുന്ന പുരി രഥയാത്ര ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒത്തുചേരുന്ന ആഘോഷമാണ്. ആഷാഢമാസത്തിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന രഥയാത്ര അപൂര്‍വ്വങ്ങളായ പല ചടങ്ങുകളാലും സമ്പന്നമാണ്. ക്ഷേത്രത്തിൽ നിന്നും ജഗനാഥന്റെയും ബലരാമന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങൾ വലിയ രഥങ്ങളിൽ കയറ്റി ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു മൈൽ അകലെയുള്ള ഗുണ്ടിച്ച ബാരി സ്ഥലത്തേക്കു കൊണ്ടുപോകുന്ന ആഘോഷമാണ് രഥയാത്ര എന്നറിയപ്പെ‌ടുന്നത്. ഏഴു ദിവസം ഈ വിഗ്രഹങ്ങൾ അവിടുത്തെ ക്ഷേത്രത്തിൽ സൂക്ഷിച്ചതിനു ശേഷം പിന്നീട് ജഗനാഥ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരും.
ഈ വർഷം ആഷാഢ് ശുക്ല ദ്വിതീയ തിഥി ജൂൺ 30 ന് രാവിലെ 10:49 ന് ആരംഭിച്ച് ജൂലൈ 1 ന് ഉച്ചയ്ക്ക് 01:09 ന് അവസാനിക്കും. അതിനാൽ, ജൂലൈ 1 വെള്ളിയാഴ്ചയാണ് രഥയാത്ര ന‌ടക്കുന്നത്.

PC:Government of Odisha

പല്‍ഖി ഫെസ്റ്റിവല്‍ ജൂണ്‍ 20- ജൂലൈ 21

പല്‍ഖി ഫെസ്റ്റിവല്‍ ജൂണ്‍ 20- ജൂലൈ 21

മഹാരാഷ്ട്രയിലെ പ്രസിദ്ധമായ ആഘോഷങ്ങളില്‍ ഒന്നാണ് പല്‍ഖി ഫെസ്റ്റിവല്‍. മഹാരാഷ്ട്രൻ സംസ്‌കാരത്തിന്റെ സവിശേഷത പാൽഖി ഉത്സവത്തിന് ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മാസത്തിന്റെ തുടക്കത്തിൽ ആരംഭിക്കുന്ന പൽഖി, പണ്ഡർപൂരിൽ എത്തുന്നതുവരെ ആളുകൾ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു,. 22ദിവസമാണ് ഇത് നീണ്ടു നില്‍ക്കുന്നത്.

PC:Maheshlonkar

റോയല്‍ എന്‍ഫീല്‍ഡ്, ഹിമാലയന്‍ ഒഡീസി ജൂണ്‍ 30- ജൂലൈ 18

റോയല്‍ എന്‍ഫീല്‍ഡ്, ഹിമാലയന്‍ ഒഡീസി ജൂണ്‍ 30- ജൂലൈ 18

ഒരു സാംസ്കാരിക ഉത്സവമെന്ന ലേബലിലല്ല, മറിച്ച് സാഹസിക പ്രേമികൾക്കും ആവേശം തേടുന്നവർക്കും ഒന്നു പോയി കൂടിയാലോ എന്നു തോന്നിപ്പിക്കുന്ന പരിപാ‌ടിയാണ് റോയല്‍ എന്‍ഫീല്‍ഡ്, ഹിമാലയന്‍ ഒഡീസി. ന്യൂ ഡല്‍ഹിയില്‍ നിന്നും ലഡാക്ക് വരെ നടത്തുന്ന ഒരു ബൈക്ക് റാലി ആണിത്. 18 ദിവസത്തെ ബൈക്ക് യാത്ര വ്യത്യസ്തമായ വഴികളുടെ അനുഭവം പങ്കെടുക്കുന്നവര്‍ക്ക് നല്കും.

ഫിയാങ് ത്സെഡപ്പ് ഫെസ്റ്റിവൽ ജൂലൈ 18

ഫിയാങ് ത്സെഡപ്പ് ഫെസ്റ്റിവൽ ജൂലൈ 18

ലഡാക്കിലെ ഫിയാങ് മൊണാസ്ട്രിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ആശ്രമത്തിലെ ലാമകളു‌ടെ നേതൃത്വത്തിലണിത് നടത്തുന്നത്. അവർ ഒരു നൃത്ത നാടകത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു. ഇതുകൂടാതെ, സന്യാസിമാർ ഊർജസ്വലമായ പട്ടുവസ്ത്രങ്ങൾ ധരിക്കുകയും ചാം അനുഷ്ഠിക്കുന്നതോടൊപ്പം അവരുടെ ദേവതകളെ ആരാധിക്കുകയും ചെയ്യുന്നു. ഈ ഉത്സവത്തിന്റെ ഏറ്റവും മികച്ച ഭാഗം ബുദ്ധന്റെ പഠിപ്പിക്കലുകൾ ചിത്രീകരിക്കുന്ന വ്യത്യസ്ത മുഖംമൂടികളും പുരാവസ്തുക്കളുമാണ്. ടിബറ്റൻ കലണ്ടർ അനുസരിച്ച് ആറാം മാസം വരുന്ന ജൂലൈയിലോ ആഗസ്ത് മാസത്തിലോ ആണ് ഫിയാങ് സെഡപ്പ് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്.

PC:Hans-Jurgen Mager

തീജ് ഉത്സവം ജൂലൈ 31

തീജ് ഉത്സവം ജൂലൈ 31

വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ ഉത്സവമാണ് തീജ് ഉത്സവം. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ തങ്ങളുടെ പങ്കാളികളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഈ ഉത്സവം മറ്റ് പല പേരുകളിലും അറിയപ്പെടുന്നു, ഇത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജൂലൈ, ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ഹർതാലിക തീജ്, ഹരിയാലി തീജ്, കജാരി തീജ് എന്നിവയാണ് ഇതിന്റെ മറ്റുപേരുകള്‍.
പ്രധാനമായും ജയ്പൂലിലാണിത് ആഘോഷിക്കുന്നത്.
PC:Ganesh Paudel

ദ്രുപ്ക തേഷി ഫെസ്റ്റിവൽ

ദ്രുപ്ക തേഷി ഫെസ്റ്റിവൽ

ബുദ്ധമതക്കാർ ആരംഭിച്ച ദ്രുപ്ക തേഷി ഫെസ്റ്റിവൽ, ടിബറ്റൻ തീയതി-പുസ്തകത്തിലെ ആറാം മാസമായ ദ്രുക്പയിലെ നാലാം ദിവസമായ തേഷിയിൽ ആണ് ന‌ടത്തുന്നത്. മൂന്ന് ആത്യന്തിക സത്യങ്ങളെ സ്തുതിക്കുന്നതിനാണ് ഈ ഉത്സവം നടക്കുന്നത്. സിക്കിമിലെ ഗാംങ്‌ടോക്കിലാണ് പ്രധാനപരിപാ‌ടികള്‍ സംഘടിപ്പിക്കുന്നത്.
PC:Nomad Bikers

ഡ്രീ ഫെസ്റ്റിവൽ ജൂലൈ 5

ഡ്രീ ഫെസ്റ്റിവൽ ജൂലൈ 5

ജൂലായ് മാസത്തിലെ ഏറ്റവും മികച്ച ഉത്സവങ്ങളിലൊന്നായി പറയുവാന്‍ പറ്റുന്നതാണ് ഡ്രീ ഫെസ്റ്റിവൽ. അരുണാചൽ പ്രദേശിലെ അപതാനി ഗോത്രത്തിന്റെ കാർഷിക സംബന്ധമായ ആഘോഷമാണ് ഡ്രീ. നല്ല വിളവെടുപ്പിനായി വിളകളുടെ ദേവന്മാരുടെയും ദേവതകളുടെയും അനുഗ്രഹം തേടുന്നതിനാണ് വർഷം തോറും ഇത് ആഘോഷിക്കുന്നത്, പാട്ട്, നൃത്തം, യാഗങ്ങൾ, പ്രാർത്ഥനകൾ, മറ്റ് സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. അരുണാചല്‍ പ്രദേശിലെ സീറോ വാലിയിലാണ് ഇത് ന‌ടക്കുക
PC:Arunachal2007
https://en.wikipedia.org/wiki/Ziro#/media/File:A_cross_section_of_luch_green_valley_of_Ziro.jpg

കർഷ ഗസ്റ്റോർ ഫെസ്റ്റിവൽ ജൂലൈ 30-31

കർഷ ഗസ്റ്റോർ ഫെസ്റ്റിവൽ ജൂലൈ 30-31

സൻസ്‌കറിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആശ്രമമായ കർഷ ആശ്രമത്തില്‍ നടക്കുന്ന വാര്‍ഷിക ഉത്സവമാണ് കർഷ ഗസ്റ്റോർ ഫെസ്റ്റിവൽ. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആണ് ഇതില്‍ ആഘോഷിക്കുന്നത്. ബ്ലാക്ക് ഹാറ്റ് ഡാൻസ് പെർഫോമൻസ് മുതൽ സന്യാസിമാരുടെ മുഖംമൂടി നൃത്തം വരെ വ്യത്യസ്തമായ പരിപാ‌ടികള്‍ ഇതില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്നു.
PC:Bhuvan Sharma

 ഗുരു പൂര്‍ണ്ണിമ ജൂലൈ 13

ഗുരു പൂര്‍ണ്ണിമ ജൂലൈ 13

സന്യാസി വേദവ്യാസന്റെ ജനനത്തെ അനുസ്മരിക്കുന്ന ഹിന്ദു മാസമായ ആഷാഡ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഗുരുപൂർണിമ ഉത്സവം ആഘോഷിക്കുന്നത്. ഈ ദിവസം തങ്ങളുടെ ശിഷ്യന്മാർക്കിടയിൽ വഴികാട്ടിയായി പ്രവർത്തിക്കുന്ന എല്ലാ ഗുരുക്കന്മാരെയും ആരാധിക്കുന്നതിന് സമർപ്പിക്കുന്നു.

ഗംഗാജലവുമായി ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്ന തീര്‍ത്ഥാടനം... ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന കാന്‍വാര്‍ യാത്രഗംഗാജലവുമായി ക്ഷേത്രങ്ങള്‍ കയറിയിറങ്ങുന്ന തീര്‍ത്ഥാടനം... ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന കാന്‍വാര്‍ യാത്ര

പശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല<br />പശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല

Read more about: festivals india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X