Search
  • Follow NativePlanet
Share
» »സ്കൂബാ ഡൈവിങ് മുതല്‍ മരവീട്ടിലെ താമസം വരെ... ജൂണ്‍ എത്തുംമുന്‍പെ ചെയ്തുതീര്‍ക്കാം ഈ കാര്യങ്ങള്‍

സ്കൂബാ ഡൈവിങ് മുതല്‍ മരവീട്ടിലെ താമസം വരെ... ജൂണ്‍ എത്തുംമുന്‍പെ ചെയ്തുതീര്‍ക്കാം ഈ കാര്യങ്ങള്‍

താ ജൂണ്‍ മാസത്തിനു മുന്‍പായി ഇന്ത്യയില്‍ ചെയ്തിരിക്കേണ്ട ആക്റ്റിവിറ്റികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഓരോ യാത്രയും കുറേയധികം കാഴ്ചകള്‍ കാണുക എന്നതിലുപരിയായി പോകുന്ന നാട്ടിലെ പ്രത്യേകതകള്‍ അനുഭവിക്കുക കൂടിയാണ്. അല്ലാത്തപക്ഷം ഒരിക്കലും ആ യാത്ര പൂര്‍ത്തിയായി എന്നു പറയുവാന്‍ സാധിക്കില്ല. ഋഷികേശിലെ റിവര്‍ റാഫ്റ്റിങും ദാല്‍ തടാകത്തിലെ ശിക്കാര യാത്രയും കൂര്‍ഗിലെത്തിയാല്‍ തേയിലത്തോട്ടങ്ങളിലൂടെയുള്ള നടത്തവും ഒക്കെയായി അങ്ങനെ യാത്രകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ചില കാര്യങ്ങളുണ്ട്. ഇതാ ജൂണ്‍ മാസത്തിനു മുന്‍പായി ഇന്ത്യയില്‍ ചെയ്തിരിക്കേണ്ട ആക്റ്റിവിറ്റികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ജിബിയിലെ മരവീ‌ട്ടിലെ താമസം

ജിബിയിലെ മരവീ‌ട്ടിലെ താമസം

ഹിമാചലിലെ തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ജിബി. കാടുനു നടുവിലെ രഹസ്യ വെള്ളച്ചാട്ടവും ദേവദാരു മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാടും ഇടതൂർന്ന പൈന്‍ മരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം. എന്നാല്‍ ഇവിടുത്തെ യാത്രയില്‍ വിട്ടുപോകരുതാത്ത ഒന്ന് എന്നത് മരവീടുകളിലെ താമസമാണ്.

PC:Alexander Cifuentes

ലോണാവാലയിലെ ക്യാംപിങ്

ലോണാവാലയിലെ ക്യാംപിങ്

മഹാരാഷ്ട്രയിലെ മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ഹിൽ സ്റ്റേഷനായ ലോണാവാല, പ്രകൃതി സൗന്ദര്യത്തിനും തണുത്ത കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. വാരാന്ത്യയാത്രയ്ക്കായാണ് പലരും ഇവിടെ എത്തുന്നതെങ്കിലും ഇവിടുത്തെ രാത്രിതാമസം ഒരിക്കലും മിസ് ചെയ്യരുതാത്തതാണ്. ക്യാംപിങ് ആണ് ഇവിടെ തീര്‍ച്ചയായും പരീക്ഷിക്കേണ്ടത്. ലോണാവാല, അതിന്റെ ഇരട്ട നഗരമായ ഖണ്ടാല എന്നിവ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.
PC:Kevin Ianeselli

ഖാജ്ജിയാറിലെ പാരാഗ്ലൈഡിങ്

ഖാജ്ജിയാറിലെ പാരാഗ്ലൈഡിങ്

ഹിമാചൽ പ്രദേശിലെ മനോഹരമായ ഒരു ചെറിയ ഹിൽ സ്റ്റേഷനായ ഖാജ്ജിയാര്‍ ധർമ്മശാലയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
സഞ്ചാരികള്‍ക്കിടയില്‍ അധികമൊന്നും അറിയപ്പെടുന്നില്ലെങ്കില്‍കൂടിയും പാരാഗ്ലൈഡിങിന്റെ സാധ്യതകള്‍ സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്ന സ്ഥലമാണിത്. ഒട്ടും വാണിജ്യവത്ക്കരിക്കപ്പെടാതെ കിടക്കുന്ന ഇവിടം ഹിമാചലിലെ മറ്റിടങ്ങള്‍ പോലെ അത്ര തിരക്ക് അനുഭവപ്പെടുന്ന സ്ഥലമല്ല.
PC:Amber Turner

ലഡാക്കിലേക്ക് ബൈക്ക് യാത്ര

ലഡാക്കിലേക്ക് ബൈക്ക് യാത്ര

സാഹസികരായ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ആക്റ്റിവിറ്റികളില്‍ ഒന്നാണ് ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. നിങ്ങൾ ഒരു പ്രൊഫഷണലാണെങ്കിലും അല്ലെങ്കിലും, ലേയിലേക്കുള്ള ഒരു ബൈക്ക് യാത്ര നിങ്ങളെ പുതിയ സാഹസങ്ങളെ അഭിമുഖീകരിക്കാൻ പ്രേരിപ്പിക്കുന്നു.

ലേയിലേക്ക് രണ്ട് വ്യത്യസ്ത റൂട്ടുകളുണ്ട്; ഒന്ന് മണാലിയിൽ നിന്നും മറ്റൊന്ന് ശ്രീനഗറിൽ നിന്നും. മണാലിയിൽ നിന്ന് ലേയിലേക്ക് 476 കിലോമീറ്ററും ശ്രീനഗറിൽ നിന്ന് ലേയിൽ നിന്ന് 434 കിലോമീറ്ററുമാണ് യാത്ര.
PC:Sandeep Kr Yadav

കൂര്‍ഗിലെ തേയിലത്തോട്ടങ്ങളിലൂ‌ടെ നടക്കാം

കൂര്‍ഗിലെ തേയിലത്തോട്ടങ്ങളിലൂ‌ടെ നടക്കാം

ഇന്ത്യയിലെ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗ് കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന സ്ഥലമാണ്. ഇവിടെ വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റും ട്രക്കിങ്ങും ഒക്കെയായി നിരവധി കാര്യങ്ങള്‍ ചെയ്യുവാനുണ്ട്. ഇവിടുത്തെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം അത്തരത്തിലുള്ള മറ്റൊരു ആക്റ്റിവിറ്റിയാണ്.
PC:Navi

മൂന്നാറിലെ മൗണ്ടന്‍ ബൈക്കിങ്

മൂന്നാറിലെ മൗണ്ടന്‍ ബൈക്കിങ്

മൂന്നാറില്‍ ഒരുപാട് കാര്യങ്ങള്‍ ആസ്വദിക്കുവാനുണ്ടെങ്കിലും അതിലേറ്റവും വ്യത്യസ്തമായ ഒന്നാണ് മൗണ്ടന്‍ ബൈക്കിങ്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ വഴികളിലൂടെയുള്ള സൈക്കിള്‍ യാത്രയാണിത്. അല്പം സാഹസികമാണ് ഇതെങ്കില്‍ക്കൂടിയും ഇവിടുത്തെ ഗ്രാമങ്ങളും എളുപ്പത്തിലൊന്നും കിട്ടാത്ത കാഴ്ചകളുമെല്ലാം കണ്ട് പോകുവാന്‍ ഇതുവഴി സാധിക്കും.

PC:Tim Foster

ദാല്‍ തടാകത്തിലെ ഷിക്കാരയിലെ താമസം

ദാല്‍ തടാകത്തിലെ ഷിക്കാരയിലെ താമസം

ശ്രീനഗറില്‍ ദാല്‍ തടാകം കാണുവാനെത്തിയാല്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്ന് ഷിക്കാരയിലെ താമസമാണ്. വളരെ ലളിതമായി പറഞ്ഞാല്‍ ദാല്‍ ത‌ട‌ാകത്തിലെ ഹൗസ് ബോട്ടുകളാണ് ഷിക്കാരകള്‍. നിങ്ങളുടെ താമസം അവിസ്മരണീയമായ ഒരു അനുഭവമാക്കി മാറ്റാൻ യാത്രയ്ക്കിടെ നിങ്ങൾ നിർബന്ധമായും ഹൗസ്ബോട്ടിൽ താമസിക്കണം. ആൽപൈൻ തടാകങ്ങൾ, ഇളം വേനൽ, അതിമനോഹരമായ സൗന്ദര്യം എന്നീ മൂന്നു കാര്യങ്ങളും ആസ്വദിക്കണമെങ്കില്‍ നിര്‍ബന്ധമായും ഷിക്കാരയില്‍ താമസിച്ചിരിക്കണം
PC:Raisa Nastukova

ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്

ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്

കടലിനടിയിലെ കാഴ്തകളു‌ടെ മറ്റൊരു ലോകത്തേയ്ക്ക് എത്തിക്കുന്ന ആക്റ്റിവിറ്റികളില്‍ ഒന്നാണ് സ്കൂബാ ഡൈവിങ്. പല സ്ഥലങ്ങളും സ്കൂബാ ഡൈവിങ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആന്‍ഡമാനിലാണ് നിങ്ങളെങ്കില്‍ സ്കൂബാ ഡൈവിങ് നിര്‍ബന്ധമായും ചെയ്തിരിക്കണം. തിരമാലകൾ, വർണ്ണാഭമായ പവിഴങ്ങൾ, മനോഹരമായ കടൽ മൃഗങ്ങൾ എന്നിവയാൽ സമ്പന്നമായ ആൻഡമാൻ അവിശ്വസനീയമായ സ്കൂബ ഡൈവിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആൻഡമാനിലെ സ്കൂബാ ഡൈവിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഹാവ്‌ലോക്ക് ദ്വീപ്.

PC:Subtle Cinematics

 ഋഷികേശിലെ റാഫ്റ്റിങ്

ഋഷികേശിലെ റാഫ്റ്റിങ്

ഋഷികേശ് യാത്രയിലെ ഏറ്റവും സാഹസികമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ആക്റ്റിവിറ്റികളില്‍ ഒന്നാണ് റാഫ്റ്റിങ്. തീര്‍ത്ഥാ‌ടകരാണെങ്കിലും സാധാരണ സഞ്ചാരികളാണെങ്കിലും റിവര്‍ റാഫ്റ്റിങ് ആഗ്രഹിക്കാത്ത ആരും ഇവിടെയെത്തുന്ന സഞ്ചാരികളില്‍ കാണില്ല. ഗംഗയുടെ പോഷകനദികൾ ക്ലാസ് നാല് വരെയുള്ള റാപ്പിഡുകൾക്ക് പേരുകേട്ടതാണ്. നിങ്ങൾ ഒരു അമേച്വർ അല്ലെങ്കിൽ വിദഗ്ധ റാഫ്റ്റിംഗ് പ്രേമി ആണെങ്കിലും റാഫ്റ്റിങ് ചെയ്യുന്നതിന് നിങ്ങള്‍ക്കൊരു തടസ്സവും ഇവിടെയില്ല.

റാപ്പിഡുകളുടെ വിവിധ ഗ്രേഡുകളെ ആശ്രയിച്ച്, ഋഷികേശ് റാഫ്റ്റിംഗിന്റെ നിരക്ക് ഒരാൾക്ക് 550 രൂപ മുതൽ 3000 രൂപ വരെയാകാം. റാഫ്റ്റിംഗിന് ഏറ്റവും അനുയോജ്യമായ സമയം മഴക്കാലത്തിനു ശേഷമുള്ളതും വേനൽക്കാലത്തിന്റെ തുടക്കവുമാണ്.

PC:NARINDER PAL

യാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം... ഫാമിലി ട്രിപ്പുകള്‍ക്കായി ലോണാവാല മുതല്‍ മണാലി വരെ പോകാംയാത്രകള്‍ കൂടുതല്‍ മനോഹരമാക്കാം... ഫാമിലി ട്രിപ്പുകള്‍ക്കായി ലോണാവാല മുതല്‍ മണാലി വരെ പോകാം

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X