Search
  • Follow NativePlanet
Share
» »അയ്യായിരം രൂപയുണ്ടോ? കറങ്ങിയടിക്കാം ഈ നാടുകളിലൂടെ

അയ്യായിരം രൂപയുണ്ടോ? കറങ്ങിയടിക്കാം ഈ നാടുകളിലൂടെ

മിക്കപ്പോഴും സ്വപ്നയാത്രകള്‍ക്കു തടസ്സമായി നില്‍ക്കുന്നത് പണമാണ്. എന്നാല്‍ കൃത്യമായ പ്ലാനിങ്ങും സാമ്പത്തികാസൂത്രണവും ഉണ്ടെങ്കില്‍ എത്രവലിയ യാത്രയും പോയിവരാം എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ രാജ്യത്തു തന്നെ അത്യാവശ്യം കുറഞ്ഞ ചിലവില്‍ പണത്തിനൊത്ത മൂല്യത്തിനു പോയി വരുവാന്‍ സാധിക്കുന്ന ഇ‌ടങ്ങള്‍ ഒരുപാടുണ്ട്
അയ്യായിരം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ സൗകര്യങ്ങളില്‍, കൃത്യമായി പ്ലാന്‍ ചെയ്ത് പോകുവാന്‍ സാധിക്കുന്ന ഇടങ്ങള്‍ പരിചയപ്പെടാം..

ഋഷികേശ്

ഋഷികേശ്

സാഹസികത ആഗ്രഹിക്കുന്നവർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് ഋഷികേശ്. ദില്ലിയിൽ നിന്ന് വെറും 225 കിലോമീറ്റർ അകലെയുള്ള ഋഷികേശിലേക്ക് എളുപ്പത്തില്‍ ബസിനു ചെന്നെത്താം. 200 രൂപ മുതല്‍ 1400 രൂപ വരെയുള്ള നിരക്കില്‍ ബസ് ലഭ്യമാണ്. ഇവിടുത്തെ ആശ്രമങ്ങളിലും മറ്റ് ഡോര്‍മെട്രികളിലും ഒക്കെയായി ദിവസം ഏറ്റവും കുറഞ്‍ത് 150 രൂപയ്ക്ക് താമസസൗകര്യവും ലഭിക്കും.

കസൗലി

കസൗലി

കുറഞ്ഞ ചിലവില്‍ മറ്ററരു വാരാന്ത്യം ആഘോഷിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ പോകുവാന്‍ പറ്റിയ അടുത്ത ഇടമാണ് കസൗസലി. ദില്ലിയില്‍ നിന്നും കല്‍ക്കയിലേക്ക് ട്രെിനിലെത്തി അവിടെ നിന്നും കസൗലിയിലേക്ക് ഒരു ഷെയര്‍ ടാക്സി എടുത്താല്‍ കണ്ണുംപൂട്ടി ലാഭം എന്നു തന്നെ പറയാം. ഇങ്ങനെ ചെയ്താല്‍ ഡല്‍ഹിയില്‍ നിന്നും കസോലിയിലേക്കും തിരിച്ചുമുള്ള യാത്രാ ചിലവ് 1500 ല്‍ ഒതുക്കാം. സാധാരണ ബജറ്റിലുള്ള ഹോട്ടലുകളില്‍ ആയിരം രൂപയ്ക്ക താമസം ഒപ്പിച്ചുകൂടി കഴിഞ്ഞാല്‍ ബാക്കി യാത്രാ ആവശ്യങ്ങള്‍ക്കായി 2500 കയ്യില്‍ വരികയും ചെയ്യും!

PC:Psprateek1993

വൃന്ദാവന്‍

വൃന്ദാവന്‍

ആത്മീയ യാത്രയാണ് ലക്ഷ്യമങ്കില്‍ അയ്യായിരം രൂപയുടെ ബജറ്റില്‍ ഒതുങ്ങുന്ന ഇടമാണ് വൃന്ദാവന്‍. എന്നാല്‍ സാധാരണ ഒരു യാത്ര പോയിവരുന്ന ലാഘവത്തില്‍ പോകവാന്‍ സാധിക്കുന്ന ഇടമല്ല ഇത്. വളരെ കുറഞ്ഞ സ്ഥലത്തിനുള്ളിലായി ചരിത്രവും വിശ്വാസവും ചേര്‍ന്നു നില്‍ക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെ കാണുവാനുണ്ട്. ക്ഷേത്രങ്ങള്‍ കയറിയിറങ്ങിയ സന്ദര്‍ശനവും കൃഷ്ണന്റെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുകയുമാണ് ഇവിടെ പ്രധാനം. തീർഥാടകർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, ഹോട്ടലുകൾ ഒരു രാത്രിയ്ക്ക് 600 രൂപ വരെ കുറഞ്ഞ നിരക്കിൽ ലഭിക്കും.

ലാൻസ്‌ഡൗൺ

ലാൻസ്‌ഡൗൺ

വിനോദ സഞ്ചാരത്തിന്‍റെ വ്യവസായിക വത്ക്കരണം എത്തിച്ചേരാത്ത നഗരങ്ങളിലൊന്നാണ് ലാൻസ്‌ഡൗൺ ഇന്ത്യയിലെ ഏറ്റവും സംരക്ഷിതവും യഥാർത്ഥവുമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നായ ലാൻസ്‌ഡൗൺ ദില്ലിയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും കോട്ദ്വാറിലേക്ക് ബസിനു വന്ന് അവിടെ നിന്നും ലാന്‍ഡ്സൗണിലേക്ക് ലോക്കല്‍ ബസ് എടുത്താല്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര ആയിരം രൂപയില്‍ ഒതുക്കാം, ആളൊഴിഞ്ഞതും താരതമ്യേന വാണിജ്യവത്കരിക്കാത്തതുമായ ഇവിടെ 1500 രൂപയ്ക്ക് മികച്ച താമസസൗകര്യങ്ങള്‍ ലഭ്യമാണ്.

PC:Sudhanshusinghs4321

ബിന്‍സാര്‍

ബിന്‍സാര്‍

ദില്ലിയിൽ നിന്ന് ഏകദേശം 9 മണിക്കൂർ അകലെയുള്ള ബിൻസാർ 300 കിലോമീറ്റർ ദൈർഘ്യമുള്ള പനോരമ കാഴ്ചകളിലൂടെയാണ് സഞ്ചാരികളെ നയിക്കുന്നത്. 90 കളുടെ അവസാനത്തിൽ ഒരു പ്രധാന പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം വന്യജീവി സങ്കേതം കൂടിയുണ്ട്. . നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് പുള്ളിപ്പുലിയെയോ മാനുകളെയോ കണ്ടെത്താനാകും. ദില്ലിയിൽ നിന്ന് കോത്‌ഗോഡത്തിലേക്ക് ട്രെയിൻ എടുക്കുക. ഇവിടെനിന്നും ബിൻസാറിലേക്ക് (ഏകദേശം 119 കിലോമീറ്റർ അകലെ)ലോക്കല്‍ ബസില്‍ പോവുക എന്നതാണ് ഇവിടെ കുറഞ്ഞ ചിലവില്‍ എത്തിച്ചേരുവാനായി വേണ്ടത്. ട്രെയിനും ബസ് യാത്രയും ഉൾപ്പെടെ ഒരു വശത്തേയ്ക്ക് 1500 രൂപ ആവും.
PC:Rajborah123

കസോള്‍

കസോള്‍

ദില്ലിയിൽ നിന്ന് താരതമ്യേന അകലെയാണെങ്കിലും പരമാവധി ചിലവ് കുറച്ചാല്‍ ബജറ്റില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടമാണ് കസോള്‍. ട്രെക്കിംഗ് പാതകൾക്ക് പേരുകേട്ട കസോളിന് സഞ്ചാരികളെ ഓരോ മിനിറ്റിലും അത്ഭുതപ്പെടുത്തുവാനുള്ള കഴിവുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ‌ അതിന്റെ ഹിപ്പി സ്റ്റൈൽ‌ ബാറുകളും റെസ്റ്റോറന്റുകളും ആസ്വദിക്കുവാന്‍ ഇവിടേക്ക് വരുന്നു.
PC:Alok Kumar

 വാരണാസി

വാരണാസി

ആത്മീയവും സാംസ്കാരികവുമായ കാഴ്ചകളൊരുക്കുന്ന വാരണാസി എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ബാക്ക് പാക്കര്‍മാര്‍ക്കും യാത്രാ ഭ്രാന്തന്മാര്‍ക്കും അവരുടെ യാത്രാ മോഹങ്ങളില്‍ തീര്‍ച്ചായും ഉള്‍പ്പെടുത്തുന്ന ഇവിടം എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്.
കുറഞ്ഞ ചിലവില്‍ താമസസൗകര്യം, ഭക്ഷണം, ഗതാഗത ചെലവ് എന്നിവ ലഭിക്കുന്നതിനാല്‍ ബജററ് യാത്രകള്‍ക്ക് ഇവിടം ഏറെ യോജിക്കുന്നു, വാരണാസിയിൽ ഒരു ദിവസം 200യുണ്ടെങ്കില്‍ സുഖമായി താമസിക്കാം. ദില്ലിയിൽ നിന്ന് വാരണാസിയിലേക്ക് ട്രെയിനിന് ഏറ്റവും കുറഞ്ഞ നിരക്ക് 350 രൂപയാണ്

 ഹംപി

ഹംപി

ഇന്ത്യക്കാരുടെ ചരിത്രവിശേഷങ്ങളെ കണ്ടറിയുവാന്‍ ഏറ്റവും യോജിച്ച ഇടമാണ് കര്‍ണ്ണാടകയിലെ ഹംപി. അവശിഷ്ടങ്ങളുടെ നഗരമായ ഹംപിയെ ഇന്ത്യയുടെ പെട്രയെന്ന് വിശേഷിപ്പിക്കാം. തുംഗഭദ്ര നദിയുടെ രണ്ട് വശങ്ങളിൽ കിടക്കുന്ന ഹമ്പിക്ക് ഒരു മനോഹാരിതയുണ്ട്, അത് നിങ്ങളെ അമ്പരപ്പിക്കും. ബാംഗലൂരില്‍ നിന്നും ട്രെയിനു വരാന്‍ സാധിക്കുന്ന ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്.

വേണ്ടിവന്നാല്‍ മരണത്തെയും വിലക്കും!! മരിക്കുന്നതിന് നിയമം വഴി നിരോധനമേര്‍പ്പെടുത്തിയ നഗരങ്ങള്‍

കുറച്ചു ജോലിയും കൂടുതല്‍ വിശ്രമവും!! സന്തോഷിക്കാന്‍ ഇനിയെന്തു വേണം? ഡെന്മാര്‍ക്ക് ഇങ്ങനെയാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X