Search
  • Follow NativePlanet
Share
» » ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

ഇതുവരെ പ്ലാന്‍ ചെയ്ത യാത്രകളെല്ലാം കൊറോണ കൊണ്ടുപോയപ്പോള്‍ ഭാവിയിലേക്കുള്ള യാത്രകളിലാണ് സഞ്ചാരികളുടെ പ്രതീക്ഷ. കൊവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷനേടിയിട്ട് അടുത്ത യാത്ര പോകുവാനുള്ള തയ്യാറെ‌ടുപ്പിലാണ് മിക്ക സഞ്ചാരികളും. സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒരു കി‌ടിലന്‍ ഓഫറുമായി വന്നിരിക്കുകയാണ് ഇവര്‍. 2021 ജൂണില്‍ ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് നടത്തുന്ന ബസ് യാത്രയാണിത്.
റസ്ലിങ് താരം ലബാന്‍ഷു ശര്‍മ്മയാണ് ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് 20 പേരുമായുള്ള യാത്ര ലോഞ്ച് ചെയ്യുന്നത്.

ഋഷികേശില്‍ നിന്നുള്ള പ്രശസ്ത ഇന്ത്യൻ ഗുസ്തിക്കാരനാണ് ലബാൻഷു ശർമ്മ അഥവാ പഹൽവാൻ ജീ. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍കൂടിയാണ് ഇദ്ദേഹം. ലോക സമാധാന പ്രവർത്തകൻ കൂടിയായ ലബാൻഷു ഏഷ്യൻ ഇന്റർനാഷണൽ ഗെയിംസിലും ഇന്തോ-നേപ്പാൾ ഇന്റർനാഷണൽ റെസ്‌ലിംഗ് ടൂർണമെന്റിലും രണ്ട് സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്.
ഋഷികേശില്‍ നിന്നും ലണ്ടനിലേക്കുള്ള ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക്

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക്

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് നടത്തുന്ന ഐതിഹാസിക യാത്രയായണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവിലെ തീരുമാനമനുസരിച്ച് 2021 ജൂണില്‍ ന‌ടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ് എന്നാണ് ഈ യാത്രയുടെ പേര്. സ്കോ‌ട്ലന്‍ഡും യാത്രയില്‍ സന്ദര്‍ശിക്കും.

21,000 കിലോമീറ്റര്‍

21,000 കിലോമീറ്റര്‍

20 രാജ്യങ്ങളിലൂടെ 21,000 കിലോമീറ്റര്‍ പിന്നി‌ട്ട് നടത്തുന്ന ഈ യാത്രയ്ക്ക് 20 ആളുകള്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുക. 75 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയു‌‌ടെ പ്രധാന ഉദ്ദേശം ഇന്ത്യയുടെ മനോഹരമായ സംസ്കാരം മറ്റു രാജ്യങ്ങള്‍ക്കുകൂടി പരിചയപ്പെ‌ടുത്തുക എന്നതാണ്. സമാധാന പ്രവർത്തകനായ ലബാൻഷു 32 രാജ്യങ്ങളിലൂടെ അന്താരാഷ്ട്ര റോഡുകളിൽ ഇത്തരം യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, ലോക സമാധാന പര്യടനത്തിന്റെ ഭാഗമായി, ലബാൻഷുവും സഹോദരൻ വിശാലും ചേർന്ന് റോഡ് മാർഗം ഇന്ത്യയിലേക്കുള്ള ലണ്ടൻ യാത്ര പൂർത്തിയാക്കിയിരുന്നു.

11 ആഴ്ച

11 ആഴ്ച

11 ആഴ്ച നീണ്ടു നില്‍ക്കുന്ന യാത്ര മ്യാന്‍മാര്‍, തായ്ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലൂ‌‌ടെ സഞ്ചരിച്ചാണ് ലണ്ടനിലെത്തുന്നത്.
ആഴ്ച1- ഋഷികേശില്‍ നിന്നും ഇംഫാലിലേക്ക്
ആഴ്ച2- മ്യാന്‍മാറിലേക്ക്
ആഴ്ച3- മ്യാന്‍മാര്‍-തായ്ലന്‍ഡ്-ലാവോസ്
ആഴ്ച4- ചൈനയിലെ ചെങ്ക്ടു
ആഴ്ച5- ഡുന്‍ഹവാങ്, ചൈന
ആഴ്ച6- കാശ്ഗര്‍, ചാന
ആഴ്ച7- കിര്‍ഗിസ്ഥാനിലെ ബിഷ്കേക്, ഉസ്ബെക്കിസ്ഥാനിലെ താഷ്കണ്ട്
ആഴ്ച8- കസാക്കിസ്ഥാനിലെ ബെയ്നെയു, റഷ്യയിലെ മോസ്കോയും സെന്റ് പീറ്റേഴ്സ്ബര്‍ഗും
ആഴ്ച9- പോളണ്ടിലെ ലാറ്റ്വിയ, ചെക്കിലെ പ്രേഗ്, ഓസ്ട്രിയ
ആഴ്ച 10- സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, ഫ്രാന്‍സിലെ പാരിസ്, യുകെയിലെ ലണ്ടന്‍
ആഴ്ച11- സ്കോ‌ട്ലന്‍ഡിസെ വെയ്ല്‍സ്

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

13.99 ലക്ഷം രൂപയാണ് ഒരാള്‍ക്കുള്ള യാത്രാ ചിലവായി കണക്കാക്കുന്നത്. യാത്ര തുടങ്ങുന്ന അന്നു മുതല്‍ പത്ത് മാസത്തേക്കെങ്കിലും സാധുതയുള്ല പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. പത്ത് ബ്ലാങ്ക് പേജുകളും പാസ്പോര്‍ട്ടിലുണ്ടായിരിക്കണം
ലക്ഷ്വറി ബസിലെ സീറ്റ്, ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുവാനുള്ള വിമാന ടിക്കറ്റ്, വീസ ഫീസ്, ദിവസം രണ്ടു നേരമുള്ള ഭക്ഷണം, രണ്ടു പേര്‍ക്കു താമസിക്കാവുന്ന തരത്തിലുള്ള ഹോ‌ട്ടല്‍ താമസം ലോക്കല്‍ ടൂര്‍, സൈറ്റ് സീയിങ് എന്നിവ 13.99ലക്ഷം രൂപയില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്നു.

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍

രാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രംരാശികള്‍ക്കുള്ള 12 തൂണുകളും അതിശയിപ്പിക്കുന്ന നിര്‍മ്മിതിയും...വിദ്യാശങ്കര ക്ഷേത്രം

Read more about: travel road trip world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X