Search
  • Follow NativePlanet
Share
» »റോഡോ അതോ തടാകമോ? ലഡാക്കിലെ വേനലില്‍ സഞ്ചാരികള്‍ക്ക് 'മിസ്' ചെയ്യുന്നത്

റോഡോ അതോ തടാകമോ? ലഡാക്കിലെ വേനലില്‍ സഞ്ചാരികള്‍ക്ക് 'മിസ്' ചെയ്യുന്നത്

എന്തൊക്കെയാണ് വേനല്‍ക്കാലത്തെ ലഡാക്ക് യാത്ര പോകാതിരിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് മിസ് ചെയ്യുന്നതെന്നു നോക്കാം...

നല്ല സമയമായിരുന്നെങ്കില്‍ കാടും മലകളും കയറി, ലഡാക്കും മണാലിയും കണ്ടിറങ്ങി, ചിക്കമഗളൂരിലോ കൂര്‍ഗിലോ ഒക്കെ കറങ്ങി നടക്കേണ്ട സമയമായിരുന്നു ഇത്.. എന്നാല്‍ കാര്യങ്ങളെല്ലാം വീണ്ടും കൊറോണ ഹൈജാക്ക് ചെയ്തതോടെ വീണ്ടും വീട്ടിലിരുപ്പിലായി എല്ലാവരും. സാധാരണ സമ്മര്‍ യാത്രകളിലെ സ്ഥിരം ഡെസ്റ്റിനേഷനായിരുന്ന ലഡാക്ക് ഇത്തവണ സഞ്ചാരികള്‍ക്ക് മിസ് ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയാണ് വേനല്‍ക്കാലത്തെ ലഡാക്ക് യാത്ര പോകാതിരിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് മിസ് ചെയ്യുന്നതെന്നു നോക്കാം...

 റോഡ്

റോഡ്

ല‍ഡാക്ക് എന്നു പറയുന്ന ആ ഫീല്‍ കിട്ടണമെങ്കില്‍ ഇവിടെ റോഡിലിറങ്ങണം. മുന്നോട്ട് കുതിക്കും തോറും പിന്നോട്ട് പായുന്ന കാഴ്ചകളെ ഏറ്റവും നന്നായി കാണുവാനും അറിയുവാനും റോഡ് ട്രിപ്പ് തന്നെ തിരഞ്ഞെടുക്കണം. ഓരോ നോക്കിലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാഴ്ചകള്‍ വഴിയുടെ ഇരുവശവും കാണാം. ഒരിക്കല്‍ ഈ യാത്രയുടെ ലഹരിയും കാഴ്ചകളും മനസ്സില്‍ കയറിയാല്‍ പിന്നെ മറ്റൊന്നിനും അതിന്റെ ഭംഗി തരുവാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് പിന്നെയും പിന്നെയും ഇവിടെ വണ്ടിയുമായി സഞ്ചാരികള്‍ എത്തുന്നത്.

ചന്ദനുദിക്കുന്ന നാട്

ചന്ദനുദിക്കുന്ന നാട്


ലഡാക്കിലെ മറ്റൊരു വിസ്മയം എന്നു പറയുന്നത് ഇവിടുത്തെ മൂണ്‍ലാന്‍ഡ് അഥവാ ലാമയാരു ആണ്. നീല നിറത്തിലുള്ള ആകാശവും മണ്‍കൂനകളും ഒക്കെയായി ലഡാക്ക് കാഴ്ചകളിലെ സ്പെഷ്യല്‍ താരമാണ് ലാമയാരു. ശ്രീനഗര്‍- ലേ ഹൈവേയില്‍ ചെയ്യുന്ന ലാമയാരു കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഒരു വിശ്രമ പോയിന്‍റാണ്. കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള നാഷണല്‍ ഹൈവേ-ഒന്ന് ഡിയിലാണ് ലാമയാരു സ്ഥിതി ചെയ്യുന്നത്. ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണിത്. ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്‍റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ
ലാമയാരു ആശ്രമം, മെഡിറ്റേഷന്‍ ഹില്‍ എന്നിവയാണ് ഇവിടെ കാണുവാനുള്ളത്.

PC:IoannisDaglis

തടാകങ്ങള്‍

തടാകങ്ങള്‍

ലഡാക്കിലെ കാഴ്ചകളെക്കുറിച്ച് എടുത്തുപറയുവാന്‍ നിരവധി കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രദാനം ഇവിടുത്തെ തടാകങ്ങളാണ്. മലകളുടെ പശ്ചാത്തലത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന തടാകങ്ങളിലേക്ക് എത്ര നേരം വേണമെങ്കിലും നോക്കി നില്‍ക്കാം. മിക്കപ്പോഴും യാത്രകളില്‍ ചെറിയ വിശ്രമങ്ങള്‍ക്കായി തടാകക്കരകളെ തിരഞ്ഞെടുക്കുന്ന സഞ്ചാരികളുമുണ്ട്.

പലപ്പോഴും ത്രി ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലൂടെ പ്രശസ്തമായ പാന്‍ഗോങ് സോ തടാകം മാത്രമാണ് സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടുന്നത്. ഇത് കൂടാതെ ക്യോൻ സോ-ചിലിങ് സോ ഇരട്ട തടാകങ്ങള്‍, മിർപാൽ സോ തടാകം, യെയെ സോ തടാകം, യരാബ് സോ തടാകം, സോ കിയാഗർ തടാകം, സൻസ്കാർ വാലിയിലെ ഇരട്ടതടാകങ്ങൾ എന്നിവയും കാണേണ്ടതാണ്.

താമസക്കാര്‍ വെറും 8 പേര്‍!! 50 സ്ഥിരതാമസക്കാരെ സ്വീകരിക്കുവാനൊരുങ്ങി ഈ ദ്വീപ്!!താമസക്കാര്‍ വെറും 8 പേര്‍!! 50 സ്ഥിരതാമസക്കാരെ സ്വീകരിക്കുവാനൊരുങ്ങി ഈ ദ്വീപ്!!

ആശ്രമങ്ങള്‍

ആശ്രമങ്ങള്‍

ലഡാക്ക് യാത്രയുടെ മറ്റൊരു സൗന്ദര്യം ഇവിടുത്തെ ആശ്രമങ്ങളാണ്. കാലത്തെയും പ്രകൃതിയെയും അതിജീവിച്ച് മലമുകളുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ലഡാക്കിലെ ആശ്രമങ്ങള്‍ ലഡാക്കിന്റെ ഭംഗി തന്നെയാണ്. കാലാകാലങ്ങളിലായി നിരവധി ബുദ്ധസന്യാസിമാരുടെ കേന്ദ്രമായ ഇവിടെ ആശ്രമങ്ങള്‍ കണ്ടില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളൂ. ലഡാക്കിന്റെ അറിയപ്പെടാത്ത ചരിത്രത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ഇടങ്ങളാണ് ആശ്രമങ്ങള്‍ എന്നും പറയാം.
തിക്സേ ആശ്രമം, ലാമയാരു ആശ്രമം, ഫുഗ്തൽ മോണാസ്ട്രി, ഹെമിസ് ആശ്രമം, റാങ്ടം മോണാസ്ട്രി എന്നിവയാണ് ഇവിടുത്തെ പ്രധാന ആശ്രമങ്ങള്‍.

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ലരഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

ഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെ

Read more about: travel tips ladakh road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X