Search
  • Follow NativePlanet
Share
» »ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെ

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെ

2021 ല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം പ്രത്യക്ഷപ്പെ‌ട്ട യുനസ്കോ ലോക ചരിത്രസ്മാരകങ്ങളെക്കുറിച്ചും അവയു‌ടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ലോകത്തിന്‍റെ ചരിത്രം തിരഞ്ഞുള്ള അന്വേഷണങ്ങളില്‍ എപ്പോഴും എത്തിനില്‍ക്കുന്ന യുനസ്കോയിലാണ്. ചരിത്രത്തെ അതിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ മനസ്സിലാക്കുവാനും സംസ്കാരങ്ങൾക്കിടയിൽ ആഗോള മതിപ്പ് വളർത്തുന്നതിനും യുനസ്കോ വഹിക്കുന്ന പങ്ക് വിസ്മരിക്കുവാന്‍ സാധിക്കില്ല. 75 വർഷം മുമ്പ്, സംസ്കാരങ്ങളെ തമ്മില്‍ കൂ‌ട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് യുനസ്കോ രൂപം കൊള്ളുന്നത്. 1978-ൽ, സംഘടന യുനെസ്കോയുടെ 12 ലോക പൈതൃക സൈറ്റുകളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു, ഇത് ലോകമെമ്പാടുമുള്ള ലാൻഡ്‌മാർക്കുകളുടെ നിലവരാം അളക്കുന്ന അളവുകോലായി വര്‍ത്തിക്കു്ന്നു. ഇന്ന്, മൊത്തം 1,154 സൈറ്റുകൾ ആണ് യുനസ്കോയു‌ടെ അംഗീകാരം നേടിയിരിക്കുന്നത്.

ഇവയിൽ ഏതാണ് ഇപ്പോൾ ഏറ്റവും പ്രചാരമുള്ളതെന്ന് കണ്ടെത്താൻ, ക്രിയേറ്റീവ് റിസോഴ്‌സ് കമ്പനിയായ ഡിസൈൻ ബണ്ടിൽസ് 2021-ൽ ഇൻസ്റ്റാഗ്രാമിൽ സൈറ്റുകൾ എത്ര തവണ ടാഗ് ചെയ്‌തുവെന്നതിനെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. ചരിത്ര പ്രേമികളെയും സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന ഒരു റിപ്പോർട്ടായിരുന്നു പുറത്ത് വന്നത്.

ഏകദേശം 61.2 മില്യൺ പോസ്റ്റുകളുള്ള റോമിന്റെ ചരിത്ര കേന്ദ്രമാണ് ഈ പട്ടികയിൽ ഒന്നാമതെത്തിയത്. ഇസ്റ്റഗ്രാമില്‍ ഏറ്റവുമധികം തവണ ‌ടാഗ് ചെയ്യപ്പെട്ട ആദ്യ പത്ത് യുനസ്കോ ചരിത്ര സ്മാരകങ്ങളെക്കുറിച്ചും അവയു‌ടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

റോം- 61,244,436 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

റോം- 61,244,436 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

61.2 മില്യണ്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായാണ് ഹിസ്റ്റോറിക് സെന്‍ര്‍ ഓഫ് റോം പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇത് പിയാസ ഡെൽ പോപ്പോളോ മുതൽ പിയാസ വെനീസിയ വരെയും ടൈബറിന്റെ കിഴക്കൻ തീരം മുതൽ പിയാസ ഡി സ്പാഗ്ന വരെയും വ്യാപിച്ചിരിക്കുന്നു. ഇംപീരിയൽ ഫോറങ്ങൾ മുതൽ എണ്ണമറ്റ പള്ളികൾ വരെ, നവോത്ഥാന കെട്ടിടങ്ങൾ മുതൽ ഇടുങ്ങിയ തെരുവുകൾ വരെ, സ്ക്വയറുകൾ മുതൽ സ്മാരകങ്ങൾ വരെയും ഇത് വ്യാപിക്കുന്നു. റോമിന് വാഗ്ദാനം ചെയ്യുന്നതിൽ ഏറ്റവും മികച്ച കാഴ്ചകളും ചരിത്രാനുഭവങ്ങളുമാണ് ഇവിടെയുള്ളത്.

റിയോ ഡി ജനീറോ- 45,039,569 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

റിയോ ഡി ജനീറോ- 45,039,569 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍


സംഗീതജ്ഞർക്കും വാസ്തുശില്പികൾക്കും ലാൻഡ്സ്കേപ്പർമാർക്കും കലാപരമായ പ്രചോദനം നല്കുന്ന നഗരം എന്നാണ് റിയോഡി ജനീറോ പൊതുവേ അറിയപ്പെ‌ടുന്നത്. സംസ്കാരത്തിന്റെയും പ്രകൃതിയുടെയും അസാധാരണമായ സംയോജനം ആണ് റിയോയു‌ടെ വലിയ പ്രത്യേകത. ഈ സാംസ്കാരിക ഭൂപ്രകൃതിയുടെ ഭാഗമായി ടിജൂക്ക ഫോറസ്റ്റ്, ബൊട്ടാണിക്കൽ ഗാർഡൻസ്, ഗ്വാനബാര ബേ, കോപകബാന ബീച്ച്, റിയോയുടെ പ്രതീകമായ ക്രൈസ്റ്റ് ദി റിഡീമർ എന്നിവയും ഉള്‍പ്പെ‌ടുന്നു.

 വെനീസും അതിന്‍റെ ലഗൂണുകളും- 25,755,922 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

വെനീസും അതിന്‍റെ ലഗൂണുകളും- 25,755,922 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ചരിത്രത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായാണ് ഒഴുകുന്ന നഗരമായ വെനീസ് അറിയപ്പെ‌ടുന്നത്. രണ്ടു നദികള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന ലോകപ്രശസ്ത തുറമുഖ നഗരമായ വെനീസ് കനാലുകള്‍ക്കു ചുറ്റിലുമായി പടുത്തുയര്‍ത്തിയ നഗരമാണ്. 118 ദ്വീപുകളാണ് ഈ നഗരത്തിന്റെ ഭാഗമായുള്ളത്. പൈതൃക നഗരമായ വെനീഷ്യൻ ലഗൂണിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. എന്നാല്‍ ലോകത്തില്‍ അതിവോഗം മുങ്ങിത്താഴുന്ന നഗരങ്ങളുടെ പട്ടികയിലാണ് വെനീസ് ഉള്‍പ്പെട്ടിരിക്കുന്നത്.

കിയെവ്- 21,914,502 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

കിയെവ്- 21,914,502 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ഉക്രെയ്നിന്റെ തലസ്ഥാനവും ഏറ്റവും ജനസാന്ദ്രതയുള്ള നഗരവുമാണ് കൈവ് അല്ലെങ്കിൽ കിയെവ്. ഇത് വടക്കൻ-മധ്യ ഉക്രെയ്നില്‍ ഡൈനിപ്പർ നദിക്കരയിലാണ് ഉള്ളത്.കിഴക്കൻ യൂറോപ്പിലെ ഒരു പ്രധാന വ്യവസായ, ശാസ്ത്ര, വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമാണ് കൈവ്.

ഹിസ്റ്റോറിക്കല്‍ സെന്‍റര്‍ ഓഫ് ഫ്ലോറന്‍സ് -21,516,815 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ഹിസ്റ്റോറിക്കല്‍ സെന്‍റര്‍ ഓഫ് ഫ്ലോറന്‍സ് -21,516,815 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ഇറ്റാലിയന്‍-യൂറോപ്യന്‍ സംസ്കാരങ്ങളു‌ടെ ജീവിച്ചിരിക്കുന്ന ചരിത്ര കേന്ദ്രമായാണ് ഫ്ലോറന്‍സിനെ കണക്കാക്കുന്നത്. ഫ്ലോറൻസ് നവോത്ഥാന കലയുടെയും വാസ്തുവിദ്യയുടെയും നിരവധി മാസ്റ്റർപീസുകളുടെ ആസ്ഥാനമാണ് ഇവി‌ടം. ബ്രൂനെല്ലെഷി രൂപകൽപ്പന ചെയ്ത ടെറാക്കോട്ട ടൈൽ ചെയ്ത താഴികക്കുടവും ജിയോട്ടോയുടെ ബെൽ ടവറും ഉള്ള കത്തീഡ്രൽ ഡുവോമോയാണ് ഇവിടുത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്ന്. മൈക്കലാഞ്ചലോയുടെ "ഡേവിഡ്" ശിൽപം ഗാലേറിയ ഡെൽ അക്കാഡമിയ പ്രദർശിപ്പിക്കുന്നു. ഉഫിസി ഗാലറിയിൽ ബോട്ടിസെല്ലിയുടെ വീനസിന്റ ജനനം", ഡാവിഞ്ചിയുടെ "പ്രഖ്യാപനം" എന്നിവ പ്രദർശിപ്പിക്കുന്നു.
സംസ്കാരം, നവോത്ഥാന കല, വാസ്തുവിദ്യ, സ്മാരകങ്ങൾ എന്നിവയാൽ നഗരം ശ്രദ്ധേയമാണ്. ഉഫിസി ഗാലറി, പലാസോ പിറ്റി തുടങ്ങിയ നിരവധി മ്യൂസിയങ്ങളും ആർട്ട് ഗാലറികളും ഈ നഗരത്തിലുണ്ട്, കല, സംസ്കാരം, രാഷ്ട്രീയം എന്നീ മേഖലകളിൽ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.

പ്രാഗ്- 17,731,077 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

പ്രാഗ്- 17,731,077 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

മധ്യകാലം മുതല്‍ അതിജീവിച്ച് നില്‍ക്കുന്ന ചുരുക്കം ചില യൂറോപ്യന്‍ നഗരങ്ങളില്‍ ഒന്നാണ് പ്രാഗ്. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഇവി‌‌ടം ഗോപുരങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത്. വാട്ടര്‍ലൂ നദിയുടെ തീരത്താണ് പ്രാഗ് സ്ഥിതി ചെയ്യുന്നത്. ഉയരമുള്ള ഗോപുരങ്ങൾക്കും പുരാതന കത്തീഡ്രലുകൾക്കും പ്രാഗ് പണ്ടുമുതലേ പേരുകേട്ടതാണ്.

ബുഡാപെസ്റ്റ്- 14,665,910 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ബുഡാപെസ്റ്റ്- 14,665,910 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

കിഴക്കിന്‍റെ പാരീസ് എന്നും യൂറോപ്പിന്‍റെ ഫോട്ടോജെനിക് നഗരമെന്നും അറിയപ്പെ‌ടുന്ന ബുഡാപെസ്റ്റ് ഹംഗറിയുടെ തലസ്ഥാനമാണ്. ബുഡ, പെസ്റ്റ് എന്നീ രണ്ടു നഗരങ്ങള്‍ ചേരുന്നതാണ് ബുഡാപെസ്റ്റ്. ഡാന്യൂബ് നദിയുടെ രണ്ടു കരകളിലായാണ് ഇരു നഗരങ്ങളുമുള്ളത്,
ഡാന്യൂബ്, ഹീറോസ് സ്ക്വയര്‍, ബുഡാ കാസില്‍ തുടങ്ങിയവ ഉള്‍പ്പെ‌ടെ യുനസ്കോയുടെ നിരവധി പൈതൃക-ചരിത്ര സ്മാരകങ്ങള്‍ ഇവി‌ടെ കാണാം. പഴയതും പുതിയതുമായ വാസ്തുവിദ്യയില്‍ അതിമനോഹരമായി നിര്‍മ്മിച്ചിരിക്കുന്നവയാണ് ഇവി‌ടുത്തെ കെ‌ട്ടിടങ്ങള്‍.

ബ്രസീലിയ 13,277,931 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

ബ്രസീലിയ 13,277,931 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

1960-ൽ ബ്രസീലിന്റെ തലസ്ഥാനമായി ഉദ്ഘാടനം ചെയ്യപ്പെട്ട ബ്രസീലിയ, പ്രധാനമായും ഓസ്‌കാർ നെയ്‌മെയർ രൂപകൽപ്പന ചെയ്‌ത വെള്ള, ആധുനിക വാസ്തുവിദ്യയാൽ വ്യത്യസ്തമായ ഒരു ആസൂത്രിത നഗരമാണ്., 2 വിശാലമായ പാതകൾ ഒരു കൂറ്റൻ പാർക്കിനെ ചുറ്റിപ്പറ്റിയാണ്. നഗരം 1987-ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടു.

സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്- 11,987,336 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്- 11,987,336 ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍

റഷ്യയുടെ സാംസ്കാരിക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നഗരമാണ് സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ്. ബാൾട്ടിക് കടലിലെ ഒരു റഷ്യൻ തുറമുഖ നഗരമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. . 2 നൂറ്റാണ്ടുകളായി ഇത് സാമ്രാജ്യത്വ തലസ്ഥാനമായിരുന്നു. 1703-ൽ പീറ്റർ ദി ഗ്രേറ്റ് ആണ് നഗരം സ്ഥാപിച്ചത്. കത്തീഡ്രലുകളും കൊട്ടാരങ്ങളും ആണ് ഇവിടുത്തെ കാഴ്ചകളില്‍ പ്രധാനം. ലോകത്തിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നായ ഹെർമിറ്റേജും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയായ ലഖ്ത സെന്ററും സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഉണ്ട്.

സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കാശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങള്‍സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ കാശ്മീരിനെ യഥാര്‍ത്ഥ സ്വര്‍ഗ്ഗമാക്കുന്ന കാര്യങ്ങള്‍

സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗി...മിഡില്‍ ഈസ്റ്റിനെ അറിയാം ഈ ഇടങ്ങളിലൂടെസ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗി...മിഡില്‍ ഈസ്റ്റിനെ അറിയാം ഈ ഇടങ്ങളിലൂടെ

Read more about: history monuments world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X