Search
  • Follow NativePlanet
Share
» »മാറുന്ന യാത്രകളു‌ടെ പുത്തന്‍ മുഖം- കാരവന്‍ സൗഹൃദ ഇടങ്ങള്‍ പരിചയപ്പെടാം

മാറുന്ന യാത്രകളു‌ടെ പുത്തന്‍ മുഖം- കാരവന്‍ സൗഹൃദ ഇടങ്ങള്‍ പരിചയപ്പെടാം

മാറുന്ന യാത്രകളു‌ടെ പുത്തന്‍ മുഖമാണ് കാരവനുകള്‍. സുരക്ഷിതമായി, അധികം ബുദ്ധിമുട്ടുകളോ തിരക്കുകളോ ഇല്ലാതെ സ്വകാര്യതയില്‍ യാത്ര ചെയ്യാം എന്നതാണ് കാരവനുകളുടെ പ്രത്യേകത. കുറച്ചു കാലം മുന്‍പ് വരെ സെലിബ്രിറ്റികള്‍ മാത്രം ഉപയോഗിച്ചിരുന്ന കാരവനുകള്‍ ഇപ്പോള്‍ സഞ്ചാരികള്‍ ഏറ്റെടുത്തിരിക്കുകയാണ്. അധികം ആളുകളുമായി ഇടപഴകാതെ യാത്ര പോയി വരാം എന്നതിനാല്‍ ഈ കൊവിഡ് കാലത്ത് കൂടുതലും ആളുകള്‍ കാരവന്‍ തിരഞ്ഞെടുക്കുന്നു. ഇതാ കാരവാന്‍ യാത്രയില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെ‌ടാം.

 കാരവന്‍ യാത്ര

കാരവന്‍ യാത്ര

പഴയതുപോലെ പുറത്തിറങ്ങി എല്ലാവരോടും ഇടപഴകിയും ആസ്വദിച്ചും ചെയ്തിരുന്ന യാത്രകള്‍ കൊവിഡ് വിലക്കിയതോടെയാണ് കാരവന്‍ യാത്രകള്‍ പ്രചാരത്തില്‍ വരുന്നത്. എല്ലാ സൗകര്യങ്ങളും ഒരു വാഹനത്തിലാക്കി ഇഷ്ട ഇടങ്ങളിലേക്കുള്ള യാത്ര വളരെ പെട്ടന്നാണ് സഞ്ചാരികള്‍ ഏറ്റെടുത്തത്. ബെഡ്, എസി, ടെലിവിഷന്‍, ഫ്രിഡ്ജ്, പാചകവാതകം അടക്കമുള്ള പാചക സൗകര്യങ്ങള്‍, മൈക്രോവേവ് ഓവന്‍, വീഡിയോ ഗെയിം, ഡിവിഡി പ്ലെയര്‍, ലോക്കര്‍, ‌ടോയ്ലറ്റ് സൗകര്യങ്ങള്‍, ക്യാംപ് ചെയ്യുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ അങ്ങനെയെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ടാവും. വാഹനത്തിന്റെ സൗകര്യവും ബജറ്റും അനുസരിച്ച് 2 പേര്‍ക്ക് മുതല്‍ 12 പേര്‍ക്കു വരെ യാത്ര കാരവനില്‍ യാത്ര ചെയ്യാം.

സകലേശ്പൂര്‍

സകലേശ്പൂര്‍

കാരവാന്‍ യാത്രകളില്‍ പോകേണ്ട ഇടം ഏതുവെണമെങ്കിലും തിരഞ്ഞെടുക്കാമെങ്കിലം വണ്ടി പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും സമയം ചിലവഴിക്കുവാനുള്ല ഇടങ്ങളും മാര്‍ഗ്ഗങ്ങളും കൂടി നോക്കി വേണം തീരുമാനിക്കുവാന്‍. അങ്ങനെ നോക്കുമ്പോള്‍ കാരവന്‍ യാത്രയ്ക്കുള്ള മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് സക്ലേശ്പൂര്‍. ബാംഗ്ലൂരില്‍ നിന്നും 5 മുതല്‍ ആരു മണിക്കൂര്‍ വരെ ഡ്രൈവ് ചെയ്ത് എത്തിപ്പെടുവാന്‍ പറ്റിയ ഇവി‌ടം മികച്ച ഒരു ക്യാംപ് സൈറ്റ് കൂടിയാണ്. കോട്ട മുതല്‍ വെള്ളച്ചാട്ടങ്ങളും ഹൈക്കിങ് പാതകളും തേയില കാപ്പി തോട്ടങ്ങളും പഴത്തോട്ടങ്ങളും സുഗന്ധ വ്യജ്ഞനങ്ങളും എല്ലാമായി നിരവധി കാഴ്ചകള്‍ ഇവിടെ വേറെയുമുണ്ട്.

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

ഹംപി

ഹംപി

കാരവാന്‍ യാത്രയാണെങ്കിലും അല്ലെങ്കിലും ഹംപി എന്നും മികച്ച രാത്രാ സ്ഥാനങ്ങളിലൊന്നാണ്. 10 മുതല്‍ 12 വരെ മണീക്കൂര്‍ സമയമെടുക്കും ബാംഗ്ലൂരില്‍ നിന്നും ഹംപിയിലേക്ക്. കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇടയ്ക്ക് വിശ്രമിച്ചുമെല്ലാം ഹംപിയിലെത്തുവാന്‍ കാരവന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. നീണ്ട യാത്രയില്‍ അധികം ഇടപെടലുകളും മറ്റുമില്ലാതെ വളരെ സുരക്ഷിതമായി പ്രിയപ്പെട്ടവര്‍ക്കൊപ്പം ഹംപിയിലെത്താം. ഇവി‌ടെ എത്തിയാല്‍ പിന്നെ താമസസൗകര്യത്തിനായി കാരവാന്‍ ഉള്ളതിനാല്‍ മറ്റു സൗകര്യങ്ങള്‍ക്കായി അന്വേഷിക്കുകയും വേണ്ട. നിരവധി ക്യാംപ് സൈറ്റുകളും ഹോം സ്റ്റേകളും പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കുന്നതിനാല്‍ വണ്ടി പാര്‍ക്കു ചെയ്യുവാന്‍ ബുദ്ധിമുട്ടുകയും വേണ്ട.

കൂര്‍ഗ്

കൂര്‍ഗ്

സമയമെടുത്തു ആസ്വദിച്ചുള്ള കാരവന്‍ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ അതിനായി കൂര്‍ഗ് തിരഞ്ഞെടുക്കാം. ഇന്ത്യയുടെ സ്കോട്ലന്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടം നാണ്ട യാത്രകള്‍ക്കും അവധി ദിനങ്ങള്‍ക്കുമായി തിരഞ്ഞെടുക്കാം. കര്‍ണ്ണാടകയുടെ കാശ്മീര്‍ എന്നും ഈ സ്ഥലത്തിനു പേരുണ്ട്. രണ്ടും മൂന്നും ദിവസം കൊണ്ടു മാത്രം കണ്ടുതീര്‍ക്കേണ്ട കാഴ്ചകളാണ് കൂര്‍ഗിലുള്ളത്. കാപ്പിത്തോട്ടങ്ങളും ഓറഞ്ചും സമതലവും കോടമഞ്ഞും വെള്ളച്ചാട്ടവും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമെല്ലാം ഇവിടെ നിരവധിയുണ്ട്.

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

ഗോകര്‍ണ്ണ

ഗോകര്‍ണ്ണ

റിലാക്സ് ചെയ്തു വേണമെങ്കില്‍ കാരവാനില്‍ ഗോകര്‍ണ്ണയിലേക്കും പോകാം. കര്‍ണ്ണാടകയില്‍ നിന്നുള്ള കാരവന്‍ പാക്കേജുകളിലെ പ്രധാന ഇടം ഗോകര്‍ണ്ണയാണ്. ബീച്ചുകളും ട്രക്കിങ്ങുമായി രണ്ടുമൂന്നു ദിവസം ചിലവഴിക്കുവാന്‍ കഴിയുന്ന രീതിയില്‍ യാത്ര പ്ലാന്‍ ചെയ്യാം. ഓരോ നിമിഷവും ആസ്വദിച്ചുള്ളതായിരിക്കും ഈ യാത്രയെന്നതില്‍ സംശയം വേണ്ട.

 ഋഷികേശ്

ഋഷികേശ്

ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായും സാഹസിക തലസ്ഥാനമായും ഒരേ സമയം അറിയപ്പെടുന്ന ഋഷികേശ് കാരവന്‍ യാത്രകളില്‍ പരിഗണിക്കുവാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ്. ക്യാംപിങ്ങിന്റെ സാധ്യതകള്‍ അനന്തമായി കിടക്കുന്ന പ്രദേശമായതിനാല്‍ കാരവന്‍ യാത്രയെ പരമാവധി മുതലെടുക്കുവാന്‍ ഋഷികേശ് സഹായിക്കും. ഉള്‍പ്രദേശങ്ങളിലേക്കു കയരി പോകുമ്പോള്‍ ഭക്ഷണവും താമസവും പ്രശ്നമാകാത്ത വിധത്തില്‍ കാരവന്‍ ഉള്ളതിനാല്‍ പരമാവധി സമയം യാത്രയില്‍ ചിലവഴിക്കുകയും ചെയ്യാം.

ഈ കാര്യങ്ങള്‍ കാണണമെങ്കില്‍ മേഘാലയ വരെ പോയെ പറ്റൂ!!

ജയ്സാല്‍മീര്‍

ജയ്സാല്‍മീര്‍

മരുഭൂമിയിലെ ക്യാംപുകള്‍ക്കും മണല്‍ക്കൂനകള്‍ക്കും അതിലൂടെയുള്ള യാത്രകള്‍ക്കുമെല്ലാം പേരുകേട്ട നാടാണ് രാജസ്ഥാനിലെ ജയ്സാല്‍മീര്‍. രാജസ്ഥാന്‍റെ സുവര്‍ണ്ണ നഗരം എന്നാണിവിടം അറിയപ്പെടുന്നത്. ക്യാംപ് ചെയ്യുവാന്‍ ധാരാളം സാധ്യതകളുള്ള യാത്രയായതിനാല്‍ ക്യാംപര്‍വാനിന്റെ സാധ്യത പരമാവധി ഉള്‍പ്പെടുത്തുകയും ചെയ്യാം.

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

ഹിമാലയം മുതല്‍ അറബിക്കടല്‍ വരെ!! ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X