Search
  • Follow NativePlanet
Share
» »തണുപ്പ് ഇനിയും മാറിയിട്ടില്ല... മേയ് മാസത്തിലെ വേനല്‍യാത്രകള്‍ ഇവിടേക്കാവാം

തണുപ്പ് ഇനിയും മാറിയിട്ടില്ല... മേയ് മാസത്തിലെ വേനല്‍യാത്രകള്‍ ഇവിടേക്കാവാം

മേയ് മാസത്തിലെ വേനല്‍ച്ചൂടില്‍ നിന്നും തണുപ്പിലേക്ക് ഇറങ്ങുവാന്‍ പറ്റിയ ഇന്ത്യയിലെ ഓഫ്ബീറ്റ് ഇടങ്ങള്‍

വേനലിന്‍റെ കാഠിന്യത്തിലൂടെ കടന്നുപോകുന്ന സമയമാണിത്... പകല്‍ പുറത്തിറങ്ങുവാന്‍ പോലും കഴിയാത്ത രീതിയിലുള്ള ചൂടില്‍ ഇരിക്കുമ്പോള്‍ കാശ്മീരിലേക്കും മണാലിയിലേക്കും ഒക്കെ ഒരു യാത്ര ആരും അറിയാതെ പോലും ആഗ്രഹിച്ചുപോകും. ഈ സ്ഥലങ്ങളെ പോലെ തന്നെ ഇപ്പോഴും താപനില 25 ഡിഗ്രിയില്‍ നിന്നും മുകളിലേക്ക് കയറാത്ത വേറെയും ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. മേയ് മാസത്തിലെ വേനല്‍ച്ചൂടില്‍ നിന്നും തണുപ്പിലേക്ക് ഇറങ്ങുവാന്‍ പറ്റിയ ഇന്ത്യയിലെ ഓഫ്ബീറ്റ് ഇടങ്ങളെ പരിചയപ്പെടാം...

മുന്‍സിയാരി

മുന്‍സിയാരി

ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിയാരി വാഗ്ദാനം ചെയ്യുന്നത് മഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ഹിമാലയ കാഴ്ചകളും മലിനമാകാത്ത പ്രകൃതിഭംഗിയുമാണ്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചപ്പിന്‍റെയും മഞ്ഞുമലകളുടെയും കാഴ്ചകള്‍ സഞ്ചാരിക‌ലെ തിരികെ പോരുവാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തുവാന്‍ പാകത്തിലുള്ളതാണ്.
മഞ്ഞു നിറഞ്ഞ ഇടം എന്നാണ് മുന്‍സിയാരി എന്ന വാക്കിനര്‍ത്ഥം. ലിറ്റില്‍ കാശ്മീര്‍ എന്നും സഞ്ചാരികള്‍ മുന്‍സിയാരിയെ സ്നേഹപൂര്‍വ്വം വിളിക്കാറുണ്ട്.

PC:Aniket Mandish

ഇത്രയും ദൂരമോ?

ഇത്രയും ദൂരമോ?

സാധാരണ യാത്രികരെ സംബന്ധിച്ചെടുത്തോളം മുന്‍സിയാരി സന്ദര്‍ശിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്. പ്രത്യേകിച്ചും വളരെ കുറഞ്ഞ ദിവസം മാത്രം യാത്രയ്ക്കായി മാറ്റിവെച്ചവര്‍ക്ക്. പിത്തോര്‍ഗഡില്‍ നിന്നും 135 കിലോമീറ്ററും അല്‍മോറയില്‍ നിന്നും 200 കിലോമീറ്ററും ഡല്‍ഹില്‍ നിന്നും 600 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഹിമാലയത്തിലെ ജോഹർ താഴ്‌വരയിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന ഇത് ഇന്ത്യയ്ക്കും ടിബറ്റിനും ഇടയിലുള്ള ഒരു പുരാതന വ്യാപാര പാതയിലാണ്.
PC:Ashish Gupta

കിന്നൗര്‍

കിന്നൗര്‍

ദൈവങ്ങളുടെയും ആപ്പിളുകളുടെയും നാട് എന്നറിപ്പെടുന്ന കിന്നൗര്‍ ഹിമാചല്‍ പ്രദേശിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന ഇടങ്ങളിലൊന്നാണ്. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ാളുകള്‍ വസിക്കുന്ന സ്ഥലമെന്നും യക്ഷികളുടെ വാസ്സഥലം എന്നുമൊക്കെയാണ് കിന്നൗറിനെ സംബന്ധിച്ചുള്ള പ്രാദേശിക വിശ്വാസങ്ങള്‍. പഴത്തോട്ടങ്ങളും പുല്‍ മേടുകളും മാത്രമല്ല, ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളുള്ള കാടുകളും പര്‍വ്വതങ്ങള്‍ക്കിടയിലൂടെ പോകുന്ന സാഹസികമായ വഴികളുമെല്ലാം കിന്നൗറിനെ വ്യത്യസ്തമാക്കുന്നു.
PC:Chandan Parihar

വേനല്‍ക്കാലത്ത്

വേനല്‍ക്കാലത്ത്

വേനലില്‍ നാട് മുഴുവന്‍ ചൂടില്‍ പൊള്ളുമ്പോള്‍ ഈ കിന്നരന്മാരുടെ നാടിനെ അതൊന്നും ബാധിക്കാറേയില്ല. ചൂട് അങ്ങനെ അധികമൊന്നും ഇവിടെ എത്താറേയില്ല. അതുകൊണ്ടുതന്നെ മേയ് മുതല്‍ ജൂണ്‍ വരെ ചൂടില്‍ നിന്നും രക്ഷപെടുവാനെത്തുന്ന സഞ്ചാരികളാല്‍ ഇവിടം തിരക്കിലുമായിരിക്കും. മണാലിയില്‍ നിന്നും കിന്നൗറിലേക്ക് 360 കിലോമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ 356 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കല്‍ക്ക ആണ്. ഷിംലയാണ് അടുത്തുള്ള പ്രധാന നഗരം. 250 കിലോമീറ്റര്‍ വ്യത്യാസമുണ്ട് രണ്ട് നഗരങ്ങളും തമ്മില്‍.
PC:Yogesh Sharma

തീര്‍ത്ഥന്‍ വാലി, ഹിമാചല്‍ പ്രദേശ്

തീര്‍ത്ഥന്‍ വാലി, ഹിമാചല്‍ പ്രദേശ്

ശാന്തമായ ഒരു യാത്രയാണെ പ്ലാന്‍ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം ഹിമാചല്‍ പ്രദേശിലെ തീര്‍ത്ഥന്‍ വാലി ആയിരിക്കും. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ഗ്രേറ്റ് ഹിമാലന്‍ ദേശീയോദ്യാനത്തോട് ചേര്‍ന്നാണ് തീര്‍ത്ഥന്‍ വാലി സ്ഥിതി ചെയ്യുന്നത്. കുളുവില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ ഒളിപ്പിച്ച രഹസ്യങ്ങളിലൊന്നായി സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 1600 മീറ്റര്‍ ഉയരത്തിലാണുള്ളത്.
PC: Ankitwadhwa10

ഓഫ്ബീറ്റ് ട്രക്കിങ്

ഓഫ്ബീറ്റ് ട്രക്കിങ്

അങ്ങനെ എളുപ്പത്തിലൊന്നും തീര്‍ത്ഥന്‍ വാലിയില്‍ എത്തിച്ചേരുവാനാകില്ല. ഹിമാചലിലെ ഓഫ് ബീറ്റ് ട്രക്കിങ്ങ് ഡെസ്റ്റിനേഷൻ ആണിത്. ഇവിടേക്ക് എത്തിച്ചേരുവാനുള്ള ട്രക്കിങ്, തീര്‍ത്ഥന്‍ നദിക്കരയിലെ താമസം, മീന്‍പിടുത്തം, കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ കണ്ടെത്തുവാനും ചെയ്യുവാനുമുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.
PC: Rahul Dey

സാംങ്ലാ, ഹിമാചല്‍ പ്രദേശ്

സാംങ്ലാ, ഹിമാചല്‍ പ്രദേശ്


വര്‍ഷത്തിലെപ്പോള്‍ വന്നാലും കുളിരുമായി നമ്മളെ സ്വാഗതം ചെയ്യുന്ന നാടാണ് ഹിമാചല്‍ പ്രദേശിലെ തന്നെ സാംങ്ല. കിന്നൗര്‍ ജില്ലയില്‍ ടിബറ്റന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവിടമുള്ളത്. ബാസ്പാ വാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സഞ്ചാരികളുടെ ഈ സ്വപ്നഭൂമിയുള്ളത്. ഹിമാചലില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടികയിലാണ് സാംങ്ലയെ ആളുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബാസ്പാ നദിയുടെ വലതുവശത്തെ തീരത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Nomad Bikers

എങ്ങനെയും

എങ്ങനെയും

നിങ്ങള്‍ ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും അതിനനുസരിച്ച് ഇവിടെ സമയം ചിലവഴിക്കാം. വെറുതെ കോട്ടേജിലിരുന്ന് പര്‍വ്വതങ്ങളുടെ കാഴ്ച കണ്ട് പ്രകൃതിഭംഗി ആസ്വദിക്കുവാനും ഇറങ്ങി നടന്ന് ട്രക്കിങ്ങ് ഒക്കെ നടത്തി പ്രദേശത്തെ പരിചയപ്പെടുവാനുമെല്ലാം നിങ്ങളുടെ താല്പര്യം നോക്കി തിരഞ്ഞെടുക്കാം. ഇന്‍ഡോര്‍ ആണെങ്കിലും ഔട്ട്ഡോര്‍ ആണെങ്കിലും നിങ്ങളെ തരിമ്പുപോലും ഇവിടം നിരാശപ്പെടുത്തില്ല എന്നത് തീര്‍ച്ച.
PC: Unsplash

ബസിനു വരാം

ബസിനു വരാം

ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും ഷിംലയിലാണുള്ളത്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് റോഡ് മാര്‍ഗ്ഗം വരുന്നതായിരിക്കും നല്ലത്. അതീവഭംഗിയാര്‍ന്ന പ്രകൃതിയുടെ കാഴ്ചകള്‍ റോഡ് യാത്രയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. ഷിംലയില്‍ നിന്നും ഡെല്‍ഹിയില്‍ നിന്നും എച്ച്ആര്‍ടിസി ബസുകള്‍ സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്.

PC:Saurav Kundu

കലപ്, ഉത്തരാഖണ്ഡ്

കലപ്, ഉത്തരാഖണ്ഡ്

അധികമൊന്നും ആളുകള്‍ക്ക് പരിചിതമല്ലാത്ത ഇടങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കലപ്. ഗര്‍വാള്‍ റീജിയണില്‍ ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന കലപ് അധികം വികസങ്ങളൊന്നും എത്തിച്ചേര്‍ന്നിട്ടുള്ള പ്രദേശമല്ല. അതിന്‍റേതായ വ്യത്യാസങ്ങള്‍ യാത്രയില്‍ അനുഭവപ്പെടുമെങ്കിലും ഇത്തരം സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നവര്‍ക്ക് കലപ്പിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത് . സമുദ്രനിരപ്പില്‍ നിന്നും 7500 അടി ഉയരത്തിലാണ് ഇവിടമുള്ളത്.

PC:kamal singh

 നടന്നുവരണം

നടന്നുവരണം

ട്രക്കിങ് വഴി മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന സ്ഥലമാണ് കലപ്. സീസണിനെ ആശ്രയിച്ച് കലപ്പിലേക്ക് 2 ട്രെക്ക് റൂട്ടുകളുണ്ട്. വേനൽക്കാല റൂട്ട് 8 കിലോമീറ്ററാണ്, അതായത് ഏകദേശം 6 മണിക്കൂർ നടത്തം, ശൈത്യകാല റൂട്ട് 5 കിലോമീറ്റർ, അതായത് ഏകദേശം 4 മണിക്കൂർ നടത്തം വേണ്ടിവരും.
ഡെറാഡൂണിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും. ഡൽഹിയിൽ നിന്നും പ്രതിദിന ട്രെയിനുകളും വിമാനങ്ങളും ഇവിടേക്കുണ്ട്.
PC:Mayank Chauhan

സൂക്കോവാലി

സൂക്കോവാലി

നാഗാലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സൂക്കോവാലി (Dzüko Valley, ഡിസുകൗ താഴ്‌വര) മേയ് മാസ യാത്രകള്‍ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ്. മണിപ്പൂരിന്റെയും നാഗാലാൻഡിന്റെയും അതിർത്തിയിലാണ് ഈ മനോഹരമായ താഴ്‌വര സ്ഥിതി ചെയ്യുന്നത്. നാഗാലാന്‍ഡിലെ പൂക്കളുടെ താഴ്വര എന്നും ഇത് അറിയപ്പെടുന്നു.
PC:Sayli Satpute

ലോക നൃത്തദിനം... കല്ലില്‍ കൊത്തിയ കരണങ്ങളും നൃത്തരൂപങ്ങളും..അഭിമാനമായി ഈ ക്ഷേത്രങ്ങള്‍ലോക നൃത്തദിനം... കല്ലില്‍ കൊത്തിയ കരണങ്ങളും നൃത്തരൂപങ്ങളും..അഭിമാനമായി ഈ ക്ഷേത്രങ്ങള്‍

മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെമൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ

Read more about: travel summer offbeat villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X