Search
  • Follow NativePlanet
Share
» » യാത്രകളിലെ താമസം ഹോസ്റ്റലുകളിലാക്കാം...ചിലവു കുറവ്.. സുരക്ഷിതത്വം ഉറപ്പ്

യാത്രകളിലെ താമസം ഹോസ്റ്റലുകളിലാക്കാം...ചിലവു കുറവ്.. സുരക്ഷിതത്വം ഉറപ്പ്

എന്തൊക്കെയാണ് യാത്രകളില്‍ ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ ഗുണങ്ങള്‍ എന്നു നോക്കാം

യാത്രകളില്‍ പലപ്പോഴും വിഷമിക്കുന്നത് താമസസൗകര്യങ്ങളുടെ കാര്യത്തിലാണ്. ആവശ്യത്തിനു വേണ്ട സൗകര്യങ്ങള്‍ ഇല്ലാത്തതും അമിതമായ ചാര്‍ജും ഒക്കെ പലപ്പോഴും ബജറ്റിനും യാത്രയ്ക്കും വെല്ലുവിളി ആകാറുണ്ട്. ഇതിനെയെല്ലാം ഒറ്റയടിക്ക് എങ്ങനെ പരിഹരിക്കാം എന്ന ചോദ്യത്തിനുത്തരമാണ് ഹോസ്റ്റലുകള്‍. നമ്മുടെ സാധാരണ ഹോസ്റ്റലുകളല്ല.. മറിച്ച് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും വേണ്ടുന്ന ആവശ്യ സൗകര്യങ്ങളോടെ അത്യാവശ്യം കുറഞ്ഞ തുകയില്‍ ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളാണിവ. കഴിഞ്ഞ കുറച്ചു കാലമായി ഹോസ്റ്റലുകള്‍ക്ക് വലിയ ജനപ്രീതി വന്നിരിക്കുകയാണ്, പ്രത്യേകിച്ച്, 18 മുതല്‍ 35 വരെ വയസ്സുള്ള സഞ്ചാരികള്‍ക്കിടില്‍ താമസത്തിനായി ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതിനു പകരം ഹോസ്റ്റലുകള്‍ക്കാണ് ഇവര്‍ മുന്‍ഗണന നല്കുന്നത്. എന്തൊക്കെയാണ് യാത്രകളില്‍ ഹോസ്റ്റലില്‍ താമസിക്കുന്നതിന്റെ ഗുണങ്ങള്‍ എന്നു നോക്കാം

എന്താണ് ട്രാവല്‍ ഹോസ്റ്റലുകള്‍

എന്താണ് ട്രാവല്‍ ഹോസ്റ്റലുകള്‍

കുറഞ്ഞ ചിലവില്‍ യാത്രക്കാരായ ആളുകള്‍ക്ക് പ്രാഥമികമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഇടമാണ് ഹോസ്റ്റലുകള്‍. നിരവധി കിടക്കകളുള്ല ഡോര്‍മിറ്ററി, പൊതുവായ കുളിമുറി, അ‌ടുക്കള, ഭക്ഷണം കഴിക്കുവാനുള്ള ഇടം എന്നിവയാണ് ഇവയില്‍ പൊതുവായി കാണുക. ചില ഹോസ്റ്റലുകൾ സ്വകാര്യ മുറികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഗെയിമിംഗ് സോൺ, വർക്കിംഗ് സോൺ, മിനി തിയേറ്റർ, കഫേ എന്നിങ്ങനെ വേറെയും സൗകര്യങ്ങള്‍ ലഭ്യമാണ്.

കാരണങ്ങള്‍ നിരവധി‌

കാരണങ്ങള്‍ നിരവധി‌

കൂട്ടമായി യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ച് തങ്ങുവാനും കുറഞ്ഞ ചിലവില്‍ താമസിക്കുവാനും ഒപ്പം തന്നെ സമാനമനസ്കരായ ആളുകളെ പരിചയപ്പെടുവാനുമെല്ലാം ഹോസ്റ്റലുകള്‍ സഹായിക്കും. ഓരോ ഹോസ്റ്റലുകളും ഓരോ തരത്തില്‍ വ്യത്യസ്തമാണ്. ചിലത് മികച്ച താമസസൗകര്യം നല്കുന്നു. മറ്റൊന്ന് ഭക്ഷണത്തിനാണ് പ്രസിദ്ധം. ചില ഇടങ്ങള്‍ ജോലി ചെയ്യുന്നതിന് ഉത്തമായിരിക്കും.

കുറഞ്ഞ ബജറ്റ്

കുറഞ്ഞ ബജറ്റ്

ഹോസ്റ്റലുകളെ സഞ്ചാരികള്‍ക്കിടയില്‍ ജനകീയമാക്കുന്നത് ഇവിടുത്തെ കുറഞ്ഞ ചിലവ് തന്നെയാണ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വലിയ തുക മു‌‌ടക്കി താമസം ഒരുക്കേണ്ടി വരുമ്പോള്‍ ഇവി‌ടെ അത്രയും ചിലവില്ല എന്നു മാത്രമല്ല, മികച്ച അന്തരീക്ഷവും നിങ്ങള്‍ക്ക് ലഭിക്കും. ഏതുതരത്തിലുള്ള യാത്രികര്‍ക്കും ഇത് അനുയോജ്യമാണ്.

സുരക്ഷിതത്വം

സുരക്ഷിതത്വം

ഹോസ്റ്റലുകള്‍ സഞ്ചാരികള്‍ക്ക് തങ്ങുവാന്‍ സുരക്ഷിതമായ അന്തരീക്ഷമാണ് നല്കുന്നത്. ഒപ്പം തന്നെ ഇവിടെ സ്വകാര്യതയ്ക്കും വലിയ പ്രാധാന്യമുണ്ട്. ഡോര്‍മിറ്ററികളില്‍ കിടക്കുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സ്വകാര്യ ക്യാബിനുകള്‍ തിരഞ്ഞെടുക്കാം

സമാനമനസ്കരെ പരിചയപ്പെ‌ടാം

സമാനമനസ്കരെ പരിചയപ്പെ‌ടാം

നമ്മളുമായി ഒരേ രീതിയില്‍ പോകുന്ന, യാത്രകളെ ഇഷ്‌ടപ്പെടുന്ന ആളുകളെ പരിചയപ്പെടുവാനും അവരുമായി സംസാരിക്കുവാനും ഒക്കെ സാധിക്കും എന്നതാണ് ഹോസ്റ്റല്‍ താമസത്തിന്റെ മറ്റൊരു ഗുണവശം. നിങ്ങളെ സാമൂഹ്യവൽക്കരിക്കാനും യഥാർത്ഥ ബന്ധങ്ങൾ രൂപീകരിക്കാനും ഇത്തരം ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.

കണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രി<br />കണ്‍മുന്നില്‍ മറ്റൊരു ലോകമൊരുക്കുന്ന സുവര്‍ണ്ണ ക്ഷേത്രം.. കര്‍ണ്ണാടകയിലെ നംഡ്രോളിങ് മൊണാസ്ട്രി

അപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയുംഅപ്രത്യക്ഷമായേക്കാം ഭാവിയില്‍ ഈ നദികള്‍.. വില്ലനാകുന്നത് മലിനീകരണവും കാലാവസ്ഥയും

Read more about: travel tips hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X