Search
  • Follow NativePlanet
Share
» »മഴക്കാലത്തെ താരങ്ങള്‍... സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മഴയാത്രയിടങ്ങള്‍

മഴക്കാലത്തെ താരങ്ങള്‍... സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന മഴയാത്രയിടങ്ങള്‍

മഴ മെല്ല കളംപിടി‌ച്ചതോടെ സോഷ്യല്‍മീഡിയ ഫീഡുകളുടെ സ്വഭാവവും മാറിത്തുടങ്ങി. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം തുറന്നാല്‍ അഗുംബയിലേക്കുള്ള യാത്രകളും പൂക്കളുടെ താഴ്വരയും പിന്നെ മഴയിലെ ആഘോഷങ്ങളും ഒക്കെ മാത്രമേ കാണുവാനുള്ളൂ... എന്നാല്‍ പിന്നെ നമുക്കും ഒരു യാത്രയായാലോ... അങ്ങനെ ഏതെങ്കിലും ഒരിടത്തേയ്ക്കല്ല...ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യയിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലേക്കുതന്നെ...

ഋഷികേശും ഉത്തരാഖണ്ഡും

ഋഷികേശും ഉത്തരാഖണ്ഡും

മഴക്കാലമാകുമ്പോഴേക്കും പതിവിലും സുന്ദരിയാകുന്ന നാടാണ് ഉത്തരാഖണ്ഡ്.. ഇവിടുത്തെ മഴക്കാഴ്ചകള്‍ അതിന്റെ പരമാവധിയില്‍ ആസ്വദിക്കണമെങ്കില്‍ ഋഷികേശിലേക്കു കൂടി വരണം. മഴമേഘത്തിന്റെ പശ്ചാത്തലത്തിലുള്ല കുന്നുകളും പച്ചക്കാ‌ടുകള്‍ക്കു മുകളിലായുള്ള കാര്‍മേഘങ്ങളുടെ കാഴ്ചകളും ഇവിടെ കാണാം. ഒരു ഓയില്‍ പെയിന്‍റിംഗ് പോലെ മനോഹരമാണ് ഇവിടം. ചുറ്റിലുമുള്ല പച്ചപ്പും കല്ലുവെച്ചു നിര്‍മ്മിച്ച ചുവരുകളില്‍ കയറിക്കൂടിയ പച്ചത്തലപ്പും കവിഞ്ഞൊഴുകുന്ന അരുവികളും സഞ്ചാരികള്‍ക്കിടയില്‍ ഈ നാ‌ടിനെ പ്രിയപ്പെട്ടതാക്കുന്നു.

PC:Sanjeev Malhotra

മേഘമല

മേഘമല

പേരുപോലെ തന്നെ മേഘങ്ങള്‍ കാഴ്ചയൊരുക്കുന്ന നാടാണ് തമിഴ്നാ‌ട്ടിലെ മേഘമല. ഓഫ്സീസണ്‍ ആണെങ്കില്‍ പോലും അതിമനോഹരമായ കാഴ്ചയൊകുക്കുന്ന ഇവി‌ടെ മഴക്കാലത്തിന്റെ ഭംഗി പറഞ്ഞറിയിക്കുവാന്‍ സാധിക്കില്ല. പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിയഞ്ഞൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മഴക്കാലത്ത് വാരാന്ത്യങ്ങളില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. തേയിലത്തോട്ടങ്ങളാലും ഏലക്കാടുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഭൂമിയില്‍ മഴ പതിക്കുന്ന കാഴ്ചയുടെ രസം ഇവിടെ കണ്ടെത്താം. വളവുകളും തിരിവുകളും പിന്നിട്ടെത്തുന്ന ഇവിടേക്കുള്ള യാത്ര നിങ്ങളുടെ മഴയാത്രയെ പൂര്‍ണ്ണതയിലെത്തിക്കും.

PC:Nithin P John

ഷില്ലോങ്

ഷില്ലോങ്

മഴക്കാലത്ത് തീര്‍ച്ചയായും എക്സ്പ്ലോര്‍ ചെയ്യേണ്ട ഇടങ്ങളിലൊന്നാണ് മേഘങ്ങളുടെ നാടായ മേഘാലയയിലെ ഷില്ലോങ്. പച്ചപ്പിനും കുന്നുകള്‍ക്കും മഴക്കാലത്തെ കാഴ്ചകളില്‍ എത്രത്തോളം വ്യത്യസ്തത കൊണ്ടുവരുവാന്‍ സാധിക്കും എന്നതിന്‍റെ ഉദാഹരണം ഇവിടെ നേരിട്ടു കാണാം. പടിഞ്ഞാറിന്റെ സ്കോട്ലാന്‍ഡ് എന്നാണ് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം മേഘാലയയെ വിളിക്കുന്നത്. താഴ്വാരങ്ങളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ ഇവിടം നിങ്ങളുടെ ഇന്‍സ്റ്റഗ്രാം ഫീഡിനെ സമ്പന്നമാക്കും.

PC:asheda Akter

ലോണാവാല

ലോണാവാല

മഴക്കാലത്ത് എവിടെയൊക്കെ പോയില്ലെങ്കിലും തീര്‍ച്ചയായും പോയിരിക്കേണ്ട ഒരിടമുണ്ട്. അത് മഹാരാഷ്ട്രയിലെ ലോണാവാലാണ്. ഇന്ത്യയിലെ തന്നെ ടോപ്പ്-റേറ്റഡ് മണ്‍സൂണ്‍ ഡെസ്റ്റിനേഷനാണ് ലോണാവാല. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും എളുപ്പത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇവിടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരകള്‍ എത്തുന്നു. സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സഹ്യാദ്രിമലനിരകളുടെ ഭാഗമാണ്. സഹ്യ പര്‍വ്വതത്തിന്റെ രത്നാഭരണം ' എന്നറിയപ്പെടുന്ന ലോണാവാലയില്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. കോട്ടകള്‍, കുന്നുകള്‍, തടാകങ്ങള്‍ എന്നിങ്ങനെ നിങ്ങളുടെ മനസ്സിനെയും ഫോണിലെ ഗാലറിയെയും നിറയ്ക്കുന്ന കാഴ്ചകള്‍ ഇവിടെ കാണാം.

PC:Ajit Sandhu

ലംബസിംഗി, ആന്ധ്രാപ്രദേശ്

ലംബസിംഗി, ആന്ധ്രാപ്രദേശ്

അത്ര അറിയപ്പെടാത്തതും തിരക്ക് കുറഞ്ഞതുമായ സ്ഥലങ്ങളിൽ മഴക്കാലം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലംബസിംഗി തിരഞ്ഞെടുക്കാം. ആന്ധ്രാ പ്രദേശിന്റെ ഭാഗമായ ഇവി‌ടം വിശാഖപട്ടണം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ആന്ധ്രാപ്രദേശിന്റെ കാശ്മീർ എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന ഈ ലക്ഷ്യസ്ഥാനം സംസ്ഥാനത്തുടനീളം മഞ്ഞുവീഴ്ച ലഭിക്കുന്ന ഒരേയൊരു സ്ഥലമാണ്,
PC:Uday Agastya

സന്‍സ്കാര്‍ വാലി

സന്‍സ്കാര്‍ വാലി

ഇന്ത്യയിലെ സവിശേഷമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് സന്‍സ്കാര്‍ വാലി. സുഹൃത്തുക്കള്‍ക്കൊപ്പം മഴക്കാലം ആസ്വദിക്കുവാനായി തിരഞ്ഞെടുക്കുവാന്‍ പറ്റിയ ലക്ഷ്യസ്ഥാനമാണിത്. പ്രസിദ്ധമായ ചാദർ ട്രെക്ക് സൻസ്കർ താഴ്വരയിലേക്കുള്ള വഴിയിലാണ്. കഠിനമായ ശൈത്യകാലത്ത്, സൺസ്‌കർ താഴ്‌വരയിലേക്കുള്ള ഏക മാർഗ്ഗം ചാദർ ട്രെക്ക് ആണ്. പാതകൾ മഞ്ഞുപാളികളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ ട്രെക്ക് കാണുന്നത് പോലെ എളുപ്പമായിരിക്കില്ല. അതിനാൽ, സുഹൃത്തുക്കളുമൊത്ത് അവധിക്കാലം ആഘോഷിക്കുമ്പോൾ നിങ്ങൾ രസകരമായ ഒരു സമയം തേടുകയാണെങ്കിൽ, സൻസ്കർ താഴ്വരയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം!

PC:Klara Avsenik

ഗോവ

ഗോവ

മഴക്കാലത്ത് ഗോവയില്‍ പോകുന്നവര്‍ പൊതുവെ കുറവായിരിക്കുമെങ്കിലും മഴ ആസ്വദിക്കുവാനായി ഗോവ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ വളരെ മികച്ചതാണ്. ഓഫ് സീസണായതിനാല്‍ വളരെ കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യവും മറ്റും ലഭിക്കുമെന്നതും മഴക്കാലത്തെ ഗോവയാത്രകളുടെ പ്രത്യേകതയാണ്. ഓഫ്ബീറ്റ് ഗോവ എക്സ്പ്ലോര്‍ ചെയ്യുവാന്‍ മഴക്കാലമാണ് ബെസ്റ്റ്. മഴയില്‍ ബീച്ചില്‍ സമയം ചിലവഴിക്കുവാനും ഗോവന്‍ വിഭവങ്ങള്‍ രുചിക്കുവാനുമെല്ലാം സമയം കണ്ടെത്തുകയും ചെയ്യാം.
PC:Avin CP

ഡല്‍ഹി

ഡല്‍ഹി

മഴക്കാല യാത്രാ സ്ഥാനങ്ങളില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തുന്നത് പലരും ആലോചിക്കുകയില്ലെങ്കില്‍ പോലും ഡല്‍ഹിയിലെ മഴക്കായ യാത്രാനുഭവം വളരെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് നല്കും. നിങ്ങൾ ഇന്ത്യയിലെ ഏത് പ്രദേശം സന്ദർശിച്ചാലും, മൺസൂണിന് അതിന്റേതായ സന്തോഷം നിങ്ങള്‍ക്ക് നല്കുവാനുണ്ടാവും. ദക്ഷിണ, കിഴക്കൻ ഇന്ത്യയെ അപേക്ഷിച്ച് ഡൽഹി മൺസൂൺ അൽപ്പം വൈകിയാണ് എത്തുന്നത്. ഡൽഹിയിലെ ആദ്യത്തെ മഴ നനയാൻ വേണ്ടി നീക്കിവച്ചിരിക്കുന്നു.

PC:Osman Rana

കൂര്‍ഗ്

കൂര്‍ഗ്

മഴക്കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് കർണാടകയിലെ കൂർഗ്. പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമെന്ന് കരുതപ്പെടുന്ന കൂർഗ്, പച്ചപ്പ് നിറഞ്ഞ ഇടതൂർന്ന വനത്തിന് പേരുകേട്ടതാണ്. വാസ്തവത്തിൽ, വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ പ്രദർശിപ്പിക്കുന്ന ഒരു ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായും ഇത് പ്രവർത്തിക്കുന്നു. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, വിശാലമായ കാപ്പിത്തോട്ടങ്ങൾ, രുചികരമായ പാചകരീതികൾ എന്നിവ കൂര്‍ഗ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി, മൺസൂൺ സമയത്ത്, കുറഞ്ഞതോ ഇടത്തരം മഴയോ ശരാശരി 16 ഡിഗ്രി സെൽഷ്യസ് താപനിലയോ ഉള്ള കാലാവസ്ഥ സുഖകരമായി തുടരും.
PC:Vandan Patel

മാല്‍ഷേജ്ഘാ‌ട്ട്

മാല്‍ഷേജ്ഘാ‌ട്ട്

മഴക്കാലത്ത് മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ച ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മാല്‍ഷേജ് ഘാട്ട്. പൂനെ ജില്ലയിൽ പശ്ചിമഘട്ട മലനിരകളിലായി സമുദ്ര നിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലായാണ് മാൽഷെജ് ഘട്ട് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും തന്നെയാണ് ഇവിടുത്തെ കാഴ്ചയെങ്കിലും അതിന്റെ ഭംഗി വളരെ വ്യത്യസ്തമാണ്.
ട്രിക്കിങ് ഭ്രമക്കാര്‍, പ്രകൃതി സ്‌നേഹികള്‍, സാഹസികര്‍ എന്നുവേണ്ട സഞ്ചാരികളിലെ ഏത് വിഭാഗക്കാരെയും തൃപ്തിപ്പെടുത്താന്‍ മാല്‍ഷെജ് ഘട്ടിന് കഴിവുണ്ട്.

PC:Sonika Agarwal

കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്രകുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..<br />ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..

Read more about: monsoon travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X