Search
  • Follow NativePlanet
Share
» »കാടിനു നടുവിലെ ഇടങ്ങള്‍...സഞ്ചാരികളെത്താത്ത ഉത്തരാഖണ്ഡിന്‍റെ ഹൃദയത്തിലൂടെ

കാടിനു നടുവിലെ ഇടങ്ങള്‍...സഞ്ചാരികളെത്താത്ത ഉത്തരാഖണ്ഡിന്‍റെ ഹൃദയത്തിലൂടെ

ഉത്തരാഖണ്ഡിലേക്കുള്ല യാത്രാ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ പലര്‍ക്കും ആകെ സംശയമാണ്. എവിടെയൊക്കെ പോകണം... എന്തൊക്കെ കാണണം..എല്ലാ സ്ഥലങ്ങളും കണ്ടുതീര്‍ക്കുവാന്‍ കഴിയുമോ എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത സംശയങ്ങള്‍. സംശയങ്ങള്‍ കൂടി അവസാനം പല യാത്രയും മസൂറിയും നൈനിറ്റാളും ഔലിയും മാത്രമായി ഒതുങ്ങുകയും ചെയ്യും. ഓരോ ദിവസവും ഓരോ ഇടങ്ങളാണ് ഉത്തരാഖണ്ഡിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് കയറി വരുന്നത്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ ഒരിടം ഇവിടുത്തെ യാത്രയില്‍ കണ്ടെത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യവുമല്ല. ഇതാ ഉത്തരാഖണ്ഡിന്‍റെ ഭൂപടത്തില്‍ അധികമാരും കയറിച്ചെന്നിട്ടില്ലാത്ത ചില ഇടങ്ങളെക്കൂടി പരിചയപ്പെടാം...

ചൗകോരി

ചൗകോരി

ഇതുവരെ കണ്ട ഉത്തരാഖണ്ഡ് കാഴ്ചകളെയെല്ലാം ഒറ്റയടിക്ക് മാറ്റിനിര്‍ത്തുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ചൗകോരി. തീര്‍ത്തും ശാന്തമായ, ബഹളങ്ങളൊന്നുമില്ലാത്ത ഒരു യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ചൗകോരി തന്നെയാവും ആ ലിസ്റ്റില്‍ മുന്നിലെത്തുക. എന്നും ആളുകളെത്തുന്ന മസൂറിക്ക് പകരക്കാരനായാണ് ചകോരി സഞ്ചാരികളുടെ യാത്രാ ലിസ്റ്റിലേക്ക് കടന്നുവന്നിരിക്കുന്നത്.
പിത്തോഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ നന്ദാ ദേവിയുടെയും നന്ദാ കോട്ടിന്‍റെയും പാഞ്ചൗലി മലനിരകളുടെയും മറക്കുവാന്‍ കഴിയാത്ത ഒരുകൂട്ടം കാഴ്ചകളിലേക്കാണ് സഞ്ചാരികളെ കൊണ്ടെത്തിക്കുന്നത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ബാഗേശ്വറില്‍ നിന്നും അര മണിക്കൂർ അകലെയാണ് ചൗകോരി സ്ഥിതി ചെയ്യുന്നത്.
ഡൽഹിയിൽ നിന്ന് ഇവിടേക്ക് 530 കിലോമീറ്റർ ദൂരമുണ്ട്. 180 കിലോമീറ്റർ അകലെയുള്ള കാത്ഗോഡമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ. 250 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

നൗകുചിയാറ്റൽ

നൗകുചിയാറ്റൽ

നൗകുചിയാറ്റൽ തടാകത്തിന്‍റെ പേരില്‍ നിന്നും പേരുലഭിച്ച ഗ്രാമമാണിത്. ഒൻപത് കോണുകളുള്ള തടാകം എന്നാണ് ഈ ഗ്രാമത്തിന്റെ പേരിനര്‍ത്ഥം. നൗകുചിയ തടാകത്തിന്റെ ഒൻപത് കോണുകൾ ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരാൾക്ക് നിർവാണം ലഭിക്കുമെന്നും അല്ലെങ്കിൽ ജനനത്തിന്റെയും പുനർജന്മത്തിന്റെയും ചക്രങ്ങളിൽ നിന്ന് മോചിതനാകുമെന്നും പ്രദേശവാസികൾ വിശ്വസിക്കുന്നു. അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തേത് എന്നതിനാല്‍ ഇപ്പോള്‍ മുന്‍പത്തേതിലും അധികം സ‌‍ഞ്ചാരികള്‍ ഇവിടെ എത്തുന്നു.
PC: Thakur Dalip Singh

ഖുർപതാൽ

ഖുർപതാൽ

ഉത്തരാഖണ്ഡിന്റെ ഒളിച്ചുവച്ചിരിക്കുന്ന ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാമനാണ് ഖുർപതാൽ. നൈനിറ്റാളിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെയാണെങ്കില്‍ കൂടി ഇവിടം അറിഞ്ഞെത്തുന്നവര്‍ അധികമില്ല. വളരെ അപൂര്‍വ്വമായി മാത്രമാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1,635 മീറ്റർ ഉയരത്തിൽ ആണിവിടം ഉള്ളത്. പൈൻ, ദേവദാരു മരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടം ഹൈക്കിങ്ങിലും ട്രക്കിങ്ങിലും താല്പര്യമുള്ലവര്‍ക്ക് പറ്റിയ ഇടമാണ്. ഫോട്ടോഗ്രാഫര്‍മാരും ഇവിടം അന്വേഷിച്ച് എത്തുന്നവരില്‍ ഉള്‍പ്പെടുന്നു. പ്രസിദ്ധമായ മരതകം-നീല-പച്ച തടാകത്തിൽ വൈവിധ്യമാർന്ന മത്സ്യ ഇനങ്ങളുള്ളതിനാൽ മത്സ്യബന്ധന പ്രേമികളും ഇവിടേക്ക് എത്തുന്നു.
PC:Rohit Gosain

സിത്ലഖേത്

സിത്ലഖേത്

ഹിമാലയത്തിലെ കുമയൂണില്‍ അല്‍മോറ ജില്ലയില്‍ മുക്തേശ്വറിനടുത്താണ് സിത്ലഖേത് സ്ഥിതി ചെയ്യുന്നത്. സീത എസ്റ്റേറ്റ് അഥവാ സിത്ലഖേത്ത് എന്നാണ് സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര്. കാഴ്ചകള്‍ക്കും താമസത്തിനുമാണ് ഈ സ്ഥലം പ്രസിദ്ധമായിരിക്കുന്നത്. ആത്മീയാന്വേഷകരും ഇവിടെ ക്ഷേത്രങ്ങള്‍ അന്വേഷിച്ച് എത്തുന്നു. ജൂല ദേവി ക്ഷേത്രം, സ്യാഹി ദേവി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങള്‍. ധാരാളം പഴത്തോട്ടങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Rohit Gosain

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

Read more about: uttarakhand offbeat villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X