Search
  • Follow NativePlanet
Share
» »പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍

പാമ്പുകളുടെ ദ്വീപ് മുതല്‍ മനുഷ്യരെ കയറ്റാത്ത സ്ഥലം വരെ... ലോകത്തിലെ ഏറ്റവും അപകടകാരികളായ ഇടങ്ങള്‍

ഇതാ ലോകത്തിലെ ഏറ്റവും അപകടകാരികളായ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഓരോ നിമിഷത്തിലും ഈ ലോകം നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ കഴിയാവുന്നിടത്തോളം സ്ഥലങ്ങള്‍ കാണുക എന്നതാണ് ഓരോ സഞ്ചാരിയുടെയും ലക്ഷ്യം. ആ പട്ടികയില്‍ കാടും മരുഭൂമിയും മഞ്ഞുമലകളും മാത്രമല്ല, പര്‍വ്വതങ്ങളും ദേശീയോദ്യാനങ്ങളും എല്ലാം ഉള്‍പ്പെടുന്നു. എത്രത്തോളം രസിപ്പിക്കുമെന്നു പറഞ്ഞാലും അത്രത്തോളം തന്നെ അപകടകരമാണ് ചില ഇടങ്ങള്‍. ചിലപ്പോള്‍ ചില യാത്രകള്‍ക്ക് നിങ്ങളുടെ ജീവനെടുക്കുവാനുള്ള ശേഷി വരെ ഉണ്ട്. പ്രദേശത്തിന്‍റെ വന്യത മുതല്‍ ഭൂമിശാസ്ത്രപരമായ കാര്യങ്ങളും കുറ്റകൃത്യങ്ങളും എല്ലാം ഈ അപകട സാധ്യതയില്‍ ഉള്‍പ്പെടും. ഇതാ ലോകത്തിലെ ഏറ്റവും അപകടകാരികളായ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഡെത്ത് വാലി ദേശീയോദ്യാനം, യുഎസ്എ

ഡെത്ത് വാലി ദേശീയോദ്യാനം, യുഎസ്എ

പേരില്‍ തന്നെ അപകടസാധ്യത എത്രത്തോളമുണ്ട് എന്നു വ്യക്തമാക്കുന്ന ഇടമാണ് അമേരിക്കയിലെ ഡെത്ത് വാലി നാഷണല്‍ പാര്‍ക്ക്. ലോകത്തിലെ ഏറ്റവും പ്രൗഢമായ താഴ്‌വരകളിൽ ഒന്നായാണ് ഈ മരണത്തിന്‍റെ താഴ്വര അറിയപ്പെടുന്നത്. നെവാഡയ്ക്കും കാലിഫോർണിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഡെത്ത് വാലി വടക്കേ അമേരിക്കയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. 'ലാന്‍ഡ് ഓഫ് എക്സ്ട്രീംസ്' എന്നാണ് ഡെത്ത് വാലിയെ വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നായ 134 °F (56.7 °C) ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഡെത്ത് വാലിയിൽ 700 പൗണ്ടോളം ഭാരമുള്ള പാറകൾ സ്വയം നീങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിനു പിന്നിലെ രഹസ്യം ഇതുവരെയും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.

കുന്നുകൾ, ഗർത്തങ്ങൾ, അപൂർവ ഇനം മത്സ്യങ്ങൾ, ഏറ്റവും ഇരുണ്ട രാത്രികള്‍, എന്നിങ്ങനെ മറ്റു പലതും ഉള്ളഇതിനെ ലോകത്തിലെ വെല്ലുവിളി നിറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

PC:Mojave Jeff

സ്നേക്ക് ഐലന്‍ഡ്, ബ്രസീല്‍

സ്നേക്ക് ഐലന്‍ഡ്, ബ്രസീല്‍

ലോകത്തിലെ ഏറ്റവും മാരകവും പോയാല്‍ തിരികെ വരുവാന്‍ ചിലപ്പോള്‍ സാധിക്കുക പോലുമില്ലാത്ത സ്ഥലങ്ങളില്‍ ഒന്നായാണ് ബ്രസീലിലെ സ്നേക്ക് ഐലന്‍ഡ് അറിയപ്പെടുന്നത്. ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെ എന്നും ഇതിനു പേരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളുടെ ആവാസ കേന്ദ്രമാണ് ഇവിടം. സാവോ പോളോ നഗരത്തിൽ നിന്ന് 90 മൈൽ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞത് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് പാമ്പുകളാണുള്ളത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ബോട്രോപ്‌സ് വളരുന്നതും ഗോൾഡൻ ലാൻസ്‌ഹെഡ് അണലിയെ കാണപ്പെടുന്നതുമായ ലോകത്തിലെ ഏക സ്ഥലവും ഈ ദ്വീപിലാണ്. എന്നാല്‍ ദ്വീപിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കുണ്ട്.
PC:Anderson Mancini

സ്കെല്ലിഗ് മൈക്കൽ മൗണ്ടൻ, അയർലൻഡ്

സ്കെല്ലിഗ് മൈക്കൽ മൗണ്ടൻ, അയർലൻഡ്

ലോകത്തിലെ അപകടകാരിയായ മറ്റൊരു ഇടമാണ് അയര്‍ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന സ്കെല്ലിഗ് മൈക്കൽ മൗണ്ടൻ. സന്ദര്‍ശകരെ കാഴ്ചയില്‍ വഞ്ചിക്കുന്ന, അത്രയൊന്നും എളുപ്പമല്ലാത്ത, വിദൂരതയില്‍ സ്ഥിതി ചെയ്യുന്ന ഈ കുന്നിന്‍മുകളില്‍ എത്തിപ്പെടുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ഇതിലെ ആശ്രമമാണ് പ്രധാന കാഴ്ച. എന്നാല്‍ അവിടേക്ക് കയറുന്നതിനുള്ള 600 പടികള്‍ പൂര്‍ത്തീകരിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. മാത്രമല്ല, കരയില്‍ നിന്നും ഇവിടെ എത്തണമെങ്കില്‍ ഒരു മണിക്കൂർ ബോട്ടില്‍ സഞ്ചരിക്കേണ്ടി വരും. ഈ യാത്രയും വളരെ കഠിനമാണ്. പലപ്പോഴും ബോട്ട് നങ്കൂരമിടുവാന്‍ പോലും സാധിക്കില്ല. പ്രദേശത്തിന്റെ അപകട സാധ്യത കണക്കിലെടുത്ത് ഓരോ വര്‍ഷവും ബോട്ട് ലൈസൻസുകൾ മാത്രമേ അനുവദിക്കൂ. ഒപ്പം തന്നെ ഇവിടം സന്ദര്‍ശിക്കുവാനുള്ള സഞ്ചാരികളുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്.
PC:Jerzy Strzelecki

നാട്രോൺ തടാകം

നാട്രോൺ തടാകം

വടക്കന്‍ ടാന്‍സാനിയയിലെ നാട്രോൺ തടാകം ഭൂമിയിലെ മറ്റൊരു അപകടകാരിയായ ഇടമാണ്. നാട്രോൺ തടാകത്തിലെ ആൽക്കലൈൻ ജലത്തിന് 10.5 വരെ pH ഉണ്ട്. ഇതിന്റെ ശേഷിയോട് സമരസപ്പെടാത്ത ജീവജാലങ്ങളെ ഇല്ലാതാക്കുവാനുള്ള ശേഷി ഇവിടുത്തെ ജലത്തിനുണ്ട് എന്നാണ് പറയപ്പെടുന്നത്.ചുറ്റുമുള്ള കുന്നുകളിൽ നിന്ന് തടാകത്തിലേക്ക് ഒഴുകുന്ന സോഡിയം കാർബണേറ്റിൽ നിന്നും മറ്റ് ധാതുക്കളിൽ നിന്നുമാണ് ജലത്തിന് ഇത്രയും ക്ഷാരഗുണം ലഭിക്കുന്നത്. ഇതിനുള്ളില്‍ വീണാല്‍ കല്ലായി മാറുമെന്നാണ് ഇവിടെ പറയപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. നിങ്ങള്‍ ഈ വെള്ളത്തിലേക്ക് വീഴുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്താല്‍ നിങ്ങളുടെ ശരീരം മുഴുവൻ കഠിനമാവുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും.നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ആളുകൾ നിങ്ങളെ കണ്ടെത്തിയാൽ, നിങ്ങളുടെ മുടിയും അവയവങ്ങളും കേടുകൂടാതെ തന്നെയുണ്ടാവും.
PC:Richard Mortel

ഒയ്മ്യാകോൺ, സൈബീരിയ

ഒയ്മ്യാകോൺ, സൈബീരിയ

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ജനവാസമുള്ള സ്ഥലമാണ് റഷ്യയിലെ കിഴക്കൻ സൈബീരിയയിലെ ഒയ്മ്യാകോൺ. അതികഠിനമായ കാലാവസ്ഥാ സാഹചര്യത്തിലും ഇവിടെ ആളുകള്‍ ജീവിക്കുന്നു എന്നതാണ് ഈ പ്രദേശത്തിന്‍റെ പ്രത്യേകത. 1924-ൽ, താപനില പൂജ്യം ഫാരൻഹീറ്റിനേക്കാൾ 96 ഡിഗ്രിയായി കുറഞ്ഞു, ഇത് ഭൂമിയിലെ മറ്റൊരു സ്ഥലവും രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു റെക്കോർഡാണ്.
PC:Uta Scholl

ദനകിൽ മരുഭൂമി

ദനകിൽ മരുഭൂമി

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് എത്യോപ്യയിലെ ദനകിൽ മരുഭൂമി. നമ്മുടെ ഭൂമിയുമായി ചിലപ്പോള്‍ ഒരു സാദൃശ്യവും തോന്നാത്ത ഇവിടം ഒരു അന്യഗ്രഹം പോലെ തോന്നിയേക്കാം. ഭൂമിയിലെ ഏറ്റവും വരണ്ടതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഒന്നാണിത്. അഗ്നിപർവ്വതങ്ങൾ ലാവ പുറത്തേക്ക് ഒഴുകുന്നത്, ഉപ്പ് കൂനകള്‍, എന്നിങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഇവിടെ കാണാം. ചെങ്കടലിൽ നിന്ന് അഗ്നിപർവ്വതങ്ങളാൽ വേർതിരിക്കുന്ന ഗ്രേറ്റ് റിഫ്റ്റ് വാലിയുടെ വടക്കേ അറ്റത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Ji-Elle

മാഡിഡി നാഷണൽ പാർക്ക്

മാഡിഡി നാഷണൽ പാർക്ക്

അത്യപൂര്‍വ്വമായ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ ഇടമാണ് മാഡിഡി നാഷണൽ പാർക്ക്. ഒരേസമയം ലോകത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യ പാർക്ക് എന്നും ലോകത്തിലെ ഏറ്റവും വിഷമുള്ള ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം എന്നും ഇവിടം അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവിടം സന്ദര്‍ശിക്കുന്നത് അല്പം അപകടകരമാണ്. ഇവിടുത്തെ ചില ചെടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ചിലപ്പോള്‍ മരണത്തിനു വരെ കാരണമായേക്കും. മുറിവുകളിലൂടെ ശരീരത്തില്‍ അണുക്കള്‍ കയറുവാനും സാധ്യതയുണ്ട്.
PC:Gareth Fabbro

നോർത്ത് സെന്‍റിനല്‍ ദ്വീപ്, ആന്‍ഡമാന്‍

നോർത്ത് സെന്‍റിനല്‍ ദ്വീപ്, ആന്‍ഡമാന്‍

മനുഷ്യര്‍ക്ക് മനുഷ്യര്‍ തന്നെ പ്രവേശനം അനുവദിക്കാത്ത ഇടം എന്നാണ് ആന്‍ഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാഗമായ നോർത്ത് സെന്റിനൽ ദ്വീപ് അറിയപ്പെടുന്നത്. ആൻഡമാനിലെ തദ്ദേശീയരായ ഓംഗേ വംശജരാണ് ഇവിടുത്തെ താമസിക്കാര്‍. പുറത്തുനിന്നുള്ള ആര്‍ക്കും ഇവിടേക്ക് ഇവര്‍ പ്രവേശനം അനുവദിക്കാറില്ല. പുറംലോകവുമായി യാതൊരു ബന്ധവും ഇവര്‍ക്കില്ല. വേട്ടയാടലും മീൻപിടുത്തവുമാണ് ഇവരുടെ പ്രധാന തൊഴിൽ. ദ്വീപിലേക്ക് കടക്കുവാന്‍ ശ്രമിക്കുന്നവരെ ഇവര്‍ അമ്പെയ്ത് അകറ്റിനിര്‍ത്തും. എണ്ണത്തില്‍ വളരെ കുറവുള്ള ഇവരെ സംരക്ഷിക്കുവാനായി ഇവിടേക്കുള്ല പ്രവേശനം ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.
PC:Medici82

മൗണ്ട് വാഷിംഗ്ടൺ

മൗണ്ട് വാഷിംഗ്ടൺ

അമേരിക്കയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായാണ് മൗണ്ട് വാഷിംഗ്ടൺ അറിയപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ മണിക്കൂറിൽ 203 മൈൽ വരെ വേഗത രേഖപ്പെടുത്തിയ ഏറ്റവും വേഗതയേറിയ കാറ്റിന്റെ ലോക റെക്കോർഡ് ഈ പ്രദേശത്തിനാണ്. കാറ്റ് മാത്രമല്ല, മൈനസ് 40 ഡിഗ്രി വരെ താഴുന്ന മരവിപ്പിക്കുന്ന താപനിലയും ഈ പ്രദേശത്തെ അപകടകാരിയാക്കി മാറ്റുന്നു. ഇത്തരം കാര്യങ്ങളെല്ലാം തരണം ചെയ്തുവേണം ഏതൊരാള്‍ക്കും ഇവിടെയെത്തുവാന്‍. ലോകത്തിലെ ഏറ്റവും അപകടകരമായ ചെറിയ പർവത പ്രദേശങ്ങളിലൊന്നാണിത്. ശക്തമായ പടിഞ്ഞാറൻ കാറ്റ് ഇവിടെയെത്തുവാന്‍ ശ്രമിക്കുന്നവരെ വഴിതെറ്റിക്കും.
PC:wwoods

സ്‌കെലിറ്റൺ കോസ്റ്റ്

സ്‌കെലിറ്റൺ കോസ്റ്റ്

കാഴ്ചയില്‍ ഭീകരത തോന്നിപ്പിക്കുന്ന വേറൊരു പ്രദേശമാണ് നമീബിയയിലെ സ്‌കെലിറ്റൺ കോസ്റ്റ്. പഴയ ജർമ്മൻ കൊളോണിയൽ പട്ടണമായ സ്വകോപ്മുണ്ടിനും അംഗോളൻ അതിർത്തിക്കും ഇടയിൽ 500 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണിത്. ഇവിടെ ജനവാസമുണ്ട്. ചിതറിക്കിടക്കുന്ന മൃഗങ്ങളുടെ അസ്ഥികളും തകര്‍ന്ന കപ്പലുകളുടെ അവശിഷ്ടങ്ങളുമാണ് ഇവിടെയുള്ളത്. ഇവിടെ പകല്‍യാത്രകള്‍ സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്നുവേണം യാത്ര പ്ലാന്‍ ചെയ്യുവാന്‍.

PC:Zairon

ഹവായിലെ അഗ്നിപര്‍വ്വതങ്ങള്‍

ഹവായിലെ അഗ്നിപര്‍വ്വതങ്ങള്‍

ലോകത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ഹവായി അപകടകരമായ സ്ഥലം കൂടിയാണ്. ഹവായിയൻ ദ്വീപുകളിലെ സജീവ അഗ്നിപര്‍വ്വതങ്ങളാണ് ഇതിനു കാരണം. 1983 മുതൽ തുടർച്ചയായി പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്ന മൗണ്ട് കിലൗയ, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം - സമുദ്രനിരപ്പിൽ നിന്ന് 13,680 അടി വരെ ഉയരുന്ന മൗന ലോവ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്.
PC:john ko

കാലത്തെ തോല്‍പ്പിച്ച് നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യം..വിചിത്രമായ കൊത്തുപണി..ഭുചേശ്വര ക്ഷേത്രവിശേഷങ്ങള്‍കാലത്തെ തോല്‍പ്പിച്ച് നില്‍ക്കുന്ന നിര്‍മ്മാണ വൈദഗ്ധ്യം..വിചിത്രമായ കൊത്തുപണി..ഭുചേശ്വര ക്ഷേത്രവിശേഷങ്ങള്‍

ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍ജീവിക്കുന്ന കോട്ട മുതല്‍ ഇന്ത്യയിലെ വന്മതില്‍ വരെ... രാജസ്ഥാന്‍ മലമുകളിലെ ആറുകോട്ടകള്‍

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X