Search
  • Follow NativePlanet
Share
» »മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

മോദി മുതല്‍ സോണിയ ഗാന്ധിയും ബച്ചനും വരെ..ഇന്ത്യയിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

ഏറെ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന, ആരിലും കൗതുകം സൃഷ്‌ടിക്കുന്ന ഇവിടുത്തെ ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമായാ നാടാണ് ഭാരതം. കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിപ്പിക്കുന്ന രീതികളും പ്രാര്‍ത്ഥനകളും പ്രതിഷ്ഠകളുമെല്ലാം ഇവിടെ സര്‍വ്വസാധാരണമാണ്. രാഷ്ട്രീയ നേതാക്കളെയും സിനിമാ താരങ്ങളെയും ആരാധിക്കുന്ന ക്ഷേത്രങ്ങളും ബുള്ളറ്റിനെയും ക്ലോക്കിനെയും നായ്ക്കളെയും പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലുകളും എല്ലാം ഭാരതത്തിന്റെ വിചിത്രമായ സംസ്കാരത്തിലേക്കും പാരമ്പര്യങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. അത്തരത്തില്‍ ഏറെ വിചിത്രമെന്ന് തോന്നിപ്പിക്കുന്ന, ആരിലും കൗതുകം സൃഷ്‌ടിക്കുന്ന ഇവിടുത്തെ ചില ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

 അമിതാബ് ബച്ചന്‍ ക്ഷേത്രം, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍

അമിതാബ് ബച്ചന്‍ ക്ഷേത്രം, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍

ആരാധിക്കുന്ന സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ആരാധനയുടെ അങ്ങേയറ്റത്ത് അമ്പലം പണിയുന്നത് പുതിയ കാര്യമല്ല നമ്മുടെ രാജ്യത്ത്. അത്തരത്തിലൊന്നാണ് കൊല്‍ക്കത്തയിലെ ബോളിവുഡിനെ നിത്യഹരിത നായകനായി അറിയപ്പെടുന്ന അമിതാബ് ബച്ചനെ ആരാധിക്കുന്ന ക്ഷേത്രം. ഓള്‍ ബെംഗാള്‍ അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ കടുത്ത ബച്ചന്‍ ഫാന്‍സ് എത്താറുണ്ട്. സാമൂഹികമായി അമിതാബ് ബച്ചന്‍റെ പേരില്‍ നിരവധി സഹായങ്ങളും ഈ ക്ഷേത്രത്തിന്റെ പേരില്‍ നടത്താറുണ്ട്.
ഇവി‌ടെ ക്ഷേത്ര ശ്രീകോവിലില്‍ ഒരു വലിയ സിംഹാസനം പോലുള്ല കസേരയില്‍ ബച്ചന്‍ ഉപയോഗിച്ച ഒരു ജോഡി ഷൂ കാണാം. അഗ്നീപഥ് എന്ന സിനിമയില്‍ ബച്ചന്‍ ധരിച്ച ഷൂ ആണിത്. ഇത് കൂടാതെ ബച്ചന്റെ ഒരു വലിയ പ്രതിമയും ഐഈ സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുണ്ട്.

ബുള്ളറ്റ് ബാബാ ക്ഷേത്രം

ബുള്ളറ്റ് ബാബാ ക്ഷേത്രം

ദൈവത്തിനെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ രൂപത്തിലും നമ്മുടെ നാട്ടില്‍ ആരാധിക്കുന്നുണ്ട്. വിചിത്രമെന്നി തോന്നുമെങ്കിലും കാര്യം ശരിയാണ്. ബുള്ളറ്റ് ബാബ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം രാജസ്ഥാനിലെ ജോധ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ പേര്. ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍

അപകടങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍

വാഹന യാത്രയില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കുവാന്‍ ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു മുന്നിലെത്തുമ്പോള്‍ ഹോണ്‍ മുഴക്കിയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നത്. ക്ഷേത്രത്തിന് മുന്നിൽ എത്തി ഹോൺ മുഴക്കി ബാബയ്ക്ക് പ്രണാമം അർപ്പിക്കാതെ പോയാൽ വീട്ടിൽ എത്തില്ലെന്ന ഒരു വിശ്വാസവും നിലവിൽ ഉണ്ട്.
സുരക്ഷിതമായ യാത്രയ്ക്ക് പുറമേ വാഹന സംബന്ധമായ എല്ലാ തടസ്സങ്ങളും മാറുവാന്‍ ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം.

PC:Daniel Villafruela

സോണിയ ഗാന്ധി ക്ഷേത്രം, തെലങ്കാന

സോണിയ ഗാന്ധി ക്ഷേത്രം, തെലങ്കാന

ഇന്ത്യയിലെ വിചിത്രമായ ക്ഷേത്രങ്ങളില്‍ മറ്റൊന്നാണ് കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം. തെലുങ്കാനയിലെ മെഹ്ബൂബ നഗറില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവു ആണ് നിര്‍മ്മിച്ചത്. സോണിയ ഗാന്ധി എന്ന നേതാവിനോടുള്ള ആരാധനയുടെ പുറത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. വെളുത്ത മാര്‍ബിളില്‍ ഒരു കയ്യില്‍ സമ്പത്തും മറുകയ്യില്‍ താമരയും പിടിച്ച് ഒരു ദേവതയുടെ രൂപത്തിലാണ് സോണിയ ഗാന്ധിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 9 അടി ഉയരമുണ്ട് ഇതിന്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുടെ പ്രതിമകളും ഇവിടെ ക്ഷേത്രപരിസരത്തു കാണാം.

 കര്‍ണിമാതാ ക്ഷേത്രം, രാജസ്ഥാന്‍

കര്‍ണിമാതാ ക്ഷേത്രം, രാജസ്ഥാന്‍


രാജസ്ഥാനിലെ ഏറ്റവും വിചിത്രമായ ക്ഷേത്രങ്ങളിലൊന്നാണ് കര്‍ണിമാതാ ക്ഷേത്രം. ഇവി‌ടെ എലികളെയാണ് ദൈവമായി ആരാധിക്കുന്നത്. രാജസ്ഥാനിലെ ബിക്കനീര്‍ എന്ന പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ദേശ്‌നോക് എന്ന ഗ്രാമത്തിന്റെ അതിര്‍ത്തിയിലാണ് ഈ ക്ഷേത്രമുള്ളത്. എലികളെ ആരാധിക്കുന്ന ക്ഷേത്രം എന്ന നിലയിലാണ് ഇവിടം പ്രശസ്തമായിട്ടുള്ളത്. എലിയായി രൂപമെടുത്ത ഇവിടുത്തെ രാജകുമാരന്റെ സന്തതി പരമ്പരകളാണ് ഇവിടുത്തെ എലികളെന്നാണ് വിശ്വാസം. എലികളെക്കൂടാതെ മറ്റു ധാരാളം വിഗ്രഹങ്ങളും പ്രതിഷ്ടകളും ഒക്കെ ഇവിടെ കാണാന്‍ സാധിക്കും.

ഇരുപത്തിഅയ്യായിരം എലികൾ

ഇരുപത്തിഅയ്യായിരം എലികൾ

ഏകദേശം ഇരുപത്തിഅയ്യായിരം എലികൾ ഇവിടെ ഈ ക്ഷേത്രത്തിൽ വസിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. കറുത്ത എലികളാണ് ഇവിടെയുള്ളത്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് കർനി മാതാ എന്നാണ് വിശ്വാസം. ൽ കാണാൻ സാധിക്കുന്ന വിചിത്രമായ കാഴ്ചകളിൽ ഒന്നാണ് എലിയെ ഊട്ടുന്ന വിശ്വാസികൾ. എലിയ്ക്ക് പാത്രത്തിൽ പാൽ നല്കിയുംഅതിന്റെ ബാക്കി എടുത്തുമൊക്കെയാണ് ആളുകൾ വിശ്വാസം. പ്രകടിപ്പിക്കുന്നത്. വളരെ ബഹുമാനത്തോടു കൂടിയാണ് ഇവർ എലികളെ കാണുന്നത്. മാത്രമല്ല, ആ എലികളിൽ ഒരെണ്ണം മരണപ്പെട്ടാൽ വെള്ളിയിലുണ്ടാക്കിയ എലി രൂപത്തെ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്.

PC:P Shakti
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്ഷേത്രം,ബീഹാര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്ഷേത്രം,ബീഹാര്‍

ക്രിക്കറ്റിലെ ദൈവമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും നമ്മുടെ നാട്ടില്‍ ക്ഷേത്രമുണ്ട്. ബീഹാറിലാണ് ഈ വിചിത്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാട്നയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

നായ ക്ഷേത്രം, കര്‍ണ്ണാടക‌

നായ ക്ഷേത്രം, കര്‍ണ്ണാടക‌

കര്‍ണ്ണാടകയിലെ ചന്നാപട്ടണയിലാണ് നായ്ക്കളെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രമുള്ളത്. നായയുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാം

 മോദി ക്ഷേത്രം

മോദി ക്ഷേത്രം


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഒരു ക്ഷേത്രമുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ തയ്യാറാക്കിയ ഈ ക്ഷേത്രം ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ ക്ഷേത്രത്തില്‍ മോദിയുടെ പ്രതിമയും കാണാം.

വിസാ ക്ഷേത്രം

വിസാ ക്ഷേത്രം

കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും നമ്മുടെ നാട്ടില്‍ വിസാ ക്ഷേത്രങ്ങളുമുണ്ട്. വിദേശ യാത്രയ്ക്കും വിസയ്ക്കും തടസ്സമായി നില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രസിദ്ധമാണ് വിസാ ക്ഷേത്രങ്ങള്‍. 150 വർഷത്തിലധികം പഴക്കമുള്ള പഞ്ചാബിലെ ഷഹീദ് ബാബാ നിഹാൽ സിംഗ് ഗുരുദ്വാരയാണ് വിസാ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ആരാധനാലയങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്. പഞ്ചാബിലെ താൽഹാന്‍ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാരയിൽ എത്തി പ്രാർഥിച്ചാൽ വിസാ സംബന്ധിയായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമത്രെ. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ ഇവിടെ പ്രാർഥിക്കാനായി എത്താറുണ്ട്. ചിൽകൂർ ബാലാജി ക്ഷേത്രം, ഹൈദരാബാദ്, ഖാദിയ ഹനുമാൻ ക്ഷേത്രം. അഹമ്മദാബാദ്,ബജ്റംഗ്ബലി ക്ഷേത്രം, ഡെൽഹി എന്നിവയാണ് പ്രസിദ്ധമായ വിസാ ക്ഷേത്രങ്ങള്‍.

വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!വിസയും യാത്രകളും ഇനി ഒരു പ്രശ്നമല്ല, സഹായിക്കുവാൻ ഈ നാലു ക്ഷേത്രങ്ങളുള്ളപ്പോൾ!!

ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍ഇതുപോലെയൊന്ന് വേറെയില്ല!ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണലായ അടല്‍-റോഹ്താങ് ടണലിന്‍റെ വിശേഷങ്ങള്‍

ഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാഇംഗ്ലീഷ് പഠിപ്പിക്കല്‍ മുതല്‍ ഫോട്ടോഗ്രഫി വരെ... ലോകം ചുറ്റാന്‍ ശമ്പളം കിട്ടുന്ന ജോലികള്‍ ഇതാ

ഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രംഓം നാദം മുഴക്കുന്ന മണി, പാതിയുള്ള ഗണേശന്‍, തേന്‍നിറമുളള ശിവരൂപം,കര്‍ണ്ണാടകയിലെ ഏറ്റവും പഴയ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X