ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ത്ഥാടന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രം. കേരളത്തില്‍ നിന്നടക്കം പതിനായിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും വെങ്കിടേശ്വര ദര്‍ശനത്തിനായും പ്രാര്‍ത്ഥനകള്‍ക്കും പൂജകളില്‍ പങ്കെടുക്കുവാനായുമെല്ലാം ഇവിടെയെത്തുന്നത്. ഉത്സവദിവസങ്ങളിലും പ്രത്യേക പൂജകളും മറ്റുമുള്ള ദിവസങ്ങളിലും ഒരു ലക്ഷം വരെ വിശ്വാസികള്‍ തിരുപ്പതി സന്ദര്‍ശിക്കുന്നു. ഇത്രയും ആളുകള്‍ എത്തിച്ചേരുന്ന ഇടമായതിനാല്‍ ഇവിടുത്തെ ദര്‍ശനം നടത്തുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ടിക്കറ്റ് നേരത്തെ എടുത്താല്‍ പോലും ചിലപ്പോള്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ.
നമുക്ക് സാധാരണ പരിചിതമായ സ ദര്‍ശനവും സ്പെഷ്യല്‍ എന്‍ട്രി ദര്‍ശനവും ഉള്‍പ്പെടെ എട്ടുതരത്തിലുള്ള ദര്‍ശനങ്ങള്‍ ഇവിടെയുണ്ട്. പ്രത്യേക വിഭാഗത്തില്‍ വരുന്ന ആളുകള്‍ക്കായി ബുക്ക് ചെയ്യുവാന്‍ സാധിക്കുന്ന തിരുപ്പതിയിലെ വിവിധ ദര്‍ശന പാക്കേജുകളെക്കുറിച്ച് വായിക്കാം.

സര്‍വ ദര്‍ശന്‍
തിരുപ്പതിയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ദര്‍ശനമാണ് സര്‍വ ദര്‍ശന്‍. ആധാര്‍ ദര്‍ശന്‍ എന്നും ടൈം സ്ലോട്ട് ദര്‍ശന്‍ എന്നും ഇത് അറിയപ്പെടുന്നു. സൗജന്യ ദര്‍ശനമാണ് ഈ ടിക്കറ്റ് വഴി അനുവദിക്കുന്നത്. ഓരോ ദിവസവും പതിനായിരം ടിക്കറ്റ് വരെ ഓണ്‍ലൈനില്‍ സര്‍വ ദര്‍ശന്‍ വേണ്ടി ലഭ്യമാണ്. 18 മുതല്‍ 20 മണിക്കൂര്‍ വരെയ സര്‍വ ദര്‍ശനത്തിനായി ഓരോ ദിവസവും തിരുമല തിരുപ്പതി ദേവസ്ഥാനം സമയം അനുവദിക്കാറുണ്ട്. 24 മണിക്കൂറും ടിക്കറ്റ് എടുക്കുവാനുള്ള സൗകര്യമുണ്ട്. ടിക്കറ്റ് എടുക്കുവാനായി ആധാര്‍ കാര്‍ഡ് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. സര്‍വദര്‍ശനത്തിനായുള്ള ക്യൂ വൈകുണ്ഠം ക്യൂ കോംപ്ലക്സ് VQC-2 ല്‍ നിന്നാണ് ആരംഭിക്കുന്നത്.
PC:Wikipedia

സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
Rs.300 ദര്‍ശന്‍ എന്നും ശീഘ്ര ദര്‍ശന്‍ എന്നു സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍ അറിയപ്പെടുന്നു. ഇത് നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുള്ളത്. ഓഫ്ലൈന്‍ ബുക്കിങ് ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ വലിയ ഡിമാന്‍ഡ് ഇതിനുള്ളതിനാല്‍ നേരത്തെ ബുക്ക് ചെയ്യുന്നതാവും നല്ലത്.
സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍ ബുക്ക് ചെയ്തു വരുന്നവര്‍ എടിസി പാര്‍ക്കിങ് ഏരിയയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബുക്ക് ചെയ്തിരിക്കുന്ന കൃത്യം സമയത്തു തന്നെ എത്തേണ്ടതാണ്. പ്രവേശന സമയ്തത് ബുക്ക് ചെയ്യുമ്പോള്‍ നല്കിയ തിരിച്ചറിയല്‍ രേഖയുടെ അസല്‍ ഇവിടെ കാണിക്കേണ്ടതാണ്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണം. പാദരക്ഷകള്‍ ധരിക്കുവാന്‍ അനുമതിയില്ല.
PC:Wikipedia

ഒരു വയസ്സില്‍ താഴെ കുട്ടികളെയും കൂട്ടിയുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
ഒരു വയസ്സില്‍ താഴെ കുട്ടികളെയും കൂട്ടിയുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശനം ആണിത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ 11 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇതിനുള്ള സമയം. വൈകുണ്‌ഠം ക്യൂ കോംപ്ലക്സ്-1 നും ഹതിരാംജി മഠത്തിനും ഇടയിലുള്ള സുപദത്തിലാണ് ഇതിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഈ ദര്‍ശനം സൗജന്യമാണ്.
PC:Wikipedia

ശാരീരിക വെല്ലുവിളികളുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളുകള്‍ക്കും ബൈ-പാസ് സര്‍ജറി കഴിഞ്ഞവര്‍ക്കും 65 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണ് ഈ സ്പെഷ്യല്‍ ദര്‍ശന്‍. നിങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് എന്നതിനുള്ള തെളിവുകളോ രേഖകളോ ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്. ടിക്കറ്റ് സൗജന്യമാണ്. എന്നാല്‍ ടിക്കറ്റ് മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ശനി-വ്യാഴം ദിവസങ്ങളില്‍ 10 മണിയും വെള്ളിയാഴ്ചകളില്‍ 3 മണിയുമാണ് ഈ ദര്‍ശനത്തിലുള്ള സമയം.
PC:gsnewid

ഡിഫന്‍സ് പേഴ്സണല്‍ സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
ഡിഫന്‍സ് പേഴ്സണല്‍സിനു വേണ്ടി മാറ്റിവച്ചിരിക്കുന്ന ദര്ഡശന്‍ പാക്കേജാണിത്. ഇതിനുള്ള ടിക്കറ്റ് സൗജന്യമാണ്. തിങ്കള്‍ മുതല്‍ ഞായകര്‍ വരെയുള്ള ദിവസങ്ങളില്‍ 11 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഇതിനുള്ള സമയം. വൈകുണ്‌ഠം ക്യൂ കോംപ്ലക്സ്-1 നും ഹതിരാംജി മഠത്തിനും ഇടയിലുള്ള സുപദത്തിലാണ് ഇതിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
PC:Wikipedia

എന്‍ആര്‍ഐ സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
എന്‍ആര്‍ഐകള്‍ക്കുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍ ഇപ്പോള്‍ നിലവിലില്ല.
തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

സംഭാവന നല്‍കിയവര്‍ക്കുള്ള സ്പെഷ്യല്‍ എന്‍ട്രി ദര്‍ശന്‍
ക്ഷേത്രത്തിനായി സംഭാവനകള്‍ നല്കിയിട്ടുള്ള ആളുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നതാണിത്. TTD ഔദ്യോഗിക പോര്‍ട്ടലില്‍ ഇതിനായി നേരത്തെ ബുക്കിങ് നടത്തണം. വൈകുണ്‌ഠം ക്യൂ കോംപ്ലക്സ്-1 നും ഹതിരാംജി മഠത്തിനും ഇടയിലുള്ള സുപദത്തിലാണ് ഇതിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
PC:Webuse2k

ദിവ്യ ദര്‍ശന്‍
തിരുമലയില്‍ കാല്നടയായി ഗലി ഗോപുരം വഴിയോ ശ്രീവാരി മേട്ടു എത്തിച്ചേരുന്ന എത്തിച്ചേരുന്ന തീര്‍ത്ഥാടകര്‍ക്കു വേണ്ടിയുള്ള സ്പെഷ്യല്‍ ദിവ്യ ദര്‍ശന്‍ ടിക്കറ്റാണിത്. വൈകുണ്‌ഠം ക്യൂ കോംപ്ലക്സ്-1 ന് സമീപത്താണ് ദര്‍ശനത്തിനായി റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ടോക്കണില്‍ പറഞ്ഞിരിക്കുന്ന സമയത്തിനും ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യണം.
അലിപിരി പാതയുടെ യാത്രാ സമയം പുലര്ച്ചെ 4 മുതല്‍ രാത്രി 10 വരെയാണ്. 3550 പടികളാണ് ഇവിടെ കയറുവാനുള്ളത് ആകെ ദൂരം 9 കിലോമീറ്റര്‍. തിരുപ്പതി ബസ് സ്റ്റാന്‍ഡില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് അലിപിരി സ്ഥിതി ചെയ്യുന്നത്. ഗലി ഗോപുരം രണ്ടിലാണ് ദിവ്യ ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ലഭിക്കുന്നത്.
ശ്രീവാരി മേട്ട് പാതയുടെ യാത്രാ സമയം പുലര്ച്ചെ 6 മുതല്‍ വൈകിട്ട് 6 വരെയാണ്. 2350 പടികളാണ് ഇവിടെ കയറുവാനുള്ളത് ആകെ ദൂരം 2 കിലോമീറ്റര്‍. തിരുപ്പതി ബസ് സ്റ്റാന്‍ഡില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് അലിപിരി സ്ഥിതി ചെയ്യുന്നത്.1300-ാം പടിയില്‍ വെച്ചാണ് ദിവ്യ ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ലഭിക്കുന്നത്.
തിരുമല തിരുപ്പതി ദര്‍ശനത്തിന്റെ അപ്ഡേറ്റുകളും സ്ലോട്ടുകളെയും കുറിച്ച് അറിയുന്നതിന് ക്ഷേത്രത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
PC:Vimalkalyan
തിരുപ്പതി ദർശനം എളുപ്പമാക്കും ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ധ്യാനരൂപത്തിലുള്ള ശിവനും ജഡയില്‍ നിന്നൊഴുകി വരുന്ന ഗംഗയും..ശിവോഹം ശിവക്ഷേത്രം അത്ഭുതപ്പെടുത്തും