Search
  • Follow NativePlanet
Share
» » ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!

ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!

ഇതാ ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ഏഷ്യ, മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളെ പരിചയപ്പെടാം.

ഡിജിറ്റല്‍ നൊമാഡുകളുടെ കാലമാണിത്... ഇഷ്ടംപോലെ യാത്ര ചെയ്തും പണിയെടുത്തും ജീവിതം ആഘോഷിക്കുന്നവരുടെ സമയം. ലോകത്തിന്‍റെ ഏതുഭാഗത്തുനിന്നും പണിയെടുക്കുവാന്‍ സൗകര്യമുള്ളവര്‍ പരമാവധി എക്സ്പ്ലോര്‍ ചെയ്ത് ജീവിക്കുകയാണ്. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ നൊമാഡ് വിസകള്‍ക്കും ഇന്നത്തെ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. ഡിജിറ്റല്‍ നൊമാഡ് വിസ ഉപയോഗിച്ച് എളുപ്പത്തില്‍ മറ്റൊരു രാജ്യത്തേയ്ക്ക് മാറുവാനും അവിടെ ജോലി ചെയ്തു ജീവിക്കുവാനും ഇതുവഴി സാധിക്കും. ഇതാ ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ഏഷ്യ, മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളെ പരിചയപ്പെടാം.

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യം

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന മിഡില്‍ ഈസ്റ്റ് രാജ്യം

ദുബായ്

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ഏക മിഡില്‍ ഈസ്റ്റ് എമിറേറ്റ്സ് ദുബായ് ആണ്. ഡിജിറ്റല്‍ നൊമാഡുകള്‍ക്കും വിദൂര ജോലിക്കാര്‍ക്കുമായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിര്‍ച്വല്‍ വര്‍ക്കിങ് പ്രോഗ്രാം എന്ന പ്രത്യേക വിസയാണ് ദുബായ് പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ആളുകള്‍ക്ക് നികുതി നല്കാതെ ഒരു വര്‍ഷം ഇവിടെ ജോലി ചെയ്യുവാന്‍ സാധിക്കും. താല്പര്യമുള്ളവര്‍ക്ക് ദുബായില്‍ നിന്നും വിദേശത്തു നിന്നും ഇതിനായി അപേക്ഷിക്കാം. എന്നാല്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുവാന്‍ നിങ്ങൾക്ക് ഒരു ദുബായ് വിസ ആവശ്യമായി വന്നേക്കാം.
287 ഡോളര്‍ അഥവാ 22,947 ഇന്ത്യന്‍ രൂപയാണ് വിസ ഫീസ് ആയി അടയ്ക്കേണ്ടി വരിക. കഴിഞ്ഞ 3 മാസങ്ങളിൽ €5,000 വീതം പ്രതിമാസ വരുമാനം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും വിസയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് ഹാജരാക്കേണ്ടി വരും.

PC:Darcey Beau

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

തായ്വാന്‍

ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേക വിസാ പ്രോഗ്രാം തായ്വാന്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ കൂടിയും ഇതിനു തുല്യമായ മറ്റൊരു വിസ രാജ്യം നല്കുന്നുണ്ട്. ഗോൾഡ് കാർഡ് എന്നാണ് ഈ പ്രോഗ്രാം അറിയപ്പെടുന്നത്. വിവിധ മേഖലകളലെ പ്രതിഭകള്‍ക്കായാണ് ഈ പ്രോഗ്രാം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഓപ്പൺ-എൻഡ് വർക്ക് പെർമിറ്റാണ് ഇത്. വര്‍ക് പെര്‍മിറ്റ് ആണെങ്കില്‍ കൂടിയും 5700 യുഎസ് ഡോളര്‍ പ്രതിമാസ വരുമാനം കാണിക്കുവാന്‍ ശേഷിയുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. അഭിഭാഷകര്‍, പിഎച്ച്ഡി ബിരുദം എന്നിങ്ങനെയുള്ള ഉയര്‍ന്ന ചില യോഗ്യതകള്‍ നിങ്ങള്‍ക്കുണ്ടായിരിക്കണം എന്നും ഇതില്‍ പറയുന്നുണ്ട്.

നിങ്ങളുടെ ദേശീയതയും താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന കാലാവധിയും കണക്കിലെടുത്ത് 100 ഡോളര്‍ മുതല്‍ 310 ഡോളര്‍ വരെ വിസ ഫീസ് നല്കേണ്ടി വരും.

PC:Timo Volz

ശ്രീലങ്ക

ശ്രീലങ്ക

ഡിജിറ്റല്‍ നൊമാഡുകള്‍ക്കായി പ്രത്യേക വിസാ പ്രോഗ്രാം ശ്രീലങ്കയ്ക്കും ഇല്ലായെങ്കിലും 270 ദിവസം വരെ നീണ്ടു നില്‍ക്കുന്ന വിസ എക്സ്റ്റെന്‍ഷനുകള്‍ രാജ്യം നല്കുന്നുണ്ട്. തായ്വാന്റെ ഗോള്‍ഡ് കാര്‍ഡ് പ്രോഗ്രാം പോലെ തന്നെ നിങ്ങളുടെ ദേശീയതയും താമസിക്കുവാന്‍ ഉദ്ദേശിക്കുന്ന കാലാവധിയും കണക്കിലെടുത്ത് ആണ് ഇതിന്റെ ഫീസ് നിശ്ചയിക്കുന്നത്.


ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, പോളണ്ട്, ഇറ്റലി, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, അയർലൻഡ്, സ്പെയിൻ, ഗ്രീസ്, സ്വീഡൻ, ഹംഗറി, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുഎസ്എ, കാനഡ, ജപ്പാൻ, സ്വിറ്റ്സർലൻഡ്, നോർവേ, പോർച്ചുഗൽ, സ്ലോവേനിയ, എസ്തോണിയ, മൗറീഷ്യസ്, ഐസ്ലാൻഡ്, ക്യൂബ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 മുതല്‍ 90 ദിവസം വരെയുള്ള വിസ എക്സ്റ്റെന്‍ഷനുകള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ സാധിക്കും. 90 മുതല്‍ 180 ദിവസം വരെയുള്ള വിസ എക്സ്റ്റെന്‍ഷന് 150 യുഎസ് ഡോളര്‍ ആണ് ചിലവ്. എന്നാല്‍ യുഎസ്എയില്‍ നിന്നുള്ളവര്‍ക്ക് ഫീസ് അടയ്ക്കേണ്ടതില്ല. 180 ദിവസം മുതല്‍ 270 ദിവസം വരെ നീട്ടുവാന്‍ 200 യുഎസ് ഡോളര്‍ വേണ്ടി വരും. കൂടുതൽ സമയം താമസിക്കുന്നവർക്ക് 500 ഡോളറാണ് പിഴ

PC:Farhath Firows

 ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍

ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍

മൗറീഷ്യസ്

ഒരു പക്ഷേ, ഏറ്റവും മികച്ച ഡിജിറ്റല്‍ നൊമാ‍ഡ് വിസ ഓഫര്‍ നല്കുന്ന രാജ്യമാണ് മൗറീഷ്യസ്. ഫീസും വരുമാനത്തിന്റെ തെളിവും അവര്‍ ആവശ്യപ്പെടുന്നില്ല എന്നത് തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. ഒരു വര്‍ഷമാണ് മൗറീഷ്യസ് ഡിജിറ്റല്‍ നൊമാ‍ഡ് വിസയുടെ ദൈര്‍ഘ്യം.

PC:Guillaume Baudusseau

കേപ് വെർഡെ (കാബോ വെർഡെ)

കേപ് വെർഡെ (കാബോ വെർഡെ)

ഡിജിറ്റല്‍ നൊമാ‍ഡ് വിസ നല്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന കേപ് വെർഡെ. കാബോ വെർഡെ എന്നും അറിയപ്പെടുന്ന ഈ രാജ്യം 10 ദ്വീപുകളുടെ ഒരു കൂട്ടമാണ്. പ്രസന്നമായ കാലാവ്സഥ വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന ഈ ദ്വീപസമൂഹം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് 570 കിലോമീറ്റർ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
യൂറോപ്പ്, വടക്കേ അമേരിക്ക, പോർച്ചുഗീസ് സംസാരിക്കുന്ന രാജ്യങ്ങളുടെ കമ്മ്യൂണിറ്റി (CPLP), പശ്ചിമ ആഫ്രിക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക കമ്മ്യൂണിറ്റി (CEDEAO) എന്നിവിടങ്ങളിൽ നിന്നുള്ള വര്‍ക്കാണ് ഈ രാജ്യത്തിന്റെ ഡിജിറ്റല്‍ നൊമാഡ് വിസ പ്രോഗ്രാമില്‍ പങ്കാളിയാകുവാന്‍ സാധിക്കുക.

€ 20 വിസ ഫീസ്, € 34 എയർപോർട്ട് ഫീസ് എന്നിങ്ങനെയാണ് ഇവിടുത്തെ വിസ ചിലവ് കണക്കാക്കുന്നത്. ആറു മാസമാണ് വിസയുടെ ദൈര്‍ഘ്യമെങ്കിലും വീണ്ടും ആറ് മാസത്തേയ്ക്കു കൂടി നീട്ടുവാന്‍ സാധിക്കും. പ്രതിമാസം ഒരാള്‍ക്ക് € 1,500 യൂറോയും കുടുംബമായി വരുമ്പോള്‍ പ്രതിമാസം € 2,700 യൂറോയും വരുമാനം ഉണ്ടെന്ന് തെളിയിക്കണം.

PC:Nick Fewings

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

സീഷെല്‍സ്

സീഷെല്‍സ്

പ്രകൃതിസൗന്ദര്യത്തിനും കാലാവസ്ഥയ്ക്കും പേരുകേട്ട സീഷെല്‍സും ഡിജിറ്റല്‍ നൊമാ‍ഡ് വിസ നല്കുന്നുണ്ട്. സീഷെൽസ് വർക്ക്‌കേഷൻ പ്രോഗ്രാം എന്നാണിത് അറിയപ്പെടുന്നത്. മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് വളിതമായ നടപടികളും ആവശ്യകതകളുമാണ് സീഷെല്‍സ് വർക്ക്‌കേഷൻ പ്രോഗ്രാം ലഭിക്കുന്നതിനായി വേണ്ടത്. സാധുവായ പാസ്‌പോർട്ട്, ഒരു ജീവനക്കാരനോ ബിസിനസ്സ് ഉടമയോ ആണെന്നതിന്റെ തെളിവ്, വരുമാനത്തിന്റെയോ സമ്പത്തിന്റെയോ തെളിവ് എന്നിവയും ആരോഗ്യ, യാത്രാ ഇൻഷുറൻസ് എന്നിവയും ഇതില്‍ ആവശ്യമാണ്. 45 യൂറോയാണ് വിസ ചിലവിലേക്കായി ഒരാള്‍ നല്കേണ്ടി വരിക. 12 മാസമാണ് സീഷെൽസ് വർക്ക്‌കേഷൻ പ്രോഗ്രാമിന്റെ കാലാവധി.

PC:Alessandro Russo

ഡിജിറ്റല്‍ നൊമാഡ് വിസ; ജോലി ചെയ്ത് ലോകം ചുറ്റാം... അറിയേണ്ടതെല്ലാംഡിജിറ്റല്‍ നൊമാഡ് വിസ; ജോലി ചെയ്ത് ലോകം ചുറ്റാം... അറിയേണ്ടതെല്ലാം

ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍ഇന്ത്യയിലെ പണി സിഡ്നിയിലിരുന്നെ‌ടുക്കാം... റിമോര്‍ട്ട് വര്‍ക്കിങ്ങിനു പറ്റിയ പത്ത് ലോകനഗരങ്ങള്‍

Read more about: visa world travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X