Search
  • Follow NativePlanet
Share
» »രാഹു കേതു ദോഷം മാറാന്‍ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

രാഹു കേതു ദോഷം മാറാന്‍ പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

രാഹുവിനെയും കേതുവിനെയും കുറിച്ചും അവരുടെ പ്രത്യേക ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം

സൂര്യനേയും ചന്ദ്രനെയും വിഴുങ്ങുന്ന രാഹുവിന്‍റെയും കേതുവിന്‍റെയും കഥ കേട്ടിട്ടില്ലേ? പാപഗ്രഹങ്ങളായി അറിയപ്പെടുന്ന രാഹുവും കേതുവും വിശ്വാസികള്‍ക്ക് എന്നും ഭയമാണ്. ദോഷം മാത്രമാണ് ഇവര്‍ നല്കുക എന്നാണ് വിശ്വാസം. എന്നാല്‍ ജ്യോതിഷികളാവട്ടെ രാഹുവിനേയും കേതുവിനേയും വെറും നിഴലുകളായിട്ടാണ് . അതിനാൽ ഛായാഗ്രഹങ്ങൾ എന്ന പേരിലും ഇവ പ്രസിദ്ധമാണ്. എന്തായാലും വിശ്വാസികള്‍ക്ക് രാഹുവും കേതുവും ദോഷഗ്രഹങ്ങള്‍ തന്നെയാണ്. ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് വിപരീത ഫലമുണ്ടാക്കുന്ന രാഹുവിന്റെയും കേതുവിന്‍റെയും പിടിയില്‍ നിന്നും രക്ഷപെടുവാന്‍ പ്രത്യേക ക്ഷേത്രങ്ങള്‍ വരെ ഇവിടെയുണ്ട്. രാഹുവിനെയും കേതുവിനെയും കുറിച്ചും അവരുടെ പ്രത്യേക ക്ഷേത്രങ്ങളെക്കുറിച്ചും വായിക്കാം

കഥ ഇങ്ങനെ

കഥ ഇങ്ങനെ

സൂര്യനേയും ചന്ദ്രനെയും വിഴുങ്ങുന്ന രാഹുവിന്‍റെയും കേതുവിന്‍റെയും കഥ കേട്ടിട്ടില്ലേ?
പാലാഴി ക‌ടഞ്ഞെ‌ടുത്ത അമൃത് ചതിപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയ അസുരന്മാരെ തേടി വിഷ്ണു മോഹിനിയുടെ രൂപത്തില്‍ അസുരലോകത്തെത്തി. കണ്ണടച്ചിരുന്നോളൂ, ഞാന്‍ അമൃത് വിളമ്പാം, അവസാനം കണ്ണു തുറക്കുന്ന ആളെ വിവാഹവും കഴിക്കാം എന്ന മോഹിനിയുടെ വാഗ്ദാനത്തില്‍ വീണ അസുരന്മാര്‍ കണ്ണടച്ചിരിപ്പായി. തക്കം നോക്കി അസുരലോകം കടന്നു മോഹിനി ദേവലോകത്തെത്തി. അവി‌ടെ അമൃത് വിളമ്പി കഴിഞ്ഞപ്പോഴാണ് വാതില്‍ക്കല്‍ കാവല്‍ നിന്ന സൂര്യനും ചന്ദ്രനും സര്‍പ്പത്തിന്റെ രൂപത്തില്‍ അമൃത് കഴിക്കുന്ന ഒരസുരനെ കാണുന്നത്. ഇതറിഞ്ഞ വിഷ്ണു വജ്രായുധം ഉപയോഗിച്ച് ആ സര്‍പ്പത്തെ രണ്ടു കഷ്ണമാക്കി. എങ്കിലും അതിനുള്ളില്‍ തന്നെ അമൃത് കഴിച്ച അസുരന്റെ രണ്ടു ഭാഗങ്ങളും മരിച്ചില്ല എന്നു മാത്രമല്ല, അവര്‍ രാഹുവും കേതുവുമായി മാറുകയും ചെയ്തു. തങ്ങളെ ദ്രോഹിച്ചവരോടുള്ള പക തീര്‍ക്കുവാന്‍ അവന്‍ ഇടയ്ക്കിടെ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുകയും ചെയ്യുമത്രെ.

PC:Wikipedia

തിരുനാഗേശ്വരം നാഗനത്താര്‍ ക്ഷേത്രം

തിരുനാഗേശ്വരം നാഗനത്താര്‍ ക്ഷേത്രം

തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന തിരുനാഗേശ്വരനം നാഗനത്താര്‍ ക്ഷേത്രം അറിയപ്പെടുന്നത് രാഹു സ്ഥലം എന്നാണ്. രാഹു ദോഷം അകലുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാഹുക്കാലം സമയത്ത് രാഹുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്നത് ഈ ക്ഷേത്രത്തിൽ പാൽ നീല നിറത്തിലേക്ക് മാറും എന്നാണ് വിശ്വാസം. ഒ‌ട്ടേറെ വിശ്വാസികള്‍ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഇവിടെ എത്താറുണ്ട്.

PC:Shanmuga67

നാഗരാജാ ക്ഷേത്രം, നാഗര്‍കോവില്‍

നാഗരാജാ ക്ഷേത്രം, നാഗര്‍കോവില്‍


കന്യാകുമാരിക്ക് സമീപമുള്ള നാഗര്‍കോവിലിലെ നാഗരാജ ക്ഷേത്രം മറ്റൊരു പ്രധാനപ്പെട്ട രാഹു കേതു ക്ഷേത്രമാണ്. സ്വയംഭൂ നാഗരാജയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇവിടെയുള്ള ഒരു ചെറിയ അരുവിയും ദൈവദത്തമായ ഒന്നാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു ചുറ്റും നിരവധി പാമ്പുകള്‍ വസിക്കുന്നുണ്ട്, എങ്കിലും പാമ്പുകളുടെ ഉപദ്രവും ഇവിടെയുള്ളവരെ കാര്യമായി ബാധിച്ചിട്ടില്ല. നാഗരാജന്റെ ശ്രീകോവിലിൽ നിന്ന് എടുത്ത മൺപ്രസാദം നൂറ്റാണ്ടുകളായി ഉപയോഗിച്ചിട്ടും ഒരിക്കലും അളവിൽ കുറവുണ്ടായിട്ടില്ല എന്നൊരു പ്രത്യേകതയുമുണ്ട്.

അര്‍ധ നാരീശ്വര ക്ഷേത്രം, തൃച്ചങ്കോട്, തമിഴ്നാട്

അര്‍ധ നാരീശ്വര ക്ഷേത്രം, തൃച്ചങ്കോട്, തമിഴ്നാട്

തമിഴ്നാട്ടിലെ തൃച്ചങ്കോട് എന്ന സ്ഥലത്ത് നാഗഗിരി കുന്നിമു മുകളിലായാണ് അര്‍ധ നാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശിവന്‍റെ 64 രൂപങ്ങളിലൊന്നായ അര്‍ധ നാരീശ്വരനെ ആരാധിക്കുന്ന പ്രത്യേക ശ്രീകോവില്‍ ഇവിടെയുണ്ട്. കുന്നിൻ മുകളിൽ 60 അടി നീളമുള്ള പാമ്പിന്‍റെ രൂപവും കൊത്തിയിരിക്കുന്നത് കാണാം.പുരാണത്തിലെ ആദിശേഷനുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു.
PC:kurumban

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ നാഗ ക്ഷേത്രങ്ങളിലൊന്നാണ് കുക്കെ സുബ്രഹമണ്യ ക്ഷേത്രം. കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കുമാരധാന നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. സുബ്രഹ്മണ്യന്റെ സംരക്ഷണയിൽ വാസുകിയും മറ്റു നാഗങ്ങളും ക്ഷേത്രത്തിനുള്ളിൽ വസിക്കുന്നു എന്നാണല്ലോ വിശ്വാസം. വാസുകിയുടെ ശ്വാസത്തിൽ വിഷം കലർന്നിട്ടുണ്ടത്രെ.ഈ വിഷം ഇവിടെ എത്തുന്ന ഭക്തരുടെ ഉള്ളിൽ കടക്കാതിരിക്കുവാനാണ് ഇവിടെ ഗോപുരം പണിതിരിക്കുന്നത് എന്നാണ് കരുതുന്നത്. കർണ്ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായാണ് കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്.

PC:C21Ktalk

ശേഷപുരീശ്വരര്‍ ക്ഷേത്രം, തിരുപാമ്പാരം, തമിഴ്നാട്‌

ശേഷപുരീശ്വരര്‍ ക്ഷേത്രം, തിരുപാമ്പാരം, തമിഴ്നാട്‌

ആദിശേഷനെ ആരാധിക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ പ്രശസ്തമായ രാഹുകേതു ക്ഷേത്രം കൂടിയാണ്. കുജനുമായി ബന്ധപ്പെട്ടതാണ് ഈ ക്ഷേത്രം. കുംഭകോണത്തിനും കരികാലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പ്രസിദ്ധമാണ്.

ശ്രീകാളഹസ്തി ക്ഷേത്രം

ശ്രീകാളഹസ്തി ക്ഷേത്രം

രാഹുവിന്‍റെയും കേതുവിന്‍റെയും ഭൂമിയിലെ ആസ്ഥാനം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളില്‍ വായുവിനെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകാളഹസ്തി. ഇവിടെ ശിവന്‍ വായുവിന്റെ രൂപത്തില്‍ വന്ന് ചിലന്തിക്കും പാമ്പിനും ആനയ്ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞ് ഇവര്‍ക്ക് മോക്ഷം നല്കിയതായാണ് പറയപ്പെടുന്നത്.
ക്ഷേത്രത്തിനുള്ളിലെ ശ്രീ മുരുകന്റെയും പത്‌നിമാരുടെയും വിഗ്രഹത്തിനു മുന്നിലുള്ള സ്ഥലമാണ് രാഹു-കേതു ആശീര്‍വ്വാദപൂജ നടത്താന്‍ പറ്റിയ സ്ഥലം.
ശ്രീശൈല പര്‍വ്വതത്തിനു പുറകിലായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നതെന്നാണ് വിശ്വാസം. അതിനാല്‍ ഇത് ദക്ഷിണ കൈലാസം എന്നാണ് അറിയപ്പെടുന്നത്.
PC:Kalahasti

ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??ഈ ക്ഷേത്രത്തിലെ ദൈവം വിളിച്ചാല്‍ വിളിപ്പുറത്തെത്തും, പക്ഷേ??

രാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രംരാഹുകേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമായ വിശുദ്ധ ക്ഷേത്രം

Read more about: temple pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X