Search
  • Follow NativePlanet
Share
» »മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

നാടൊട്ടുക്കുമുള്ള ആഘോഷങ്ങളും ഉത്സവങ്ങളും മാര്‍ച്ച് മാസത്തിന്‍റെ പ്രത്യേകതയാണ്. വലിയ ചൂടും അല്ല, എന്നാലോ വലിയ തണുപ്പും അല്ലാതെയുള്ള കാലാവസ്ഥയായതിനാല്‍ തന്നെ മിക്കവരും യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്ന സമയം കൂടിയാണ്, ഏപ്രിലായാല്‍ പിന്നെ ചൂടിന്‍റെ കാര്യത്തില്‍ കോംപ്രമൈസൊന്നും ഇല്ലാത്തതിനാല്‍ യാത്രകള്‍ മാര്‍ച്ചില്‍ തന്നെ പോകണം. അതുകൊണ്ടു തന്നെ പ്ലാന്‍ ചെയ്ത യാത്രകള്‍ക്കായി ഈ മാര്‍ച്ചില്‍ ഒരുങ്ങാം. എണ്ണമില്ലാത്ത ആഘോഷങ്ങള്‍ തന്നെയാണ് ഇതാ 2021 മാര്‍ച്ചിലെ യാത്രകള്‍ക്കായി പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം...

ശ്രീനഗര്‍

ശ്രീനഗര്‍

നാട് മെല്ലെ ചൂടിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടും തണുപ്പു തേടിയുള്ള യാത്രകള്‍ മാര്‍ച്ച് മാസത്തില്‍ തിരഞ്ഞെടുക്കാം. അതില്‍ തന്നെ ഏറ്റവും മികച്ച ഇടം ശ്രീനഗറാണ്. ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ മാര്‍ച്ച് ആദ്യവാരമെല്ലാം മഞ്ഞു വീഴ്ച തുടരുന്നതിനാല്‍ യാത്ര പുതുമയേറിയ ഒരു അനുഭവമായിരിക്കും. പുതിയ സ്ഥലങ്ങള്‍ തേടിയുള്ള യാത്ര മാത്രമല്ല, വിന്‍റര്‍ സ്പോര്‍ട്സുകള്‍ക്കൂടി പോകുവാന്‍ പറ്റിയ സമയമാണിത്. സ്കീയിങ്, സ്നോ ബേസ്ബോള്‍, സ്നോ ഷൂയിങ്, ഐസ് ഹോക്കി തുടങ്ങിയ അടിപൊളി വിന്റര്‍ ഗെയിമുകളില്‍ പങ്കെടുക്കുവാന്‍ അവസരവും മാര്‍ച്ച്ില്‍ ലഭിക്കും.

മധുരയും വൃന്ദാവനും

മധുരയും വൃന്ദാവനും

മഥുരയെയും വൃന്ദാവനത്തെയും യഥാക്രമം ശ്രീകൃഷ്ണന്റെ ജന്മസ്ഥലവും കളിസ്ഥലവുമാണെന്ന് ആണല്ലോ വിശ്വാസം. അതുകൊണ്ടുതന്നെ വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ് ഇവിടം. എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും ഈ രണ്ട് നഗരങ്ങളെയും അതിന്റെ മുഴുവന്‍ ഭംഗിയിലും കാണണമെങ്കില്‍ യാത്ര മാര്‍ച്ചില്‍ തന്നെയാക്കണം. നിറങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ ഹോളി ആഘോഷത്തിനാണ് മധുരയും വൃന്ദാവനും മാര്‍ച്ച് മാസത്തില്‍ സാക്ഷ്യം വഹിക്കുന്നത്. ഈ രണ്ടു നഗരങ്ങളും സന്ദര്‍ശിക്കുന്നത് പുണ്യകരമാണെന്നും വിശ്വാസമുണ്ട്. ഡല്‍ഹിയില്‍ നിന്നും വെറും 150 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രയില്‍ എളുപ്പത്തില്‍ പോയിവരുവാനും സാധിക്കും.

കൂര്‍ഗ്

കൂര്‍ഗ്


കേരളം ചുട്ടുപൊള്ളുമ്പോള്‍ എളുപ്പത്തില്‍ പോയി ചില്ലാകുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊട്ടടുത്തു തന്നെയുള്ള കൂര്‍ഗ്. കോടമഞ്ഞും പച്ചപ്പും തേയിലത്തോട്ടങ്ങളും കാപ്പി പ്ലാന്‍റേഷനും എല്ലാമായി എപ്പോഴും കുളിരു നിറഞ്ഞ കാലാവസ്ഥയാണ് കൂര്‍ഗിന്റെ പ്രത്യേകത. ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന ഇവി‌ടം ഏതുതരത്തിലുള്ള യാത്രകള്‍ക്കും പറ്റിയ സ്ഥലമാണ്. കുറേയധികം സ്ഥലങ്ങള്‍ കാണുവാനുണ്ടെന്നു മാത്രമല്ല, അവിടെയെല്ലാം വ്യത്യസ്തങ്ങളായ കുറേയധികം അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ട്രക്കിങ് റൂട്ടുകളും ഇവിടെ ധാരാളമുണ്ട്.

ഊട്ടി

ഊട്ടി

മാർച്ചിലെ ഏറ്റവും മികച്ച കാലാവസ്ഥയാണ് ഊട്ടി അവതരിപ്പിക്കുന്നത്, പകലും രാത്രിയും മിതമായ താപനിലയാണ്. അതുകൊണ്ടു തന്നെ തീവ്രമായ കലാവസ്ഥ പ്രശ്നങ്ങളില്ലാതെ ഊട്ടി കണ്ടുതീര്‍ക്കാം. മാത്രമല്ല, ഓഫ്സീസണ്‍ സമയമായതിനാല്‍ തിരക്കില്ലാതെ കാഴ്ചകള്‍ കണ്ടുതീര്‍ക്കുവാനും കുറഞ്ഞ ചിലവില്‍ യാത്ര പൂര്‍ത്തിയാക്കുവാനും സാധിക്കുകയും ചെയ്യും.

കൊല്‍ക്കത്ത‌

കൊല്‍ക്കത്ത‌

സഞ്ചാരികളെ കൊല്‍ക്കത്തയോളം ആവേശഭരിതരാക്കുന്ന വേറെ നഗരമില്ല. സന്തോഷങ്ങളുടെ നഗരമായ ഇവിടം എന്നും സഞ്ചാരികള്‍ക്ക് ഒരു തുരുത്താണ്. സാധാരണ ചൂടും ഈര്‍പ്പവും നിറഞ്ഞു നില്‍ക്കുന്ന ഇവിടുത്തെ കാലാസ്ഥ മാര്‍ച്ച് മാസത്തില്‍ കുറച്ചുകൂടി ശാന്തമാവുകയാണ് ചെയ്യുന്നത്. കറങ്ങിനടക്കുവാന്‍ മാര്‍ച്ച് മാസമാണ് കൊല്‍ക്കത്തയില്‍ ഏറ്റവുമ യോജിച്ചത്. ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയമായതിനാല്‍ തന്നെ തിക്കും തിരക്കും പ്രതീക്ഷിച്ചു വേണം യാത്ര ചെയ്യുവാന്‍. കൊല്‍ക്കത്തയിലെ ആഘോഷങ്ങളുടെ സമയം കൂടിയാണിത്. ഹോളിയും ബസന്ത് പൗര്‍ണ്ണമിയും ഒക്കെ മാര്‍ച്ച് മാസത്തിലാണ്. ഹോട്ടലുകളിലെ തിരക്കേറിയ താമസത്തേക്കാള്‍ നല്ലത് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും തിരഞ്ഞെടുക്കുന്നതായിരിക്കും.

ഗോവ

ഗോവ


മാര്‍ച്ച് അല്‍പം ഡ്രൈ മാസമാണെങ്കിലും ഗോവ മാര്‍ച്ചിലും ചില്‍ ആണ്. സഞ്ചാരികള്‍ വളരെ കുറച്ചുമാത്രം എത്തിച്ചേരുന്ന സമയമായതിനാല്‍ ബീച്ചുകളും മറ്റും തിരക്കില്ലാതെ കിട്ടും എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത. ബീച്ചുകള്‍ മാത്രമല്ല, മറ്റു ചരിത്ര സ്ഥാനങ്ങളും കോട്ടകളും ദേവാലയങ്ങളുമെല്ലാം സമയമെടുത്ത് തന്നെ ആസ്വദിച്ചുവരുവാനും ഈ മാര്‍ച്ച് മാസത്തിലെ ഗോവ യാത്ര സഹായിക്കും.

ചാംപനീര്‍

ചാംപനീര്‍


പ്രസിദ്ധമായ ചംപനീര്‍- പാവ്ഗഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ് ആണ് മാര്‍ച്ച് മാസയാത്രയിലെ മറ്റൊരു ഹൈലൈറ്റ്. യുനസ്കോയു‌െ ലോകപൈതൃക സ്മാകരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടം അഹമ്മദാബാദില്‍ നിന്നും 145 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിലെ സ്മാരകങ്ങളും മുഗൾ കാലഘട്ടത്തിലെ സ്മാരകങ്ങളും ഉൾപ്പെടുന്ന നിരവധി ചരിത്ര സൈറ്റുകൾ ഇവിടെ കാണുവാനുണ്ട്. കടുത്ത വേനല്‍ മാര്‍ച്ച് മാസം കഴിഞ്ഞ് എത്തുന്നതിനാല്‍ ഇവിടേക്ക് വരുന്നുണ്ടെങ്കില്‍ കഴിവതും മാര്‍ച്ചിലോ അതിനു മുന്‍പോ വരുവാന്‍ ശ്രദ്ധിക്കുക,

ഹാവ്ലോക്ക് ദ്വീപ്

ഹാവ്ലോക്ക് ദ്വീപ്

രാജ്യത്തെ ഏറ്റവും മികച്ച ബീച്ചുകളിലൊന്നായ ഹാവ്ലോക്ക് ദ്വീപ് പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഒരു പ്രധാന ആകർഷണമാണിത്. രാജ്യത്ത് ഇത്തരമൊരു പ്രശസ്തി ലഭിക്കുന്നതിനുള്ള പ്രധാന ഘടകമാണ് താപനില; താപനില 20 ഡിഗ്രി സെൽഷ്യസിൽ കൂടാത്തതിനാൽ എത്ര ചൂ‌ടു കാലത്തും ഇവിടേക്ക് വരാം.

ചത്പാല്‍

ചത്പാല്‍

സഞ്ചാരികള്‍ക്ക് തീരെ പരിചിതമല്ലാത്ത ഇടങ്ങളിലൊന്നാണ് കാശ്മീരിലെ ചത്പാല്‍. വേനല്‍ക്കാലത്ത് തണുപ്പുതേടി പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണിത്. അിമനോഹരമായ കാഴ്ചകളും പ്രകൃതിയോട് ചേര്‍ന്നുള്ള അനുഭവങ്ങളുമാണ് ഇവിടെ സഞ്ചാരികള്‍ക്കുള്ളത്. നാലു വശവും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം മനസ്സമാധാനത്തോടെയുള്ള യാത്രകള്‍ക്ക് പറ്റിയ ഇടമാണ്. പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന താഴ്വാരത്തിലൂടെ നടന്നു തന്നെ കാണുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ കാര്യം ഇതാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ചത്പാല്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. നാട്ടിലെ ചൂ‌ടില്‍ നിന്നും രക്ഷപെട്ട് എത്തിച്ചേരുവാന്‍ പറ്റിയ സ്ഥലം
PC:Mike Princes

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാംഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

Read more about: travel ideas winter celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X