Search
  • Follow NativePlanet
Share
» »പൊള്ളുന്ന ചൂ‌ടിലും തണുപ്പുമായി ഈ നാടുകള്‍.. പോകുവല്ലേ...!! മേഘമല മുതല്‍ ഷിംല വരെ

പൊള്ളുന്ന ചൂ‌ടിലും തണുപ്പുമായി ഈ നാടുകള്‍.. പോകുവല്ലേ...!! മേഘമല മുതല്‍ ഷിംല വരെ

നാട്ടില്‍ ചൂടില്‍ പൊരിഞ്ഞുനില്‍ക്കുമ്പോള്‍ പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

ഓരോ ദിവസം ചെല്ലുംതോറും ചൂ‌ട് കൂ‌ടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോള്‍ നാട്ടില്‍ നിന്നും രക്ഷപെട്ട് തണുപ്പുള്ള ഏതെങ്കിലും ഒരിടത്തേയ്ക്ക് പോകണമെന്നാണ് മിക്കവരുടെയും ആഗ്രഹം. നാട്ടില്‍ ചൂടില്‍ പൊരിഞ്ഞുനില്‍ക്കുമ്പോള്‍ പോകുവാന്‍ പറ്റിയ കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം

ശ്രീനഗര്‍

ശ്രീനഗര്‍

ഇപ്പോഴും അല്പസ്വല്പം മഞ്ഞുവീഴ്ചയുള്ള ഇടമാണ് ശ്രീനഗര്‍. ഏതു തരത്തില്‍ നോക്കിയാലും വളരെ മികച്ച യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടമാണ് ശ്രീനഗര്‍. ജമ്മുവിന്‍റെ വേനല്‍ക്കാല തലസ്ഥാ കൂടിയാണിവിടം. തടാകങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന ഗ്രാമങ്ങളും എല്ലാം ചേര്‍ന്ന് ഒരു' പെര്‍ഫെക്ട്' പാക്കേജ് ഇവിടം നല്കും. ദാല്‍ തടാകം, ട്യൂലിപ് ഗാര്‍ഡന്‍, നിഷാന്ത് ഗാര്‍ഡന്‍, ശങ്കരാചാര്യ ഹില്‍, സോന്മാര്‍ഗ്, യൂസ്മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം
PhotoAnagha Varrier on Unsplash

ഔലി, ഉത്തരാഖണ്ഡ്

ഔലി, ഉത്തരാഖണ്ഡ്

മഞ്ഞുകാലത്ത് അത്ഭുതകാഴ്ചകള്‍ ഒരുക്കുന്ന ഉത്തരാഖണ്ഡിലെ ഔലി വേനലിലും നമ്മളെ നിരാശരാക്കുകയില്ല. സ്കീയിങ്ങിന് ഇന്ത്യയുടെ സംഭാവനയാണ് ഈ പ്രദേശം. യഥാർത്ഥത്തിൽ ഒരു അർദ്ധസൈനിക താവളമായി വികസിപ്പിച്ച ഔലിയുടെ സ്കീയിംഗ് ചരിവുകൾ വിനോദസഞ്ചാരികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ ജനപ്രിയമാണ്. ഇന്ത്യയിലെ പല കൊടുമുടികളുടെയും കാഴ്ച ഇവിടെ നിന്നും കാണാം. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര ഉൾപ്പെടെയുള്ള നന്ദാദേവിയുടെയും വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കിന്റെയും കവാടം കൂടിയാണിത്.
PhotoRahul Ranjan on Unsplash

ഷിംല, ഹിമാചല്‍ പ്രദേശ്

ഷിംല, ഹിമാചല്‍ പ്രദേശ്

വേനലിലെ ചൂടില്‍ നിന്നും രക്ഷപെടുവാനുള്ള താത്കാലികാശ്വാസം തേടി പോകുവാന്‍ പറ്റിയ സ്ഥലമാണ് ഷിംല. ഇന്ത്യയില്‍ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലമായ ഇവിടെ നിരവധി കാഴ്ചകള്‍ കാണുവാനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയുടെ വേനല്‍തലസ്ഥാനമായിരുന്നു ഷിംല. പൈൻ, ഓക്ക് വനങ്ങളാൽ ചുറ്റപ്പെട്ട മലഞ്ചെരിവുകളിൽ സുഖകരമായ നടത്ത അനുഭവങ്ങൾക്ക് ഈ നഗരം പ്രശസ്തമാണ്. മാൾ, റിഡ്ജ്, ടോയ് ട്രെയിൻ എന്നിവയ്ക്കാണ് ഷിംല പേരുകേട്ടിരിക്കുന്നത്.

കുഫ്രി, കിരിയാഘട്ട്, കര്‍സോഗ്, ഷോജ, ഫാഗു തുടങ്ങിയ ഓഫ്ബീറ്റ് ഇടങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാം
Photo by kumar chandugade on Unsplash

മൗണ്ട് അബു

മൗണ്ട് അബു

രാജസ്ഥാനിലെ ഏക ഹില്‍സ്റ്റേഷന്‍ എന്ന പേരിലാണ് മൗണ്ട് അബു പ്രസിദ്ധമായിരിക്കുന്നത്. വേനല്‍ അതു രാജസ്ഥാനില്‍ എങ്ങനെ ചിലവഴിക്കുമെന്ന് സംശയം തോന്നുമെങ്കിലും മൗണ്ട് അബു രാജസ്ഥാവിലെ ചൂടിനെ തോല്‍പ്പിക്കുവാന്‍ പറ്റിയ ഇടമാണ്. ആരവല്ലി മലനിരകളിലെ തീര്‍ത്ഥാടന കേന്ദ്രമാണിത്. മരുഭൂമിയിലെ പച്ചപ്പു കാണേണ്ടവര്‍ക്ക് ഇവിടേക്ക് പോകാം. കടുത്ത വേനലില്‍ പോലും ഇവിടെ പകല്‍താപനില 34 ഡിഗ്രിയില്‍ അധികമാകാറില്ല.

PhotoVinay Bhadeshiya on Unsplash

 ഡാര്‍ജലിങ്

ഡാര്‍ജലിങ്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമായി ബ്രിട്ടീഷുകാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് ഡാര്‍ജലിങ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തണുപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സാധാരണ ചൂടുകാലത്തുപോലും അധികം ചൂ‌ട് ഇവിടെ അനുഭവപ്പെടാറില്ല. തേയിലത്തോട്ടങ്ങളും കുന്നുകളും പര്‍വ്വതനിരകളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. ടോയ് ട്രെയിന്‍ യാത്ര, റോപ് വേ യാത്ര, ടീസ്താ നദിയിലെ റിവർ റാഫ്ടിങ്ങ്,പത്മജ നായിഡു സുവോളജിക്കൽ പാർക്ക്, പീസ് പഗോഡ തുടങ്ങി നിരവധി ഇടങ്ങള്‍ ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.

മേഘമല

മേഘമല

കനത്തചൂടില്‍ നിന്നും കയറിച്ചെല്ലുമ്പോള്‍ തണുത്ത കാറ്റുമായി വരവേല്‍ക്കുന്ന ഇടങ്ങളിലൊന്നാണ് തമിഴ്നാട്ടിലെ മേഘമല. പതിനെട്ടു വളവുകളുള്ള ചുരം കയറിയെത്തുന്ന ഈ പ്രദേശം തേനി ജില്ലയുടെ ഭാഗമാണ്. സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ മൂന്നാറിനോട് കട്ടയ്ക്കു നില്‍ക്കുന്ന മേഘമലയെ ചില സമയത്ത് കണ്ടാല്‍ മൂന്നാറെന്നുപോലും തെറ്റിദ്ധരിച്ചു പോകും. അധികം കാഴ്ചകള്‍ ഒന്നുമില്ലെങ്കിലും കാണാനുള്ളവ നിങ്ങളെ അതിശയിപ്പിക്കും. തേയിലത്തോട്ടങ്ങൾക്കു നടുവിൽ മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുന്ന ഒരു ചെറിയ തടാകമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം
PC:Sivaraj.mathi
https://commons.wikimedia.org/wiki/Category:Meghamalai#/media/File:Sun_set_at_Megamalai.jpg

 ഊട്ടി

ഊട്ടി

എളുപ്പത്തില്‍ പോകുവാന് പറ്റിയ സ്ഥലമായതിനാല്‍ ഊട്ടി എന്നും മലയാളികളുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുമാണ്. തേയിലത്തോട്ടങ്ങളും അവയ്ക്കു നടുവിലുള്ല കോട്ടേയും റിസോര്‍ട്ടുകളുമാണ് ഊട്ടിയെ പ്രസിദ്ധമാക്കുന്നത്.
PhotoJoy Amed on Unsplash

കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍

തിരുപ്പതിക്ക് പകരം പോകാം ഈ ക്ഷേത്രത്തില്‍,തിരുവനന്തപുരത്തു നിന്നും 150 മാത്രം കിമീ അകലെതിരുപ്പതിക്ക് പകരം പോകാം ഈ ക്ഷേത്രത്തില്‍,തിരുവനന്തപുരത്തു നിന്നും 150 മാത്രം കിമീ അകലെ

Read more about: summer travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X