Search
  • Follow NativePlanet
Share
» »ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍

ക്രിസ്മസിന്‍റെ പകിട്ട് ഇരട്ടിയാക്കും ഈ ദേവാലയങ്ങള്‍

ക്രിസ്മസ് കാലമാകുമ്പോഴേയ്ക്കും ദേവാലയങ്ങള്‍ ഒന്നുകൂടി ഒരുങ്ങും. ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കു പുറമേ ഭൂമിയിലും നക്ഷത്രങ്ങള്‍ ഉദിച്ചുയരുന്ന ക്രിസ്മസ് ദിനങ്ങള്‍ ആഘോഷത്തിന്റേതാണ്. ദേവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനകളും കരോളുകളും പുല്‍ക്കൂടും നക്ഷത്രവെളിച്ചവും എല്ലാം ചേരുമ്പോള്‍ ക്രിസ്മസിന് പകിട്ട് പിന്നെയും ഇരട്ടിയാവും! അതുകൊണ്ടുതന്നെ ക്രിസ്മസ് കാലത്ത് കണ്ടിരിക്കേണ്ട ദേവാലയങ്ങള്‍ നിരവധിയുണ്ട്.

ബസലിക്ക ഓഫ് ബോം ജീസസ് ഗോവ

ബസലിക്ക ഓഫ് ബോം ജീസസ് ഗോവ

ഗോവയിലെ ഏറ്റവും മനോഹരമായ ദേവാലയങ്ങളിലൊന്നാണ് പഴമയും പുതുമയും ചേര്‍ന്നു നില്‍ക്കുന്ന ബസലിക്ക ഓഫ് ബോം ജീസസ്. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ ഭൗതിക ശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്നും അഴുകാതെ സൂക്ഷിച്ചിരിക്കുന്ന അള്‍ത്താരയാണ് ഇവിടുത്തെ ആകര്‍ഷണം, ഏകദേശം 300 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ദേവാലയത്തിനെന്നാണ് വിശ്വാസം. ക്രിസ്മസ് കാലങ്ങളില്‍ അതിന്‍റെ വിശുദ്ധിക്കനുയോജ്യമാം വിധം നില്‍ക്കുന്ന ദേവാലയം ഗോവന്‍ കാഴ്ചകളില്‍ മറക്കാതേ കാണേണ്ടതു തന്നെയാണ്. വടക്കേ ഇന്ത്യയിലെ ഏറ്റവും പഴയ ദേവാലയങ്ങളിലൊന്നു കൂടിയാണ് ഇത്. നിയോ-ഗോഥിക് ശൈലിയില്‍ 1957 ലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: P.S.SUJAY

 സെന്‍റ് ഫിലോമിനാസ് ചര്‍ച്ച് മൈസൂര്‍

സെന്‍റ് ഫിലോമിനാസ് ചര്‍ച്ച് മൈസൂര്‍

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ദേവാലയങ്ങളിലൊന്നാണ് മൈസൂരിലെ സെന്‍റ് ഫിലോമിനാസ് ദേവാലയം. സെന്‍റ് ജോസഫ് ദേവാലയം എന്നുമിതിന് പേരുണ്ട്. 1936 ല്‍ നിര്‍മ്മിച്ച ഈ ദേവാലയം ഗോഥിക് ശൈലിയിലാണ് പണി തീര്‍ത്തിരിക്കുന്നത്. മൈസൂരില്‍ പ്രധാനമായും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടം കൂടിയാണിത്. മൈസൂര്‍ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വോഡയാറാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്റ്റെയ്ന്‍ഡ് ഗ്ലാസ് ജനലുകളോട് കൂടിയ എണ്ണൂറ് പേര്‍ക്കിരിക്കാവുന്ന ഹാള്‍ കാണേണ്ടതു തന്നെയാണ്. ന്യൂയോര്‍ക്കിലെ സെന്റ് പാട്രിക്‌സ് ചര്‍ച്ചിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കൂറ്റന്‍ ഗോപുരങ്ങളാണ് സെന്റ് ഫിലോമിന ചര്‍ച്ചിന്റെ മറ്റൊരു പ്രത്യേകത.
PC: Rahul Zota

 സെന്‍റ് പോള്‍സ് കത്തീഡ്രല്‍ കൊല്‍ക്കത്ത

സെന്‍റ് പോള്‍സ് കത്തീഡ്രല്‍ കൊല്‍ക്കത്ത

ബ്രിട്ടീഷ് സാമ്രാജ്യം ഇംഗ്ലണ്ടിനു പുറത്തു നിര്‍മ്മിച്ച ആദ്യ ദേവാലയമാണ് കൊല്‍ക്കത്തയിലെ സെന്‍റ് പോള്‍സ് കത്തീഡ്രല്‍. 1839 ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണം 1847 ലാണ് പൂര്‍ത്തിയാകുന്നത്. 1934 ലെ ഭൂകമ്പം ദേവാലയത്തിന് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് ദേവാലയം പുനരുദ്ധരിച്ചു. കൊതിപ്പിക്കുന്നതും ആകര്‍ഷകവുമായ നിര്‍മ്മാണം തന്നെയാണ് ഇതിന്‍റെ പ്രത്യേകത,
PC: Ankitesh Jha

 സെന്‍റ് മേരീസ് ബസലിക്ക, ബാംഗ്ലൂര്‍

സെന്‍റ് മേരീസ് ബസലിക്ക, ബാംഗ്ലൂര്‍

17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാംഗ്ലൂര്‍ മേരീസ് ബസലിക്ക, ബാംഗ്ലൂര്‍ നഗരത്തിലെ പൗരാാണിക കാഴ്ചകളിലൊന്നാണ്. ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയം കര്‍ണ്ണാടകയിലെ ആദ്യ മൈനര്‍ ബസലിക്ക ദേവാലയം കൂടിയാണ്. സെപ്റ്റംബര്‍ മാസത്തിലെ മാതാവിന്‍റെ തിരുന്നാളാണ് ഇവിടെ ഏറ്റവും പ്രധാനം.
PC: Johnchacks

അര്‍ത്തുങ്കല്‍ പള്ളി

അര്‍ത്തുങ്കല്‍ പള്ളി

ആലപ്പുഴ രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന അര്‍ത്തുങ്കല്‍ പള്ളി കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. ജാതിനത ഭേതമന്യേ വിശ്വാസികള്‍ തേടിയെത്തുന്ന ഈ ദേവാലയം പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചത്. സെന്റ് ആൻഡ്രൂസ് ബസിലിക്ക എന്നാണ് ഈ പള്ളിയുടെ യഥാര്‍ത്ഥ പേര്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ മുന്നിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവ് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. 2010 ജൂലൈ 9 നാണ് ഈ പള്ളിയെ ബസിലിക്കയായി ഉയർത്തിയത്. എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്.
PC: Prince Mathew Kallupurakkan

ക്രൈസ്റ്റ് ചര്‍ച്ച്, ഷിംല

ക്രൈസ്റ്റ് ചര്‍ച്ച്, ഷിംല


വ‌ടക്കു കിഴക്കന്‍ ഇന്ത്യയിലെ രണ്ടാമത്തെ പുരാതന ദേവാലയമാണ് ഷിംലയിലെ ക്രൈസ്റ്റ് ചര്‍ച്ച്. നിയോ ഗോഥിക് ശൈലിയില്‍ 1857 ലാണ് ഈ ദേവാലയം നിര്‍മ്മിക്കുന്നത്. ഇന്നും ഷിംലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ ക്ഷേത്രം.‌

സാന്‍ തോമ ബസലിക്ക, ചെന്നൈ

സാന്‍ തോമ ബസലിക്ക, ചെന്നൈ

ചെന്നൈയിലെ ഏറ്റവും പുരാതനമായ ദേവാലയമാണ് സാന്‍ തോമ ബസലിക്ക, ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായ്ക്കാണ് ഈ ദേവാലയം സമര്‍പ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചതെങ്കിലും പിന്നീട് വന്ന ബ്രിട്ടീഷുകാരാണ് ദേവാലയം പുതുക്കിപ്പണിത് കത്തീഡ്രല്‍ പദവിയിലേക്ക് ദേവാലയത്തെ ഉയര്‍ത്തിയത്.

PC: Bikashrd

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാ‍ര്‍ത്ഥിക്കാന്‍ സാധിക്കില്ല!!

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

Read more about: christmas churches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X