Search
  • Follow NativePlanet
Share
» »വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..

വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..

ഇത്തരത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

മുപ്പത്തിമുക്കോ‌ടി ദൈവങ്ങളുടെയും വാസ്സ്ഥാനമാണ് നമ്മുടെ രാജ്യം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേര്‍ന്നു മെനഞ്ഞ കഥകളുള്ള നാട്... പുണ്യനാടുകളും തീര്‍ത്ഥാ‌ടന സ്ഥാനങ്ങളും വേണ്ടതിലുമധികം... ഓരോ നാടിമും സ്വന്തമായുള്ള ക്ഷേത്രങ്ങളും വിശ്വാസങ്ങളും...ഇങ്ങനെ വിശ്വാസങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നമ്മുടെ രാജ്യം. എന്നാല്‍ അതില്‍ ചില ഇടങ്ങള്‍ സാധാരണയില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.. ഇത്തരത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

മഹേന്ദിപൂർ ബാലാജി ക്ഷേത്രം

മഹേന്ദിപൂർ ബാലാജി ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ക്ഷേത്രങ്ങളിലൊന്നായാണ് രാജസ്ഥാനിലെ ദൗസയിലെ മഹേന്ദിപൂർ ബാലാജി ക്ഷേത്രം അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഭൂതോച്ചാ‌ടം ഇന്നും നടത്തുന്ന ഏക ക്ഷേത്രമാണിത്. പ്രേതങ്ങൾ, ഭൂതങ്ങൾ, മറ്റ് ദുരാത്മാക്കൾ എന്നിവയിൽ നിന്ന് രക്ഷനേടാനായി ആണ് ഇവിടെ ആളുകള്‍ എത്തുന്നതെന്നാണ് പറയപ്പെ‌ടുന്നത്. ഏറ്റവും കഠിനമായ രീതിയിലുള്ള തപസ്സ്, ചൂടുവെള്ളം ദേഹത്ത് കോരിയൊഴിക്കല്‍, ചുവരില്‍ ചങ്ങലകളാല്‍ കെട്ടിയിടല്‍ എന്നിങ്ങനെ വളരെ പ്രാകൃതയും വിചിത്രവുമായ രീതിയിലൂടെയാണ് ഇവിടുത്തെ ഭൂതോച്ചാടനം നടത്തുന്നത്. വിശ്വാസികള്‍ക്ക് പ്രസാദമൊന്നും ഇവിടെ നല്കാറില്ല. മാത്രമല്ല, ക്ഷേത്രത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പിന്നെ പിന്തിരിഞ്ഞു നോക്കരുത് എന്നും വിശ്വാസമുണ്ട്. അങ്ങനെ ചെയ്യുന്നത് ഭൂതപ്രേതങ്ങള്‍ക്ക് നിങ്ങളുടെ ശരീരത്തില്‍ വസിക്കുവാനുള്ള ക്ഷണമാണെന്നാണ് വിശ്വാസം.

PC:wikipedia

കാമാഖ്യ ദേവി ക്ഷേത്രം

കാമാഖ്യ ദേവി ക്ഷേത്രം

ഗുവാഹത്തിയിലെ നിലാചല്‍ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമാഖ്യ ദേവി ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രത്യേകതയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ്. ശക്തിപീഠ ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടെ ദേവിയുടെ യോനിയാണ് ആരാധിക്കുന്നത് വര്‍ഷത്തില്‍ മൂന്നു ദിവസം ഇവിടെ ദേവി രജസ്വലയാവും. ഈ ദിവസങ്ങളില്‍ ദേവിയുടെ ആര്‍ത്തവം മൂലം ബ്രഹ്മപുത്ര നദി പോലും ചുവന്ന നിറമാകുമെന്നാണ് വിശ്വസിക്കപ്പെ‌ടുന്നത്. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണിത്. ഈ മൂന്നു ദിവസവും ക്ഷേത്രം അടച്ചിട്ടിരിക്കുകയാവും. നാലാമത്തെ ദിവസം ക്ഷേത്രം തുറക്കമ്പോള്‍ വിശ്വാസികള്‍ക്ക് ദേവിയുടെ ആര്‍ത്തവത്തിന്റെ അടയാളമായി ചുവന്ന തുണി നല്കുമത്രെ. താന്ത്രിക വിദ്യകള്‍ക്കും പൂജകള്‍ക്കും പ്രസിദ്ധമാണിത്

PC:GeetMaanu

ദേവ്ജീ മഹാരാജ് മന്ദിര്‍, മധ്യ പ്രദേശ്

ദേവ്ജീ മഹാരാജ് മന്ദിര്‍, മധ്യ പ്രദേശ്

തങ്ങളുടെ ശരീരത്തില്‍ വസിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ബാധകളില്‍ നിന്നും മോചനം നേടായാനാണ് മധ്യ പ്രദേശിലെ ദേവ്ജീ മഹാരാജ് മന്ദിറിലേക്ക് വിശ്വാസികള്‍ എത്തുന്നത്. പൗര്‍ണ്ണമി നാളിലാണ് ഇതിനായുള്ള പ്രത്യേക പൂജകള്‍ ഇവിടെ നടക്കുന്നത്. ബാധകള്‍ ഒഴിയുവാനായി വെറുംകയ്യില്‍ കര്‍പ്പൂരം കത്തിക്കുന്നതും ഇവിടുത്തെ പതിവ് ചടങ്ങുകളില്‍ ഒന്നാണ്. ശരീരത്തിലെ ആത്മാവിനെ ചൂലില്‍ അടിച്ചോടിക്കുന്നതു പോലുള്ള വിചിത്രമായ പല പ്രവര്‍ത്തികളും ഇവിടെ കാണുകയും ചെയ്യാം. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഭൂതമേള ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ക്ഷേത്രത്തിലെ വാര്‍ഷികോത്സവമായ ഭരണി ആഘോഷം വളരെ പേരുകേട്ടതാണ്. കുംഭമാസത്തിലെ ഭരണി നള്‍ തുടങ്ങി മീനമാസത്തിലെ ഭരണി നാള്‍ വരെയാണ് കൊടുങ്ങല്ലൂര്‍ ഭരണി നീണ്ടു നില്‍ക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭരണി സമയത്ത് ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ്ട്. കാവുതീണ്ടല്‍ എന്നാണിതിനെ വിളിക്കുന്നത്. മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വയ്ക്കുന്ന ചടങ്ങാണ്
PC:Challiyan

വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രാ പ്രദേശ്

വെങ്കടേശ്വര ക്ഷേത്രം, ആന്ധ്രാ പ്രദേശ്

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഇവിടുത്തെ പ്രധാന വഴിപാട് എന്നത് തലമുണ്ഡനം ചെയ്യലാണ്. ഞാനെന്ന ഭാവം വെടിഞ്ഞ് ഭഗവാന് മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നതിന്റെ അടയാളമാണിത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവാനെ ഇവിടെ ദര്‍ശിക്കേണ്ടത്. ഇങ്ങനെ വഴിപാടായി ലഭിക്കുന്ന മുടിയുടെ വിപണനത്തിലൂടെയാണ് തിരുപ്പതി ക്ഷേത്രം ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായി മാറിയത്.
തിരുമലയിലെ ഭഗവാന്‍ വിഷ്ണു ആണെങ്കിലും മുരുകനാണെന്ന് യാഥാര്‍ഥത്തില്‍ അവിടുത്തെ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നവര്‍ ധാരാളമുണ്ട്. പണ്ട് തിരുമല ക്ഷേത്രം ഒരു മുരുകന്‍ ക്ഷേത്രം ആയിരുന്നു എന്നും അതിനെ പിന്നീട് ബാലാജി ആക്കി മാറ്റി എന്നുമാണ് പറയപ്പെടുന്നത്.

PC: Vimalkalyan

 നിഷ്കളങ്ക് മഹാദേവ ക്ഷേത്രം, ഗുജറാത്ത്

നിഷ്കളങ്ക് മഹാദേവ ക്ഷേത്രം, ഗുജറാത്ത്

കരയില്‍ നിന്നും മാറി കടലിലില്‍ സ്ഥിതി ചെയ്യുന്ന അത്ഭുത ശിവക്ഷേത്രമാണ് ഗുജറാത്തിലെ നിഷ്കളങ്ക് മഹാദേവ ക്ഷേത്രം. അറബിക്കടല്‍ ശിവലിംഗത്തിന് അഭിഷേകം നടത്തുന്ന ക്ഷേത്രമെന്നാണ് വിശ്വാസികള്‍ ഇതിനെ വിളിക്കുന്നത്. കടൽ വഴിമാറിക്കൊടുത്ത് അതുവഴി നടന്നാണ് വിശ്വാസികൾക്ക് ഈ ക്ഷേത്രത്തിൽ എത്തുന്നത് ഉച്ചയ്ക്ക് ഒരുമണിയോടു കൂടി കടലിലെ വെള്ളത്തിന്റെ നിരപ്പ് താഴുവാൻ തുടങ്ങുകയും ഈ വഴി വിശ്വാസികൾക്ക് രാത്രി പത്തു മണിവരെ കടലിലെ ക്ഷേത്രത്തില്‍ പോകുവാന്‍ സാധിക്കുകയും ചെയ്യും. സാധാരണ രീതിയില്‍ കടല്‍നിരപ്പില്‍ വെളളമുണ്ടെങ്കില്‍ ക്ഷേത്രത്തിന്റെ സ്ഥാനമറിയുന്ന കൊടി മാത്രം അവിടെ ഉയര്‍ന്നു കാണാം.
ഗുജറാത്തിലെ ഭാവ്നഗറിലെ കോയിലി ബീച്ചിലാണ് നിഷ്കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

കാല്‍ഭൈരവ് നാഥ ക്ഷേത്രം

കാല്‍ഭൈരവ് നാഥ ക്ഷേത്രം

ദൈവങ്ങള്‍ക്ക് നല്കുന്ന പല തരത്തിലുള്ള പ്രസാദങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മദ്യം പ്രസാദമായി നല്കുന്ന ക്ഷേത്രമാണ് കാല്‍ഭൈരവ് നാഥ ക്ഷേത്രം. ശിവനെയാണ് ഇവിടെ ഭൈരവ നാഥനായി ആരാധിക്കുന്നത്. വിഗ്രഹത്ിന്റെ വായിലേക്ക് വിശ്വാസികള്‍ സമര്‍പ്പിക്കുന്ന ഈ മദ്യം പ്രസാദമായി ഒഴിക്കുകയും ബാക്കി വരുന്നത് പ്രസാദമായി തിരികെ നല്കുകയും ചെയ്യും.

 നിധിവന്‍

നിധിവന്‍

രാത്രികാലങ്ങളില്‍ തന്റെ പ്രിയപ്പെട്ട ഗോപികമാര്‍ക്കും രാധയോടുമൊപ്പം കൃഷ്ണന്‍ രാസലീല ആടുവാനെത്തുന്ന ഇടമാണ് നിധിവന്‍ എന്നാണ് വിശ്വാസം. രാത്രി മുഴുവന്‍ നൃത്തം ചെയ്യുന്ന ഇവര്‍ പുലര്‍ച്ചയാകുമ്പോഴേയ്ക്കും മടങ്ങുകയും ചെയ്യുമെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. കൃഷ്ണന്‍ രാത്രിയിലെത്തുന്നതു കാരണം ആരും ഇവിടെ രാത്രികാലങ്ങളില്‍ ജനാലകള്‍ തുറക്കാറില്ല. രാസലീലയാടുന്ന ശ്രീകൃഷ്ണനെ അറിയാതെ പോലും നോക്കാതിരിക്കുവാനാണിത്. വൃന്ദാവനിലെയും നിധിവനിലെയും തുളസിച്ചെടികള്‍ യഥാര്‍ത്ഥത്തില്‍ ഗോപികമാരാണത്രെ. കൃഷ്ണന്‍ വരുമ്പോള്‍ ഇവര്‍ യഥാര്‍ത്ഥ രൂപത്തില്‍ എത്തുമെന്നാണ് വിശ്വാസം.

വില്ലൂണ്ടി തീര്‍ത്ഥം

വില്ലൂണ്ടി തീര്‍ത്ഥം

ഉപ്പുജലം ലഭിക്കുന്ന കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന തീര്‍ത്ഥത്തില്‍ നിന്നും ലഭിക്കുന്ന ശുദ്ധജലത്തിന്റെ പേരിലാണ് വില്ലൂണ്ടി തീര്‍ത്ഥം അറിയപ്പെടുന്നത്. രാമേശ്വരത്തെ പ്രധാന തീര്‍ത്ഥങ്ങളില്‍ ഒന്നാണ് വില്ലൂണ്ടി തീര്‍ത്ഥം. ദാഹം അനുഭവപ്പെട്ട സീതയുടെ ദാഹം ശമിപ്പിക്കുവാനായി രാമൻ മധുരമുള്ള വെള്ളം എടുത്തു കൊടുത്ത ഇടമാണ് വില്ലൂണ്ടി തീർഥം എന്നറിയപ്പെടുന്നത്.

ഭോജേശ്വര ക്ഷേത്രം

ഭോജേശ്വര ക്ഷേത്രം

നിര്‍മ്മാണം തുടങ്ങിയിട്ട് ആയിരം വര്‍ഷങ്ങള്‍ക്കു മേലേയായ ക്ഷേത്രമാണ് ഭോജേശ്വര ക്ഷേത്രം. മധ്യ പ്രദേശിലെ ഭോജ്പ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്നത് ഇതിന്റെ നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല എന്നതാണ്. കിഴക്കിന്റെ സോമനാഥ ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നത്.

കൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രംകൊവിഡ് ലോകത്തെ പാപ്പരാക്കിയപ്പോള്‍ സമ്പന്നമായ റഷ്യന്‍ ഗ്രാമം ... കഥ വിചിത്രം

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാഅത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

ശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രംശിവന്‍റെ കാവല്‍ക്കാരനായി ശനി, ദോഷം മാറുവാന്‍ ക്ഷേത്രക്കുളം... പാപഗ്രഹത്തെ ആരാധിക്കുന്ന ക്ഷേത്രം

Read more about: temples mystery history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X