Search
  • Follow NativePlanet
Share
» »പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍

പ്രശസ്തിക്കു കുറവില്ലെങ്കിലും കാണാന്‍ പോയാല്‍ നിരാശപ്പെടുത്തിയേക്കും ഈ സ്ഥലങ്ങള്‍

ആളുകളെ ഏറ്റവും അധികം നിരാശരാക്കിയ ലോക നഗരങ്ങള്‍ പരിചയപ്പെടാം

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല... പുതിയ സ്ഥലങ്ങള്‍ കാണുവാനും ആളുകളെ പരിചയപ്പെടുവാനും എല്ലാം ഇതിനോളം മികച്ച അവസരം വേറെയില്ല... ദിവസവും ചെയ്യുന്ന ഒരേ കാര്യങ്ങളില്‍ നിന്നു മാറി വ്യത്യസ്തമായി കാഴ്ചകള്‍ കാണുവാന്‍ സഹായിക്കുന്നവയാണ് ഓരോ യാത്രകളും...
എന്നാല്‍ ചില സ്ഥലങ്ങള്‍ നമ്മുടെ യാത്രകളെ കുറിച്ചുള്ള ധാരണകള്‍ ആകെ മാറ്റിമറിക്കും... വന്‍ സംഭവമെന്ന് കേട്ടറിഞ്ഞ് കാണുവാന്‍ പോകുമ്പോള്‍ ആകെ നിരാശപ്പെടുത്തിയ അനുഭവങ്ങള്‍ മാത്രം സമ്മാനിക്കുന്ന ചില യാത്രകള്‍ നമുക്കും ഉണ്ടായിട്ടുണ്ടാവാം. ഇതാ ആളുകളെ ഏറ്റവും അധികം നിരാശരാക്കിയ ലോക നഗരങ്ങള്‍ പരിചയപ്പെടാം

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സാർവത്രിക പ്രതീകമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പരിചയമില്ലാത്തവരാരും കാണില്ല. ഫ്രാൻസിലെ ജനങ്ങൾ അമേരിക്കയിന്‍ ജനതയ്ക്കായി നല്കിയ സൗഹൃദ സമ്മനമാണിത്. അത് ഒരിക്കെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവരും ചുരുക്കമല്ല. സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ സ്മാരകങ്ങളിൽ ഒന്നാണ്.

എന്നാല്‍ വളരെ നീണ്ട ക്യൂവില്‍ നിന്നുമാത്രമേ ഇത് കാണുവാനായി എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ. ഇത് പലപ്പോളും സഞ്ചാരികലെ നിരാശരാക്കുന്നു.

PC:Dimitry Anikin

ലൂവ്രെ മ്യൂസിയം പാരീസ്

ലൂവ്രെ മ്യൂസിയം പാരീസ്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിൽ ഒന്നാണ് ലൂവ്രെ. പാരീസിന്റെ ഹൃദയഭാഗത്ത് സീൻ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇവി‌ടെ വളരെ വ്യത്യസ്തമായ കലാശേഖരം ആണുള്ളത്. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം ആളുകൾ ലൂവ്രെ സന്ദർശിക്കുന്നു. ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ലിയനാര്‍‍ഡോ ഡാവിഞ്ചിയുടെ മോണാ ലിസയാണ്.
ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് പൊതിഞ്ഞതും കാവൽക്കാരാൽ ചുറ്റപ്പെട്ടതുമായ ഈ ചെറിയ, ഐക്കണിക് പെയിന്റിംഗ് - ഇത് 21 x 30 ഇഞ്ച് (53 x 77 സെന്റീമീറ്റർ) കാണുവാനായാണ് ഭൂരിഭാഗം സഞ്ചാരികളും ഇവി‌ടെ എത്തുന്നത്. എന്നാല്‍ ഇവിടെ എത്തിയാല്‍ തിരക്ക് കാരണം മോണാ ലിസ പെയിന്‍റിഗ് നേരെ കാണുവാന്‍ സാധിച്ചു എന്നുവരില്ല. മാത്രമല്ല, പലപ്പോഴും സന്ദര്‍ശകരുടെ തിരക്ക് നിങ്ങളുടെ കാഴ്ചയെ മറക്കുകയും ചെയ്തേക്കാം.

PC:Rumman Amin

ടെംപിള്‍ ബാര്‍, ഡബ്സിന്‍

ടെംപിള്‍ ബാര്‍, ഡബ്സിന്‍

ഡബ്ലിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ടെംപിള്‍ ബാര്‍. സെൻട്രൽ ഡബ്ലിനിൽ ലിഫി നദിയുടെ സൗത്ത് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ടെംപിള്‍ ബാര്‍ ഡബ്ലിനിലെ സാംസ്കാരിക കേന്ദ്രമായി മാറിയിട്ടുണ്ട്. ഡബ്ലിൻ നഗര കേന്ദ്രത്തിലെ രാത്രി ജീവിതത്തിന്റെ കേന്ദ്രമെന്ന നിലയിൽ ആണ് ഇവിടം സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ അനിയന്ത്രിതമായ തിരക്കും സാധനങ്ങളുടെ വലിയ വിലയും പലപ്പോളും സന്ദര്‍ശകരെ നിരാശരാക്കുന്നു.

PC:Leonhard Niederwimmer

റെയിന്‍ബോ മൗണ്ടെയ്ന്‍

റെയിന്‍ബോ മൗണ്ടെയ്ന്‍

മഴവില്ലിന്‍റെ നിറത്തില്‍ കാണപ്പെടുന്ന കുന്നുകളാണ് പെറുവിലെ റെയിന്‍ബോ മൗണ്ടെയ്ന്‍ന് ആ പേര് നേടിക്കൊടുത്തത്. പെറുവിലെ കുസ്കോയ്ക്ക് സമീപമുള്ള ഒരു പർവതമാണ് റെയിൻബോ മൗണ്ടൻ അഥവാ വിനികുങ്ക. പ്രദേശത്തുടനീളമുള്ള ധാതുക്കളുടെ അവശിഷ്ടമാണ് ഈ മഴവില്ല് പോലെയുള്ള രൂപം സൃഷ്ടിച്ചത്. പർവതത്തിന് ടർക്കോയ്സ്, ലാവെൻഡർ, സ്വർണ്ണം, മറ്റ് നിറങ്ങൾ എന്നിവ നൽകുന്നു.
യഥാര്‍ത്ഥത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ സഞ്ചാരിക‌ളുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ ആയി മാറിയ സ്ഥലമാണിത്. എന്നാല്‍ ഫോട്ടോകളിലെ കാഴ്ച തേടി ഇവിടെ എത്തിയാല്‍ നിരാശയായിരിക്കും ഫലം. കാര്‍മേഘമില്ലാത്ത കാലാവസ്ഥയാണെങ്കില്‍ മാത്രമേ നിങ്ങള്‍ ആഗ്രഹിച്ച കാഴ്ച ഇവിടെ കാണുവാന്‍ സാധിക്കൂ.

PC:Johnson Wang

കൊളോസിയം, റോം

കൊളോസിയം, റോം

ലോകത്തിലെ നഷ്ടനിര്‍മ്മിതികളില്‍ ഒന്നായ റോമിലെ കൊളോസിയം ലോകമെമ്പാടുമുള്ള ചരിത്ര സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനമാണ്. റോമന്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്. വെസ്പേഷ്യൻ ചക്രവർത്തി എഡി 70 ൽ ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചെങ്കിലും എഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ആണ് ഇത് പൂര്‍ത്തിയാക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ആംഫിതിയേറ്റർ കൂടിയാണിത്. ഓരോ ദിവസവും 11,1000 ല്‍ അധികം വിനോദ സ‍ഞ്ചരികളാണ് ഇത് കാണുവാനായി മാത്രം എത്തിച്ചേരുന്നത്. അതുകൊണ്ടു തന്നെ തിരക്കില്‍ നിന്നും ഇതു കണ്ടുതീര്‍ക്കുക എന്നത് അത്ര എളുപ്പമുള്ള സംഗതി അല്ല. ആഴ്താവസാനങ്ങളിലും മറ്റും ഇതിലും തിരക്കായിരിക്കും അനുഭവപ്പെടുക. ഇവിടെ വരുന്നുണ്ടെങ്കില്‍ നേരത്തെ പ്ലാന്‍ ചെയ്ത് തിരക്കില്ലാത്ത സമയം നോക്കി വരിക.

PC:Kevin Olson

ഉള്ളിലൊളിഞ്ഞിരിക്കുന്നത് അത്ഭുതങ്ങള്‍... പക്ഷേ, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.. വിലക്കപ്പെട്ട ഇടങ്ങള്‍ഉള്ളിലൊളിഞ്ഞിരിക്കുന്നത് അത്ഭുതങ്ങള്‍... പക്ഷേ, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.. വിലക്കപ്പെട്ട ഇടങ്ങള്‍

ലാസ് വേഗാസ്

ലാസ് വേഗാസ്

അമേരിക്കയിലെ ഏറ്റവും പ്രധാന വിനോദ നഗരങ്ങളില്‍ ഒന്നാണ് ലാസ് വേഗാസ്. റിസോർട്ട് നഗരമെന്നാണ് ലാസ് വേഗാസിനെ വിശേഷിപ്പിക്കുന്നത്. ചൂതാട്ടം, ഷോപ്പിംഗ്, ഫൈൻ ഡൈനിംഗ്, വിനോദം, രാത്രി ജീവിതം എന്നിവയ്ക്കാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ലോകത്തിന്‍റെ വിനോദ തലസ്ഥാനം എന്നറിയപ്പെടുന്ന ഇവിടം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇവിടം തിരഞ്ഞെടുക്കപ്പെടാറുണ്ട്. ലോകത്തിലെ പല പ്രധാന കെട്ടിടങ്ങളുടെയും അതേ രീതിയിലുള്ള മാതൃകകള്‍ ഇവിടെ കാണാം. എന്നാല്‍ അതൊന്നും കാഴ്ചയുടെ ഒരു സംതൃപ്തി നല്കില്ല എന്നാണ് ഭൂരിഭാഗം സന്ദര്‍ശകരും അഭിപ്രായപ്പെടുന്നത്.

PC:Julian Paefgen

മാഡം ട്യുസോ വാക്സ് മ്യൂസിയം

മാഡം ട്യുസോ വാക്സ് മ്യൂസിയം

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം. ലോകപ്രസിദ്ധരായ വ്യക്തികളുടെ ജീവനുറ്റ മെഴുകു പ്രതിമകളാണ് ഇവിടുത്തെ കാഴ്ച. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥാപിച്ചത്. ഇന്ന് ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഈ മ്യൂസിയം കാണാം. നിരവധി സഞ്ചാരികള്‍ ഈ മ്യൂസിയങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ ഇവിടുത്തെ ചില മെഴുകുപ്രതിമകള്‍ പാവകളെപ്പോലെയാണെന്നും യഥാര്‍ത്ഥ രൂപത്തോട് അത് ഒട്ടു നീതി പുലര്‍ത്തുന്നില്ല എന്നും പലരും അഭിപ്രായപ്പെടാറുണ്ട്.

PC:Mathew Browne

ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

ഫുക്കറ്റ്, തായ്ലന്‍ഡ്

ഫുക്കറ്റ്, തായ്ലന്‍ഡ്

ബീച്ച് വൈബ് ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ആവേശത്തോടെ എത്തിച്ചേരുന്ന ഇടമാണ് തായ്ലന്‍ഡിലെ ഫുക്കറ്റ്. മനോഹരമായ ബീച്ചുകൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, വിസ്മയിപ്പിക്കുന്ന രാത്രി ജീവിതം, സാഹസിക വിനോദങ്ങൾ എന്നിവയ്‌ക്ക് പുറമെ, സംസ്കാരത്തിനും അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങൾക്കും ഫൂക്കറ്റ് പേരുകേട്ടതാണ്. ഡിസംബറിനും മാർച്ചിനും ഇടയിലുള്ള കാലാവസ്ഥയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വർഷത്തിലെ ഏറ്റവും ചൂടേറിയ മാസം മാർച്ചാണ്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസം സെപ്റ്റംബറാണ്. കഴിവതും തിരക്കേറിയ സമയത്ത് ഇവിടേക്ക് വരാതിരിക്കുക. തിരക്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചകള്‍ നഷ്ടമായെന്ന് വന്നേക്കാം. എന്നാല്‍ മഴക്കാലമാണെ‌ങ്കില്‍ ഉദ്ദേശിച്ച കാഴ്ചകള്‍ പലതും കാണുവാന്‍ സാധിച്ചെന്നും വരില്ല.
PC:Valeriy Ryasnyanskiy

Read more about: world interesting facts history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X