Search
  • Follow NativePlanet
Share
» »പുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാം

പുത്തന്‍ ‌ട്രെന്‍ഡായി സതേണ്‍ ലൈറ്റുകള്‍...കാണുവാന്‍ പോകാം

സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമല്ലായിരുന്നു കാലങ്ങളോളം എങ്കിലും ഇന്ന് സതേണ്‍ ലൈറ്റ് കാണുവാനിറങ്ങളുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

സാഹസിക സഞ്ചാരികള്‍ക്കിടയിലെ ഏറ്റവും ഹിറ്റ് കാഴ്ചകളിലൊന്നാണ് നോര്‍തേണ്‍ ലൈറ്റുകള്‍. പ്രകൃതി ഒരു മാന്ത്രികയെപ്പോലെ നിറങ്ങള്‍ വാരിവിതറുന്ന മാജിക് ഷോ എന്നുതന്നെ വേണം ഈ വിസ്മയത്തെ വിശേഷിപ്പിക്കുവാന്‍. നോര്‍തേണ്‍ ലൈറ്റു പോലെ തന്നെ പ്രധാനപ്പെട്ടതാണ് സതേണ്‍ ലൈറ്റുകളും. സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമല്ലായിരുന്നു കാലങ്ങളോളം എങ്കിലും ഇന്ന് സതേണ്‍ ലൈറ്റ് കാണുവാനിറങ്ങളുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്താണ് സതേണ്‍ ലൈറ്റുകളെന്നും ഇതിന്‍റെ പ്രത്യേകതകളെന്തൊക്കെയാണെന്നും വായിക്കാം...

 സതേണ്‍ ലൈറ്റുകള്‍

സതേണ്‍ ലൈറ്റുകള്‍

നോര്‍ത്തേണ്‍ ലൈറ്റിന്റെ തെക്കന്‍ രൂപമെന്ന് വിശേഷിപ്പിക്കുവാന്‍ സാധിക്കുന്ന പ്രതിഭാസമാണ് സതേണ്‍ ലൈറ്റുകള്‍. അറോറ ഓസ്‌ട്രേലിയസ് എന്നാണിതിന്റെ യഥാര്‍ത്ഥ പേര്. ശൈത്യ കാലത്ത് സതേണ്‍ ഹെമിസ്പിയര്‍ അഥവാ തെക്കന്‍ അര്‍ദ്ധഗോളത്തെ പ്രകാശിപ്പിക്കുന്ന സതേണ്‍ ലൈറ്റുകള്‍ക്ക് ഓറഞ്ച്, പിങ്ക്, പച്ച്, ചുവപ്പ് നിറങ്ങളാണുണ്ടാവുക.

 സ്റ്റ്യുവാര്‍ട് ഐലന്‍ഡ്, ന്യൂസിലന്‍ഡ്

സ്റ്റ്യുവാര്‍ട് ഐലന്‍ഡ്, ന്യൂസിലന്‍ഡ്

1570 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ന്യൂസിലന്‍ഡിലെ സ്റ്റ്യുവാര്‍ട് ഐലന്‍ഡ് ആണ് സതേണ്‍ ലൈറ്റ് കാണുവാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശം. ദ്വീപിന്‍റെ 80 ശതമാനം ഭാഗവും സംരക്ഷിത പ്രദേശമായ റകിയുര ദേശീയോദ്യാനമാണ്. തിളങ്ങുന്ന ആകാശം എന്നാണ് റകിയുര എന്ന വാക്കിനര്‍ത്ഥം. സൂര്യാസ്തമയത്തിന്‍റെ സമയത്താണ് സതേണ്‍ ലൈറ്റ് ഇവിടെ കാണുവാന്‍ സാധിക്കുക. താമസ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ അനുയോജ്യമായ സമയം.

അന്‍റാര്‍ട്ടിക

അന്‍റാര്‍ട്ടിക

അന്‍റാര്‍ട്ടിക്ക എല്ലാവരുടെയും യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമല്ലെങ്കിലും സതേണ്‍ ലൈറ്റുകള്‍ കാണുവാന്‍ ഏറ്റവും യോജിച്ച സ്ഥലമാണ് അന്‍റാര്‍ട്ടിക്ക. ശൈത്യകാലത്ത് താപനില -56 ഡിഗ്രി ഫാരൻഹീറ്റിലേക്ക് താഴുമ്പോൾ ആകാശം വർണ്ണാഭമായി മാറുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. താപനില ഇത്രയും താഴുന്നത് ശൈത്യകാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് അപകടകരമാക്കുമെങ്കിലും സാഹസിക സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഇവിടേക്ക് യാത്ര നടത്തുന്ന ടൂര്‍ ഏജന്‍സികളുടെ സഹായത്തോടെ മാത്രമേ ഇവിടേക്ക് യാത്ര സാധ്യമാവുകയുള്ളൂ.

ഫാക്ലാന്‍ഡ് ഐലന്‍ഡ്

ഫാക്ലാന്‍ഡ് ഐലന്‍ഡ്


അര്‍ജന്‍റീനയുടെ തീരത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഫാക്ലാന്‍ഡ് ഐലന്‍ഡ് സതേണ്‍ ലൈറ്റ് കൈണുവാന്‍ പറ്റിയ സ്ഥലമാണ്. സാധാരണ ഗതിയില്‍ എലിഫന്‍റ് സീലുകളെയും പെന്‍ഗ്വിനുകളെയും കാണുവാനായി സന്ദര്‍ശകര്‍ എത്തിയിരുന്ന ഫാക്ലാന്‍ഡ് ഐലന്‍ഡ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സതേണ്‍ ലൈറ്റ് കാണുവാനെത്തുന്നവരുടെ കേന്ദ്രമായി മാറിയത്. 2010 ലാണ് അറോറ ഓസ്‌ട്രേലിസിന് സ്ഥിരമായ ഒരു മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിച്ചത്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയമാണ് ഇവിടെ സതേണ്‍ ലൈറ്റ് ഏറ്റവും മികച്ച രീതിയില്‍ കാണുവാന്‍ സാധിക്കുക.

 വിക്ടോറിയ, ഓസ്ട്രേലിയ

വിക്ടോറിയ, ഓസ്ട്രേലിയ

സതേണ്‍ ലൈറ്റിന്‍റെ ഏറ്റവും കൃത്യവും വ്യക്തവുമായ ചിത്രങ്ങള്‍ ലഭിക്കുവാനും കാണുവാനും പോയിരിക്കേണ്ട സ്ഥലമാണ് ഓസ്ട്രേലിയയിലെ വിക്‌ടോറിയ. മെല്‍ബണില്‍ നിന്നും എളുപ്പത്തില്‍ പോകുവാന്‍ സാധിക്കുന്ന ഫിലിപ് ഐലന്‍ഡിലാണ്ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...

ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

ജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്രജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്ര

ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രംഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രം

Read more about: world travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X