Search
  • Follow NativePlanet
Share
» »കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍

കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍

പുറമേ എത്ര ആധുനികമെന്നു അത്ഭുതപ്പെടുമ്പോഴും മറ്റേതു നാടുകളെയും പോലെ തനനെ രസകരമായ ഐഹിഹ്യങ്ങളും നാ‌ടോടിക്കഥകളും ബ്രിട്ടനും സ്വന്തമായുണ്ട്. പുരാണവും ഇതിഹാസവും ചേര്‍ന്ന സ്ഥലങ്ങള്‍. സ്കോട്ടിഷ് ജല രാക്ഷസന്മാരും ഐറിഷ് ഭീമന്മാരും മുതൽ ഇംഗ്ലണ്ടിലെ ഇതിഹാസ രാജാക്കന്മാരും എന്നിങ്ങനെ കഥകളില്‍ തിളങ്ങി നില്‍ക്കുന്ന ഒരുപാട് ഐതിഹ്യങ്ങള്‍ ഇവിടെ കാണാം. നിഗൂഢതകളോട് അഭിനിവേശമുള്ള സഞ്ചാരികള്‍ക്ക് കാണുവാനും അറിയുവാനും പറ്റിയ, യുകെയിലെ കുറച്ച് സ്ഥലങ്ങളെ പരിചയപ്പെടാം...

സ്റ്റോണ്‍ഹെഞ്ച്

സ്റ്റോണ്‍ഹെഞ്ച്

ഇത്രയേറെ വളര്‍ന്നിട്ടും ശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത അത്ഭുതങ്ങളിലൊന്നാണ് യുകെയിലെ സ്റ്റോണ്‍ഹെഞ്ച്. വിൽറ്റ്ഷെയറിലെ അമേസ്ബറിക്ക് സമീപമുള്ള സാലിസ്ബറി സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഇത് യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളില്‍ ഒന്നാണ്. ഏറ്റവും വാസ്തുവിദ്യാപരമായ പരിഷ്കൃതമായ ചരിത്രാതീത ശിലാവൃത്തം എന്നാണ് ഇതിനെ യുനസ്കോ വിശേഷിപ്പിച്ചിരിക്കുന്നത്.
ഏകദേശം 13 അടിയോളം ഉയരത്തില്‍ ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ കൂട്ടിവെച്ചിരിക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. ഓരോ കല്ലിനും ഏഴടിയോളം വീതിയുമുണ്ട്. സ്റ്റോൺഹെഞ്ചിന് 5,000 വർഷത്തിലേറെ പഴക്കമാണ് പറയുന്നത്.

കഥകളിങ്ങനെ

കഥകളിങ്ങനെ

ജോപ്രിയുടെ മോണ്‍മൗത്ത് കഥകളില്‍ നിന്നാണ് സ്റ്റോണ്‍ഹഞ്ചിന്‍റെ പ്രസിദ്ധി വര്‍ധിക്കുന്നത്. ഈ കല്ലുകള്‍ ആഫ്രിക്കയില്‍ നിന്നും ഐറിഷ് ഭീമന്മാര്‍ കടത്തിയതാണെന്നും കല്ലുകള്‍ക്കുള്ള അത്ഭുതകരമായ രോഗശാന്തി ശക്തി ആയിരുന്നു അവരുടെ ലക്ഷ്യമെന്നുമാണ് കഥയില്‍ പറയുന്നത്. അങ്ങനെ അയര്‍ലന്‍ഡില്‍ എന്നിയ കല്ലുകള്‍ അഞ്ചാം നൂറ്റാണ്ടിലെ രാജാവായ ഔറേലിയസ് അംബ്രോസിയസിന്റെ ഉത്തരവനുസരിച്ച് അവിടെ നിന്ന് മോഷ്ടിക്കപ്പെട്ടുവത്രെ. നീക്കാൻ അംബ്രോസിയസ് മെർലിന്റെ സഹായം തേടുകയും യുദ്ധത്തിൽ കൊല്ലപ്പെട്ട 3,000 പ്രഭുക്കന്മാരുടെ സ്മാരകമായി സാലിസ്ബറി സമതലത്തിൽ ഇത് സ്ഥാപിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.

ജയന്റ്സ് കോസ്വേ, കൗണ്ടി ആൻട്രിം

ജയന്റ്സ് കോസ്വേ, കൗണ്ടി ആൻട്രിം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഏക യുനസ്കോ പൈകൃക സ്ഥാനമാണ് ജയന്റ്സ് കോസ്‌വേ. കൗണ്ടി ആൻട്രിമിന്റെ തീരത്തുള്ള തീരപ്രദേശത്തിന്റെ ഒരു വിസ്താരം ഏകദേശം 40,000 ഇന്റർലോക്ക് ബസാൾട്ട് നിരകള്‍ ചേര്‍ന്നതാണ്. ഈ നിരകളിൽ ഭൂരിഭാഗവും ഷഡ്ഭുജാകൃതിയിലാണ്, ഏറ്റവും ഉയരം കൂടിയത് ഏകദേശം 39 അടി ഉയരത്തിലാണ്. ശാസ്ത്രീയമായി പറഞ്ഞാൽ, പാലിയോസീൻ യുഗത്തിലെ (ഏതാണ്ട് 50 മുതൽ 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) നാടകീയമായ അഗ്നിപർവ്വത പ്രവർത്തനത്തിന്റെ ഫലമാണ് ഈ വിചിത്രമായ ഘടനകൾ. പിന്നീടത് തണുത്തുറഞ്ഞതാണ് ഇന്നത്തെ രൂപത്തില്‍ കാണുന്നത്.
PC:Chmee2

കല്‍പ്പാതയുടെ ബാക്കി

കല്‍പ്പാതയുടെ ബാക്കി


ഇവിടെ പ്രചാരത്തിലുള്ള ചില കഥകളനുസരിച്ച് ഈ കല്‍ഘടനകള്‍ സമുദ്രത്തിനടിയിൽ അപ്രത്യക്ഷമാകുന്ന പ്രകൃതിദത്ത നടയുടെ ഭാഗമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഐറിഷ് ഭീമനായ ഫിയോൺ മാക് കംഹൈൽ അല്ലെങ്കിൽ ഫിൻ മക്‌കൂൾ നിർമ്മിച്ച ഒരു നടവരമ്പിന്‍റെ ഭാഗമാണിതെന്നാണ് ഇവിടുത്തെ വിശ്വാസം. സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള തന്റെ എതിരാളിയായ ബെനാൻഡോണറെ ഇവിടേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ഇത് നിര്‍മ്മിച്ചത്. എന്നാല്‍ ബെനാൻഡോണർ എത്തിയപ്പോൾ, ഫിന്നിനെ വലുപ്പം അയാളെ അത്ഭുതപ്പെടുത്തി. തന്നെ തന്റെ മകന്റെ വേഷത്തിലൊരുക്കുവാന്‍ ഫിന്‍ ഭാര്യയോട് ആവശ്യപ്പെടുകയും പിന്നീടെ ഫിന്നിനെ അങ്ങനെ കണ്ടപ്പോള്‍ ബെനാൻഡോണർ ഭയപ്പെട്ട് മടങ്ങിയത്രെ. ആ ഓ‌ട്ടത്തില്‍ ആ നടവരമ്പ് കൂടി തകര്‍ക്കാണ് ബെനാൻഡോണർ പോയത്. സ്കോട്ടിഷ് തീരത്ത്, സ്റ്റാഫ ദ്വീപിലെ ഫിംഗൽസ് ഗുഹയിൽ സമാനമായ ബസാൾട്ട് നിരകൾ കാണാം.

ലോച്ച് നെസ്, സ്കോട്ടിഷ് ഹൈലാന്‍ഡ്സ്

ലോച്ച് നെസ്, സ്കോട്ടിഷ് ഹൈലാന്‍ഡ്സ്

സ്കോട്ടിഷ് ഹൈലാൻഡ്സിലെ ഇൻവർനെസിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ലോച്ച് നെസ്, ബ്രിട്ടീഷ് ദ്വീപുകളിലെ ഏറ്റവും വലിയ തടാകമാണ് ഇതിന്റെ ഏറ്റവും ആഴമേറിയ ഇടത്തിന് 755 അടി ആഴമുണ്ട്. പ്രശസ്തമായ സ്കോട്ടിഷ് ഇതിഹാസങ്ങളില്‍ ഇതിനെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്നുണ്ട്.
തടാകത്തില്‍ വസിക്കുന്നു എന്നു കരുതപ്പെടുന്ന ഒരു വിചിത്രമൃഗം അവിടെയിറങ്ങുന്നവരെ കടിക്കുമെന്നായിരുന്നു പഴയകാലത്തെ പല കഥകളും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മിഥ്യയുമായി ബന്ധപ്പെട്ട ടൂറിസം പ്രതിവർഷം ഏകദേശം 80 ദശലക്ഷം ഡോളർ സമ്പാദിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.

സെർനെ അബ്ബാസ് ജയന്റ്, ഡോർസെറ്റ്

സെർനെ അബ്ബാസ് ജയന്റ്, ഡോർസെറ്റ്

യുകെയില്‍ നിരവധിയായുള്ള ചോക്ക് രൂപങ്ങളില്‍ ഏറ്റവും പ്രസിദ്ധമാണ് ഡോര്‍സെറ്റിലെ സെർനെ അബ്ബാസ് ജയന്‍റ്. 180 അടി ഉയരമുള്ള നഗ്നനായ ഒരു മനുഷ്യനെ ചിത്രീകരിക്കുന്നതാണിത്. ഇവിടുത്തെ പുല്‍മേടുകളിലേക്ക് കിടങ്ങുകൾ വെട്ടി ചോക്ക് അവശിഷ്ടങ്ങൾ കൊണ്ട് നിറച്ചുകൊണ്ട്, നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ ചരിത്രം കൃത്യമായി ആര്‍ക്കും ലഭ്യമല്ല.
PC:PeteHarlow

കണ്ടെത്തലുകള്‍

കണ്ടെത്തലുകള്‍

ചില ചരിത്രകാരന്മാർ ഇത് ഒരു പുരാതന കൊത്തുപണിയാണെന്ന് വിശ്വസിക്കുന്നു, ഒരുപക്ഷേ ഒരു സാക്സൺ ദേവന്റെ അല്ലെങ്കിൽ റോമൻ ദൈവവും നായകനുമായ ഹെർക്കുലീസിന്റെ ബ്രിട്ടീഷ് വ്യാഖ്യാനമാണ് എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. മറ്റുചില നാ‌ടോടിക്കഥകള്‍ അനുസരിച്ച് ഉറങ്ങിക്കിടന്ന ഒരു ഭീമാകാരനെ തലവെട്ടിയെടുത്ത് കുഴിച്ചിട്ടതിന്റെ രൂപരേഖയാണത്രെ.
PC:Gillian Moy

നോട്ടിംഗ്ഹാമും പരിസരവും നോട്ടിംഗ്ഹാംഷെയർ

നോട്ടിംഗ്ഹാമും പരിസരവും നോട്ടിംഗ്ഹാംഷെയർ

സ്കോട്ട്ലൻഡിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസം ലോച്ച് നെസ് മോൺസ്റ്റർ ആണെങ്കിൽ, ഇംഗ്ലണ്ടിന്റേത് ഒരുപക്ഷേ റോബിൻ ഹുഡ് ആയിരിക്കും. റോബിന്‍ഹുഡ് നിയമവിരുദ്ധന്‍ ആണെന്നോ അല്ലെങ്കില്‍ നാടോടികഥാപാത്രം ആണെന്നോ വിശ്വസിത്താലും നോട്ടിംഗ്ഹാമിലെ പട്ടണവും (ഇപ്പോൾ നഗരം) ചുറ്റുമുള്ള ഷെർവുഡ് വനവും ആയിരുന്നു അദ്ദേഹത്തിന്റെ താവളങ്ങള്‍. റോബിൻ ഹുഡ് ആരാധകരുടെ തീർത്ഥാടന കേന്ദ്രമായി ഇപ്പോൾ നഗരം മാറിയിരിക്കുന്നു. നോട്ടിംഗ്ഹാം കാസിലിൽ നിന്നാണ് ആരാധകരുടെ യാത്ര ആരംഭിക്കുന്നത്. അവിടെ ഹുഡിന്റെ വെങ്കല പ്രതിമ കോട്ട കവാടങ്ങളിലൂടെ അമ്പടയാളം ചൂണ്ടിക്കാണിക്കുന്നു.

ഷെർവുഡ് ഫോറസ്റ്റ്, മേജർ ഓക്ക്, എഡ്വിൻസ്റ്റോവ്,യെ ഓൾഡെ ട്രിപ്പ് തുടങ്ങിയ ഇ‌ടങ്ങള്‍ യാത്രയില്‍ കാണാം

വിറ്റ്ബി, യോർക്ക്ഷയർ

വിറ്റ്ബി, യോർക്ക്ഷയർ

കടലോര പട്ടണമായ വിറ്റ്ബി നിരവധി ഐതിഹ്യ കഥകളാല്‍ സമ്പന്നമായ ഒരു ഇടമാണ്. സ്റ്റെയ്‌ഥെസിലെ കടൽത്തീരത്ത് കടൽക്ഷോഭത്തിൽ ഒഴുകിയെത്തുന്ന മത്സ്യകന്യകകളുടെ കഥകൾ മുതൽ ബാർഗെസ്റ്റ് എന്ന് പേരുള്ള ഒരു പുരാണ മൃഗം വരെ ഇവിടുത്തെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള യഥാര്‍ത്ഥത്തില്‍ മനോഹരമായ നോർത്ത് യോർക്ക്ഷയർ പട്ടണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയതാണെന്ന് ഒരു വിശ്വാസമുണ്ട്. 890-ൽ സ്റ്റോക്കർ വിറ്റ്ബിയിൽ താമസിച്ചിരുന്നു. ലൈബ്രറിയിലെ വ്ലാഡ് ദി ഇംപാലറെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ നിന്നാണ് ഡ്രാക്കുള എന്ന പേര് അദ്ദേഹം കണ്ടെത്തിയത്.

കോറിവ്രെക്കൻ വേൾപൂൾ, ആർഗിൽ, ബ്യൂട്ട്

കോറിവ്രെക്കൻ വേൾപൂൾ, ആർഗിൽ, ബ്യൂട്ട്

സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് ജുറയ്ക്കും സ്കാർബയ്ക്കും ഇടയിൽ കാണപ്പെടുന്ന കോറിവ്രെക്കൻ വേൾപൂൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്ഥിരമായ ചുഴലിക്കാറ്റാണ്. കടലിടുക്കിലൂടെയും വെള്ളത്തിനടിയിലെ കൊടുമുടിയിലൂടെയും വെള്ളം കുതിച്ചുകയറുന്നതിനാൽ, അതിന്റെ സ്വരം 10 മൈലിലധികം അകലെ നിന്ന് കേൾക്കാം. ഒപ്പം പൂർണ്ണ ശക്തിയിൽ, 30 അടിയിൽ കൂടുതൽ ഉയരമുള്ള തിരമാലകൾ സൃഷ്ടിക്കാൻ ഇതിന് സാധിക്കും. ഈ ശക്തമായ പ്രകൃതി പ്രതിഭാസം അധികം അറിയപ്പെടാത്ത പ്രാദേശിക ഇതിഹാസങ്ങൾക്ക് പ്രചോദനമാണ്.

ഐറിഷ് കടൽക്കൊള്ളക്കാരിൽ നിന്ന് സ്കോട്ട്ലൻഡിനെ സംരക്ഷിക്കാൻ ഒരു പ്രാദേശിക കടൽ മന്ത്രവാദി ചുഴി സൃഷ്ടിച്ചുവെന്ന് ഇവിടെ പ്രചാരത്തിലുള്ള കഥയാണ്.
PC:Andrew Curtis

സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X