Search
  • Follow NativePlanet
Share
» »സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

സ്റ്റോണ്‍ഹെഞ്ച് മുതല്‍ അന്യഗ്രഹ ജീവികളെ കാണുന്ന ടവര്‍ വരെ...ശാസ്ത്രത്തിനു വിശദീകരണമില്ലാത്ത ഇടങ്ങള്‍

താ ശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള നിഗൂഢതകള്‍ നിറഞ്ഞ ഇടങ്ങള്‍ പരിചയപ്പെടാം.

എങ്ങനെ വന്നുവെന്നോ എന്തുകൊണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നോ വിശ്വസിക്കുവാന്‍ സാധിക്കാത്ത നൂറുകണക്കിനിടങ്ങള്‍ ഭൂമിയിലുണ്ട്. ഭയപ്പെടുത്തുന്നതും വിചിത്ര സ്വഭാവം നിറഞ്ഞതും രഹസ്യങ്ങള്‍ ഇനിയും കണ്ടെത്താനാവാത്തതുമ‌ടക്കം സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍.ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെഞ്ചും ബര്‍മുഡ ട്രയാങ്കിളും ക്രൂക്ഡ് ഫോറസ്റ്റും നമ്മുടെ രാജസ്ഥാനിലെ ബാന്‍ഗഡ് കോട്ടയുമെല്ലാം ഇത്തരം ഇടങ്ങളാണ്. ഇതാ ശാസ്ത്രത്തിനു വിശദീകരിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള നിഗൂഢതകള്‍ നിറഞ്ഞ ഇടങ്ങള്‍ പരിചയപ്പെടാം.

സ്റ്റോൺഹെൻജ്

സ്റ്റോൺഹെൻജ്

ലോകത്തെ ഏറ്റവുമധികം അതിശയിപ്പിക്കുന്ന കാര്യങ്ങളിലൊന്നാണ് ഇംഗ്സണ്ടിലെ സ്റ്റോൺഹെൻജ്. ഏകദേശം 13 അടിയോളം ഉയരത്തിലുള്ള ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ഇവി‌ടം ഇന്നും ശാസ്ത്രത്തിനു കാരണങ്ങള്‍ കണ്ടെത്തുവാന്‍ സാധിക്കാത്ത ഇടമാണ്.ഓരോന്നിനും ഏഴടിയോളം വീതിയുള്ള ഈ കല്ലുകള്‍ എന്തിനിങ്ങനെ വെച്ചിരിക്കുന്നുവെന്നോ എന്താണ് അതിനു പിന്നിലെ രഹസ്യമെന്നോ ആരാണ് നിര്‍മ്മിച്ചതെന്നോ ഒന്നും ഇതുവരെയും ഉത്തരം കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല.
ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്റ്റോണ്‍ഹെന്‍ഞ്ചുള്ളത്. അന്യഗ്രഹജീവികള്‍ മനുഷ്യര്‍ക്കുള്ള എന്തോ സന്ദേശമോ മുന്നറിയിപ്പോ സൂചിപ്പിക്കുവാനായി വച്ചതാണിതെന്നും വിശ്വസിക്കുന്നവരുണ്ട്.
PC:David Sánchez Núñez

സൂര്യന്‍റെ ചലനങ്ങള്‍ക്കനുസരിച്ച്

സൂര്യന്‍റെ ചലനങ്ങള്‍ക്കനുസരിച്ച്

സൂര്യന്‍ സഞ്ചരിക്കുന്നതിനടസ്ഥാനമായാണ് ഓരോ കല്ലും വച്ചിരിക്കുന്നതെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാനനിരീക്ഷകര്‍ക്കും പ്രത്യേക പ്രാധാന്യമുള്ള സ്ഥലമാണിത്. എന്നാല്‍ മറ്റുചില പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ച് ഇവിടം ഒരു പ്രത്യേക വിഭാഗത്തിന്റെ ആചാരത്തിന്റെ ഭാഗമായിരുന്നുവത്രെ ഇവിടം. . നവീനശിലായുഗത്തിലോ വെങ്കലയുഗത്തിലോ ആയിരിക്കും ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.
യുനെസ്‌കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുള്ള ഇവിടം ഇന്നും സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും അത്ഭുതം നിറഞ്ഞ ഇടമാണ്.

PC:commons.wikimedia

 ബര്‍മുഡ ‌‌‌ട്രയാങ്കിള്‍

ബര്‍മുഡ ‌‌‌ട്രയാങ്കിള്‍

സമുദ്ര ലോകത്തിലെ ഏറ്റവും നിഗൂഢവും ദൂരൂഹവുമായ ഇടങ്ങളിലൊന്നായാണ് ബര്‍മുഡ ‌‌‌ട്രയാങ്കിള്‍ അറിയപ്പെടുന്നത്. നിഗൂഢ സാഹചര്യങ്ങളില്‍ ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്ന കപ്പലുകളും വിമാനങ്ങളുമാണ് ഈ പ്രദേശത്തിന് ഇത്രയും കുപ്രസിദ്ധി നേടിക്കൊടുത്തത്. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ. ചെകുത്താന്‍റെ ട്രയാംഗിള്‍ എന്നും പലരുമിതിനെ വിശേഷിപ്പിക്കാറുണ്ട്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈൽ വിസ്താരത്തിൽ പടർന്നുകിടക്കുന്ന സാങ്കൽപ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബർമുഡ ട്രയാംഗിൾ. ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ ചേരുന്ന സാങ്കല്പിക ത്രികോണമാണിത്.

PC: Bermudan_kolmio

ഹോയയ് ബാസിയു കാ‌ട്

ഹോയയ് ബാസിയു കാ‌ട്

റൊമേനിയയുടെ 'ബർമുഡ ട്രയാങ്കിൾ' എന്നറിയപ്പെടുന്ന പ്രദേശമാണ് ഹോയയ് ബാസിയു കാ‌ട്. ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന കാട് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തോ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ പ്രദേശത്തിനു പിന്നിലെ രഹസ്യം ഇതുവരെയും ആര്‍ക്കും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. സാധാരണയായി നേരേ മുകളിലേക്കു വളരുന്ന മരങ്ങള്‍ക്കു പകരം മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന തരത്തില്‍ വളരുന്ന മരങ്ങള്‍ ഇവിടുത്തെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. ഈ കാട്ടില്‍ കടന്നവര്‍ക്കെല്ലാം വിചിത്രങ്ങളായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എവിടെ നിന്നെന്നറിയാതെ ഉയരുന്ന നിലവിളികളും ആരോ പിന്തുടരുന്നതു പോലുള്ള തോന്നലുമെല്ലാം ഇതിനുള്ളില്‍ കയറിയാല്‍ അനുഭവിക്കുവാന്‍ സാധിക്കുമത്രെ.
PC:Cristian Bortes

എറ്റേണല്‍ ഫ്ലെയിം ഫാള്‍സ്, യുഎസ്എ

എറ്റേണല്‍ ഫ്ലെയിം ഫാള്‍സ്, യുഎസ്എ

ആര്‍ത്തലച്ചു ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിനു താഴെ കത്തിനില്‍ക്കുന്ന ഒര ചെറിയ തീകുണ്ഡം. കേട്ടിട്ട് മന്ത്രവാദകഥകളിലേതു പോലെയില്ലേ? ന്യൂയോര്‍ക്കിലെ ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലുള്ള എറ്റേണല്‍ ഫ്ലെയിം വെള്ളച്ചാട്ടത്തിലാണ് സന്ദര്‍ശകരെ അതിശയിപ്പിക്കുന്ന ഈ കാഴ്ചയുള്ളത്. വെള്ളച്ചാ‌ട്ടത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് പ്രകൃതിവാതകം പുറപ്പെടുവിക്കുന്ന ഒരു ചെറിയ ഗുഹ പോലുള്ള ഭാഗമുണ്ട്. അവിടെ നിന്നാണ് ഈ തീജ്വാല വരുന്നത്.
PC:Mpmajewski

ബ്ലഡ് ഫാള്‍സ്, അന്‍റാര്‍ട്ടിക

ബ്ലഡ് ഫാള്‍സ്, അന്‍റാര്‍ട്ടിക

ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയതും വെല്ലുവിളി നിറ‍ഞ്ഞതുമായ പ്രദേശമായാണ് അന്‍റാര്‍ട്ടിക്ക അറിയപ്പെടുന്നത്. പലതരത്തിലുള്ല വിസ്മയങ്ങളും സ‍ഞ്ചാരികള്‍ക്കായി ഈ നാട് ഒരുക്കിവയ്ക്കുന്നുണ്ടെങ്കിലും അതിലേറ്റവും പ്രസിദ്ധമായത് ചുവന്ന നിറത്തിലുള്ള, ബ്ലഡ് ഫാള്‍സ്, വെള്ളച്ചാട്ടമാണ്. ചുവന്ന നിറത്തിലാണ് ഇവി‌ടെ വെള്ളം വരുന്നത്. അതിനാല്‍ തന്നെ ബ്ലഡ് ഫാള്‍സ് എന്നാണിത് അറിയപ്പെടുന്നതും.
വിക്ടോറിയ ലാന്റിൽ, ടെയ്‌ലർ താഴ്വരയിലെ മക്മുർഡോ ഡ്രൈ താഴ്വരകളിൽ ബോണി തടാകത്തിൻറെ ഉപരിതലത്തിലേയ്ക്ക് ഒഴുകിയെത്തുന്ന അയൺ ഓക്സൈഡ് കലർന്ന ഉപ്പുവെള്ളമാണിത്. ആദ്യ കാലങ്ങളില്‍ ചുവന്ന നിറത്തിലുള്ല ആല്‍ഗകളാണ് നിറംമാറ്റത്തിനു പിന്നെലെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് അയൺ ഓക്സൈഡ് അഥവാ തുരുമ്പാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തുന്നത്.
PC:National Science Foundation/Peter Rejcek

 ബാന്‍ഗഡ് കോട്ട

ബാന്‍ഗഡ് കോട്ട

ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ ബാന്‍ഗഡ് കോട്ട. ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കുവാന്‍ സാധിക്കാത്ത കുറേയേറെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ് ആല്‍വാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് കോട്ട.
സൂര്യാസ്തമയം കഴിഞ്ഞാല്‍ പിന്നെ ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. കേന്ദ്ര പുരാവസ്തുവകുപ്പാണ് സന്ധ്യ കഴിഞ്ഞ് സന്ദര്‍ശകര്‍ക്ക് ഇവിടേക്കുള്ള സന്ദര്‍ശനം വിലക്കിയിരിക്കുന്നത്. കോട്ടയും അതിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലും രാത്രി കാലങ്ങളില്‍ വിശദീകരിക്കുവാന്‍ കഴിയാത്ത പല കാര്യങ്ങള്‍ക്കും വേദിയാകുന്നുണ്ടെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്. പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ. കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഇതിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാവുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.
PC:Abhironi1

 കഥ ഇങ്ങനെ

കഥ ഇങ്ങനെ

മാന്ത്രിക വിദ്യയില്‍ അഗ്രഗണ്യനായ ഒരു മന്ത്രവാദി ഇവിടുത്തെ ബാഗ്രയിലെ രാജകുമാരിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഒരു ദിവസം സുഹൃത്തുക്കളുമായി പുറത്ത് പോയ രാജകുമാരിയെ മന്ത്രവാദി കാണുകയുണ്ടായി. അത്തര്‍ വാങ്ങുന്നതിനായി എത്തിയ രാജകുമാരിയെ വശീകരിച്ച് വശത്താക്കുകയും ചെയ്തു. അത്തറിന് പകരം വശീകരണ മന്ത്രം കലര്‍ത്തിയ പാനീയം മന്ത്രവാദി രാജകുമാരിക്ക് നല്‍കി. രാജകുമാരി ഇത് കുടിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. എന്നാല്‍ മന്ത്രവാദിയുടെ തന്ത്രം മനസ്സിലാക്കിയ രാജകുമാരി ആ പാത്രം തൊട്ടടുത്തുണ്ടായിരുന്ന പാറക്കല്ലിലേക്ക് എറിഞ്ഞു. വശീകരണ മന്ത്രമായതിനാല്‍ അത് ചെന്ന് പതിച്ച പാറക്കല്ലും മന്ത്രവാദിയുടെ നേരെ ഉരുളാന്‍ തുടങ്ങി. അവസാനം പാറക്കല്ല് അയാളെ ഇല്ലാതാക്കി. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് ബാഗ്ര വൈകാതെ തന്നെ നശിപ്പിക്കപ്പെടുമെന്നും മനുഷ്യവാസത്തിന് പറ്റിയ സ്ഥലമല്ലാതായി മാറുമെന്നും ശപിച്ചു. തുടര്‍ന്ന്, കോട്ട വടക്കു നിന്ന് മുഗളന്‍മാര്‍ ആക്രമിക്കുകയും, നഗരം പിടിച്ചെടുക്കുകയും ചെയ്തു. അക്കാലത്ത് കോട്ട നഗരത്തില്‍ 10,000 ആള്‍ക്കാര്‍ താമസിച്ചിരുന്നു. കോട്ടക്കകത്ത് ഉണ്ടായിരുന്നവര്‍ രാജകുമാരിയും രാജ്ഞിയും ഉള്‍പ്പടെ എല്ലാവരും വധിക്കപ്പെട്ടു. എന്നാല്‍ ഇന്നും പലരും വിശ്വസിക്കുന്നു മാന്ത്രികന്റെ ശാപം നിമിത്തമാണ് ഇത് സംഭവിച്ചതെന്ന്. മാത്രമല്ല രാജകുമാരിയുടേയും മാന്ത്രികന്റേയും പ്രേതം ഇന്നും കോട്ടക്കുള്ളില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം.
PC: Nidhi Chaudhry

യുഎഫ് ഒ വാച്ച്‌ടവര്‍

യുഎഫ് ഒ വാച്ച്‌ടവര്‍

അന്യഗ്രഹ ജീവികളുടെ ഫറക്കുംതളികളും മറ്റും കാണുവാന്‍ കഴിയും എന്നു വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് സാന്‍ലൂയിസ് വാലി. രാത്രികാലങ്ങളില്‍ വിചിത്രമായ ലൈറ്റുകള്‍ പ്രത്യക്ഷപ്പെടുന്നു എന്നു വിശ്വസിക്കുന്ന ഇവിടെ അന്യഗ്രഹ ജീവികളാണ് എത്തുന്നതെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിര്‍മ്മിച്ചിരിക്കുന്ന യുഎഫ്ഒ ടവറില്‍ ഒരാൾക്ക് രണ്ട് ഡോളർ, അല്ലെങ്കിൽ ഒരു കാറിന് അഞ്ച് ഡോളര്‍ കൊടുത്ത് പ്രവേശിച്ചാല്‍ പല അത്ഭുതകരമായ കാഴ്ചകളും കാണാം പത്ത് അടി ഉയരത്തിലാണീ ടവര്‍ സ്ഥിതി ചെയ്യുന്നച്. ഓർബ്സ്, ഡിസ്കുകൾ, ഫ്ലൈയിംഗ് സോസറുകൾ തുടങ്ങിയവയൊക്ക ഇവിടെ ദൃശ്യമാകുന്നു എന്നാണ് വിശ്വാസം.

പറക്കുംതളികയുടെ രഹസ്യങ്ങളും അവസാനിക്കാത്ത നിഗൂഢതകളും...ഇത് ഏരിയ 51പറക്കുംതളികയുടെ രഹസ്യങ്ങളും അവസാനിക്കാത്ത നിഗൂഢതകളും...ഇത് ഏരിയ 51

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!മാണിക്യക്കല്ല് സൂക്ഷിക്കുന്ന മന,നാഗങ്ങള്‍ക്ക് ചിതയൊരുക്കുന്ന തെക്കേക്കാവ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X