Search
  • Follow NativePlanet
Share
» » ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍

ബനാറസിലെ പ്രഭാതം കണ്ട് സന്ധ്യയിലെ ഗംഗാ ആരതി വരെ.. പരിചയപ്പെടാം വാരണാസിയിലെ ബോട്ട് യാത്രകള്‍

വാരണാസിയെ അറിയണമെങ്കില്‍ ഇവിടെ ന‌ടത്തിയിരിക്കേണ്ട ബോട്ട് യാത്രകളെക്കുറിച്ച് വായിക്കാം..

വാരണാസിയിലേക്കുള്ള യാത്രകള്‍ പൂര്‍ത്തിയാകുന്നത് ഗംഗാ നദിയിലൂ‌ടെയുള്ള യാത്ര കൂ‌ടി കഴിയുമ്പോഴാണ്. ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ പാപങ്ങളില്ലാതാകുമെന്നും മോക്ഷഭാഗ്യം ലഭിക്കുമെന്നുമാണ് വിശ്വാസം. അതുകൊണ്ടുതന്നെ വാരണാസിയില്‍ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഗംഗാ നദിയിലാണ്. വാരണാസിയെ അറിയണമെങ്കില്‍ ഇവിടെ ന‌ടത്തിയിരിക്കേണ്ട ബോട്ട് യാത്രകളെക്കുറിച്ച് വായിക്കാം..

സുബഹ്-ഇ-ബനാറസ്

സുബഹ്-ഇ-ബനാറസ്


സുബഹ്-ഇ-ബനാറസ് എന്നാല്‍ വാരണാസിയിലെ പ്രഭാതം എന്നാണ് അര്‍ത്ഥം. വാരണാസി നിവാസികളു‌ടെ ജീവിതം ആരംഭിക്കുന്നത് അതിരാവിലെയുള്ള സൂര്യ നമസ്കാരത്തോ‌ടെ, ഗംഗാ നദിയിൽ വിശുദ്ധ സ്നാനത്തോടെ ആരംഭിക്കുന്നു. ഈ ജീവിതങ്ങളെ അ‌ടുത്തറിയുകയും പരിചയപ്പെ‌ടുകയും ചെയ്യുകയാണ് സുബഹ്-ഇ-ബനാറസ് യാത്രയില്‍ ചെയ്യുന്നത്. സാധാരണ ഗതിയില്‍ രാജേന്ദ്ര പ്രസാദ് ഘട്ട് അല്ലെങ്കില്‍ ദശാശ്വമേധ ഘട്ടിൽ നിന്ന് ബോട്ട് സവാരി ആരംഭിച്ച് ഹരിശ്ചന്ദ്ര ഘട്ട് വരെ പോയി മണികർണിക ഘട്ട് (ബനാറസിലെ ഏറ്റവും വലിയ ശ്മശാനം) സന്ദർശിച്ച് തിരികെ ദശശ്വമേധ് ഘട്ടിൽ അല്ലെങ്കില്‍ രാജേന്ദ്ര പ്രസാദ് ഘട്ടിൽ യാത്ര അവസാനിപ്പിക്കുന്നു. രാജേന്ദ്ര പ്രസാദ് ഘട്ട് റാണാ മഹൽ ഘട്ട് , നാരദ് ഘട്ട് , കേദാർ ഘട്ട് ഹരിശ്ചന്ദ്ര ഘട്ട് എന്നിവിടങ്ങള്‍ യാത്രയില്‍ സന്ദര്‍ശിക്കുന്നു.

PC:Dennis Jarvis

യോജിച്ച സമയം

യോജിച്ച സമയം

വാരണാസിയിൽ രാവിലെ ബോട്ട് സവാരി ആരംഭിക്കാൻ പറ്റിയ സമയം
വേനൽക്കാലത്ത് പുലർച്ചെ 5.15 ഉം മഞ്ഞുകാലത്ത് 6 മണിയുമാണ് ഏറ്റവും അനുയോജ്യമായ സമയം. സീസണിനെ ആശ്രയിച്ചിരിക്കുന്നു. സുബഹ്-ഇ-ബനാറസ് യാത്രയുടെ ദൈര്‍ഘ്യം ഏകദേശം 45:00 മിനിറ്റ് ആണ്.
PC:Santosh Kumar Velamala

തുക

തുക

സാധാരണ തുഴഞ്ഞുപോകുന്ന വള്ളങ്ങളില്‍ സുബഹ്-ഇ-ബനാറസ് യാത്രയ്ക്ക് ഒന്നു മുതല്‍ നാല് വരെ പേര്‍ക്ക് 550 രൂപയും 5-9 വരെ ആളുകള്‍ക്ക് 900 രൂപയും 10-15 വരെ പേര്‍ക്ക് 1340 രൂപയുമാണ്.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ട് ആണെങ്കില്‍ 1-4 വരെ ആളുകള്‍ക്ക് 3000 രൂപയും 5-9 വരെ പേര്‍ക്ക് 4000 രൂപയും 10-15 വരെ ആളുകള്‍ക്ക് 4500 രൂപയുമാണ്.
PC:Dennis Jarvis

ഗംഗാ ആരതി

ഗംഗാ ആരതി

വാരണാസിയില്‍ നഷ്ടമാക്കരുതാത്ത കാഴ്ചകളില്‍ ഒന്നാണ് ഗംഗാ ആരതി. വിശുദ്ധ ഗംഗയെ ആരാധിക്കുന്നതിനായി പതിവായി നടത്തുന്ന അഞ്ച് ആചാരങ്ങളിൽ ഒന്നാണിത്. ഗംഗാ മാതാവിന് പ്രാർത്ഥനകൾ അർപ്പിക്കാൻ ആയിരക്കണക്കിന് നാട്ടുകാരും തീർത്ഥാടകരും ഒത്തുചേരുന്ന ഒരു ദിവസത്തെ ഏറ്റവും അവസാന ച‌ടങ്ങ് കൂടിയാണിത്, നെയ്യിലോ കർപ്പൂരത്തിലോ മുക്കിയ തിരിയിൽ നിന്നുള്ള ദൈവത്തിന് അര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ ബോട്ട് യാത്രയില്‍ വള്ളത്തില്‍ നിന്നും ഗംഗാ ആരതി ച‌ടങ്ങ് ആസ്വദിക്കുവാന്‍ സാധിക്കും. പൂജ നടക്കുന്ന ചില ഘാട്ടുകൾ പോലും കാണുവാന്‍ സാധിക്കും. രാജേന്ദ്ര പ്രസാദ് ഘട്ട് അല്ലെങ്കില്‍ ദശാശ്വമേധ ഘട്ടിൽ നിന്ന് ബോട്ട് സവാരി ആരംഭിച്ച് മഹൽ ഘട്ട് , നാരദ് ഘട്ട് , കേദാർ ഘട്ട് ഹരിശ്ചന്ദ്ര ഘട്ട് വരെ സന്ദർശിച്ച് മണികർണിക ഘട്ടിൽ തിരിച്ചെത്തി ദശാശ്വമേധ ഘട്ടിൽ / രാജേന്ദ്ര പ്രസാദ് ഘട്ടിൽ അവസാനിപ്പിക്കുന്ന രീതിയിലാണ് ഈ യാത്ര.

PC:commons.wikimedia

യോജിച്ച സമയം

യോജിച്ച സമയം

സീസണ്‍ അനുസരിച്ചാണ് ഇതിന്റെ സമയവും, വേനല്‍ക്കാലങ്ങളില്‍ വൈകി‌ട്ട് 6.00 മുതല്‍ 7.30 വരെയും നും തണുപ്പ് കാലങ്ങളില്‍ വൈകിട്ട് 7.00 മുതല്‍ 8.00 വരെയുമാണ് ഗംഗാ ആരതി നടക്കുക. യഏകദേശം 45 മിനിറ്റ് ബോട്ട് യാത്ര നീണ്ടു നില്‍ക്കും.
PC:Ana Raquel S. Hernandes

തുക‌

തുക‌

സാധാരണ വള്ളങ്ങളില്‍ വൈകി‌ട്ടത്തെ ഗംഗാ ആരതി യാത്രയ്ക്ക് ഒന്നു മുതല്‍ നാല് വരെ പേര്‍ക്ക് 550 രൂപയും 5-9 വരെ ആളുകള്‍ക്ക് 900 രൂപയും 10-15 വരെ പേര്‍ക്ക് 1340 രൂപയുമാണ്.
മോട്ടോര്‍ ഘടിപ്പിച്ച ബോട്ട് ആണെങ്കില്‍ 1-4 വരെ ആളുകള്‍ക്ക് 3000 രൂപയും 5-9 വരെ പേര്‍ക്ക് 4000 രൂപയും 10-15 വരെ ആളുകള്‍ക്ക് 4500 രൂപയുമാണ്.
PC:Arian Zwegers

ബോ‌ട്ടിലൂ‌ടെ കാശി ദര്‍ശനം

ബോ‌ട്ടിലൂ‌ടെ കാശി ദര്‍ശനം

വാരണാസിയിലെത്തിയാല്‍ ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങളിലൊന്ന് വഞ്ചിയിലേറിയുള്ള കാശി ദര്‍ശനമാണ്. ഈ ബോട്ട് സവാരി നിങ്ങളെ 20-ാം നൂറ്റാണ്ട് മുതൽ ബിസി 3000 വരെയുള്ള കാശി യാത്രയിലേക്ക് കൊണ്ടുപോകും. ആദികേശവഘട്ടിനും അസ്സിഘട്ടിനും ഇടയിലുള്ള ഓരോ ഘട്ടങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. പഴയ രാജാക്കന്മാർ മോക്ഷം ലഭിക്കാൻ വേണ്ടി ഇവിടെ വന്നതിനാൽ അവർ നിർമ്മിച്ച വീടുകൾ പോലെയുള്ള നിരവധി ചെറിയ കോട്ടകൾ ഈ യാത്രയില്‍ കാണുവാന്‍ സാധിക്കും.
PC:Hiroki Ogawa

സമയം

സമയം

കാശി കാണുവാനുള്ള ബോട്ട് യാത്രയ്ക്ക് പറ്റിയ സമയം സീസണിനെ ആശ്രയിച്ചിരിക്കുന്നു. വേനല്‍ക്കാലങ്ങളില്‍ പുലര്‍ച്ചെ 5.00 മണിക്കും തണുപ്പുകാലത്ത് പുലര്‍ച്ചെ ആറു മണി മുതലും ബോട്ടുകള്‍ ലഭ്യമാണ്.
PC:orvalrochefort

തുക

തുക

മോ‌ട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളാണ് കാശി യാത്രയ്ക്ക് പൊതുവെ ആളുകള്‍ തിരഞ്ഞെടുക്കുന്നത്. സാധാരണ വള്ളങ്ങളില്‍ ഈ യാത്ര ലഭ്യമാകാറില്ല. ഈ യാത്രയ്ക്ക് ഒന്നു മുതല്‍ നാല് വരെ പേര്‍ക്ക് 4000 രൂപയും 5-9 വരെ ആളുകള്‍ക്ക് 5000 രൂപയും 10-15 വരെ പേര്‍ക്ക് 5500 രൂപയുമാണ്.
ബസാര്‍ ബോട്ട് റൈഡ് ആളുകളുടെ ആവശ്യം അനുസരിച്ച് ലഭ്യമാക്കും. 10-15 പേര്‍ക്ക് വരെ ഒന്നില്‍ യാത്ര ചെയ്യാം.
PC:Jeeheon Cho

രാം നഗര്‍ കോട്ട യാത്ര

രാം നഗര്‍ കോട്ട യാത്ര

വാരണാസിയില്‍ ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും നീളമേറിയതും രസകരവുമായ യാത്രയാണ് രാംനഗര്‍ കോട്ട യാത്ര.
നദിയുടെ മറുകരയിലാണ് ബനാറസ് രാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വാരണാസിയിലെ രാജകുടുംബത്തിന്റെ വസതിയാണ് ഈ കൊട്ടാരം. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മസ്ഥലം എന്ന നിലയിലാണ് രാംനഗർ അറിയപ്പെടുന്നത്. ഈ ബോട്ട് സവാരിയിൽ കൊട്ടാരത്തിന്റെ ഒരു പര്യടനം, മാർക്കറ്റിലെ കോട്ടയുടെ ചുറ്റളവ്, 200 വർഷം പഴക്കമുള്ള ദുർഗ്ഗാ ക്ഷേത്രം, കൊട്ടാരത്തിൽ നിന്ന് 10 മിനിറ്റ് റിക്ഷാ യാത്ര എന്നിവ ഉൾപ്പെടുന്നു. ബോട്ട് സവാരിക്ക് ഇരുവശത്തുനിന്നും ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ എടുക്കും, ഒരു വശത്തേക്ക് മാത്രം എടുത്താൽ ഏകദേശം 2-3 മണിക്കൂർ എടുക്കും.
PC:Wedstock 2011

തുക

തുക

രാം നഗര്‍ ബോട്ട് യാത്രയ്ക്ക് മോട്ടോര്‍ ഘടിപ്പിച്ച ബസാര്‍ ബോട്ട് ആണെങ്കില്‍ 1-4 വരെ ആളുകള്‍ക്ക് 5000 രൂപയും 5-9 വരെ പേര്‍ക്ക് 6000 രൂപയും 10-15 വരെ ആളുകള്‍ക്ക് 6500 രൂപയുമാണ്.
ബസാര്‍ ബോട്ട് റൈഡ് ആളുകളുടെ ആവശ്യം അനുസരിച്ച് ലഭ്യമാക്കും. 10-15 പേര്‍ക്ക് വരെ ഒന്നില്‍ യാത്ര ചെയ്യാം.

PC:https://www.flickr.com

അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളുംഅയ്യായിരം രൂപയ്ക്ക് വാരണാസി കാണാം... ചിലവ് വരുന്ന വഴികളും കാണേണ്ട കാഴ്ചകളും

വര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ചവര്‍ക്കല യാത്ര വ്യത്യസ്തമാക്കാം..പോകാം കാപ്പില്‍ ബീച്ചിലേക്കും തിരുവമ്പാടി ബീച്ചിലേക്കും...വ്യത്യസ്തമായ കാഴ്ച

Read more about: varanasi travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X