Search
  • Follow NativePlanet
Share
» »എട്ടിടങ്ങള്‍...വ്യത്യസ്ത കാഴ്ചകള്‍.. ഷിംലയിലൂടെ

എട്ടിടങ്ങള്‍...വ്യത്യസ്ത കാഴ്ചകള്‍.. ഷിംലയിലൂടെ

അങ്ങങ്ങകലെ മലകള്‍ക്കും കുന്നുകള്‍ക്കും ന‌ടുവില്‍, ഏതോ ഒരു ചിത്രകാരന്‍ വരച്ചുവച്ചപോലെ മനോഹരമായ നാട്...മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുന്ന മരങ്ങളും പച്ചപ്പും ഒക്കെയായി സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഷിംല! കുന്നുകളുടെ റാണിയെന്നു വിളിപ്പേരുള്ള ഷിംല എന്തൊക്കെ കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വെച്ചിട്ടുള്ലതെന്ന് ആലോചിച്ചിട്ടുണ്ടോ? വേനല്‍ക്കാലത്തും തണുപ്പുകാലത്തും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഷിംലയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിലേക്ക്

സമ്മര്‍ ഹില്‍സ്

സമ്മര്‍ ഹില്‍സ്

ഷിംലയില്‍ നിന്നും വെറും അ‍ഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു കുന്നിന്‍ ചെരിവും കാഴ്ചകളും ചേരുന്നതാണ് സമ്മര്‍ ഹില്‍സ്. പര്‍വ്വതങ്ങളുടെയും പ്രകൃതിയുടെയും അതിമനോഹരമായ സങ്കലനക്കാഴ്ചകളാണ് ഇവിടെയുള്ളത്.
ഹൈക്കിങ്, ക്യാംപിങ്, സൈറ്റ് സീയിങ് എന്നിവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങള്‍. സൂര്യോദയം അല്ലെങ്കില്‍ സൂര്യാസ്തമയ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന തരത്തില്‍ യാത്ര പ്ലാന്‍ ചെയ്യാം.
PC:Utpal Basu

ദ റിഡ്ജ്

ദ റിഡ്ജ്

സ്കാന്‍ഡല്‍ പോയിന്‍റെ എന്നറിയപ്പെടുന്ന ദ റിഡ്ജ് ഷിംലയിലെ മറ്റൊരു പ്രസിദ്ധമായ ഇടമാണ്. ഷിംലയുടെ വേനല്‍ക്കാല ആഘോഷങ്ങള്‍ നടക്കുന്ന ഇവി‌ടെയും മഞ്ഞിന്‍റെ കാഴ്തകള്‍ തന്നെയാണ് പ്രസിദ്ധം. റിഡ്ജിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ട്യൂഡർ ലൈബ്രറി ഇവിടെ കണ്ടിരിക്കേണ്ട ഒന്നാണ്. ഷിംല സന്ദർശിക്കുമ്പോൾ റിഡ്ജിൽ നിന്ന് ഏറ്റവും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കുക

നല്‍ദേരാ

നല്‍ദേരാ

ഷിംലയില്‍ ശുദ്ധവായു ശ്വസിക്കുവാന്‍ ഏറ്റവും പറ്റിയ ഇടമാണ് നാൽദെഹ്‌റ , ദേവദാരു മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാടുകളും അതിനുള്ളിലെ സവാരിയും ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കുവാന്‍ പറ്റിയ കാര്യമാണ്. മനോഹരമായ ചുറ്റുപാടുകൾക്കിടയിൽ മനോഹരമായ സൂര്യോദയവും സൂര്യാസ്തമയ കാഴ്ചകളും നാൽദെഹ്‌റ വാഗ്ദാനം ചെയ്യുന്നു.
കുതിര സവാരി, ട്രക്കിങ്, ക്യാംപിങ് തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍.

ചാഡ്വിക്ക് ഫാള്‍സ്

ചാഡ്വിക്ക് ഫാള്‍സ്


1586 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന ചാഡ്വിക്ക് ഫാള്‍സ് ഷിംലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് . ഇടതൂർന്ന വനം, സമൃദ്ധമായ ദേവതാരു പൈൻ മരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ വെള്ളച്ചാട്ടത്തിലേക്ക് ഒരു ട്രെക്കിംഗ് തീര്‍ച്ചയായും നടത്തേണ്ടതാണ്.

 മാള്‍ റോഡ്

മാള്‍ റോഡ്

ഹാംഗ് ഔട്ടിനുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ മാള്‍ റോഡ് യ ഹിൽ സ്റ്റേഷന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഷോപ്പഹോളിക്സ്, ഭക്ഷണ പ്രിയര്‍, ഫോട്ടോഗ്രാഫർമാർ എന്നിവരുടെ ഒരു സങ്കേതമാണ് ഈ പ്രശസ്തമായ തെരുവ്. വസ്ത്രം, സുവനീര് എന്നിങ്ങനെ ഷിംല യാത്രയെ ഓര്‍ത്തെടുക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ നിന്നും ലഭിക്കും

ക്രൈസ്റ്റ് ചര്‍ച്ച്

ക്രൈസ്റ്റ് ചര്‍ച്ച്

ഉത്തരേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ പള്ളിയാണ് ഷിംലയിലെ പ്രശസ്തമായ ക്രൈസ്റ്റ് ചര്‍ച്ച്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് ഇവിടെ ആളുകള്‍ എത്തുന്നത്, . പള്ളിക്കുള്ളിലെ മനോഹരമായ ഗ്ലാസ് പെയിന്റിംഗുകളും വാസ്തുവിദ്യയും തീര്‍ച്ചയായും കണ്ടിരിക്കേണ്ടത് തന്നെയാണ്. . അതിരാവിലെ അല്ലെങ്കിൽ ഞായറാഴ്ച ആരാധന ശുശ്രൂഷയ്ക്കിടെയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
PC:Aiwok

 ഹിമാലയൻ ബേർഡ് പാർക്ക്

ഹിമാലയൻ ബേർഡ് പാർക്ക്

ഷിംല സന്ദർശന കേന്ദ്രങ്ങളിലൊന്നാണ് ഹിമാലയൻ ബേർഡ് പാർക്ക്. ഈ പാർക്ക് പ്രകൃതിക്കും പക്ഷി പ്രേമികൾക്കും അനുയോജ്യമായ ആകർഷണമാണ്. വേനൽക്കാലത്ത് മാത്രമാണിത് സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്, നിങ്ങൾക്ക് വിദേശികളെയും പ്രാദേശിക പക്ഷികളെയും ഇവിടെ കാണാൻ കഴിയും.
PC:Bobby ranta

ലക്കർ ബസാർ

ലക്കർ ബസാർ

ഷിംലയിലെ വൈകുന്നേരങ്ങള്‍ ആസ്വാദ്യകരമാക്കുവാന്‍ തിരഞ്ഞെടുക്കാവുന്ന ഇടമാണ് ലക്കര്‍ ബസാര്‍. മാൾ റോഡ് പ്രദേശത്തിന് കുറുകെയുള്ള ഇടവഴികളിൽ സ്ഥിതിചെയ്യുന്ന ലക്കർ ബസാർ മരം കൊണ്ടുള്ള വസ്തുക്കൾക്ക് പ്രശസ്തമാണ്. നിങ്ങൾക്ക് ഇവിടെ സുവനീർ അല്ലെങ്കിൽ തടിയിലെ കലാസൃഷ്ടികൾ വാങ്ങാം.


PC:Dinesh Valke f

Read more about: shimla himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X