ഇന്ത്യയിലെ നഗരങ്ങളെ പരിചയപ്പെടുവാന്‍ പല വഴികള്‍ സഞ്ചാരികള്‍ക്കുണ്ട്. എന്നാല്‍ പലപ്പോഴും വേണ്ടവിധത്തില്‍ സഞ്ചാരികള്‍ അറിയപ്പെടാതെ പോകുന്നവയാണ് ഇവിടുത്തെ നദീതട നഗരങ്ങളും ജലപാതകളും. നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരങ്ങൾ കാണാൻ ഏറ്റവും നല്ലവഴി നദീകളിലൂടെയുള്ള യാത്രയാണ്. റിവര്‍ ക്രൂസ് വഴി സാധാരണ യാത്രകളില്‍ കാണാത്ത കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കുവാന്‍ സാധിക്കും എന്നു മാത്രമല്ല, തികച്ചും വ്യത്യസ്തമായ ഒരു അവധിക്കാലം ആസ്വദിക്കുവാന്‍ സാധിക്കുകയും ചെയ്യും.
സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ചകള്‍ കണ്ട് പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കണ്ടുപോകുവാന്‍ സാധിക്കുന്ന ഇന്ത്യയിലെ മികച്ച റിവര്‍ ക്രൂസുകളെ പരിചയപ്പെടാം...

സുന്ദര്‍ബന്‍സ് റിവര്‍ ക്രൂസ്
സുന്ദര്‍ബന്‍ സഞ്ചാരികള്‍ക്കു പരിചിതമാണെങ്കിലും സുന്ദർബനിനു ചുറ്റുമുള്ള നിഗൂഢ നദികൾ പര്യവേക്ഷണം ചെയ്ത ആളുകള്‍ വളരെ കുറവാണ്. ബംഗാളിലെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ജലപാതകളിലൂടെയുള്ള യാത്ര വളരെ വ്യത്യസ്മായ ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സമ്പന്നമായ സസ്യജന്തുജാലങ്ങളാൽ നിറഞ്ഞ മനോഹരമായ ഇടങ്ഹള്, ദ്വീപുകൾ, സുന്ദർബൻ നദികൾ എന്നിവയിലൂടെ ഈ യാത്ര മുന്നോട്ട് പോകുമ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാകുന്നത് ഒരിക്കലും മറക്കാനാവാത്ത ചില കാഴ്ചകള്‍ കൂടിയാണ്. ഏതൊരു പ്രകൃതി സ്നേഹിയും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. മാൾട്ട നദിയിൽ പ്രസിദ്ധമായ സുന്ദർബൻ ടൈഗർ റിസർവിലൂടെയാണ് യാത്ര കടന്നു പോകുന്നത്.
PC:Mamun Srizon

ചിലിക റിവര്‍ ക്രൂസ്
പ്രധാനമായും പക്ഷിനിരീക്ഷകരെ ഉദ്ദേശിച്ചാണെങ്കിലും പ്രകൃതിയുടെ കാഴ്ചകളോട് താല്പര്യമുള്ളവര്ക്ക് പോകുവാന്‍ പറ്റിയ യാത്രകളിലൊന്നാണ് ചിലിക റിവര്‍ ക്രൂസ്. ഒഡീഷയുടെ വ്യത്യസ്ത കാഴ്ചകള്‍ പരിചയപ്പെടുവാനുള്ള മികച്ച മാര്‍ഗ്ഗമാണ് ഈ യാത്ര. ദേശാടന പക്ഷികളുടെ അതിശയിപ്പിക്കുന്ന കാഴ്ച ഈ യാത്രയില്‍ കാണാം. സാധാരണയായി മംഗളജോഡിയില്‍ നിന്നുമാണ് ഈ യാത്ര ആരംഭിക്കുന്നത്. നദി ഡോൾഫിനുകൾ, കണ്ടൽക്കാടുകൾ, ചെറിയ ദ്വീപ് ഗ്രാമങ്ങൾ തുടങ്ങിയ കാഴ്ചകള്‍ക്കായി നിങ്ങളെ രാജഹംഹ ബീച്ചിലേക്ക് കൊണ്ടുപോകും.
പക്ഷി പ്രേമികൾക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കും ആഗ്രഹം തീരുവോളം വേണ്ട കാഴ്ചകള്‍ ഇവിടെ കാണാം.

മാംഗ്ലൂര്‍ റിവര്‍ ക്രൂസ്
മംഗലാപുരത്തെ തീരപ്രദേശങ്ങളുടെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയവര്‍ക്ക് പോകുവാന്‍ സാധിക്കുന്ന യാത്രകളിലൊന്നാണ് മാംഗ്ലൂര്‍ റിവര്‍ ക്രൂസ്. ശാന്തമായ ഫാൽഗുനി നദിയിലൂടെയുള്ള കാഴ്ചകളാണ് ഇവിടെയുള്ളത്. 3 മണിക്കൂർ ദൈർഘ്യമുള്ള റിവർ ക്രൂയിസ് നിങ്ങളെ മനോഹരമായ തീരദേശ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകും. പരമ്പരാഗതമായ മംഗലാപുരത്തിന്റെ രുചികളും ഈ ക്രൂസ് യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിബ്രു - സൈഖോവ
അസമിന്റെ ഭംഗി ആസ്വദിക്കുവാനുള്ള യാത്രയാണ് ദിബ്രു - സൈഖോവ റിവര്‍ ക്രൂസ്. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളാണ് ഇതിന്റെ ആകര്‍ഷണം.
PC: Trideep Dutta Photography

മണ്ഡോവി നദി ക്രൂയിസ്
ഗോവയുടെ സംസ്കാരം അനുഭവിക്കുവാനുള്ള എളുപ്പവഴികളിലൊന്നാണ് മണ്ഡോവി നദിയിലൂടെയുള്ള റിവര്‍ ക്രൂസ്,. വെറും രണ്ടു മണിക്കൂര്‍ മാത്രമുള്ള യാത്രയാണെങ്കില്‍ കൂടിയുംഇത് നല്കുന്ന അനുഭവം അവിശ്വസനീയമായ ഒന്നാണ്. ചോറോ, ദിവാർ ദ്വീപുകളിലൂടെയാണ് മണ്ഡോവി നദി ക്രൂയിസ് യാത്ര മുന്നേറുന്നത്.
ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സിടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

ബ്രഹ്മപുത്ര റിവര്‍ ക്രൂയിസ്
ഈ പട്ടികയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ക്രൂസ് യാത്രകളിലൊന്നാണ് ബ്രഹ്മപുത്ര റിവർ ക്രൂയിസ്. ഗുവാഹത്തിക്കും ജോർഹട്ട്-ദിബ്രുഗഢിനും ഇടയിലുള്ള 10 ദിവസ രാത്രി യാത്രയാണ് ഈ പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഹോം രാജാക്കന്മാരുടെ പഴയ സാമ്രാജ്യമായ സിബ്സാഗർ, മജുലി ദ്വീപ്, കാസിരംഗ നാഷണൽ പാർക്ക്, തേസ്പൂരിന് ചുറ്റുമുള്ള പൈതൃക പര്യടനം, പ്രശസ്ത പട്ടുനൂൽ ഗ്രാമമായ സുവൽകുച്ചി തുടങ്ങി നിങ്ങള്‍ കണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന പല ഇടങ്ങളും ഈ യാത്രയില്‍ പിന്നിടും.

ഗംഗാ ഹെറിറ്റേജ് റിവർ ക്രൂയിസ്
കൊല്‍ക്കത്തയില്‍ നിന്നും പോകുവാന്‍ പറ്റിയ യാത്രകളിലൊന്നാണ് ഗംഗാ ഹെറിറ്റേജ് റിവർ ക്രൂയിസ്. ആറ് ദിവസത്തെ ഗംഗാ ഹെറിറ്റേജ് റിവർ ക്രൂയിസ് ഗംഗാ നദിയില്‍ ഏറ്റവും ഫലപ്രദമായി ചെയ്യുവാന്‍ കഴിയുന്ന കാര്യം കൂടിയാണ്. ഹൗറ പാലത്തിൽ നിന്ന് ആരംഭിക്കുന്ന ക്രൂയിസ് ബാരക്പൂർ, ചന്ദനഗർ, സെറാംപൂർ, ബാൻഡൽ എന്നിവിടങ്ങളിലൂടെ കടന്നു പോകും.
വേമ്പനാട് കായലിനു നടുവിലെ പാതിരാമണലിലേക്ക് പോകാം... ടിക്കറ്റ് 40 രൂപ മാത്രം
ക്രൂസ് കപ്പലില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. കാരണമെന്താണെന്നല്ലേ!!