Search
  • Follow NativePlanet
Share
» »സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേത്ത് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!

സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേത്ത് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!

ഇതാ തങ്ങളു‌ടെ രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക് സാമ്പത്തിക സഹായം നല്കി സ്വീകരിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം...

സഞ്ചാരികള്‍ ആകെ മൊത്തത്തില്‍ ഒന്നു മാറിച്ചിന്തിക്കുവാന്‍ തുടങ്ങി സമയമായിരുന്നു കൊറോണക്കാലം. യാത്രകള്‍ക്കുപരിയായി സുരക്ഷിതത്വവും ആള്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞു മാറലും പുതിയ കരിയര്‍ കണ്ടെത്തലും എല്ലാം ഇതിന്റെ ഭാഗമായി മാറിമാറി വന്നു, നഗരങ്ങളുപേക്ഷിച്ച് വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും പുതിയ ഇടങ്ങളിലേക്കും പോകുവാന്‍ തുടങ്ങി. ഇങ്ങനെയുള്ള ആളുകളെ തങ്ങളുടെ രാജ്യത്തേയ്ത്ത് സ്വീകരിക്കുവാനായി വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യങ്ങള്‍ മാത്രമല്ല, നഗരങ്ങളും ഗ്രാമങ്ങളും ചെറിയ പട്ടണങ്ങളും വരെ തങ്ങളു‌ടെ അ‌ടുത്തേയ്ക്ക് വരുവാന്‍ താല്പര്യമുള്ള ആളുകളള ഇരുകയ്യും നീ‌‌ട്ടി സ്വീകരിക്കുവാന്‍ തയ്യാറാണ്.

സാമ്പത്തിക സഹായം മുതല്‍ പുതിയ ഒരു ജീവിതം തുടങ്ങുവാനും ബിസിനസ് ആരംഭിക്കുവാനുമുള്ള ധനസഹായം, പഴയ വീട് പുതുക്കി പണിയുന്നതിനുള്ള സഹകരണങ്ങള്‍, പഴയ വീടുകള്‍ വിറ്റഴിക്കല്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാ‌ടികളിലൂടെ നാടുകള്‍ പുതിയ ആളുകളെ ക്ഷണിക്കുകയാണ്. ഇറ്റലിയിലും മറ്റും പഴയ വീ‌ടുകളിലേക്ക് താമസം മാറ്റുന്നതിനായും ഗ്രാമങ്ങളില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനായും പുറംരാജ്യങ്ങളില്‍ നിന്നും ആളുകളെ താമസത്തിനായി ക്ഷണിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതാ തങ്ങളു‌ടെ രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്ക് സാമ്പത്തിക സഹായം നല്കി സ്വീകരിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം...

അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ്

പുതിയ ഒരു ബിസിനസ് ഒക്കെയായി പുതിയ ഒരു രാജ്യത്തേയ്ക്ക് ചേക്കേറുവാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച ഓഫറുമായാണ് അയര്‍ലന്‍ഡ് വന്നിരിക്കുന്നത്. നിങ്ങൾക്ക് ഒരു ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, പരീക്ഷണം നടത്തുവാന്‍ ധൈര്യമായി അയര്‍ലന്‍ഡ് തിരഞ്ഞെടുക്കാം. എന്റർപ്രൈസ് അയർലൻഡ് എന്ന പദ്ധതി വഴി രാജ്യം പുതിയ ബിസിനസുകളെ പിന്തുണയ്ക്കുന്നു. സ്റ്റാര്‍ട് അപ്പ് ബിസിനസുകള്‍ക്കായി 120 ദശലക്ഷം പൗണ്ട് ആണ് ഇതിലേക്ക് മാറ്റിവച്ചിരിക്കുന്നത്. ഇതിനായി അപേക്ഷിക്കുവാന്‍ നിങ്ങളുടെ ബിസിനസ് അയര്‍ലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതായാല്‍ മാത്രം മതി!

ചിലി

ചിലി

പുതിയ ഒരു സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ഒരു ബിസിനസുകാരനാണ് നിങ്ങളെങ്കില്‍ ധൈര്യമായി ചിലിയിലേക്ക് പോകാം. ഇവിടെ എത്തിയാല്‍ പുതിയ ഒരു കമ്പനി ആരംഭിക്കുന്നതിനായി നല്ല രീതിയില്‍ തന്നെയുള്ള ധനസഹായം പ്രതീക്ഷിക്കാം. സ്റ്റാർട്ട്-അപ്പ് ചിലി എന്ന പ്രോഗ്രാം വഴി 25 ദശലക്ഷം പെസോ വാഗ്ദാനം ചെയ്യുന്ന ഒരു പരിപാടി ഇവിടെയുണ്ട്. പ്രാരംഭ ഘട്ട സംരംഭകർക്ക് ധനസഹായം നല്കുക എന്ന ലക്ഷ്യത്തിലാണിത്. കൂടാതെ വർക്ക്‌ഷോപ്പുകൾ, പിച്ച് പരിശീലനം, കൂടാതെ സ്ഥലംമാറ്റാൻ ആഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശം എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. പുറത്തു നിന്നുള്ളനരാണം എങ്കില്‍ അവര്‍ക്ക് ഇവിടുത്തെ തൊഴില്‍ വിസയും ലഭ്യമാക്കു. ഇത് സംരംഭകര്‍ക്ക് തങ്ങളു‌ടെ ബിസിനസ് ചിലിയില്‍ വളര്‍ത്തുവാനുള്ള ഒരു അവസരമാക്കി എടുക്കുകയും ചെയ്യാം.

സ്പെയിന്‍

സ്പെയിന്‍

ആളുകള്‍ക്ക് തങ്ങളുടെ നഗരത്തിലേക്ക് താമസം മാറുന്നതിനുള്ള ധനസഹായമാണ് സ്പെയിനിലെ പോംഗ, പ്രവിശ്യയിലും സ്വയംഭരണ പ്രദേശമായ അസ്റ്റൂറിയാസിലും ഇപ്പോള്‍ നല്കി വരുന്നത്. ഇവിടെയെത്തി ഒരു ജീവിതം ആരംഭിക്കുവാന്‍ വേണ്ടി 3000 പൗണ്ട് വരെ കുടുംബങ്ങള്‍ക്ക് നല്കുന്നു. റൂബിയ എന്ന പട്ടണത്തില്‍ ഇവിടേക്ക് താമസം മാറുന്നവര്‍ക്ക് പ്രതിമാസം 100 മുതല്‍ 150 യൂറോ വരെ നല്കും.

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡിലേക്ക് താമസം മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയമാണിത്. കാരണം സ്വിറ്റ്സർലൻഡിലെ ആൽബിനൻ മുന്‍പെങ്ങുമില്ലാത്തതുപോലെ ഒരു കിടിലന്‍ ഓഫറാണ് നല്കുന്നത്. പട്ടണത്തിലെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ 45 വയസ്സിന് താഴെയുള്ള പ്രവാസികൾക്ക് 25200 ഡോളർ ഇവിടേക്ക് താമസം മാറുവാനായി നല്കുന്നു. പത്ത് വര്‍ഷം ഇവിടെ ജീവിക്കുവാന്‍ താല്പര്യമുള്ളവര്‍ മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടത്. മാത്രമല്ല, ഈ ഓഫര്‍ ലഭിക്കുന്നതിനായി ഒന്നുകിൽ നിങ്ങള്‍ സ്വിറ്റ്സർലൻഡിൽ താമസിക്കുന്നയാളായിരിക്കണം, അല്ലെങ്കിൽ നിങ്ങൾ ഒരു സ്വിസ് നിവാസിയെ വിവാഹം കഴിച്ചിരിക്കണം എന്ന നിബന്ധനയും ഉണ്ട്.

ഇറ്റലി‌

ഇറ്റലി‌

ഈ അ‌ടുത്ത കാലത്തായി എല്ലാ നാട്ടുകാരെയും തങ്ങളുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിച്ച് നിരവധി പദ്ധതികള്‍ ഇറ്റലി പുറത്തിറക്കിയിട്ടുണ്ട്. സർദീന, സിസിലി, മിലാനോ, അബ്രൂസോ തുടങ്ങിയ ഇവിടുത്തെ ഇടങ്ങള്‍ വളരെ തുച്ചമായ തുകയില്‍ ഇവിടെ താമസമാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീ‌ടുകള്‍ നല്കുന്നു. വെറും ഒരു പൗണ്ടിന് നിങ്ങള്‍ക്ക് ഒരു വീട് ഇവിടെ സ്വന്തമാക്കുവാന്‍ സാധിക്കും. ഇവിടുത്തെ ധനസഹായങ്ങള്‍ സ്വീകരിച്ച് ഇവിടുത്തെ പഴയ വീടുകള്‍ പുതുക്കിപ്പണിത് ഇവിടേക്ക് താമസം മാറ്റുവാന്‍ സാധിക്കും. സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കുക എന്നത് ഇവിടെ വളരെ പ്രധാനമാണ്.

മൗറീഷ്യസ്

മൗറീഷ്യസ്

നിങ്ങളില്‍ ഒരു ബിസിനസ് ആശയമുണ്ടെങ്കില്‍ അത് നടപ്പില്‍ വരുത്തുവാനുള്ള സഹായം നല്കുകയാണ് മൗറീഷ്യസ് ചെയ്യുന്നത്. ഏകദേശം 20000 മൗറീഷ്യൻ രൂപയാണ് പുതിയ ബിസിനസുകള്‍ സ്ഥാപിക്കുവാനായി ഇവിടെ നല്കുന്നത്. ഇവിടുത്തെ കമ്മിറ്റിക്ക് മുന്നില്‍ നിങ്ങളുടെ നൂതനവും പ്രായോഗികവുമായ ആശയം അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുക എന്നതാണ് നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം. അതില്‍ നിങ്ങള്‍ യോഗ്യത കണ്ടെത്തിയാല്‍ മുന്നോ‌ട്ടുള്ള കാര്യങ്ങള്‍ എളുപ്പമായി മാറും.

പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!പോക്കറ്റ് കാലിയാക്കാതെ മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി യാത്ര!

Read more about: travel travel ideas world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X