Search
  • Follow NativePlanet
Share
» »ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതാണെന്ന് കണ്ടുപിടിക്കുന്നത് അസാധ്യമാണെങ്കിലും മനോഹരമെന്ന് ലോകം വിലയിരുത്തിയ കുറച്ച് ഇ‌ടങ്ങളുണ്ട്.

ഓരോ രാജ്യവും സഞ്ചാരികള്‍ക്കായി കരുതിവയ്ക്കുന്ന കുറേ കാര്യങ്ങളുണ്ട്. പ്രകൃതി സൗന്ദര്യമാണ് ചിലയിടത്തെങ്കില്‍ മറ്റി‌ടത്ത് അത് കെട്ടിടങ്ങളും നിര്‍മ്മിതികളുമായിരിക്കും. വേറെ ചില രാജ്യങ്ങളില്‍ കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളായ ചരിത്ര സ്ഥാനങ്ങളായിരിക്കും. മറ്റു ചിലയിടങ്ങളാവട്ടെ ശ്വാസത്തെ പോലും പിടിച്ചു നിര്‍ത്തുന്ന തരത്തിലുള്ള കാഴ്ചകള്‍ക്കായിരിക്കും പ്രസിദ്ധം. ഓരോ ദേശവും ഇങ്ങനെ ഓരോ തരത്തിലുള്ള കാഴ്ചകളാണ് നല്തുന്നത്. ഇതില്‍ നിന്നും ഏറ്റവും മനോഹരമായ ഒരു രാജ്യത്തെ കണ്ടെത്തുക എന്നു പറഞ്ഞാല്‍ അത് തീര്‍ച്ചയായും സഞ്ചാരിയുടെ കാഴ്ചപ്പാടും ഇഷ്ടങ്ങളും തന്നെയായിരിക്കും.
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതാണെന്ന് കണ്ടുപിടിക്കുന്നത് അസാധ്യമാണെങ്കിലും മനോഹരമെന്ന് ലോകം വിലയിരുത്തിയ കുറച്ച് ഇ‌ടങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ കുറച്ച് രാജ്യങ്ങളെ പരിചയപ്പെ‌‌ടാം...

സ്വിറ്റ്സര്‍ലന്‍ഡ്

സ്വിറ്റ്സര്‍ലന്‍ഡ്

സഞ്ചാരികളോട് ഏറ്റവും ഇഷ്ടപ്പെട്ട നാട് അല്ലെങ്കില്‍ ജീവിത്തിലൊരിക്കലെങ്കിലും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന നാട് ഏതാണെന്നു ചോദിച്ചാല്‍ ഏറ്റവുമധികം ലഭിക്കുന്ന ഉത്തരങ്ങളിലൊന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആയിരിക്കും.
മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന കുന്നുകളും ശാന്തമായി കിടക്കുന്ന തടാകങ്ങളും അഭൗമികമായ സൗന്ദര്യമുള്ള വെള്ളച്ചാട്ടങ്ങളും എല്ലാം ചേര്‍ന്ന് ഈ നാട് മനസ്സിനെ കീഴ്പ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞിലൂ‌ടെയുള്ള ‌ട്രെയിന്‍ യാത്രയും പര്‍വ്വതങ്ങളിലേക്കുള്ള കയറ്റവും സ്വപ്ന സദൃശ്യമായ ഭൂമിയും അവിടുത്തെ താമസവും ചേരുമ്പോള്‍ ഇവിടം ലോകത്തിലെ ഏറ്റവും മനോഹരമായ നാടായി മാറുന്നു.

ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ്

ആകാശത്തോളം ഉയരമുള്ള പര്‍വ്വതങ്ങളും പ്രസിദ്ധമായ മഴക്കാ‌ടുകളും കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും ചേര്‍ന്ന് അതിമനോഹരമായ രാജ്യമാണ് ന്യൂസിലന്‍ഡ്..പ്രകൃതി ഒരുക്കിയിരിക്കുന്ന നിറങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പര്‍പ്പിളുമ പിങ്കും നിറങ്ങള്‍ ചേര്‍ന്ന തടാക കാഴ്ചകള്‍ ആത്മാവിലേക്ക് നേരി‌‌ട്ടു കയറുമെന്നതില്‍ സംശയം വേണ്ട. വിഖ്യാതമായ, ജീവിതത്തില്‍ കണ്ടിരിക്കേണ്ട കുറേയധികം നിര്‍മ്മിതികളും ഇവിടെയുണ്ട്.

അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ്

പ്രകൃതി സൗന്ദര്യം വകഞ്ഞൊഴുകുന്ന നാടുകളിലൊന്നാണ് അയര്‍ലന്‍ഡ്. ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത കുറേ നിമിഷങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്നതായിരിക്കും ഈ നാട് സമ്മാനിക്കുക. അതിലേറ്റവും പ്രധാനം റിങ് ഓഫ് കെറിയിലൂടെയുള്ള ക്രൂസ് യാത്ര തന്നെയായിരിക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കുറേ കാഴ്ചകളും പ്രകൃതി ഭംഗിയും ഗ്രാമങ്ങളും കാണുവാന്‍ ഇതിലും മികച്ച യാത്ര വേറെ നടത്തുവാനില്ല. ചരിത്ര പ്രാധാന്യമുള്ള കൊട്ടാരങ്ങള്‍, മേഞ്ഞു നടക്കുന്ന ആടുകള്‍, തുടങ്ങി പകര്‍ത്തിയെടുക്കുവാന്‍ പറ്റിയ നിരവധി കാഴ്ചകള്‍ ഇവിടെ കാണാം.

സൗത്ത് ആഫ്രിക്ക

സൗത്ത് ആഫ്രിക്ക

ലോകത്തിലെ ഏറ്റവും വ്യത്യസ്തവും മനോഹരവുമായ കുറേയധികം കാഴ്ചകള്‍ നിറഞ്ഞ സ്ഥലമാണ് സൗത്ത് ആഫ്രിക്ക. വൈല്‍ഡ് ലൈഫ് കാഴ്ചകള്‍ ഇത്രത്തോളം ആസ്വദിക്കുവാന്‍ കഴിയുന്ന രാജ്യം വേറെയില്ല. ഒപ്പം പ്രകൃതി സൗന്ദര്യം കൂടിയാകുമ്പോള്‍ ലോകത്തെ മനോഹര രാജ്യങ്ങളില്‍ സൗത്ത് ആഫ്രിക്കയും മുന്നിവ്‍ തന്നെ ഇടം നേടും. ഇവിടുത്തെ ഓരോ രാജ്യങ്ങളും വ്യത്യസ്ത തരം കാഴ്ചകളുടെ സങ്കേതമാണ്. കാടിന്‍റെ കാഴ്ചകള്‍ കൂടാതെ ബീച്ചുകളും വൈന്‍ യാര്‍ഡുകളുമെല്ലാം ഇവിടെ കാഴ്ചകളുടെ വ്യത്യസ്തത ഒരുക്കുന്നു.

ചൈന

ചൈന

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രാജ്യമായ ചൈന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചില കാഴ്ചകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ്. പ്രകൃതിയൊരുക്കിയിരിക്കുന്ന കാഴ്ചകള്‍ തന്നെ കണ്ടു തീര്‍ക്കാവുന്നതില്‍ അധികമുണ്ടെങ്കിലും അതിലധികമുണ്ട് ചൈന നിര്‍മ്മിച്ചിരിക്കുന്ന അത്ഭുതങ്ങള്‍. ചൈനീസ് വന്മതിലും ഗ്ലാസ് പാലങ്ങളും ചൈനയിലെ പാരീസുമെല്ലാം ഇവിടെ പോയിരിക്കേണ്ട ചില സ്ഥലങ്ങളാണ്. അത്ഭുതപ്പെടുത്തുന്ന കുന്നുകളും പുരാതനങ്ങളായ ചൈനീസ് ഗ്രാമങ്ങളും ചൈനയുടെ ഭംഗി ഇരട്ടിപ്പിക്കുന്നു. വന്മതില്‍ കാണുവാനായി മാത്രം വര്‍ഷം 10 മില്യണ്‍ സഞ്ചാരികള്‍ ചൈന സന്ദര്‍ശിക്കുന്നു.

ബ്രസീല്‍

ബ്രസീല്‍

വെള്ളച്ചാ‌‌ട്ടങ്ങളും നീലക്കായലുകളും മഴക്കാടുകളും മാത്രമല്ല തിരക്കിട്ട നഗരങ്ങളും കടല്‍ത്തീരവും ആകാശത്തിലേക്ക് കയ്യുയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുവിന്‍റെ പ്രതിമയുമെല്ലാം ബ്രസീലിന്‍റെ പ്രത്യേകതകളാണ്. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന റിയോ ഡി ജനീറോയും സാവോ പോളോയും ഇവിടെ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട നഗരങ്ങളാണ്. ബ്രസീലിലെ പ്രസിദ്ധമായ ജൈവവൈവിധ്യം അടുത്തറിയുവാനുള്ള എളുപ്പവഴി ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

ഇറ്റലി

ഇറ്റലി

മനസ്സു നിറയ്ക്കുന്ന ഒരു കൂട്ടം കാഴ്ചകളാല്‍ സമ്പന്നമായ നാടാണ് ഇറ്റലി. പൗരാണിക ചരിത്രത്തോ‌ടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളും കുന്നുകളും ക്ലിഫുകളും അവിടുത്തെ കാഴ്ചകളും എല്ലാം തേര്‍ന്ന് ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടങ്ങളിലൊന്നാക്കി ഇറ്റലിയെ മാറ്റുന്നു. ക്രൈസ്ത്തവ വിശ്വാസത്തിന്റെ ഭാഗമായ നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇറ്റലിയിലങ്ങോളമിങ്ങോളമുണ്ട്. വെനീസിലെ കനാലുകളും പുരാതനങ്ങളായ കെട്ടിടങ്ങളും കടല്‍ത്തീരവും വൈന്‍ യാര്‍ഡുകളും എല്ലാം ഇറ്റലിയുടെ പ്രത്യേകതകളാണ്. ഇവിടുത്തെ വ്യത്യസ്തങ്ങളായ രുചികളും ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 കാനഡ

കാനഡ

ശ്വാസം പിടിച്ചു നിര്‍ത്തുന്ന തരത്തിലുള്ള കാഴ്ചകളാണ് കാനഡയുടെ പ്രത്യേകത. പര്‍വ്വതങ്ങള്‍ക്കു താഴെയുള്ള തടാകങ്ങളും അവിടുത്തെ കാഴ്ചകളും ഇവിടെ എടുത്തുപറയേണ്ടത് തന്നെയാണ്. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന കാഴ്ച. കലര്‍പ്പില്ലാത്ത പ്രകൃതി സൗന്ദര്യം തേ‌ടുന്നവര്‍ക്ക് സംശയങ്ങളില്ലാതെ കാനഡയെ തിരഞ്ഞെടുക്കാം.

 ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

ആര്‍‌ട്ടിക് സര്‍ക്കിളിനു തൊട്ടുപുറത്തായി സ്ഥിതി ചെയ്യുന്ന ഐസ്ലാന്‍ഡ് സ‍ഞ്ചാരികളുടെ പ്രിയ ഇടമായി മാറിയിട്ട് വളരെ കുറച്ചുനാളുകള്‍ മാത്രമേ ആയുള്ളൂ. അഗ്നിപര്‍വ്വതങ്ങള്‍ മുതല്‍ വെള്ളച്ചാട്ടങ്ങള്‍ വരെ നിറഞ്ഞു നില്‍ക്കുന്ന ഇഷ്‌‌ടം പോലെ കാഴ്ചകള്‍ ഇവിടെയുണ്ട്.

ജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്രജറീക്കോ മുതല്‍ വാരണാസി വരെ.. പുരാതന സംസ്കൃതിയിലൂടെ ഒരു യാത്ര

യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്യാത്രകളില്‍ ചിലവ് കുറയ്ക്കുവാന്‍ ഇങ്ങനെയും വഴികളുണ്ട്

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

പാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാംപാതിരാ കുര്‍ബാന മുതല്‍ സാന്‍റായുടെ വസതി വരെ..ക്രിസ്മസ് ആഘോഷങ്ങള്‍ ഇത്തവണ വ്യത്യസ്തമാക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X