Search
  • Follow NativePlanet
Share
» »അറബിക്കടലിന്റെ കണ്‍പുരികമായ മാഹി! വിശേഷങ്ങളിലൂടെ

അറബിക്കടലിന്റെ കണ്‍പുരികമായ മാഹി! വിശേഷങ്ങളിലൂടെ

മാഹിയിലെ ഓരോ കോണുകള്‍ക്കും ഓരോ കഥയ പറയുവാനുണ്ട്. കഴിഞ്ഞുപോല കാലത്തിന്റെയും പ്രൗഢിയുടെയും സമ്പന്നതയുടെയും ഒക്കെ വേറിട്ട മണങ്ങളുള്ള നൂറുകണക്കിന് കഥകള്‍. ഒരു പക്ഷേ, മാഹിയെ കേരളത്തിന്റെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്നതും ഈ കഥകളാണ്. അറബിക്കടലിന്റെ കണ്‍പുരികമെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ഈ നാടിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നതിന് വേറെ കാരണങ്ങള്‍ അധികമൊന്നും ആലോചിക്കേണ്ടതില്ല. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മാത്രമല്ല, വേരുകള്‍ തികഞ്ഞും ചരിത്രങ്ങള്‍ നേടിയും ഫ്രാന്‍സില്‍ നിന്നും ഇവിടെ ധാരാളം സഞ്ചാരികളെത്തുന്നു. പഴയ ഫ്രഞ്ച് കോളനിയായിരുന്ന മാഹി അതിന്റെ ഗാംഭീര്യം ഇന്നും സൂക്ഷിക്കുന്നു.

 പോണ്ടിച്ചേരിയുടെ ഭാഗം

പോണ്ടിച്ചേരിയുടെ ഭാഗം

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളത്തിലാണുള്ളതെങ്കിയും യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. മയ്യഴിപ്പുഴയോടും അറബിക്കടലിനോടും ചേര്‍ന്നാണ് മാഹിയുള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളിലൊന്നു കൂടിയാണ് മാഹിയ ഇതാ മാഹിയിലെത്തിയാല്‍ പ്രധാനമായും കണ്ടിരിക്കേണ്ട കാഴ്ചകള്‍ എന്തൊക്കെയാണന്ന് നോക്കാം...
PC: Sebasteen Anand

നടപ്പാത

നടപ്പാത

മാഹിപ്പുഴയുടെ തീരത്ത് തന്നെ സ്ഥിതി ചെയ്യുന്ന നടപ്പാതയും ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ വരുന്നവരുടെ കേന്ദ്രമാണ്. പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന ഇതിന്റെ ഒരുഭാഗവും കാഴ്ചകളും ഇവിടേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നു.
PC:Kondephy

മാഹിയമ്മ

മാഹിയമ്മ

മാഹിയെ മാഹിയാക്കുന്നത് ഇവിടുത്തെ അമ്മ ത്രേസ്യയുടെ പള്ളിയാണ്. വര്‍ഷം തോറും ആയിര്കകണക്കിന് തീര്‍ത്ഥാടകരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ മാഹിയമ്മയെ കാണുവാനായി എത്തുന്നത്. നാനാജാതി മതസ്ഥരായ ആളുകൾ ഒരു വ്യത്യാസവുമില്ലാതെ വിശ്വാസപൂർവ്വം എത്തുന്ന ഈ ദേവാലയത്തിലെ പെരുന്നാൾ മതമൈത്രിയുടെ അടയാളം കൂടിയാണ്. 1728 ൽ ആണ് ഇവിടെ ആദ്യമായി ഒരു ദേവാലയം ഉയരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നു ഇവിടെ ഉയർന്നിരിക്കുന്ന ദേവാലയം. സ്പെയിനിയെ ആവിലാ നഗരത്തിൽ ജനിച്ച് ലോകത്തിനു തന്നെ മാതൃകയായി അറിയപ്പെടുന്ന ആവിലായിലെ അമ്മത്രേസ്യയെയാണ് മാഹിപ്പള്ളിയിൽ മയ്യഴി മാതാവായി ആരാധിക്കുന്നത്. കത്തോലിക്കാ സഭയിലെ ആദ്യത്തെ വനിതാ വിശുദ്ധ കൂടിയാണ് അമ്മ ത്രേസ്യ.

എല്ലാ വർഷവും ഒക്ടോബർ 5 ന് ആരംഭിച്ച് 22ന് അവസാനിക്കുന്ന,18 ദിവസത്തെ പെരുന്നാളാണ് ഇവിടെയുള്ളത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുവാനെത്തുന്ന ആ പെരുന്നാൾ അക്ഷരാർഥത്തിൽ മാഹിയുടെ ദേശീയോത്സവം തന്നെയാണ്. തിരുന്നാൾ ദിവസങ്ങളിൽ മാത്രം പൊതുവണക്കത്തിനായി വയ്ക്കുന്ന മാഹിയമ്മയുടെ വിശുദ്ധ തിരുസ്വരൂപത്തിൽ എത്തി പ്രാർഥിക്കുവാനും പൂക്കളര്‍പ്പിക്കുവാനും ഒക്കെയായി പതിനായിരക്കണക്കിനാളുകൾ ഇവിടെ എത്തുന്നു.
PC: Anjoepaul

അഴിമുഖം

അഴിമുഖം

മാഹിപ്പുഴയും അറബിക്കടലം തമ്മില്‍ ചേരുന്ന അഴിമുഖം ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ്. നീളത്തില്‍ കിടക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ ഒടുവില്‍ എത്തിക്കുന്നത് മാഹി സര്‍ക്കാര്‍ ബംഗാവിന്റെ കാഴ്ചകളിലേക്കാണ്.

PC:Svetlozar Filev

 ടാഗോര്‍ പാര്‍ക്ക്

ടാഗോര്‍ പാര്‍ക്ക്


കറങ്ങിത്തിരിയുവാന്‍ വളരെ കുറച്ച് സ്ഥലങ്ങള്‍ മാത്രമുള്ള ഇടമാണ് മാഹി. അവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന് ടാഗോര്‍ പാര്‍ക്കാണ്. മാഹി പുഴയോട് ചേര്‍ന്നുള്ള ഈ പാര്‍ക്ക് ലൈറ്റ് ഹൗസിലേക്കുള്ള വഴി കൂടിയാണ്. അറബിക്കടലിലെ സൂര്യാസ്തമയവും ആസ്വദിച്ച് ഇവിടെ ഇരിക്കുവാനാണ് കൂടുതലും ആളുകള്‍ പാര്‍ക്കിലെത്തുന്നത്.
PC:Prabhupuducherry

പകരം വയ്ക്കുവാനില്ലാത്ത കായലോരങ്ങള്‍!! കേരളത്തിലെ കായലുകളിലൂടെ

ഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെഒരു കല്ലെടുത്തു മാറ്റിയപ്പോള്‍ മാറിപ്പോയത് രാജ്യാന്തര അതിര്‍ത്തി!! കല്ലുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെ

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

Read more about: mahe kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X