Search
  • Follow NativePlanet
Share
» »താജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെ

താജ് മഹലും ആഗ്രാ കോട്ടയും മാത്രമല്ല.. മുഗള്‍ കാലത്തെ നിര്‍മ്മാണ വിസ്മയങ്ങളിലൂ‌ടെ

മുഗള്‍ കാലഘട്ടത്തിലെ മറ്റു പ്രസിദ്ധ നിര്‍മ്മിതികളെ കൂടി പരിചയപ്പെടാം...

ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിലും ചരിത്രത്തിലും മുഗള്‍ കാലഘട്ടത്തിന്‍റെ സ്വാധീനം ഒരിക്കലും ഒഴിവാക്കി നിര്‍ത്തുവാന്‍ സാധിക്കില്ല. ആഢംബരത്തിനും പ്രൗഢിക്കും ഒരു കുറവുമില്ലാതെ ആകാശത്തോളം ഉയര്‍ന്ന മഹത്വത്തില്‍ മുഗളന്മാര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മാരകങ്ങള്‍ ഓരോ സഞ്ചാരിയും പരിചയപ്പെട്ടിരിക്കേണ്ടതു തന്നെയാണ്. കലയ്ക്കും സര്‍ഗാത്മകതയ്ക്കും ഈ കാലഘട്ടം നേടിയ വളര്‍ച്ചയം പ്രത്യേതക പ്രാധാന്യം അര്‍ഹിക്കുന്നു. മുഗളന്മാരുടെ കീഴിൽ ഇന്ത്യൻ വാസ്തുവിദ്യ അഭിവൃദ്ധി പ്രാപിച്ചതും എടുത്തു പറയേണ്ടതാണ്.

തങ്ങളുടെ 300 വര്‍ഷം നീണ്ട ഭരണകാലയളവില്‍ നിരവധി കോട്ടകളും കൊട്ടാരങ്ങളും പള്ളികളും ശവകുടീരങ്ങളും പൂന്തോട്ട ശവകുടീരങ്ങളും രാജ്യത്തുടനീളം മുഗള്‍ സാമ്രാജ്യം നിര്‍മ്മിച്ചിട്ടുമുണ്ട്. മനോഹരമായ താജ്മഹൽ മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. എന്നാല്‍ താജ്മഹലോളം തന്നെ പരാമര്‍ശം അര്‍ഹിക്കുന്ന മുഗള്‍ കാലഘട്ടത്തിലെ മറ്റു പ്രസിദ്ധ നിര്‍മ്മിതികളെ കൂടി പരിചയപ്പെടാം...

താജ് മഹല്‍ , ആഗ്ര

താജ് മഹല്‍ , ആഗ്ര

രാജ്യത്തെ ഏറ്റവും മികച്ച മുഗള്‍ വാസ്തുവിദ്യ എന്ന സ്ഥാനം എക്കാലവും താജ്മഹലിന് അവകാശപ്പെട്ടതാണ്. തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണയ്ക്കായി ഷാജഹാൻ പണികഴിപ്പിച്ച വെളുത്ത മാർബിൾ ശവകുടീരം സ്നേഹത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത്.
ആഗ്രയിലെ യമുന നദിയുടെ തീരത്ത് നിർമ്മിച്ച ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായത് നീണ്ട 22 വര്‍ഷങ്ങളെ‌ടുത്താണ് (1632-1653. ഇസ്ലാമിക്, ടർക്കിഷ്, പേർഷ്യൻ വാസ്തുവിദ്യാ രൂപകല്പനകളുടെ ഘടകങ്ങളുടെ സംയുക്ത രൂപമാണ് ഇതിലുള്ളത്. ഈ സൗധത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്.

1983 മുതൽ യുനെസ്കോയുടെ ലോക പൈതൃക സ്മാരകമാണ് ഇത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വെണ്ണക്കല്ലിലെ ഈ വിസ്മയം കാണുവാനായി സഞ്ചാരികള്‍ എത്തുന്നു.

ആഗ്രാ കോട്ട

ആഗ്രാ കോട്ട

പതിനാറാം നൂറ്റാണ്ടിൽ അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ആഗ്രാ കോട്ടയെ മുഗളന്മാരുടെ അഭിമാനം എന്നാണ് വിളിക്കുന്നത്. ചുവന്ന മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട മുഗള്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. തലസ്ഥാനം ഡല്‍ഹിയിലെക്ക് മാറ്റുന്ന വരെ-പതിനേഴാം നൂറ്റാണ്ട് വരെ- മുഗള്‍ ഭരണത്തിന്റെ നിരാകേന്ദ്രമായിരുന്നു ഇവിടം.

പലപ്പോഴും താജ്മഹലിന്റെ പ്രൗഢിയില്‍ ആഗ്രാ കോട്ടയുടെ പ്രാധാന്യം അറിയപ്പെടാതെ പോയിട്ടുണ്ട്. ആഗ്രയിലെ ചെങ്കോട്ട എന്നും ഇതിനെ വിളിക്കാറുണ്ട്. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ നിന്നാണ്‌ തങ്ങളുടെ സാമ്രാജ്യം ഭരിച്ചത്.

യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ടയിൽ ജഹാംഗിരി മഹൽ, ദിവാൻ-ഐ-ആം, ദിവാൻ-ഐ-ഖാസ് തുടങ്ങി മുഗൾ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയുടെ മനോഹരമായ നിരവധി ഉദാഹരണങ്ങളുണ്ട്. ഷാജഹാന്റെ ഭരണകാലത്ത് ആണ് കോട്ട ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയത്.

PC:Vinaykumarhk

റെഡ് ഫോര്‍ട്ട്, ഡല്‍ഹി

റെഡ് ഫോര്‍ട്ട്, ഡല്‍ഹി

മുഗളന്മാരുടെ കൊട്ടാരമായ ഡൽഹിയിലെ ചെങ്കോട്ട 200 വർഷത്തോളം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഇത് നിര്‍മ്മിക്കുന്നത്. കില ഇ മുഅല്ല എന്നായിരുന്നു അദ്ദേഹം ഇതിനെ വിളിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്ന ഇവിടെ 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ പിടിച്ചടക്കും വരെ മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി ഇത് നിലനിന്നിരുന്നു.
അന്ന് ഷാജഹാനാബാദ് എന്നറിയപ്പെട്ടിരുന്ന ഇത് മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ്. 254.67 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്.
ദിവാൻ-ഐ-ആം, ദിവാൻ-ഐ-ഖാസ്, രംഗമഹൽ, മോട്ടി മസ്ജിദ്, മീന ബസാർ എന്നിവ കോട്ടയിലെ ചരിത്രപരമായ ചില നിർമിതികളാണ്
PC:A.Savin

ഹുമയൂണിന്‍റെ ശവകൂടീരം, ഡല്‍ഹി

ഹുമയൂണിന്‍റെ ശവകൂടീരം, ഡല്‍ഹി

മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഹുമയൂണിന്റെ ശവകുടീരം. ഹുമയൂണിന്റെ മരണത്തിന് 14 വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഹമീദ ബാനു ബീഗം എഡി 1569 ലാണ് അദ്ദേഹത്തിന്റെ ശവകുടീരം നിർമ്മിച്ചത്.
ആദ്യമായി മുഗൾ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട സ്മാരകം കൂടിയാണിത്.
പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും അദ്ദേഹത്തിന്റെ മകൻ സയ്യിദ് മുഹമ്മദും ചേർന്നാണ് രൂപകൽപ്പന ചെയ്തത്. പൂന്തോട്ടത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഈ ശവകൂടീരം 1993 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചു.
PC:commons.wikimedia

ജമാ മസ്ജിദ്, ഡല്‍ഹി

ജമാ മസ്ജിദ്, ഡല്‍ഹി

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മസ്ജിദുകളില്‍ ഒന്നായാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ് അറിയപ്പെ‌ടുന്നത്. ഷാജഹാന്റെ ഭരണകാലത്ത് നിർമ്മിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ മുഗൾ വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ്. "ലോകത്തെ പ്രതിഫലിപ്പിക്കുന്ന പള്ളി" എന്നാണ് യഥാർത്ഥത്തിൽ മസ്ജിദ്-ഇ-ജഹാൻ-നുമ എന്ന് പേരിട്ടിരിക്കുന്ന ഇതിന്‍റെ അര്‍ത്ഥം. 3 ഭീമാകാരമായ താഴികക്കുടങ്ങളും 4 ഗോപുരങ്ങളും 131 മിനാരങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്.
1644 ല്‍ തുടങ്ങിയ ഇതിന്‍റെ നിര്‍മ്മാണം 1657 ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് ഒരു ദശലക്ഷം(പത്ത് ലക്ഷം) രൂപയായിരുന്നു. പ്രഗത്ഭനായ മുഗൾ വാസ്തുശില്പി സാദുള്ള ഖാനും അദ്ദേഹത്തിനൊപ്പമുള്ള അയ്യായിരത്തിലധികം തൊഴിലാളികളുമാണ് ഇതിനായി രാപ്പകലില്ലാതെ അധ്വാനിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ അവസാനം വരെ രാജകീയ ദേവാലയമായാണ് ഇതിനെ കരുതിയിരുന്നത്. ചാന്ദ്നി ചൗക്കിലാണ് ഡൽഹി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്
പ്രാർത്ഥനാ വേളയിൽ, ഒരേ സമയം 25,000 പേരെ ഉൾക്കൊള്ളാൻ പള്ളിയിൽ കഴിയും.
PC:Bikashrd

ബുലന്ദ് ദർവാസ, ഫത്തേപൂർ സിക്രി

ബുലന്ദ് ദർവാസ, ഫത്തേപൂർ സിക്രി

മുഗൾ കാലഘട്ടത്തിലെ ഏറ്റവും ആകർഷകമായ വാസ്തുവിദ്യകളിലൊന്നാണ് ഫത്തേപൂർ സിക്രിയു‌ടെ കവാടമാണ് ബുലന്ദ് ദർവാസ. മുഗള്‍ സാമ്രാജ്യം ഗുജറാത്ത് കീഴടക്കിയതിന്റെ സ്മരണയ്ക്കായി 1601-ൽ അക്ബർ ചക്രവർത്തിയുടെ കാലത്താണ് ഇത് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കവാടം എന്ന പ്രസിദ്ധിയും ഇതിനുണ്ട്. നീണ്ട 12 വര്‍ഷങ്ങളെടുത്ത് നിര്‍മ്മിച്ച ഇതിന്റെ ഓരോ ഭാഗത്തും മുഗള്‍ വാസ്തുവിദ്യയുടെ രീതികള്‍ കാണാം. 1986ല്‍ ഈ കവാടം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു.

ഇതിന്റെ പേരിന്റെ അർത്ഥം "മഹത്വത്തിന്റെ കവാടം" എന്നാണ്. ഇന്ത്യയിലെമ്പാടുമുള്ള ഏറ്റവും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത വാസ്തുവിദ്യയായി ഇത് കണക്കാക്കപ്പെടുന്നു. മാർബിളിന്റെ സൂചനകളോടെ ചുവന്ന മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഇത് മികച്ച കൊത്തുപണികളും വിശുദ്ധ ഖുർആനിൽ നിന്നുള്ള ഉദ്ധരണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

PC:Shuklaankit90

സഫ്ദർജംഗിന്റെ ശവകുടീരം

സഫ്ദർജംഗിന്റെ ശവകുടീരം

മുഗൾ ശൈലിയിലുള്ള വാസ്തുവിദ്യയായ സഫ്ദർജംഗിന്റെ ശവകുടീരം നിർമ്മിച്ചത് മുഗളന്മാരല്ല, മറിച്ച് അതിന്റെ ഗംഭീരമായ രൂപകൽപ്പനയും രൂപരേഖയും അനുകരിക്കുന്നു. എത്യോപ്യൻ വാസ്തുശില്പി രൂപകൽപ്പന ചെയ്ത ഇത് മുഗളന്മാരുടെ അവസാനത്തെ ഭീമാകാരമായ പൂന്തോട്ട ശവകുടീരത്തെ അടയാളപ്പെടുത്തുന്നു.
മാർബിളും മണൽക്കല്ലും കൊണ്ട് നിർമ്മിച്ച ഈ വിശിഷ്ടമായ ശവകുടീരം മുഗൾ ചക്രവർത്തിയായ അഹമ്മദ് ഷാ ബഹാദൂറിന്റെ ഭരണകാലത്താണ് സ്ഥാപിച്ചത്.
ചുവപ്പും തവിട്ടു കലർന്ന മഞ്ഞ നിറത്തിലുള്ള മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച ശവകുടീരം പച്ച പൂന്തോട്ടങ്ങൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ മുൻവശത്ത് സങ്കീർണ്ണമായ ഡിസൈനുകൾ കൊത്തിയെടുത്തിട്ടുണ്ട്, അതിന്റെ പിൻഭാഗത്ത് നിരവധി മുറികളും ഒരു ലൈബ്രറിയും ഉണ്ട്. ഒരു അറബി ലിഖിതത്തിന്റെ വിവർത്തനം ചെയ്ത പതിപ്പ് അതിന്റെ ഉപരിതലത്തിൽ കൊത്തിവച്ചിരിക്കുന്നു.
PC:Anthropoligist

പാരി മഹല്‍, ശ്രീ നഗര്‍

പാരി മഹല്‍, ശ്രീ നഗര്‍

മുഗൾ ചക്രവർത്തിയായ ഷാജഹാന്‍റെ മകനായ താരാ ഷിഖോ നിര്‍മ്മിച്ച പാരി മഹല്‍ മുഗൾ വാസ്തുവിദ്യയുടെ ഇന്ത്യയിലെ ഏറ്റവും മികച്ച സംരക്ഷിതമായ ഉദാഹരണങ്ങില്‍ ഒന്നാണ്. മുഗൾ നിർമ്മിതിയുടെ മനോഹരമായ സാക്ഷ്യമായ പാരി മഹൽ നഗരത്തിന്റെ മുഴുവൻ മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന ശ്രീനഗറിലെ ദാൽ തടാകത്തെ അഭിമുഖീകരിക്കുന്നു.
ആറു നിലകളിലുള്ള ഒരു പൂന്തോട്ടമായാണ് പാരിമ മഹല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അപ്സരസുകളുടെ വീട് എന്നും ക്യുന്റിലണ്‍ എന്നും ഇതറിയപ്പെടുന്നു. ഉദ്യാനത്തിന്റെ മൊത്തം നീളം 122 മീറ്ററും വീതി 62.5 മീറ്ററുമാണ്‌. പാരിമഹലിൽ വെള്ളച്ചാട്ടങ്ങളും അരുവികളും കാണാൻ സാധിക്കില്ല. പകരം ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ്‌ ജലസംഭരണികള്‍ നിറയ്‌ക്കുന്നത്‌.
PC:Basharat Alam Shah

ബീബി കാ മഖ്ബറ

ബീബി കാ മഖ്ബറ

താജ്മഹലിന്റെ വാസ്തുവിദ്യയോടും രൂപരേഖയോടും സാമ്യമുള്ള ഒരു നിര്‍മ്മിതിയാണ് ഡെക്കാൻ പീഠഭൂമിയുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ബീബി കാ മഖ്ബറ. 'ഡെക്കാന്റെ താജ്' എന്നറിയപ്പെടുന്ന ബീബി കാ മഖ്ബറയെ മഹത്തായ താജ്മഹലിന്റെ നിലവാരമില്ലാത്ത പകർപ്പ് എന്നാണ് വിളിക്കുന്നത്. ദൗലത്താബാദിനും ഔറംഗബാദിനും ഇടയിലുള്ള സ്ഥലത്താണ് ഇതുള്ളത്.

ഔറംഗസേബിന്റെ മകൻ അസം ഷാ രാജകുമാരൻ തന്റെ അമ്മ ദിൽറാസ് ബാനു ബീഗത്തിന് വേണ്ടി നിർമ്മിച്ചതാണ് ബീബി കാ മഖ്ബറ. കൊത്തുപണികൾ, സങ്കീർണ്ണമായ രൂപകല്പനകൾ, മുഗൾ ശൈലിയിലുള്ള പൂന്തോട്ടം എന്നിവ എന്നിവ ഇവിടെ കാണാം.
PC:RahulDhawale99

അക്ബരി ഫോർട്ട് & ഗവൺമെന്റ് മ്യൂസിയം

അക്ബരി ഫോർട്ട് & ഗവൺമെന്റ് മ്യൂസിയം

ജഹാംഗീർ ചക്രവർത്തിയുടെ വസതിയായി നിർമ്മിച്ച അക്ബരി ഫോർട്ട് രാജസ്ഥാനിലെ അജ്മീറിലാണ് സ്ഥിതി ചെയ്യുന്നത്. പിന്നീട് ഇത് ഒരു മ്യൂസിയമാക്കി മാറ്റി. മുഗളന്മാരുടെയും രജപുത്രരുടെയും ശിൽപങ്ങൾ, കവചങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം മ്യൂസിയത്തിലുണ്ട്. മുഗൾ, രജപുത്താന ശൈലിയിലുള്ള വാസ്തുവിദ്യയിൽ ആണിതുള്ളത്.
PC:AdityaVijayavargia

ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പത്ത് നഗരങ്ങള്‍...ലോകത്തിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന പത്ത് നഗരങ്ങള്‍...

വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍വിന്‍റര്‍ യാത്രകളിലെ ലക്ഷദ്വീപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാം... കറങ്ങിയടിക്കുവാന്‍ ഈ ഇടങ്ങള്‍

Read more about: history monuments delhi taj mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X