Search
  • Follow NativePlanet
Share
» »നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍

നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍

ഇതാ നിലവില്‍ ലോകത്തിലെ സപ്താത്ഭുതങ്ങളായി കണക്കാക്കപ്പെടുന്ന നിര്‍മ്മിതികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

മാറുന്ന കാലത്തെയും ലോകത്തെയും അതിജീവിച്ച്, സൃഷ്ടിയുടെയും ഭാവനയുടെയും ഉദാത്ത ഉദാഹരണങ്ങളായി നിലകൊള്ളുന്ന നിര്‍മ്മിതികളാണ് ലോകാത്ഭുതങ്ങള്‍. ഇനിയൊരിക്കലും മനുഷ്യരാശിക്ക് ഇതുപോലെ ഒരു നിര്‍മ്മിതി സൃഷ്ടിച്ചെടുക്കുവാന്‍ കഴിയില്ല എന്നതിനാല്‍ ഇതിന്റെ പ്രാധാന്യം വേറെതന്നെയാണ്. മനുഷ്യ നിര്‍മ്മിതവും പ്രകൃതി നിര്‍മ്മിതവുമായ അത്ഭുതങ്ങള്‍ ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കാലാകാലങ്ങളില്‍ ഈ പട്ടികയ്ക്ക് മാറ്റവും സംഭവിക്കും. ഇതാ നിലവില്‍ ലോകത്തിലെ സപ്താത്ഭുതങ്ങളായി കണക്കാക്കപ്പെടുന്ന നിര്‍മ്മിതികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

 താജ്മഹല്‍

താജ്മഹല്‍

ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ എന്നു നിലനില്‍ക്കുന്ന പേരുകളിലൊന്നാണ് ഇന്ത്യയിലെ താജ്മഹാലിന്‍റേത്. ഇന്ത്യയു‌ടെ അഭിമാന സ്തംഭമായും സ്നേഹത്തിന്റെ ഉദാത്തമായും നിലകൊള്ളുന്ന താജ് മഹല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാ ജഹാനാണ് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ മുംതാസിനോടുള്ള പ്രണയത്തിന്റെ അടയാളമായാണ് അദ്ദേഹം ഇത് പണിതുയര്‍ത്തിയത് എന്നാണ് ചരിത്രം പറയുന്നത്. ആഗ്രയില്‍ യമുനാ നദിയുടെ തീരത്താണ് താജ്മഹല്‍ നിലകൊള്ളുന്നത്. 17-ാം നൂറ്റാണ്ടില്‍ പൂര്‍ണ്ണമായും വിലയേറിയ വെളുത്ത മാര്‍ബിളില്‍ നിര്‍മ്മിച്ച താജ്മഹല്‍ ഏകദേശം 17 വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത് . താജ്മഹല്‍ സ്ഥിതി ചെയ്യുന്ന മൊത്തം പ്രദേശത്തിന്റെ വിസ്തൃതി 42 ഏക്കറാണ്.

കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ച താജ്മഹലിന്റെ പേര്‍ഷ്യന്‍ ഭാഷയിലെ അര്‍ത്ഥം കൊട്ടാരങ്ങള്‍ക്കിടയിലെ കിരീടം എന്നാണ്. ഉസ്താദ് അഹ്മദ് ലാഹോരി ആണ് താജ്മഹലിന്റെ പ്രധാന ശില്പി എന്നു അറിയപ്പെ‌ടുന്നത്.

ചൈനയിലെ വന്മതില്‍

ചൈനയിലെ വന്മതില്‍

മനുഷ്യ നിര്‍മ്മിതിയുടെ ക്ഷമയെയും സാഹസങ്ങളെയും ഒരു പോലെ എടുത്തു കാണിക്കുന്ന നിര്‍മ്മിതിയാണ് ചൈനയിലെ വന്മതില്‍. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മി എന്നറിയപ്പെടുന്ന ശാഖകളടക്കം 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട് എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ നീളത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നൂറുകണക്കിന് വര്‍ഷങ്ങളെടുത്താണ് ഇന്നു കാണുന്ന രീതിയിലുള്ള വന്മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ക്വിൻ ഷി ഹുയാങ് ചക്രവര്‍ത്തിയാണ് മൂന്നാം നൂറ്റാണ്ടില്‍ മതിലിന്‍റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. ചൈനയുടെ വിവിധ ഭാഗങ്ങളിലായി ചക്രവര്‍ത്തിമാരും രാജാക്കന്മാരും നാട്ടുഭരണാധികാരികളും ഉള്‍പ്പെടെയുള്ളവര്‍ കാലാകാലങ്ങളിലായി രാജ്യസുരക്ഷയ്ക്കായി പണിതുയര്‍ത്തിയ മതിലുകളുടെ സങ്കലനമാണിത്. എന്നാല്‍ ഇന്നു കാണുന്ന നിലയിലേക്ക് വന്മതിലിനെ മാറ്റിയെടുത്തത് മിങ് രാജവംശമാണ്. ഇവിടെ പ്രധാന മതില്‍ക്കെട്ട് പ്രധാന മതില്‍ക്കെട്ട് ഷാൻ‌ഹായ് ഗുവാനിൽ ആരംഭിച്ച് ഗോബിയിലെ യുമെനിൽ അവസാനിക്കുന്നു.

 ചിചെന്‍ ഇറ്റ്സ

ചിചെന്‍ ഇറ്റ്സ

2007 മുതല്‍ ലോകാത്ഭുതങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മ്മിതയാണ് മെക്സിക്കോയിലെ ചിചെന്‍ ഇറ്റ്സ. മായന്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ തരിത്ര നിര്‍മ്മിതി യുനസ്കോ സോകപൈതൃക സ്മാരകങ്ങളുടെ പട്ടികയിലും അംഗമാണ്. കന്‍തനിനോട് ചേര്‍ന്ന് യുകാതാന്‍ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചിചെന്‍ ഇറ്റ്സ, ലോകത്തിലെ ഏറ്റവും വലിയ മായന്‍ നഗരങ്ങളിലൊന്നും ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പുരാവസ്തു കേന്ദ്രങ്ങളിലൊന്നും കൂടിയാണ്.

മായന്‍ വിഭാഗക്കാര്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന പിരമിഡ് രൂപത്തിലുള്ള എല്‍ കാസ്റ്റിലോ എന്ന നിര്‍മ്മിതിയാണ് ചിചെന്‍ ഇറ്റ്സയുടെ കേന്ദ്ര ഭാഗം.
ആറാം നൂറ്റാണ്ടിലാണ് മായന്‍ ജനത ഇത് സ്ഥാപിച്ചത്. സൗരയുഥത്തെക്കുറിച്ചുള്ള അവരുടെ അമ്പരപ്പിക്കുന്ന അറിവുകളുടെ ഒരു പ്രദര്‍ശനം കൂടിയാണ് ഈ നിര്‍മ്മിതി. മതത്തിനു പ്രാധാന്യം നല്കിയ നിര്‍മ്മിതി ആയിരുന്നുവെങ്കില്‍ കൂ‌ടി വാണിജ്യപ്രാധാന്യവും അക്കാലത്ത് ചിചെന്‍ ഇറ്റ്സയ്ക്ക് ഉണ്ടായിരുന്നു.

പെട്ര

പെട്ര

അറേബ്യന്‍ വാസ്തുകലയുടെയും ഗ്രീക്ക് വാസ്തുകലയുടെയും സങ്കലനമായ നിര്‍മ്മിതിയാണ് കല്ലില്‍ കൊത്തിയെടുത്ത പെട്ര എന്ന പുരാതന നഗരം അറിയപ്പെടുന്നത്. സതേണ്‍ ജോര്‍ദ്ദാനില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം പുരാതന നബറ്റിയക്കാരുടെ തലസ്ഥാനം കൂടിയായിരുന്നു. പുരാതന അറബ് വംശജരായ ഇവര്‍ ആ നഗരത്തെ ഒരു വ്യാവസായിക നഗരമായി വളര്‍ത്തിയെടുക്കുകയായിരുന്നു, ഇതിന്റെ ഏറ്റവും നല്ല നാളുകളില്‍ വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ സുഗന്ധവ്യജ്ഞനങ്ങളുടെ വ്യാപരമായിരുന്നു കൂടുതലും നടന്നിരുന്നത്. താമസസ്ഥലങ്ങളും ക്ഷേത്രങ്ങളും ശവകുടീരങ്ങളുമെല്ലാം അവര്‍ ഈ മണലില്‍ പാറക്കല്ലുകളില്‍ കൊത്തിയെടുത്തു.

 1912-ൽ

1912-ൽ

കൂടാതെ, പൂന്തോട്ടങ്ങൾക്കും കൃഷിക്കും സമൃദ്ധമായി ജലം എത്തിക്കുന്ന ഒരു ജലസംവിധാനം അവർ നിർമ്മിച്ചിരുന്നു. പെട്രയുടെ ജനസംഖ്യ 30,000 വരെ ഒരുകാലത്ത് ഉണ്ടായിരുന്നു, എന്നിരുന്നാലും, വ്യാപാര മാർഗങ്ങൾ മാറിയതോടെ നഗരം നശിക്കുവാന്‍ തുടങ്ങി. ക്രി.വ. 363-ൽ ഉണ്ടായ ഒരു വലിയ ഭൂകമ്പം നഗരത്തെ ബാധിച്ചു. പിന്നീട് 551-ൽ മറ്റൊരു ഭൂചലനത്തെത്തുടർന്ന് പെട്ര ക്രമേണ ഉപേക്ഷിക്കപ്പെട്ടു. 1912-ൽ വീണ്ടും കണ്ടെത്തിയെങ്കിലും, 20-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പുരാവസ്തു ഗവേഷകർ ഇതിനെ അവഗണിച്ചു പോന്നിരുന്നു.

 മാച്ചു പിച്ചു

മാച്ചു പിച്ചു

ഇൻകകളുടെ നഷ്ടപ്പെട്ട നഗരം എന്നറിയപ്പെടുന്ന മാച്ചു പിച്ചു ഇൻകൻ സാമ്രാജ്യത്തിന്റെ ഭാഗമാണ്. കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യം പെറുവിലാണ് സ്ഥിതി ചെയ്യുന്നത്. 1460 ൽ ഇൻകന്‍ സാമ്രാജ്യം ഏറ്റവും അധികം വളര്‍ന്ന സമയത്താണ് ഈമാച്ചു പിക്ച്ചുവെന്ന നഗരം നിര്‍മ്മിക്കുന്നത്. ഇന്നും അവശേഷിക്കുന്ന അപൂര്‍വ്വം കൊളംബിയൻ കാലഘട്ടത്തിനു മുൻപുള്ള നിര്‍മ്മിതിയാണിത്. പര്‍വ്വത ശിഖരത്തില്‍ എട്ടായിരം അടി ഉയരതതിലാണ് മാച്ചുപിച്ചുവെന്ന പുരാതന നഗരം സ്ഥിതി ചെയ്യുന്നത്.

കുസ്‌കോ നഗരത്തില്‍ നിന്നും 80 കി.മീറ്റര്‍ അകലെ ഉറുബാംബ താഴ്വരയുടെ മുകളിലാണ് ഈ പര്‍വ്വതമുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വലിയ രീതിയില്‍ മുന്നോട്ട് പോയിരുന്നുവെങ്കിലും ഏകദേശം 100 വര്‍ഷത്തിനുശേഷമുണ്ടായ സ്പാനിഷ് അധിനിവേശത്തോടെ ഇവിടം വിസ്മൃതിയിലാവുകയായിരുന്നു. പിന്നീട് 1911 -ല്‍അമേരിക്കന്‍ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് ഈ നഗരത്തെ വീണ്ടും കണ്ടെത്തുന്നത്.

 ക്രൈസ്റ്റ് ദ റെഡീമെര്‍

ക്രൈസ്റ്റ് ദ റെഡീമെര്‍

ബ്രസീലിലെ കോര്‍ക്കോവാഡോ മലമുകളില്‍ നിവര്‍ത്തിപ്പിടിച്ച കൈകളുമായി നില്‍ക്കുന്ന ക്രിസ്തുവിന്റെ ലോകപ്രസിദ്ധമായ പ്രതിമയാണ്
ക്രൈസ്റ്റ് ദ റെഡീമെര്‍ എന്നറിയപ്പെടുന്നത്. ബ്രിസീലിന്റെ അടയാളമായി മാറിയ ഈ പ്രതിമ ആര്‍ട്ട് ഡെക്കോ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അറ്റ്ലാന്‍റിക് ഫോറസ്റ്റിനെ ചുറ്റിനില്ക്കുന്ന കൊര്‍കോവാഡോ കുന്നില്‍ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 710 മീറ്റര്‍ അഥവാ 2329 അടി ഉയരത്തിലാണ് ഇതുള്ളത്.

1922 ല്‍ ആരംഭിച്ച പ്രതിമയുടെ നിര്‍മ്മാണം 1931 ല്‍ പൂര്‍ത്തിയായപ്പോഴേയ്ക്കും റിയോ ഡി ജനീറോയിയു‌ടെ ഏതു ദിശയില്‍ നിന്നു നോക്കിയാലും കാണുവാന്‍ സാധിക്കുന്ന തരത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഹെയ്റ്റര്‍ ഡാ സില്‍വാ കോസ്റ്റാ എന്ന എന്‍ജിനീയര്‍ രൂപകല്പന നടത്തിയ പ്രതിമ നിര്‍മ്മിക്കുന്നത് ഗോർഗെ ലിയോനിഡ ആണ്.

കൊളോസിയം

കൊളോസിയം

വെസ്പാസിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഒന്നാം നൂറ്റാണ്ടിലാണ് റോമില്‍ കൊളോസിയം നിര്‍മ്മിക്കുന്നത്. റോമന്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായാണ് ഇതിനെ കണക്കാക്കുന്നത്. വെസ്പേഷ്യൻ ചക്രവർത്തി എഡി 70 ൽ ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചെങ്കിലും എഡി 80 ൽ അദ്ദേഹത്തിന്റെ മകൻ ടൈറ്റസ് ആണ് ഇത് പൂര്‍ത്തിയാക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ആംഫിതിയേറ്റർ കൂടിയാണിത്.
50000 മുതല്‍ 80000 കാണികളെ വരെ ഉൾക്കൊള്ളാനുള്ള ശേഷിയുള്ള കൊളോസിയത്തിന് 80 പ്രവേശന കവാടങ്ങളുണ്ട്. ഗ്ലാഡിയേറ്റർമാരും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം ഇവിടെവെച്ചു നടത്തിയിരുന്നു.

ഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളിഒരു കാലത്തെ സ്വപ്ന ഇടങ്ങള്‍... ഇന്നത്തെ പ്രേതനഗരങ്ങള്‍... കാലത്തിന്‍റെ വിചിത്രമായ കളി

Read more about: monuments history world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X