Search
  • Follow NativePlanet
Share
» »ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!

ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!

ഇതാ ലോകത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വിസ്മയങ്ങള്‍ ഇന്നാണ് നിര്‍മ്മിക്കുന്നതെങ്കില്‍ എത്ര പണം ചിലവാക്കേണ്ടി വന്നേനെ എന്നു നോക്കാം

ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!
ലോകാത്ഭുതങ്ങളായി കണക്കാക്കപ്പെടുന്ന നിര്‍മ്മിതികള്‍ അവയുടെ ആകാരം കൊണ്ടുമാത്രമല്ല നമ്മെ അതിശയിപ്പിക്കുന്നത്. സാങ്കേതികവിദ്യകളും ശാസ്ത്രവും ഒക്കെ അതിന്‍റെ പ്രാരംഭദശയിലായിരുന്ന കാലത്തും സാധാരണക്കാര്‍ക്കൊന്നും വിചാരിക്കുവാന്‍ പോലും സാധിക്കാത്ത രീതിയില്‍ പണിതുയര്‍ത്തി എന്നതാണ് സംഗതി.

എന്നാല്‍ അത്തരത്തിലൊരു നിര്‍മ്മിതി ഇന്ന് പണിതുയര്‍ത്തണമെങ്കില്‍ എത്ര ചിലവ് വരുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് വെണ്ണക്കക്കില്‍ പണിതുയര്‍ത്തിയ താജ്മഹല്‍ ഇന്നായിരുന്നു നിര്‍മ്മിക്കുന്നതെങ്കില്‍ എത്ര കോടികളായിരിക്കും വേണ്ടിവരിക.. ഇങ്ങനെയൊരു കണക്ക് ആലോചിച്ചുനോക്കുന്നത് തന്നെ രസകരമാണ്. ഇതാ ലോകത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നിര്‍മ്മാണ വിസ്മയങ്ങള്‍ ഇന്നാണ് നിര്‍മ്മിക്കുന്നതെങ്കില്‍ എത്ര പണം ചിലവാക്കേണ്ടി വന്നേനെ എന്നു നോക്കാം

താജ്മഹല്‍

താജ്മഹല്‍

ലോകാത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്ന താജ്മഹല്‍ നിര്‍മ്മാണരീതിയുടെ സമാനതകളില്ലാത്ത ഉദാഹരണമാണ്. 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം സമയമെടുത്ത് ആയിരക്കണക്കിന് തൊളിലാളികള്‍ രാപ്പകള്‍ അധ്വാനിച്ച് പൂര്‍ത്തിയാക്കിയ നിര്‍മ്മിതിയാണിത്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമായ ഇതിന്റെ പിന്നില‌ കരങ്ങള്‍ ശില്പി ഉസ്താദ് അഹമ്മദ് ലാഹോറിയുടേതാണ്.
അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന പല നിര്‍മ്നിതികളില്‍ നിന്നും ഏറ്റവും മികച്ച മാതൃകകള്‍ താജ്മഹലിന്റെ നിര്‍മ്മാണത്തിനായി കടംകൊണ്ടിട്ടുണ്ട്.
അക്കാലത്ത് ഏകദേശം 32 മില്യണ്‍ രൂപയാണ് താജ്മഹലിന്‍റെ നിര്‍മ്മാണത്തിനായി ചിലവാക്കിയത്. ഇന്നത്തെ കണക്കില്‍ അത് ഏകദേശം 1 ബില്യണ്‍ രൂപ വരും!

PC:Sylwia Bartyzel

ഗിസയിലെ പിരമിഡ്, ഈജിപ്ത്

ഗിസയിലെ പിരമിഡ്, ഈജിപ്ത്

പൗരൗണിക ലോകസപ്താത്ഭുതങ്ങളില്‍ ഇന്നും അവശേഷിക്കുന്ന ഏക നിര്‍മ്മിതിയാണ് ഈജിപ്തിലെ ഗിസയില‌െ പിരമിഡ്. ലോകത്തില‌െ തന്നെ ഏറ്റവും വലിയ പിരമിഡായ ഇത് ഈജിപ്തിലെ ഫറവോയുടെ നാലാം രാജവംശത്തിലെ ഖുഫു രാജാവ് തന്റെ ശവകുടീരമായി നിര്‍മ്മിച്ചതാണ്. തുടക്കത്തിൽ 146.6 മീറ്റർ (481 അടി) ഉയരത്തിൽ നിന്നിരുന്ന ഗ്രേറ്റ് പിരമിഡ് 3,800 വർഷത്തിലേറെയായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയായിരുന്നു. പിന്നീട് പുറംചുവരിലെ വെളുത്ത ചുണ്ണാമ്പുകല്ലിന്റെ ഭൂരിഭാഗവും പോയതോടെ പിരമിഡിന്റെ ഉയരം ഇന്നത്തെ 138.5 മീറ്ററായി (454.4 അടി) മാറി. ഏകദേശം 3800 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും ഉയരമുള്ള ഘടനയെന്ന ബഹുമതി ഈ പിരമിഡിനായിരുന്നു ഉണ്ടായിരുന്നത്.

മൊത്തം 6 ദശലക്ഷം ടൺ ഭാരമുള്ള 2.3 ദശലക്ഷം വലിയ ബ്ലോക്കുകൾ ഖനനം ചെയ്താണ് ഗ്രേറ്റ് പിരമിഡ് നിർമ്മിച്ചത്. വിദഗ്ദരുടെ കണക്കുകള്‍ അനുസരിച്ച് ഇന്ന് ഇങ്ങനെയൊന്ന് പൂര്‍ത്തിയാക്കണമെങ്കില്‍ 1.2 ബില്യണ്‍ ഡോളര്‍ ചിലവുവന്നേക്കും.

PC:Kévin et Laurianne Langlais

ചൈനയിലെ വന്മതില്‍

ചൈനയിലെ വന്മതില്‍

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വസ്തുവായി കണക്കാക്കപ്പെടുന്ന നിര്‍മ്മിതിയാണ് ചൈനയിലെ വന്മതില്‍. ചൈനീസ് ചക്രവര്‍ത്തിയായ ക്വിൻ ഷി ഹുയാങിന്റെ ഭരണകാലത്ത് ആരംഭിച്ച വന്മതില്‍ നിര്‍മ്മാണം ഇന്നു കാണുന്ന രീതിയില്‍ പൂര്‍ത്തിയാകുന്നത് ഏകദേശം രണ്ടായിരം വര്‍ഷമെടുത്താണ്. 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്. . ആറു മുതല്‍ 7 മീറ്റര്‍ നീളം അതായത് 20-23 അടി ഉയരമാണ് വന്മതിലിനുള്ളത്. ഏറ്റവും കൂടുതല്‍ ഉയരം വരുന്നത് 14 മീറ്ററാണ്. തറനിരപ്പില്‍ നിന്നുമാണ് ഈ ഉയരം. വന്മതിലിന്റെ വീതി എന്നത് 4-5 മീറ്റര്‍ അഥവാ 13-16 അടിയാണ്. ചൈനയുടെ ഉത്തരമേഖലയിൽ ബോഹായ് ഉൾക്കടലിനു സമീപത്തുള്ള ഷാൻ‌ഹായ് ഗുവാൻ എന്ന സ്ഥലത്തു നിന്നുമാണ് മതില്‍ ആരംഭിക്കുന്നത്.

PC:William Olivieri

നീണ്ടു നീണ്ടങ്ങനെ

നീണ്ടു നീണ്ടങ്ങനെ

ചൈനയുടെ ഉത്തരമേഖലയിൽ ബോഹായ് ഉൾക്കടലിനു സമീപത്തുള്ള ഷാൻ‌ഹായ് ഗുവാൻ എന്ന സ്ഥലത്തു നിന്നുമാണ് മതില്‍ ആരംഭിക്കുന്നത്. ഇവിടെ നിന്നും ഹാബെയ്, ഷൻസി, നിങ്‌സിയ, ഗൻസു എന്നീ ചൈനീസ് പ്രവിശ്യകളിലൂടെയും ഒപ്പം മംഗോളിയയിലൂടെയും മതില്‍ കടന്നു പോകുന്നു. ഒടുവില്‍ എത്തി നില്‍ക്കുന്നത്. ഗോബി മരുഭൂമിയിലെ ജിയായു ഗുവാനിൽ ആണ്. കൂടാതെ പ്രധാന മതില്‍ക്കെട്ട് ഷാൻ‌ഹായ് ഗുവാനിൽ ആരംഭിച്ച് ഗോബിയിലെ യുമെനിൽ അവസാനിക്കുന്നു.
ഇന്നത്തെ കാലത്ത് ഇത്തരത്തില്‍ ഒരു മതില്‍ നിര്‍മ്മിക്കുവാനുള്ള ചിലവ് കണക്കുകൂട്ടിയെ‍ടുക്കുക അത്ര എളുപ്പമല്ലെങ്കിലും ഏകദേശം 360 ബില്യണ്‍ ഡോളര്‍ ഇതിനായി വേണ്ടിവന്നേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

PC:Joel Danielson

ഐഫല്‍ ടവര്‍, പാരീസ്

ഐഫല്‍ ടവര്‍, പാരീസ്

ഫ്രാന്‍സിന്‍റെ ചരിത്രത്തിന്റെ അടയാളമായി നില്‍ക്കുന്ന ഐഫല്‍ ടവര്‍ നിര്‍മ്മാണത്തിലെ വിസ്മയങ്ങളിലൊന്നാണ്. എന്നാല്‍ ആദ്യകാലത്ത് പാരീസിലുള്ളവര്‍ ഇരുമ്പ് ചട്ടക്കൂട് എന്നു പരഞ്ഞ് നിഷ്കരുണം തള്ളിക്കളഞ്ഞ നിര്‍മ്മിതിയായിരുന്നു ഈ ഗോപുരമെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ കാലം പോകെ ഫ്രാന്‍സ് ഇതിനെ സ്വന്തമായി അംഗീകരിക്കുകയാിരുന്നു. ഇന്ന് ഇന്ത്യയ്ക്ക് താജ്മഹാല്‍ എങ്ങനെയോ അത്രയധികം പ്രിയപ്പെട്ടതാണ് ഫ്രാന്‍സിലുള്ളവര്‍ക്ക് ഈഫെല്‍ ഗോപുരം.
PC:Soroush Karimi

ചരിത്രം

ചരിത്രം

ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ എന്ന പ്രദർശനത്തിനുവേണ്ടി ഗസ്റ്റേവ് ഈഫല്‍ എന്ന എഞ്ചിനീയറാണ്ഈഫൽ ഗോപുരം നിർമ്മിച്ചത്. താത്കാലികമായായിരുന്നു നിര്‍മ്മിതിയെങ്കിലും പിന്നീട് പലകാരണങ്ങളാല്‍ ഗോപുരത്തെ സ്ഥിരമായി ഇവിടെ നിര്‍ത്തുകയായിരുന്നു.

1889-ൽ ഏകദേശം 7.8 ദശലക്ഷം ഫ്രാങ്ക് ചെലവിലാണ് ഈഫൽ ടവർ നിർമ്മിച്ചത്. ഇന്ന് ഈ തുക 80 ദശലക്ഷത്തിലധികം ഡോളറിന് തുല്യമായിരിക്കും.
ലോകത്തില്‍ ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഈഫല്‍ ടവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഓരോ വര്‍ഷവും 60 ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു

PC:Stephen Leonardi

രഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ലരഹസ്യ അപ്പാര്‍ട്മെന്‍റും പോസ്റ്റ് ഓഫീസും... ഈഫല്‍ ടവറിന്‍റെ കൗതുകങ്ങള്‍ തീരുന്നില്ല

സ്റ്റോണ്‍ഹെഞ്ച്, യുകെ

സ്റ്റോണ്‍ഹെഞ്ച്, യുകെ

ലോകത്തിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ടിസെ സ്റ്റോണ്‍ ഹെഞ്ചുകളുടേത്. 13 അടിയോളം ഉയരത്തിലുള്ള ഒരു കൂട്ടം കല്ലുകള്‍ വൃത്താകൃതിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന കാഴ്ചയാണ് ഇവിടുത്തേത്. ദീര്‍ഘചതുരാകൃതിയിലുള്ള ക്ലലുകള്‍ കുത്തിനിര്‍ത്തി അതിനു മുകളിലായി വലിയ കല്ലുകള്‍ എടുത്തുവച്ചിരിക്കുന്ന രൂപത്തിലാണ് ഇതുള്ളത്. മൂന്നാള്‍ ഉയരത്തിലാണ് ഈ കല്ലുകളുള്ളത്.
ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായി വിൽറ്റ്ഷിർ കൗണ്ടിയിലെ ഈംസ്ബെറിയിലാണ് സ്റ്റോണ്‍ഹെന്‍ഞ്ചുള്ളത്.
ആധുനിക രീതികൾ ഉപയോഗിച്ച് സ്റ്റോൺഹെഞ്ച് നിർമ്മിക്കുന്നതിന് ഏകദേശം 3.5 മില്യൺ ഡോളർ വേണ്ടിവരും എന്നാണ് കണക്കുകള്‍ പറയുന്നത്

ഹൂവര്‍ ഡാം, യുഎസ്എ

ഹൂവര്‍ ഡാം, യുഎസ്എ

അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതിയും വെള്ളവും എത്തിക്കുക എന്ന ലക്ഷ്യത്തില്‍ 1930 കളിലെ മഹാമാന്ദ്യത്തിന്റെ കാലത്ത് നിര്‍മ്മിച്ച അണക്കെട്ടാണ് ഹൂവര്‍. ഈ അണക്കെട്ട് നിർമ്മിക്കുന്നതിനിടെ 100-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി രേഖകൾ പറയുന്നു..49 മില്യൺ ഡോളർ ആയിരുന്നു അക്കാലത്ത് ഇതിനായി ചിലവഴിച്ചത്. ഇത് ഇന്നത്തെ ഇത് ഇന്ന് 890 മില്യണിലധികം ഡോളറിന് തുല്യമായിരിക്കും.
PC: Lindsay

മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്

ജൂണ്‍ മാസത്തിലെ കര്‍ണ്ണാ‌ടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!ജൂണ്‍ മാസത്തിലെ കര്‍ണ്ണാ‌ടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X