Search
  • Follow NativePlanet
Share
» »താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

താജ്മഹല്‍ മുതല്‍ അക്ഷര്‍ധാം വരെ..മനുഷ്യ പ്രയത്നത്തില്‍ നിര്‍മ്മിച്ച അത്ഭുതങ്ങള്‍

അത്ഭുതങ്ങളുടെ രാജ്യമാണ് ഇന്ത്യ. എത്ര കണ്ടാലും അറിഞ്ഞാലും തീരാത്തത്ര അത്ഭുതങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പൗരാണിക കാലം മുതല്‍ തന്നെ മനുഷ്യന്‍ സ്വപ്രയത്നത്താല്‍ പടുത്തുയര്‍ത്തിയ പല നിര്‍മ്മിതികളും ഇന്നും കാലത്തെ അതിജീവിച്ച് ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. അതില്‍ നിന്നും കുറച്ചെണ്ണം തിരഞ്ഞെടുക്കുക എന്നത് ചെറിയ പണിയൊന്നുമായിരിക്കില്ല. ഇതാ ഇന്ത്യയിലെ മനുഷ്യനിര്‍മ്മിതമായ 7 അത്ഭുതങ്ങള്‍ പരിചയപ്പെടാം

താജ്മഹല്‍

താജ്മഹല്‍

ലോകാത്ഭുതങ്ങളിലൊന്നായി, പ്രണയത്തിന്‍റെ അനശ്വര സ്മാരകമായി നിലനില്‍ക്കുന്ന താജ്മഹല്‍ തന്നെയാണ് ഇന്ത്യയിലെ മനുഷ്യനിര്‍മ്മിത വിസ്മയങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. 22 വര്‍ഷം നീണ്ടു നിന്ന അധ്വാനവും 22,000 തൊഴിലാളികളുടെ വിയര്‍പ്പുമാണ് ഇന്നു കാണുന്ന താജ്മഹല്‍ പടുത്തുയര്‍ത്തുവാനായി വേണ്ടി വന്നത്. ധാരാളം ചരിത്ര സാംസ്കാരിക പ്രത്യേകതകളുള്ള താജ്മഹല്‍ യുനസ്കോയുടെ പട്ടികയില്‍ ഇടം നേടിയ ചരിത്ര സ്മാരകം കൂടിയാണ്. വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച കുഴിമാ‌ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലക്ഷണമൊത്ത മിനാരങ്ങളും ചുവരുകളും തൂണുകളുമെല്ലാം താജ്മഹലിന്‍റെ പ്രത്യേക ഭംഗി എടുത്തു കാണിക്കുന്നു.

കൊണാര്‍ക് സൂര്യ ക്ഷേത്രം

കൊണാര്‍ക് സൂര്യ ക്ഷേത്രം

ഒഡീഷന്‍ വാസ്തുവിദ്യയുടെ മേന്മ എടുത്തു കാണിക്കുന്ന കൊണാര്‍ക്ക് സൂര്യ ക്ഷേത്രം കാലം തകര്‍ക്കാത്ത മറ്റൊരു നിര്‍മ്മാണ വിസ്മയമാണ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇവിടം നരസിംഹദേവൻ ഒന്നാമൻ എന്ന രാജാവാണ് 1236 നും 1264നുമിടയ്ക്ക് നിര്‍മ്മിക്കുന്നത്. പന്ത്രണ്ടായിരം ശില്പികള്‍ ചേര്‍ന്നാണ് ഈ ക്ഷേത്രത്തെ കല്ലില്‍നിന്നും കൊത്തിയെടുത്തത് എന്നാണ് വിശ്വാസം. ഏഴു കുതിരയും 24 ചക്രവുമുള്ള സൂര്യ ദേവന്റെ തേരിന്റെ രൂപം ഇവിടം കൊത്തിയിട്ടുണ്ട്. ദേവി ദേവന്മാരുടെയും ആനകളുടെയും മറ്റും രൂപങ്ങള്‍ ഇവിടെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുവാന്‍ സാധിക്കും.

മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം

മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്ന സ്ഥലം എന്നാണ് കൊണാര്‍ക്കിനെ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. ഭാരതത്തിലെ സപ്താത്ഭുതങ്ങളിലൊന്നായും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ബ്ലാക്ക് പഗോഡ എന്നാണ് വിദേശികള്‍ കൊണാര്‍ക്ക് ക്ഷേത്രത്തെ വിളിക്കുന്നത്. ഒഡീഷയുടെ ക്ഷേത്രശില്‍പകലയുടെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ക്ഷേത്രം.

മീനാക്ഷി അമ്മന്‍ ക്ഷേത്രം മധുരൈ

മീനാക്ഷി അമ്മന്‍ ക്ഷേത്രം മധുരൈ

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയമാണ് തമിഴ്നാട് മധുരയിലെ മീനാക്ഷി അമ്മന്‍ ക്ഷേത്രം. അവിശ്വാസിയാണെങ്കില്‍ പോലും അറിയാതെ വിശ്വാസലോകത്തിലേക്കെത്തിക്കുന്ന ഈ ക്ഷേത്രത്തിന് 3500 ല്‍ അധികം വര്‍ഷം പഴക്കമുണ്ട്. മധുരയുടെ ഹൃദയഭാഗത്ത് 17 ഏക്കര്‍ സ്ഥലത്തായാണ് ഈ ക്ഷേത്രം നിറഞ്ഞു നില്‍ക്കുന്നത്, അഞ്ച് കവാടങ്ങളും പത്ത് ഗോപുരങ്ങളും ക്ഷേത്രത്തിനുണ്ട്. ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
Surajram

പരമശിവനേക്കാള്‍ പാര്‍വ്വതിക്ക് പ്രാധാന്യം

പരമശിവനേക്കാള്‍ പാര്‍വ്വതിക്ക് പ്രാധാന്യം

ശിവന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണെങ്കിലും പാര്‍വ്വതി ദേവിക്കാണ് ഇവിടെ പ്രാധാന്യം കൂടുതലുള്ളത്. ഇത്തരത്തിലുള്ള അപൂര്‍വ്വ ക്ഷേത്രം കൂടിയാണ് മധുര ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയങ്ങളില്‍ ഒന്നു കൂടിയാണിത്. നാലു ദിക്കിലും കവാടങ്ങളുള്ള അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്. മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.
Bernard Gagnon

ഖജുരാഹോ ക്ഷേത്രം

ഖജുരാഹോ ക്ഷേത്രം

ഭാരത്തതിലെ മനുഷ്യ നിര്‍മ്മിത വിസ്മയങ്ങളില്‍ ഒരിക്കലും ഒഴിവാക്കുവാന്‍ പറ്റാത്ത ഒന്നാണ് മധ്യ പ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയം. കല്ലുകളില്‍ കാമസൂത്ര കൊത്തിവെച്ച ക്ഷേത്രമെന്ന് ഖജുരാഹോയെ വിളിക്കുമെങ്കിലും അതിലും വലുതാണ് ഇവിടുത്തെ പ്രത്യേകതകള്‍. ഇ 950 നും 1050 നും ഇടയിലാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഇവിടുത്തെ പ്രബല രാജവംശമായ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മനാണ് ഇത് ഇവിടുത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്.രതിശില്പങ്ങൾ കൊണ്ട് പ്രശസ്തമായിരിക്കുന്ന ഇവിടം കാമത്തിൻറെ ചിത്രങ്ങളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്.

PC:Nshill66

കാ‌ടിനുള്ളില്‍ നിന്നും വെളിച്ചത്തിലേക്ക്

കാ‌ടിനുള്ളില്‍ നിന്നും വെളിച്ചത്തിലേക്ക്

സി.ഇ. 950 നും 1050 നും ഇടയിൽ നിർമ്മിക്കപ്പെട്ടുവെങ്കിലും പിന്നീ‌ട് കാലങ്ങളോളം ക്ഷേത്രത്തെക്കുറിച്ച വലിയ ധാരണകളൊന്നും പുറംലോകത്തിനില്ലായിരുന്നു. . ഡെൽഹി സുൽത്താനേറ്റിൽ അധികാരമേറ്റെടുത്ത ഖുത്തബ്ബുദ്ദീൻ ഐബക് ചന്ദേല വംശത്തെ അക്രമിച്ചതാണ് ഇവിടം കാലങ്ങളോളം ആർക്കും വേണ്ടാതെ കിടന്നതിനു പിന്നിലെ കാരണം. അങ്ങനെ ഏതാണ്ട് ഏഴു നൂറ്റാണ്ടോളം കാലം വനത്തിനുള്ളിൽ ആരുമറിയാതെ കിടക്കുന്ന നിലയിലായിരുന്നു ഈ ക്ഷേത്രങ്ങൾ ഒരിക്കൽ വളരെ അവിചാരിതമായാണ് 1838 ൽ ബ്രിട്ടീഷ് എൻജീനീയറായിരുന്ന ടിഎസ് ബുർട് പുറംലോകത്തിന് കാണിച്ചു കൊടുക്കുന്നത്,. മിലിട്ടറിയിൽ എൻജീനീയറായിരുന്ന ബുർട് തന്റെ ജോലിയുടെ ഭാഗമായ ലഭിച്ച അസൈൻമെന്റിനായി ഇവിടെ എത്തിയപ്പോഴാണ് വളരെ അവിചാരിതമായി കാടിനുള്ളിൽ ഈ ക്ഷേത്രങ്ങളെ കണ്ടെത്തുന്നത്. ഇതിന്റെ പ്രാധാന്യം കാടിനുള്ളിൽ കിടന്ന് നശിക്കരുത് എന്നു കരുതിയാണ് അദ്ദേഹം ഇതിനെ പുറംലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.

PC:Bhajish Bharathan

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം

സിക്ക് മതവിശ്വാസികളുടെ പ്രധാന ആരാധനാലയമാണ് പഞ്ചാബ് അമൃത്സറില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം. ഹിന്ദു-മുസ്ലീം നിര്‍മ്മാണ ശൈലികള്‍ സമന്വയിപ്പിച്ച് 14 വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗുരുദ്വാരകളില്‍ പ്രഥമ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീ ദര്‍ബാര്‍ സാഹിബ് എന്നും സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. 750 കിലോ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന താഴികക്കുടമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

രാത്രി കാണാം

രാത്രി കാണാം

ആഗ്രയിലെ താജ്‌മഹൽ എന്നത് പോലെ തന്നെ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ് അമൃത്സറിലെ സുവർണ ക്ഷേത്രം.സുവർണ ക്ഷേത്രത്തിലെ രാത്രികാല കാഴ്ചയാണ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നത് . വൈദ്യുത ദീപങ്ങളാൽ ക്ഷേത്രത്തിലെ സ്വർണ താഴികക്കുടം രാത്രിയിൽ തിളങ്ങുന്നത് കാണുക എന്നതാണ് ഇവിടെ എത്തുന്നവരുടെ പ്രധാന ലക്ഷ്യം.

അക്ഷര്‍ധാം ക്ഷേത്രം ഡല്‍ഹി

അക്ഷര്‍ധാം ക്ഷേത്രം ഡല്‍ഹി

ഭാരതത്തിലെ മറ്റൊരു മനുഷ്യ നിര്‍മ്മിത അത്ഭുതമാണ് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന പ്രത്യേകതയാണ് വാസ്തുശാസ്ത്രവും പഞ്ചശാസ്ത്രവും മാതൃകയാക്കി നിര്‍മ്മിച്ച ഈ ക്ഷേത്രത്തിനുള്ളത്. സ്വാമി നാരായണ അക്ഷര്‍ധാം എന്നും ഇത് അറിയപ്പെടുന്നുണ്ട്.സ്ഥഹപത്യയെന്ന വേദ ഗ്രന്ഥം അടിസ്ഥാനമാക്കി ഭഗവന്‍ സ്വാമി നാരായണനാണ് ഈ ക്ഷേത്രം രൂപകല്‍പ്പന ചെയ്തത്.141 അടി ഉയരമുള്ള ഈ കെട്ടിടത്തില്‍ മനോഹരമായി അലങ്കരിച്ച 234 തൂണുകളാണുള്ളത്. 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്. ഋഷിവര്യന്മാരുടെയും, ഭക്തരുടേതുമുള്‍പ്പെടുന്ന ഒട്ടേറെ രൂപങ്ങളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെകാര്യങ്ങളും ഒരു സംഗീതധാരയന്ത്രവും ക്ഷേത്രത്തിലുണ്ട്. ഭാരത് ഉപവന്‍ എന്ന മനോഹരമായ പൂന്തോട്ടം, യജ്ഞപുരുഷകുണ്ട എന്ന പേരിലുള്ള യാഗശാല, സ്വാമിനാരായണ്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സഹജനാഥ് പ്രദര്‍ശന്‍ തുടങ്ങിയവയാണ് ക്ഷേത്ത്രതിലെ വിവിധ ഭാഗങ്ങള്‍.

PC:Swaminarayan Sanstha

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

ഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയുംഹിമാചലിന്‍റെ മറ്റൊരു സൗന്ദര്യം കണ്ടെത്താം! കാണാം കസോളും കുളും പിന്നെ പാര്‍വ്വതി വാലിയും

88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X