Search
  • Follow NativePlanet
Share
» »കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാംഅപൂര്‍വ്വ കാഴ്ചകളും

കാടിനുള്ളിലൂടെ നടന്നു കയറാം ... വഴിതെറ്റിപ്പോയി കാണാംഅപൂര്‍വ്വ കാഴ്ചകളും

നാട്ടിലെ കാഴ്ചകള്‍ കണ്ടുതീര്‍ന്നതോടെ ഇപ്പോള്‍ കാട്ടിലേക്കാണ് പുതിയ യാത്രകളെല്ലാം. കണ്ടു മടുത്ത ബീച്ചും ചരിത്ര സ്മാരകങ്ങളും എല്ലാം വിട്ട് കാടിന്റെ പച്ചപ്പും ഭംഗിയും വന്യതയും അനുഭവിച്ചുള്ള യാത്രകള്‍. പ്രകൃതി സ്നേഹികള്‍ക്ക് മാത്രമല്ല, സാഹസിക സഞ്ചാരികള്‍ക്കും ആവോളം വേണ്ടതെല്ലാം കാടു നല്കുന്നുണ്ട്. ഒന്നു കണ്ണുചിമ്മുവാന്‍ പോലും സമ്മതിക്കാത്ത തരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും മഴയും വെള്ളച്ചാട്ടങ്ങളും ഒക്കെയാകുമ്പോള്‍ യാത്ര അടിപൊളിയാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച കാട്ടിലേക്കുള്ള യാത്രകളെ പരിചയപ്പെടാം...

താലീ വാലി അരുണാചല്‍ പ്രദേശ്

താലീ വാലി അരുണാചല്‍ പ്രദേശ്

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കുറേയധികം കാടുകളും അവിടുത്തെ കാഴ്ചകളും ഉള്ള സംസ്ഥാനമാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലെ അരുണാചല്‍ പ്രദേശ്, അതിലേറ്റവും മികച്ചത് ഏതാണ് എന്ന ചോദ്യത്തിനുത്തരമാണ് താലീ വാലി എന്ന കാട് നല്കുന്നത്. ഇവിടേക്കുള്ള ഓരോ യാത്രയും മറക്കാനാവാത്ത ഏരോ അനുഭവങ്ങളും പാഠവുമാണ് നല്കുന്നത്.

 ജൈവവൈവിധ്യം

ജൈവവൈവിധ്യം

അളവില്ലാത്ത ജൈവ വൈവിധ്യമാണ് താലെ വാലിയുടെ പ്രത്യേകത. വ്യത്യസ്തങ്ങളായ സസ്യങ്ങളും മൃഗങ്ങളും മാത്രമല്ല, കനത്ത മുളങ്കാടുകളും തിങ്ങി നിറഞ്ഞ മരങ്ങളും എല്ലാം ചേര്‍ന്ന് ഇത് യാത്രയ്ക്ക് ഒന്നൊന്നര വ്യത്യസ്തതയാണ് നല്കുന്നത്. ഇവി‌ടുത്തെ പല ഭാഗങ്ങളും ഇനിയും മനുഷ്യ സ്പര്‍ശം ഏറ്റിട്ടില്ലാത്തവ ആയതിനാല്‍ പ്രകൃതിയെ അതിന്റെ മുഴുവന്‍ ചൈതന്യത്തില്‍ ഇവിടെ കാണാം. അതുകൊണ്ടു തന്നെ യാത്ര പ്രകൃതിയിലേക്കുള്ള ഒരു മടക്കം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല!

കന്‍ഹാ ദേശീയോദ്യാനം

കന്‍ഹാ ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും മികച്ചതും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതുമായ ദേശീയോദ്യാനമാണ് കന്‍ഹാ ദേശീയോദ്യാനം. 22 തരത്തിലുള്ള സസ്തനികളാണ് ഇവിടെയുള്ളത്. മധ്യ പ്രദേശിലെ മാണ്ട്ല , ബലഘത് എന്നീ ജില്ലകളിൽ 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിറഞ്ഞു നില്‍ക്കുന്ന ഇച് സ്ഥാപിതമായത് 1955 ല്‍ ആണ്. മധ്യ ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രം കൂടിയാണിത്. സധാരണ ഗതിയില്‍ ജൂലെ 1 മുതൽ ഒക്ടോബർ 15 വരെ ഇവിടെ പ്രവേശനം അനുവദിക്കാറില്ല

PC:Wikimdeia

 ജംഗിള്‍ ബുക്കിന്‍റെ വനം

ജംഗിള്‍ ബുക്കിന്‍റെ വനം

കുട്ടികളെ ഇന്നും ഹരം കൊള്ളിക്കുന്ന കാടിന്റെ കഥകളുടെ ശേഖരമായ ജംഗിള്‍ ബുക്കും കന്‍ഹാ ദേശീയോദ്യാനവും തമ്മില്‍ ചില ബന്ധങ്ങളുണ്ട്. ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന സിയോനി കാടുകളാണ് റുഡ്യാർഡ് കിപ്ലിംഗിന്റെകൃതിക്കു പശ്ചാത്തലമായത്.‌

PC:Shuvang

 തടോബ, മഹാരാഷ്ട്ര

തടോബ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയോദ്യാനമായ ഇത് തടോബ അന്ധേരി ടൈഗര്‍ റിസര്‍വ്വ് എന്നുമിത് അറിയപ്പെടുന്നു. ഇന്ത്യയിലെ 47 കടുവാ സംരക്ഷണ കേന്ദ്രങ്ങളില്ഡ ഒന്നും കൂടിയാണ്. 1,727 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം . 1955 ൽ സൃഷ്ടിച്ച തഡോബ നാഷണൽ പാർക്കും 1986 ലെ ആന്ധാരി വന്യജീവി സങ്കേതവും ചേരുന്നതാണിത്.
PC:GURDEEP SINGH

ട്രക്കിങ്

ട്രക്കിങ്

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇവിടുത്തെ ട്രക്കിങ്. തഡോബ നാഷണൽ പാർക്കിലെ ജംഗിൾ ട്രെക്കിംഗ് എന്നും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. വേനൽക്കാല മാസങ്ങളെ അപേക്ഷിച്ച് താപനില കൂടുതൽ സുഖകരമാകുന്നത് ഇവിടെ മഴക്കാലക്കാണ്.
PC:Join2manish

അഗുംബെ റിസര്‍വ്വ് ഫോറസ്റ്റ്

അഗുംബെ റിസര്‍വ്വ് ഫോറസ്റ്റ്

ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാടാണ് കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന അഗുംബെ. ഷിമോഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഗുംബെ ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നാണ് അറിയപ്പെടുന്നത്. റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ ആണ് അഗുംബെയിലെ മറ്റൊരു പ്രത്യേകത. മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനുള്ള ഇന്ത്യയിലെ തന്നെ ഏക സ്ഥിരം സംവിധാനമായ ഇത് 2005 ലാണ് സ്ഥാപിതമാകുന്നത്
PC: Karunakar Rayker

രാജവെമ്പാലകളുടെ തലസ്ഥാനം

രാജവെമ്പാലകളുടെ തലസ്ഥാനം

രാജവെമ്പാലകളുടെ തലസ്ഥാനം എന്നും ഈ പ്രദേശത്തിനു പേരുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന ഇടമായതിനാലാണിത്.വെള്ളച്ചാട്ടങ്ങള്‍, ട്രക്കിങ്, സണ്‍സെറ്റ് പോയിന്‍റുകള്‍, കാട്ടുവഴികള്‍ തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ഇവിടുത്തെ കാ‌ടിനുള്ളിലുണ്ട്.

PC: Kalyanvarma

ചെമ്പ്ര പീക്ക്‌

ചെമ്പ്ര പീക്ക്‌

കേരളത്തില്‍ കാടിനുള്ളിലൂടെ തേയിലത്തോട്ടങ്ങള്‍ കടന്നുള്ള ഏറ്റവും മനോഹരമായ യാത്രാ അനുഭവങ്ങള്‍ നല്കുന്ന ഇടമാണ് വയനാട് ജില്ലയിലെ ചെമ്പ്രാ പീക്ക്. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികളെയും സാഹസികരെയും ഒരു പോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ്. വയനാട്ടില്‍ പ്രകൃതിയോട് ചേര്‍ന്ന് ഒരു യാത്രയ്ക്ക് ഒന്നും സംശയിക്കാതെ തന്നെ ഇവിടം തിരഞ്ഞെടുക്കാം. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആണിത്.

PC: Tanuja R Y

ഹൃദയ സരസ്സ്

ഹൃദയ സരസ്സ്


കുന്നും മലയും താണ്ടി ചെന്നെത്തുമ്പോള്‍ ചെമ്പ്രയുടെ ഉയരങ്ങളില്‍ കാത്തിരിക്കുന്നത് ഹൃദയ സരസ്സ് എന്നറിയപ്പെടുന്ന ഹൃദയാകൃതിയിലുള്ള തടാകമാണ്. ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കിൽ മേപ്പാടി ഫോറസ്റ്റ് ഓഫീസിൽനിന്നും അനുമതി വാങ്ങേണ്ടതാണ്.

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളുംകുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X