Search
  • Follow NativePlanet
Share
» »കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!

കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!

ഭാരതത്തിന്‍റെ സ്വത്വവും ആത്മാവും തേടി വിദേശികളെത്തുന്ന പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വിദേശ സഞ്ചാരികളുടെ കാല്പാട് പതിയാത്ത ഇടങ്ങള്‍ വളരെ കുറവാണ്. ഇന്നും ഇന്ത്യ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. പഴയതുപോലെ എവിടെയെങ്കിലും പോവുക എന്നതില്‍ നിന്നും മാറി തിരഞ്ഞെടുത്ത ചില സ്ഥലങ്ങളാണ് വിദശ സഞ്ചാരികള്‍ക്കു പ്രിയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും നോക്കാം.

തമിഴ്നാട്

തമിഴ്നാട്

വിദേശ സഞ്ചാരികളുടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ് തമിഴ്നാട്. എണ്ണിയാല്‍തീരാത്ത ക്ഷേത്രങ്ങളും കടല്‍ത്തീരവും കുന്നുകളും ഒക്കെയായി മനസ്സില്‍ കയറിപ്പറ്റുന്ന ഇടമാണ് തമിഴ്നാട്. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം വിദേശികള്‍ എത്തിച്ചേരുന്നത് ഇവിടെയാണ്. രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും നിര്‍മ്മാണ ചാരുതി വിളിച്ചോതുന്ന ഇവിടുത്തെ പുരാതന ക്ഷേത്രങ്ങള്‍ തന്നെയാണ്. കുന്നുകളുടെ റാണി എന്നു വിളിക്കപ്പെടുന്ന ഊട്ടിയും നീലഗിരി മൗണ്ടന്‍ റെയില്‍വേയും ചെന്നൈയും മാമല്ലപുരവും കൊടൈക്കനാലും തഞ്ചാവൂരും മധുരയും എല്ലാം വിദേശികളെ മാത്രമല്ല എല്ലാ സഞ്ചാരികളെയും ആകര്‍ഷിക്കും.

 ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശ്

അനശ്വര പ്രണയത്തിന്‍റെ അടയാളമായ താജ്മഹല് സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശ് ആണ് പട്ടികയിലെ അടുത്തയിടം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ നദിയായ ഗംഗാ തടത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഉത്തർപ്രദേശിന് മറ്റിടങ്ങളെ അപേക്ഷിച്ച് വളരെ മനോഹരമായ പ്രകൃതിദൃശ്യങ്ങളുണ്ട്. പ്രകൃതി സൗന്ദര്യത്തേക്കാള്‍ ഏറെ മനുഷ്യനിര്‍മ്മിതമായ കുറച്ചു കാഴ്ചകളാണ് ഇവിടെ പ്രസിദ്ധമായിരിക്കുന്നത്. ഘാട്ടുകളും ശവകുടീരങ്ങളും ക്ഷേത്രങ്ങളും കോട്ടകളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ‘നവാബ്സ് നഗരം' ഇപ്പോഴും അതിന്റെ പുരാതന പ്രതാപം നിലനിർത്തുന്നു, ഉത്തർപ്രദേശിൽ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ വാരണാസിയിലെ ഘട്ടങ്ങൾ പര്യവേക്ഷണം ചെയ്യുക, മഥുര ക്ഷേത്രങ്ങളിൽ സമാധാനം കണ്ടെത്തുക, അയോദ്ധ്യയിലെ ഭൂതകാലത്തെ ഓർമ്മിപ്പിക്കുക എന്നിവയാണ്

 ഡല്‍ഹി

ഡല്‍ഹി

ചരിത്രവും ആധുനികതയും തമ്മില്‍ കലര്‍ന്നു നില്‍ക്കുന്ന ഡല്‍ഹിയാണ് വിദേശികളുടെ അടുത്ത പ്രിയപ്പെട്ടയിടം. ഓരോ കാലത്തെയും അവശേഷിച്ചിരിക്കുന്ന കുറേയധികം സ്മാരകങ്ങളാണ് ഡല്‍ഹിയിലെ കാഴ്ച.
ഡല്‍ഹിയില്‍ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം ദിഇന്ത്യ ഗേറ്റ് ആണ്. ഡല്‍ഹിയില്‍ സന്ദർശിക്കാൻ പറ്റിയ മറ്റ് സ്ഥലങ്ങളിൽ ഖുത്താബ് മിനാർ, ചെങ്കോട്ട ലോട്ടസ് ക്ഷേത്രം തുടങ്ങിയവയാണ്.

രാജസ്ഥാന്‍

രാജസ്ഥാന്‍

സമ്പന്നവും അതിമനോഹരവുമായ സംസ്കാരം ഇന്നും പിന്തുടരുന്ന രാജസ്ഥാന്‍ വിദേശ സഞ്ചാരികളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ടൂറിസ്റ്റ് ഹബ്ബ് ആയ ഇവിടം എന്നും വിദേശികളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇടമാണ്. രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ ജയ്പൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍, പുഷ്കര്‍, ബികനീര്‍ തുടങ്ങിയവയെല്ലാം ഇവിടുത്തെ മനോഹരങ്ങളായ കാഴ്ചകളാണ്.

 പശ്ചിമബംഗാള്‍

പശ്ചിമബംഗാള്‍

പശ്ചിമ ബംഗാൾ ഇന്ത്യക്കാർക്ക് വെറുമമരു സംസ്ഥാനമല്ല. കഠിനാധ്വാനവും സംസ്കാരവും അതിന്റെ നിര്‍വ്വചനം തേടുന്ന ഇടമാണിത്. പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ‘ദി സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്ന കൊല്‍ക്കത്ത, , ഹൂഗ്ലി, ഡാർജിലിംഗ് എന്നിവ ഉൾപ്പെടുന്നു. ബ്രിട്ടീഷുകാരുടെകാലത്ത് നിരവധി കെട്ടിടങ്ങളും ഇന്ത്യൻ വാസ്തുവിദ്യയും ഇവിടെ ധാരാളമായി കാണാം വിക്ടോറിയ മെമ്മോറിയൽ ഇവിടെ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ഇന്ത്യൻ മ്യൂസിയം മുഗൾ പെയിന്റിംഗുകളുടെ മികച്ച മാതൃകകൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതൻ ഇന്ത്യയിലെ വളരെ പ്രസിദ്ധമായ ഒരു വിജ്ഞാന കേന്ദ്രമാണ്.

 പഞ്ചാബ്

പഞ്ചാബ്

അഞ്ച് നദികളുടെ നാടായ പഞ്ചാബ് പ്രകൃതി സൗന്ദര്യത്തില്‍ അല്പം പിന്നിലാണെങ്കിലും ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണ്. സിക്ക് മതവിശ്വാസികളുടെ കേന്ദ്രം കൂടിയാണ് പ‍ഞ്ചാബ്. പഞ്ചാബിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം എക്കാലത്തെയും തിളങ്ങുന്ന സ്വർണ്ണക്ഷേത്രമാണ്.അമൃത്സറിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്. വാഗാ ബോര്‍ഡര്‍, ജാലിയന്‍ വാലാബാഗ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

കേരള

കേരള

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഹരിതാഭയും പച്ചപ്പും തേടിയെത്തുന്ന സ‍ഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കായലും കടലും കുന്നും മലയും എന്നിങ്ങനെ വേണ്ടതെല്ലാം കേരളം സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വൃത്തിയുള്ള മണല്‍ നിറഞ്ഞ ബീച്ചുകളും ആലപ്പുഴയിലെ കായലും ഹൗസ്ബോട്ടും തിരുവന്നതപുരത്തെ ക്ഷേത്രങ്ങളും തടാകവും പിന്നെ മധ്യകേരളത്തിലെ കാടുകളും മലകളും മലബാ‌റിലെ വെള്ളച്ചാട്ടങ്ങളും പഴയ ക്ഷേത്രങ്ങളും കേരളത്തിലേക്ക് വിദേശിയരെ ആകര്‍ഷിക്കുന്നു.കഥകളിയും തെയ്യവും കളരിപ്പയറ്റുമെല്ലാം വിദേശികള്‍ കേരളത്തില്‍ കാണുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

 ബിഹാര്‍

ബിഹാര്‍

ബുദ്ധ-ജൈന മതങ്ങളുടെ ജന്മസ്ഥാനമായ ബിഹാര്‍ നിരവധി രാജവംശങ്ങൾ ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പ്രദേശമാണ്. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ബിഹാറിന്‍ഖെ ചരിത്ര പ്രാധാന്യം അങ്ങനെ അവഗണിക്കുവാന്‍ കഴിയില്ല. ബുദ്ധമതത്തിന്റെ വിത്തുകൾ മുളപ്പിച്ച ബോധ്ഗയയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിലൊന്നായ നളന്ദ സർവകലാശാലയും ബീഹാറിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ബുദ്ധൻ പ്രബുദ്ധത നേടിയ ബോധി വൃക്ഷം ഇപ്പോൾ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുന്നു

ഗോവ

ഗോവ

തീരങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷത്തിന്‍റെയും കാഴ്ചകളാണ് ഗോവയിലേത്. ബീച്ചുകളും പോര്‍ച്ചുഗീസ് സംസ്കാരത്തിന്റെ ബാക്കിപത്രങ്ങളും കൊളോണിയല്‍ ജീവിത ശൈലിയുമെല്ലാം ഇവിടെ കാണാം. പുരാതനങ്ങളായ കോട്ടകളും ബീച്ചുകളും തന്നെയാണ് ഇവിടെക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അഗവാഡ കോട്ട, ദൂത്സാഹര്‍ വെള്ളച്ചാട്ടം, ഔവ്വര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ച് എന്നിവ ഗോവയിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

തിടപ്പള്ളിയോ‌ട് ചേര്‍ന്ന് മേല്‍ക്കൂരയില്ലാത്ത ശ്രീകോവില്‍, കുഴിയിലെ ശിവപൂജ, അപൂര്‍വ്വം ഈ ശിവക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X