Search
  • Follow NativePlanet
Share
» »കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

കാത്തിരുന്ന പുതുവര്‍ഷാഘോഷങ്ങളും ഇല്ല!! വിലക്കുമായി ഈ സംസ്ഥാനങ്ങള്‍

പുതുവര്‍ഷത്തെ ആഘോഷത്തോടെ വരവേല്‍ക്കുവാന്‍ കാത്തിരുന്നവര്‍ക്ക് അപ്രതീക്ഷിതമായിരുന്നു പുതിയ കൊറോണ വൈറസിന്റ് വ്യാപനം. പുത്തന്‍ വര്‍ശത്തെ പുതിയ പ്രതീക്ഷകളോടെ വരവേല്‍ക്കുവാനായി പ്ലാന്‍ ചെയ്ത യാത്രകളെല്ലാം മാറ്റിവയ്ക്കേണ്ടി വന്നത് സഞ്ചാരികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. വൈറസ് രോഗവ്യാപന ഭീതിയില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സഞ്ചാരികള്‍ക്കും ആഘോഷങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പബ്ബിലെ പുലരുവോളമുള്ള പുതുവര്‍ഷാഘോഷങ്ങളും ബീച്ചിലെ പാര്‍‌ട്ടികളും മലമുകളിലെ സൂര്യോദയവും അങ്ങനെ പുതുവര്‍ഷത്തിനായി കരുതിയ യാത്രകളൊക്കെ മാറ്റിവയ്ക്കേണ്ട സമയമാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ശോകമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചില സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ക്ക് ചെറിയ പരിമിതി ആണ് ഏര്‍പ്പെ‌ടുത്തിയിരിക്കുന്നതെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ പുതുവര്‍ഷത്തില്‍ പുറത്തിറങ്ങുവാന്‍ കഴിയാത്ത തരത്തിലുള്ള നിയന്ത്രണങ്ങളാണുള്ളത്. പുതുവര്‍ഷാഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളെക്കുറിച്ച് വായിക്കാം

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഡിസംബര്‍ 22 മുതല്‍ 2021 ജനുവരി 05 വരെ മഹാരാഷ്ട്രയില്‍ ഏഴു മണിക്കൂര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചി‌ട്ടുണ്ട്. രാത്രി 12 മണിക്ക് പുതുവര്‍ഷം ആഘോഷിക്കുന്നതിനാല്‍ ഇതിനെയും ഈ കര്‍ഫ്യൂ ബാധിക്കും. അതുക‌ൊണ്ടു തന്നെ മുംബൈയില്‍ ഈ വര്‍ഷം രാത്രിയിലെ പുതുവര്‍ഷാഘോഷം ഉണ്ടായിരിക്കില്ല, രാത്രി 11 മുതല്‍ പുലര്‍ച്ചെ 6 മണി വരെയാണ് കര്‍ഫ്യൂ ബാധകമായിരിക്കുക. രാത്രിയില്‍ മുംബൈയിലുള്ളവര്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കുകളില്ലെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കും മാത്രമായി അതിനെ പരിമിതപ്പെടുത്തിയി‌ട്ടുണ്ട്.

തമിഴ്നാട്

തമിഴ്നാട്

തമിഴ്നാട്ടില്‍ റസ്റ്റോറന്‍റുകള്‍, ക്ലബ്, പബ്ബ്, റിസോര്‍ട്ട്, ബീച്ച് റിസോര്‍ട്ട്, ബീച്ച് എന്നിവിടങ്ങളിലെല്ലാം പൊതുവായ ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെ‌ടുത്തിയ‌ി‌ട്ടുണ്ട്. 2020 ഡിസംബര്‍ 31, 2021 ജനുവരി 01 എന്നീ തിയ്യതികളിലാണ് വിലക്കുള്ളത്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ ഏറ്റവും വലിയ പുതുവര്‍ഷാഘോഷ കേന്ദ്രങ്ങളിലൊന്നായ മറീന ബീച്ചില്‍ ആ വര്‍ഷം ആഘോഷങ്ങളുണ്ടായിരിക്കില്ല. എങ്കിലും നിലവില്‍ കര്‍ഫ്യൂ തമിഴ്നാ‌ട്ടിലില്ല. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് റെസ്റ്റോറന്റുകൾ, പബ്, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് തുറന്നു പ്രവര്‍ത്തിക്കാം

കര്‍ണ്ണാടക

കര്‍ണ്ണാടക

കൊവിഡ് മുന്‍കരുതലുകള്‍ക്കായി കര്‍ണ്ണാ‌ടകയിലും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മുതൽ രാവിലെ 6 മണി വരെയുള്ള കര്‍ഫ്യൂ ജനുവരി 2 വരെ നീണ്ടു നില്‍ക്കും. രാത്രി 10 മണിക്കു ശേഷം പുതുവര്‍ഷാഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളൊന്നും അനുവദിക്കില്ല. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് റെസ്റ്റോറന്റുകൾ, പബ്, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവയ്ക്ക് സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കാം.

 രാജസ്ഥാന്‍

രാജസ്ഥാന്‍

ദീപാവലി സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പോലെ തന്നെ അടിസ്ഥാനത്തിൽ, രാജസ്ഥാൻ വർഷാഘോഷങ്ങള്‍ക്കും രാജസ്ഥാനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസമ്മേളനങ്ങളും കൂ‌ടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട്.. ആളുകൾ വീട്ടിൽ പുതുവർഷാഘോഷം നടത്തണം, തിരക്ക് ഒഴിവാക്കുക, പടക്കം പൊട്ടിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡിസംബർ 31 രാത്രി മുതൽ ജനുവരി 1 രാവിലെ വരെ കർഫ്യൂ ഏർപ്പെടുത്തും. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജസ്ഥാനിലെ എല്ലാ നഗരങ്ങളിലും കർഫ്യൂ പ്രാബല്യത്തിൽ വരും. ഡിസംബർ 31 ന് രാത്രി 8 മുതൽ ജനുവരി 1 ന് രാവിലെ 6 വരെ നിയന്ത്രണങ്ങൾ തുടരും. ഉത്തരവ് പ്രകാരം രാത്രി 7 മണിക്ക് മാർക്കറ്റുകൾ അടയ്ക്കും.

 ഗുജറാത്ത്

ഗുജറാത്ത്

നേരത്തെ ഇവിടെ തുടര്‍ന്നു പോരുന്ന നിയന്ത്രണങ്ങള്‍ പോലെ പുതുവര്‍ഷാഘോഷത്തിനും ഗുജറാത്തിലെ വിലക്കുകള്‍ തുടരും,ഇതുസംബന്ധിച്ച കൂടുതൽ ഉത്തരവ് വരുന്നതുവരെ ഡിസംബർ 7 മുതൽ രാത്രി 9 നും രാവിലെ 6 നും ഇടയിൽ കർഫ്യൂ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.
ഈ കാലയളവിൽ ആളുകൾ വീടിനകത്ത് തന്നെ കഴിയണം. അവർ റോഡുകളിലും തെരുവുകളിലും പൊതു സ്ഥലങ്ങളിലും നിൽക്കരുത്, ഈ കാലയളവിൽ കാൽനടയായോ വാഹനങ്ങളിലോ സഞ്ചരിക്കരുത്, എന്നും നോട്ടീസിൽ പറയുന്നു. അത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, പുതുവർഷ പാർട്ടികളും അനുബന്ധ ആഘോഷങ്ങളും നടക്കാൻ സാധ്യതയില്ല.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ചെല്ലുന്നവരെ ഹിമാചല്‍ പ്രദേശും നിരാശരാക്കും.
രാത്രി 10 മണി മുതൽ പുലര്‍ച്ചെ 6 മണി വരെ ഷിംല, മണ്ഡി, കാൻഗ്ര, കുളു ജില്ലകളിൽ രാത്രി കർഫ്യൂ ഉണ്ടാകും. ജനുവരി 5 വരെ നിയന്ത്രണങ്ങൾ തുടരും

 പഞ്ചാബ്

പഞ്ചാബ്

മറ്റു സംസ്ഥാനങ്ങളിലെ പോലെ തന്നെ പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങള്‍ തുടരും. 2022 ജനുവരി 1 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ബാധകമായിരിക്കും. പരിപാടികൾക്കായി ആളുകൾ ഒത്തുകൂടുന്നതിനും നിയന്ത്രണമുണ്ട്. കർഫ്യൂ അല്ലാത്ത സമയങ്ങളിൽ മൊത്തം 100 പേർക്ക് ഇൻഡോർ പരിപാ‌ടികള്‍ക്കും 250 പേർ വരെ ഔ‌‌ട്ട് ഡോര്‍ പരിപാ‌‌ടികള്‍ക്കും പങ്കെടുക്കാം.

മണിപ്പൂര്‍

മണിപ്പൂര്‍

നിലവില്‍ ഡിസംബര്‍ 31 വരെയാണ് മണിപ്പൂരില്‍ രാത്രി കര്‍ഫ്യൂ ഉള്ളത്. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 4.00 വരെ കര്‍ഫ്യൂ ബാധകമായിരിക്കും. ആചാരപരമായ പരിപാടികൾക്കായി 20 ൽ കൂടുതൽ ആളുകൾക്ക് ഇപ്പോൾ ഒത്തുകൂടാൻ കഴിയില്ല.

മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!മഞ്ഞും മലയും റെഡിയാണ്..പ‍ൊന്മുടി കാണാന്‍ പോയാലോ!!

ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ബാഗില്‍ വേണം ഈ സാധനങ്ങള്‍ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ബാഗില്‍ വേണം ഈ സാധനങ്ങള്‍

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

Read more about: new year celebrations festivals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X