Search
  • Follow NativePlanet
Share
» »ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍

ലോകം ചുറ്റിക്കറങ്ങാം...കൗനാസ് മുതല്‍ താഷ്കന്‍റ് വരെ... പ്ലാന്‍ ചെയ്തുവയ്ക്കാം ഈ യാത്രകള്‍

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ യാത്രകള്‍ എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് അറിയില്ലായെങ്കില്‍ പോലും ഭാവിയിലെ യാത്രകള്‍ നമ്മളിപ്പോഴും പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതാ ഈ 2022 ല്‍ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന ഏറ്റവും മികച്ച അന്താരാഷ്ട്ര ഇടങ്ങള്‍ പരിചയപ്പെടാം.. ചെലവ് കുറഞ്ഞ അവധിക്കാല ആശയങ്ങളോ സാഹസികതകളോ ചെറു യാത്രകളോ പരിസ്ഥിതി സൗഹൃദ ലക്ഷ്യസ്ഥാനങ്ങളോ മികച്ച കാലാവസ്ഥയോ അങ്ങനെ എന്തു തരത്തിലുള്ള യാത്രയണ് നിങ്ങള്‍ പ്ലാന്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെങ്കിലും ഈ പട്ടിക നിങ്ങളെ സഹായിക്കും!

കൗനാസ്, ലിത്വാനിയ

കൗനാസ്, ലിത്വാനിയ

യൂറോപ്പിന്‍റെ സാംസ്കാരിക നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന കൗനാസ് ലിത്വാനിയയിലെ രണ്ടാമത്തെ പ്രധാന നഗരമാണ്. യുവജനങ്ങളാല്‍ സമ്പന്നമായ ഈ നഗരത്തില്‍ ഏഴു സര്‍വ്വകലാശാലകളിലായി 35,000 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇതിനു പുറമേ പരമ്പരാഗത, പഴയ തെരുവുകൾ, ചത്വരങ്ങൾ, കലകള്‍ ജീവിതരീതികള്‍ എന്നിവയ്ക്കൊക്കെ ഇവിടം പ്രസിദ്ധമാണ്.

കാഴ്ചകള്‍ നിരവധി ചെയ്യുവാനും

കാഴ്ചകള്‍ നിരവധി ചെയ്യുവാനും

മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കൗനാസിലൂടെ നടക്കുക എന്നത് ഏതൊരു സഞ്ചാരിയെയും സന്തോഷിപ്പിക്കുന്ന ഒന്നാണ്. വലിയ ചത്വരങ്ങളില്‍ ഇരുന്നു സമയം നീക്കുക, കൗനാസ് കോട്ടയും ഫോക്ക് മ്യൂസിയവും പോലുള്ള കാഴ്ചകൾ പര്യവേക്ഷണം ചെയ്യുക, സ്ട്രീറ്റ് ആർട്ട് ടൂർ കാണുക, എന്നിങ്ങനെ കുറേ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

തുർക്കു, ഫിൻലാൻഡ്

തുർക്കു, ഫിൻലാൻഡ്

കൗനാസിന് സമാനമായ മറ്റൊരു നഗരമാണ് തുര്‍ക്കു. ബാൾട്ടിക് കടന്ന് ഫിൻലാൻഡില്‍ സ്ഥിതി ചെയ്യുന്ന തുര്‍ക്കു ഹെൽസിങ്കിയിൽ നിന്ന് ഏതാനും മണിക്കൂറുകൾ അകലെയാണ്. ആയിരക്കണക്കിന് ദ്വീപുകളുടെ ഒരു ദ്വീപസമൂഹത്തിന്റെ അരികിലായി നില്‍ക്കുന്ന ഇവിടം വിശാലമായ ഗ്രാമ പ്രദേശങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഫിൻലാന്റിലെ ഏറ്റവും പഴക്കം ചെന്ന നഗരം കൂടിയാണിത്. നദീതീരത്തെ തെരുവുകളും പ്രൊമെനേഡുകളും മനോഹരമായ റെസ്റ്റോറന്റുകളും ബാറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ അഭിമാനിക്കുകയും, പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ നല്കുകയും ചെയ്യുന്നവരാണ് തുര്‍ക്കുവിലെ ആളുകള്‍.

ആഘോഷിക്കാം ഓരോ നിമിഷവും

ആഘോഷിക്കാം ഓരോ നിമിഷവും

തുര്‍ക്കുവില്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും ആഹ്ലാദിക്കുവാന്‍ വേണ്ടി മാത്രമുള്ളതായിരിക്കണം. കടത്തുവള്ളങ്ങള്‍ നിരവധി കടന്നു പോകുന്ന ഇടമായതിനാല്‍ തീര്‍ച്ചയായും യാത്രയില്‍ അതിനെയും ഉള്‍പ്പെടുത്താം.

വളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാംവളര്‍ത്തുമൃഗങ്ങളുമായി ട്രെയിനില്‍ യാത്ര ചെയ്യുവാന്‍... നിയമങ്ങളും ചാര്‍ജും... വിശദമായി വായിക്കാം

ഗാബോൺ

ഗാബോൺ

മധ്യ ആഫ്രിക്കയിലെ അറ്റ്‌ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന ഗാബോണ്‍ ലോകത്തെ ഏറ്റവും പാരിസ്ഥിതിക സൗഹൃദവും സംരക്ഷണ കേന്ദ്രീകൃതവുമായ രാജ്യങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ 70 ശതമാനത്തിലധികം വനമേഖലയാണ്, കൂടാതെ 13 ദേശീയ ഉദ്യാനങ്ങളും ഒമ്പത് മറൈൻ പാർക്കുകളും 11 ജലസംഭരണികളും ഇവിടെ കാണാം.

പെര്‍ത്ത്, ഓസ്ട്രേലിയ

പെര്‍ത്ത്, ഓസ്ട്രേലിയ

ലോകത്തിലെ തന്നെ ഏറ്റവും മികച്ച യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന നഗരമാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്ത്. ലോകത്തിലെ ഏറ്റവും വിദൂരമായ പ്രധാന നഗരം, ഭൂമിശാസ്ത്രപരമായി ജക്കാർത്തയോട് സ്വന്തം രാജ്യത്തിന്റെ തലസ്ഥാനത്തേക്കാൾ അടുത്തായി സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേതയും പെര്‍ത്തിനുണ്ട്. ഊർജ്ജസ്വലമായ സംസ്കാരം, വൃത്തിയുള്ള തെരുവുകൾ, വിശ്രമ മനോഭാവം എന്നിവ ഇവിടുത്തെ എടുത്തുപറയേണ്ട കാര്യങ്ങളാണ്.

ഓസ്ട്രേലിയന്‍ ജീവിതം അറിയാം

ഓസ്ട്രേലിയന്‍ ജീവിതം അറിയാം


പെര്‍ത്തിലെത്തിയാല്‍ ഒരു റെയില്‍വേ യാത്ര നടത്താതെ പെര്‍ത്ത് കണ്ടുതീര്‍ത്തു എന്നു നിങ്ങള്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കില്ല. നാല് പകലും മൂന്ന് രാത്രിയും കൊണ്ട് ഇവിടുത്തെ കാഴ്ചകളെല്ലാം നിങ്ങള്‍ക്ക് കണ്ടുതീര്‍ക്കാം. കൽഗൂർലി, റൗളിന്ന, കുക്ക്, അഡ്‌ലെയ്ഡ്, ബ്രോക്കൺ ഹിൽ, ബ്ലൂ മൗണ്ടൻസ് തുടങ്ങിയ സ്ഥലങ്ങളിൽ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ അവിടുത്തെ സംസ്കാരത്തെ കൂടുതല്‍ പരിചയപ്പെ‌‌ടുവാനും സാധിക്കും.

താഷ്കന്‍റ്, ഉസ്ബെക്കിസ്ഥാന്‍

താഷ്കന്‍റ്, ഉസ്ബെക്കിസ്ഥാന്‍

സോവിയറ്റ് യൂണിയനിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ 30 വർഷം ഉസ്ബക്കിസ്ഥാന്‍ ആഘോഷിച്ചത് 2021 ല്‍ ആയിരുന്നു. സംസ്കാരങ്ങൾ, മതങ്ങൾ, ഭാഷകൾ എന്നിവയുടെ മിശ്രിതം താഷ്‌കന്റിനെ വർണ്ണാഭമായതും സൗഹൃദപരവുമായ നഗരമാക്കി മാറ്റുന്നു.2.7 ദശലക്ഷം ആളുകൾക്ക് ആണ് ഈ നാട് ഭവനമായിട്ടുള്ളത്. ടംബിൾഡൗൺ മാർക്കറ്റ് സ്‌ക്വയറുകളും ബസാറുകളും മുതൽ വിശാലമായ,സോവിയറ്റ് കാലഘട്ടത്തിലെ ശക്തമായ കെട്ടിടങ്ങളും അധികാരസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന ബൊളിവാർഡുകൾ വരെ എല്ലാം കൂടിച്ചേർന്ന യുഗങ്ങളുടെ ഒരു കൂട്ടമാണ് ഈ നഗരം കാണിച്ചു തരുന്നത്.

വ്യത്യസ്തതകളുടെ സംഗമസ്ഥാനം

വ്യത്യസ്തതകളുടെ സംഗമസ്ഥാനം

സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹൈക്കിംഗ്, ക്ലൈംബിംഗ്, റാഫ്റ്റിംഗ് അല്ലെങ്കിൽ സ്കീയിംഗ് എന്നിവയ്ക്കായി ഉഗം-ചത്കൽ നാഷണൽ പാർക്ക് ഇവിടെയുണ്ട്. അതിവേഗ റെയിൽ ശൃംഖല ഇപ്പോൾ സഞ്ചാരികളെ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ഖിവയുടെ സൈറ്റിലേക്ക് ആകർഷിക്കുന്നു. പുരാതന സിൽക്ക് റോഡ് നഗരം മരുഭൂമിയിലെ 2,000 വർഷം പഴക്കമുള്ള ഒരു മരുപ്പച്ചയാണ്

ട്രോംസോ, നോര്‍വെ

ട്രോംസോ, നോര്‍വെ


നോർവേയുടെ വടക്ക് ഭാഗത്ത് ഏകദേശം 70,000 ആളുകൾ വസിക്കുന്ന ട്രോംസോ നഗരം സ്ഥിതിചെയ്യുന്നു. ഏറ്റവും കൂടുതൽ പഴയ തടി വീടുകൾ ഉള്ള നോര്‍വ്വെ നാട‌് കൂടിയാണിത്. ട്രോംസോ ഒരു രസകരമായ സ്ഥലമാണ്, നിരവധി വേനൽക്കാല ഉത്സവങ്ങൾ, അന്തരീക്ഷവും സ്ഥലവും കണക്കിലെടുക്കുമ്പോൾ, ആംബിയന്റ്, ട്രാൻസ്, ഇലക്‌ട്രോണിക്‌സ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു സംഗീത രംഗം,പ്ലാനറ്റോറിയം, ബൊട്ടാണിക്കൽ ഗാർഡൻ, വെള്ളത്താലും മലകളാലും ചുറ്റപ്പെട്ട അതിമനോഹരമായ നാടിന്റെ കാഴ്ച എന്നിവയെല്ലാം ഇവിടെ ആസ്വദിക്കാം

പസഫിക് കോസ്റ്റ് ഹൈവേ

പസഫിക് കോസ്റ്റ് ഹൈവേ

1930-കളിൽ ആരംഭിച്ച പസഫിക് കോസ്റ്റ് ഹൈവേ ഇപ്പോൾ 900 കിലോമീറ്റർ (600 മൈൽ) ദൂരമാണുള്ളത്. യുഎസിലെ ഏറ്റവും പരുക്കനും അതേ സമയം മനോഹരവുമായ ദൃശ്യങ്ങൾ ഇത് ഉൾക്കൊള്ളുന്നു. തീരദേശ ഗ്രാമങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ഗോൾഡ്-റഷ് ഔട്ട്‌പോസ്റ്റുകൾ എന്നിങ്ങനെ നിരവധി കാഴ്ചകളും അനുഭവങ്ങളും ഈ യാത്രയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. മിക്കപ്പോഴും ഒരാഴ്ച വരെ സമയമെടുത്താണ് സഞ്ചാരികള്‍ ഓരോ കാഴ്ചയും കണ്ടുതീര്‍ത്ത് യാത്ര അവസാനിപ്പിക്കാറുള്ളത്.

പോകാം

പോകാം

സാൻ ഫ്രാൻസിസ്കോ മുതൽ ലോസ് ഏഞ്ചൽസ് വരെ - അല്ലെങ്കിൽ തിരിച്ചും - നിങ്ങൾ കുന്നുകളും കാടുകളും കടന്ന്, സ്‌ക്രബ്‌ലാൻഡും ബ്ലഫുകളും കടന്ന്, മഹത്തായ തീരപ്രദേശങ്ങളിലൂടെയും സൗഹൃദ നഗരങ്ങളിലൂടെയും അവ്യക്തമായ ദൂരത്തുള്ള വലിയ നഗരത്തിലേക്ക് പോകും.

റോഡ് ട്രിപ്പുകള്‍ വന്‍ വിജയമാക്കാം..പ്ലാനിങ്ങും ബജറ്റും മാത്രമറിഞ്ഞാല്‍ പോരാ..ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാംറോഡ് ട്രിപ്പുകള്‍ വന്‍ വിജയമാക്കാം..പ്ലാനിങ്ങും ബജറ്റും മാത്രമറിഞ്ഞാല്‍ പോരാ..ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം

സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേക്ക് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!സ്വിറ്റ്സര്‍ലാന്‍ഡ് വേണോ അതോ അയര്‍ലന്‍ഡോ?ഈ രാജ്യങ്ങളിലേക്ക് താമസം മാറാന്‍ പണം ഇങ്ങോട്ട് തരും!!

Read more about: travel world road trip cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X