Search
  • Follow NativePlanet
Share
» »അടുത്ത തമിഴ്നാട് യാത്രയില്‍ നാഗപട്ടിണം കൂടി ഉള്‍പ്പെടുത്തുവാന്‍ അഞ്ച് കാരണങ്ങള്‍

അടുത്ത തമിഴ്നാട് യാത്രയില്‍ നാഗപട്ടിണം കൂടി ഉള്‍പ്പെടുത്തുവാന്‍ അഞ്ച് കാരണങ്ങള്‍

സഞ്ചാരികള്‍ സ്ഥിരമായി എത്തിച്ചേരുന്ന ചെന്നൈയും മധുരൈയും ഊട്ടിയും കൊടൈക്കനാലും പോലെ തീര്‍ത്തും സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടാത്ത നിരവധി ഇടങ്ങള്‍ തമിഴ്നാട്ടിലുണ്ട്. സമീപത്തുകൂടി കടന്നുപോകുമെങ്കിലും കയറിവന്ന് എക്സ്പ്ലോര്‍ ചെയ്യാത്ത കുറച്ചിടങ്ങള്‍.. അ‍ജ്ഞാതമായി കിടക്കുന്ന ഈ സ്ഥലങ്ങള്‍ ആണ് ഓരോ പ്രദേശത്തിന്റെയും സൗന്ദര്യം നിശ്ചയിക്കുന്നത്... അത്തരത്തില്‍ ചുറ്റിലുമുള്ള പല സ്ഥലങ്ങളും കണ്ടുകയറി പോകുമെങ്കിലും വിട്ടുപോകുന്ന ഒരിടമാണ് നാഗപട്ടിണം. വേളാങ്കണ്ണിയും കടല്‍ത്തീരവും ക്ഷേത്രങ്ങളും നമുക്കറിയാണെങ്കിലും നാഗപട്ടിണം പ്രദേശം കണ്ടുതീര്‍ത്തവര്‍ കുറവായിരിക്കും. ഒരു യാത്രാ പ്രേമിക്കു വേണ്ടതിലധികം നല്കുന്ന ഇവിടെ നിശ്ചയമായും കണ്ടിരിക്കേണ്ട കുറച്ചിടങ്ങളുണ്ട്. നിങ്ങളുടെ യാത്രാ ബക്കറ്റ് ലിസ്റ്റില്‍ എന്തുകൊണ്ട് നാഗപട്ടിണം ഉള്‍പ്പെടുത്തണം എന്നു നോക്കാം....

ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത്

ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത്

പ്രകൃതിയുടെ മായക്കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന നാഗപട്ടിണം ഒരു തീരദേശഗ്രാമമാണ്. ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം അധികമാരും കണ്ടിട്ടില്ലാത്ത തീരപ്രദേശം കൂടിയാണ്. ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാനായി ഒന്നിലധികം ബീച്ചുകള്‍ ഇവിടെയുണ്ട്. സീസണുകളില്‍ മാത്രം ആളുകള്‍ തേടിയെത്തുന്ന ഇടമായതിനാല്‍ സാധാരണ സമയത്ത് പോകുന്ന ആളുകള്‍ക്ക് തിരക്കും ബഹളങ്ങളും ഒന്നുമില്ലാതെ പ്രകൃതിയെ അതിന്‍റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കാം. ഫോട്ടോഗ്രഫിക്ക് പറ്റിയ ബീച്ച് കൂടിയാണിത്. നാഗപട്ടണത്തിന് സമീപമുള്ള മറ്റ് ബീച്ചുകളിൽ നാഗൂർ ബീച്ച് ഉൾപ്പെടുന്നു, ഇത് ഏകദേശം 7 കിലോമീറ്റർ അകലെയാണ്.

നൂറ്റാണ്ടുകള്‍ പിന്നിടുന്ന ചരിത്രം

നൂറ്റാണ്ടുകള്‍ പിന്നിടുന്ന ചരിത്രം

മധ്യകാലഘട്ടത്തിന്‍റെ മുതലുള് ചരിത്രം പറയുന്ന നാടാണ് നാഗപട്ടിണം. സമ്പന്നമായ ചരിത്രത്തിന്റെ പല അടയാളങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും. ചരിത്രരേഖകൾ അനുസരിച്ച്, ചോള രാജവംശം ഭരിച്ചിരുന്ന ഇന്ത്യയുടെ ആദ്യ മധ്യകാലഘട്ടത്തിലാണ് നാഗപട്ടണം സ്ഥാപിതമായത്. എന്നാല്‍ ഇതിനും മുന്നേയുള്ള ചരിത്രം ഇവിടെ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. ചരിത്രപ്രസിദ്ധമായ ഈ തീരദേശ പട്ടണത്തിന് നിങ്ങള്‍ക്കു നല്കുവാന്‍ കാഴ്ചകളും അനുഭവങ്ങളും ധാരാളമുണ്ട്. പോർച്ചുഗീസുകാരും ഈസ്റ്റ് ഇന്ത്യാ കമ്പനിയുമുൾപ്പെടെ നിരവധി സൈന്യങ്ങളും നാഗപട്ടണം ഭരിച്ചിരുന്നു.
PC:Auguste-Louis de Rossel

വേളാങ്കണ്ണി

വേളാങ്കണ്ണി

നാഗപട്ടിണത്തെ നമുക്ക് കൂടുതലും അറിയുക ഒരുപക്ഷേ വേളാങ്കണ്ണിയുടെ പേരില്‍ നിന്നായിരിക്കും. ക്രിസ്ത്യാനികളുടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പ്രശസ്തമായ വേളാങ്കണ്ണി പള്ളി നാഗപട്ടണത്ത് നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വളരെ തിരക്കേറിയ ഒരു തീര്‍ത്ഥാടന കേന്ദ്രമാണിത്.

പുരാതന ക്ഷേത്രങ്ങള്‍

പുരാതന ക്ഷേത്രങ്ങള്‍

നാഗപട്ടിണത്തിന്റെ മറ്റൊരു പ്രത്യേകത ഇവിട‌ുത്തെ പുരാതനമായ ക്ഷേത്രങ്ങളാണ്. നാഗപട്ടണം നിരവധി പുരാതന ക്ഷേത്രങ്ങളുടെയും ചരിത്ര സ്ഥലങ്ങളുടെയും കേന്ദ്രമാണ്. എല്ലാത്തിനുമുപരി, ഇത് സംസ്ഥാനത്തെ ഏറ്റവും പഴയ ജനവാസമുള്ള പട്ടണങ്ങളിലൊന്നാണ്. ശിവന് സമർപ്പിച്ചിരിക്കുന്ന കായാരോഹണസ്വാമി ക്ഷേത്രവും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന സൗന്ദരരാജപെരുമാൾ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. സിക്കൽ ശിങ്കാരവേലൻ ക്ഷേത്രവും വേദാരണ്യേശ്വര ക്ഷേത്രവും ഇവിടുത്തെ ജനപ്രിയ ക്ഷേത്രങ്ങള്‍ തന്നെയാണ്, പതിനാറാം നൂറ്റാണ്ടിലെ നാഗൂർ ദർഗയുടെ ആസ്ഥാനം കൂടിയാണ് നാഗപട്ടണം, ഇത് മുസ്ലീങ്ങൾക്കിടയിലുള്ള ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും ഹിന്ദുക്കൾക്കിടയിൽ ഒരു പുണ്യസ്ഥലവുമാണ്.

PC:Official Site

പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!പുറത്തെടുത്താല്‍ വിയര്‍ക്കുന്ന മുരുക വിഗ്രഹം... വെണ്ണ കൊണ്ട് നിര്‍മ്മിച്ച പ്രതിഷ്ഠ... വിചിത്രം വിശ്വാസം!

തിരക്കില്ലാത്ത ലക്ഷ്യസ്ഥാനം

തിരക്കില്ലാത്ത ലക്ഷ്യസ്ഥാനം

മേല്‍പ്പറ‍ഞ്ഞ കാര്യങ്ങള്‍ക്കൊപ്പം നാഗപട്ടിണത്തെ യാത്രകളില്‍ ഉള്‍പ്പെടുത്തണം എന്നു പറയുവാന്‍ കാരണം ഇവിടുത്തെ ശാന്തമായ അന്തരീക്ഷം തന്നെയാണ്. തിരക്കില്ലാത്തതും മലിനീകരിക്കപ്പെടാത്തതുമായ അന്തരീക്ഷമാണ് ഏതുസമയത്തും ഇവിടെയുള്ളത്. കൂടുതലും തദ്ദേശീയരും സീസണൽ വിനോദസഞ്ചാരികളും സന്ദർശിക്കുന്നതിനാലും നിങ്ങൾക്ക് അതിന്റെ കടൽത്തീരങ്ങളിൽ ശാന്തതയുടെ സത്ത അനുഭവിക്കാനും ക്ഷേത്രങ്ങളിലും മറ്റ് മതപരമായ സ്ഥലങ്ങളിലും ദൈവഭക്തി ആസ്വദിക്കാനും കഴിയും. ഈ സീസണിൽ നാഗപട്ടണം പര്യടനം നടത്താൻ നിങ്ങളെ പ്രേരിപ്പിക്കാൻ ഈ 5 കാരണങ്ങൾ മതി!!

വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍വെങ്കി‌ടേശ്വരനെ കാണാം...സര്‍വ ദര്‍ശനം മുതല്‍ ദിവ്യ ദര്‍ശനം വരെ..തിരുപ്പതിയിലെ വ്യത്യസ്ത തരം ബുക്കിങ്ങുകള്‍

കുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്രകുറഞ്ഞ ചിലവില്‍ മിഷലിന്‍ സ്റ്റാര്‍ ഭക്ഷണവും ഫൈവ് സ്റ്റാര്‍ താമസവും...പോക്കറ്റ് കാലിയാക്കാതെ ഒരു ആഢംബര യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X